മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം മാർച്ച് 5 നു; ഡോ വിനോ ജോൺ ഡാനിയേൽ പ്രസംഗിക്കുന്നു

ഡാളസ് : നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു .മാർച്ച് 5 ചൊവ്വാഴ്ച, വൈകുന്നേരം 7.30 ന് സൂം ഫ്ലാറ്റുഫോമിൽ ചേരുന്ന സമ്മേളനത്തിൽ സുവിശേഷ പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ വിനോ ജോൺ ഡാനിയേൽ (മെഡിക്കൽ ഡയറക്ടർ, ഫിലാഡൽഫിയ, യുഎസ്എ) മുഖ്യ സന്ദേശം നൽകുന്നു “ഞാൻ എവിടെയായിരുന്നാലും ദൈവം ആഗ്രഹിക്കുന്നിടത്തേക്ക്” എന്നതാണ് ചിന്താവിഷയം .എല്ലാവരെയും പ്രാർത്ഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. Zoom Meeting Meeting ID :769 985 0156 ,Password: 123456

യു ടി ഡാളസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ

ഡാളസ്: ഫെബ്രുവരി 24 ന് കാണാതായ ഡാളസിലെ ടെക്സസ് സർവകലാശാലയിലെ 20 കാരനായ വിദ്യാർത്ഥി മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ആൻഡ്രൂ സോ ലിയുടെ മരണം മാർച്ച് 2  ശനിയാഴ്ചയാണ് റിച്ചാർഡ്‌സൺ പോലീസ് സ്ഥിരീകരിച്ചതെന്ന് യുടിഡി പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ലിയുടെ മരണകാരണം അന്വേഷണത്തിലാണ്. ഹൂസ്റ്റണിൽ നിന്നുള്ള ഇരുപതുകാരനായ ആൻഡ്രൂ ലീ ഫെബ്രുവരി 24-ന് വൈകുന്നേരം തൻ്റെ ഡോർമിൽ നിന്ന് പുറത്ത് പോകുന്നത് അവസാനമായി കണ്ടു. ലിയെ കാമ്പസിൽ കണ്ടെത്തിയില്ലെന്നും മരണകാരണം അന്വേഷണത്തിലാണെന്നും യുടി ഡാളസ് വൈസ് പ്രസിഡൻ്റ് ഫോർ സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡോ. ജീൻ ഫിച്ച് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അധ്യാപകർക്കും അയച്ച കത്തിൽ പറയുന്നു. “ഈ ദുഃഖകരമായ സാഹചര്യത്തിൽ ആൻഡ്രൂവിൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങൾ എല്ലാവരും ദുഃഖിക്കുന്നു,” കത്തിൽ പറയുന്നു. “അദ്ദേഹത്തെ അറിയുന്ന എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായ…

ചിന്നമ്മ തോമസ് (80) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യുജേഴ്‌സി: ചെങ്ങന്നൂർ പുത്തൻകാവ് തട്ടയിൽ തോമസ് വർഗീസിന്റെ (തോമസ് കുട്ടി) ഭാര്യ ചിന്നമ്മ തോമസ് (80), ന്യൂജേഴ്‌സിയിൽ അന്തരിച്ചു. പരേത കടശനാട് തെറ്റിവിള കിഴക്കേതിൽ കുടുംബാംഗമാണ് മക്കൾ: ബിന്ദു, ബിനു സഹോദരർ: മേരിക്കുട്ടി ജോർജ്, അമ്മിണി വർഗീസ്, പരേതയായ ഓമന വർഗീസ് (ഇന്ത്യ) ജോർജ് വർഗീസ്, ഡോളി തോമസ് (യു.എസ്) പൊതുദർശനം: മാർച്ച് 7, 4 മുതൽ 8 വരെ: PIZI ഫ്യൂണറൽ ഹോം, 120 പാരിസ് അവന്യു, നോർത്ത് വെയ്‌ൽ, ന്യു ജേഴ്‌സി-07647 സംസ്കാര ശുശ്രുഷ: മാർച്ച് 8 രാവിലെ 10 മണി സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, 331 ബ്ലെയ്‌സ്ഡെൽ റോഡ്, ഓറഞ്ച്ബർഗ്, ന്യു യോർക്ക്-10962 സംസ്കാരം ടാപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരി, ടാപ്പൻ, ന്യൂയോർക്ക്- 10983

ഡൊണാൾഡ് ട്രംപ് പാർട്ടിയുടെ നോമിനിയായാൽ അംഗീകരിക്കുമെന്ന തീരുമാനത്തിൽ മലക്കം മറിഞ്ഞു നിക്കി ഹേലി

വാഷിംഗ്ടൺ – മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പാർട്ടിയുടെ നോമിനിയായാൽ അദ്ദേഹത്തെ അംഗീകരിക്കുമെന്ന റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ പ്രതിജ്ഞയിൽ തനിക്ക് ഇനി ബന്ധമില്ലെന്ന് റിപ്പബ്ലിക്കൻ  പ്രസിഡൻ്റ് സ്ഥാനാർത്ഥി നിക്കി ഹേലി. “ആർഎൻസി ഇപ്പോൾ അതേ ആർഎൻസി അല്ല,” മുൻ സൗത്ത് കരോലിന ഗവർണർ എൻബിസിയുടെ “മീറ്റ് ദി പ്രസ്” ഞായറാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. “ഞാൻ എന്ത് തീരുമാനമെടുക്കണമെന്ന് ഞാൻ തീരുമാനിക്കും.” അഭിമുഖത്തിൽ ട്രംപിനെ അംഗീകരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ഹാലി ആവർത്തിച്ച് ഒഴിഞ്ഞുമാറി, ക്യാപിറ്റോളിലേക്ക് മാർച്ച് ചെയ്യാൻ പ്രേരിപ്പിച്ചതിന് ശേഷം ജനുവരി 6 ലെ തൻ്റെ അനുയായികൾ നടത്തിയ കലാപത്തിന് താൻ ഉത്തരവാദിയാണെന്ന് താൻ വിശ്വസിക്കുന്നുണ്ടോ എന്ന് താൻ പറയുന്നില്ല. തൻ്റെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിലും മാർച്ച് 5 ന് നടക്കുന്ന മത്സരങ്ങളുടെ ഒരു പരമ്പര വിജയിക്കുന്നതിലും താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അവർ പറഞ്ഞു.…

കരുവേലിൽ റെയ്‌ച്ചൽ ജോർജ് (95) കാൽഗറിയിൽ അന്തരിച്ചു

കാൽഗറി : ആറിന്മുള കരുവേലിൽ റെയ്‌ച്ചൽ ജോർജ് (പെണ്ണമ്മ – 95) കാൽഗറിയിൽ അന്തരിച്ചു. ചെങ്ങന്നൂർ മംഗലം മണ്ണൂർ കുടുംബാംഗമായ പരേതയുടെ ഭർത്താവ് അന്തരിച്ച ജോർജ് മാത്യു . മക്കൾ മേഴ്‌സി (ജോയ്‌ക്കുട്ടി) , റോയ് (ശാലു), രെൻജി (സോഫി), ജോജി (ആനി) എന്നിവർ കാൽഗറിയിലും, ആനി(ജോൺ ) ഫോർട്ട് മാക് മറിയിലുമാണ് . കൊച്ചുമക്കൾ അരുൺ , അനൂപ് , പ്രിയങ്ക , അവിനാഷ് , അഞ്ജലി , അരൂഷി , റഫേൽ ,റെയ്‌ച്ചൽ , ജോയൽ ,ലിയാ ,സേറ ,ഐസയ്യ ,ഹന്നാ എന്നിവരുമാണ്. പൊതുദർശനം മാർച്ച് -9 ശനിയാഴ്ച 8.30 AM -9.30 AM (MST), തുടർന്ന് ശവസംസ്കാര ശുശ്രൂഷയും ബ്രെന്റ് വ്യൂ ബാപ്റ്റിസ്റ്റ് ചർച്ചിൽ (3512 ,Charleswood Dr. NW , Calgary ).ശവസംസ്കാരം ക്യുൻസ് പാർക്കിൽ (3219 ,4th st NW…

മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം: കവിതകള്‍ അയക്കേണ്ട അവസാന തിയ്യതി 2024 മാർച്ച്‌ 10

ഡാളസ് : അമേരിക്കയിൽ മലയാള ഭാഷ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ പ്രോൽസാഹിപ്പിക്കുവാനായി ഡാലസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെ എൽ എസ്സ്) ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ.മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം വാർഷിക അവാർഡ്‌ നൽകപ്പെടുന്ന കവിതാ പുരസ്കാരത്തിനു കവിതകൾ അയയ്ക്കാനുള്ള തീയതി മാർച്ച്‌ 10 വരെ നീട്ടിയിരിക്കുന്നു. മനയിൽ ചിറ്റാർ കുടുംബമാണ്‌ ഈ വിശിഷ്ട അവാർഡ്‌ സ്പൊൺസർ ചെയ്യുന്നത്‌. വിജയിയ്ക്കു ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും ഏപ്രിൽ മാസത്തിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട് . മലയാളപദ്യ- ഗദ്യകവിതകൾ ആണു പരിഗണിക്കപ്പെടുന്നത്‌. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഒരു വർഷം അയച്ചു…

ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം യൂണിറ്റി” ഭൂരിഭാഗം അംഗ സംഘടനകളുടെ പിൻബലത്തിൽ മത്സര രംഗത്ത് മുന്നേറുന്നു

ന്യൂയോർക്ക്: മലയാളീ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2024-2026 ദ്വൈവാർഷിക കാലത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ ചുറുചുറുക്കും, യുവത്വവും, പ്രവർത്തി പരിചയവും, അഖണ്ഡതയും, നിശ്ചയദാർഡ്ഡ്യവുമുള്ള യുവ നേതാക്കളെ അണിനിരത്തി ഹ്യൂസ്റ്റണിലെ അഭിമാന പ്രതീകമായ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ഫോമ “ടീം യൂണിറ്റി” ഏവരുടെയും പിന്തുണ ഏറ്റുവാങ്ങി മുന്നേറുന്നു. ബേബി മണക്കുന്നേൽ – ഫോമാ പ്രസിഡൻറ് സ്ഥാനാർഥി മലയാളീ അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (MAGH) പ്രസിഡൻറ്, ക്‌നാനായ കാത്തലിക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡൻറ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് പ്രസിഡൻറ്, സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമ്മേർഴ്സ് പ്രസിഡൻറ്, ഹ്യൂസ്റ്റൺ ക്‌നാനായ ഹോംസ് പ്രസിഡൻറ്, ഹൂസ്റ്റണിലെ വിവിധ മലയാളീ അസ്സോസ്സിയേഷനുകളിലെ അംഗം, ഫോമായുടെ തുടക്ക കാലം മുതലുള്ള സജീവ പ്രവർത്തകൻ, ഹിൽട്ടൺ ഓഫ് അമേരിക്കയിൽ നടന്ന ഫോമായുടെ 2008-ലെ ആദ്യത്തെ കൺവെൻഷൻ ചെയർമാൻ എന്നിങ്ങനെ…

നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76) അന്തരിച്ചു

കാൽഗറി : ചണ്ണപ്പേട്ട നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76 ) അന്തരിച്ചു. ഭാര്യ ആച്ചിയമ്മ തോമസ് മക്കൾ – മനോജ് (ബിന്ദു ) കുവൈറ്റ്, മഞ്ജു (റോയ് അലക്സ് ) കാൽഗറി ,മഹേഷ് (ലിജോ) ന്യൂ ജേഴ്‌സി . കൊച്ചുമക്കൾ – ജോനാഥൻ,ജെസ്സീക്ക ,ജോയെന്ന ,ജയ്ക്ക് ,ജെയ്, ജോയലി എന്നിവരാണ് . സംസ്കാര ശുശ്രൂഷ മാർച്ച് ആറിന് ബുധനാഴ്ച്ച12 .30 PM (IST), സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് ശവസംസ്കാരം കൊല്ലം , ചണ്ണപ്പേട്ട ബഥനി മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ് . വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള പരേതൻ , ചണ്ണപ്പേട്ടയിലെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു .

“സൂപ്പർ ചൊവ്വാഴ്ച മാർച്ച് 5” 2024-ലെ സുപ്രധാന പ്രസിഡൻഷ്യൽ പ്രൈമറി

ടെക്സാസ് : 2024 മാർച്ച് 5-ന് “സൂപ്പർ ചൊവ്വാഴ്ച “മിക്ക സംസ്ഥാനങ്ങളും അവരുടെ പ്രസിഡൻഷ്യൽ പ്രൈമറികളും കോക്കസുകളും നടത്തുന്ന തീയതി.ഈ സാഹചര്യത്തിലാണ്സൂപ്പർ ചൊവ്വാഴ്ചയ്ക്ക് അതിൻ്റെ വിളിപ്പേര് ലഭിച്ചത്.15 സംസ്ഥാനങ്ങളും ഒരു യു.എസ്. പ്രദേശവും – 2024 മാർച്ച് 5-ന് തിരഞ്ഞെടുപ്പ് നടത്തും. റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപാണ് മുൻനിരയിലുള്ളത്, അദ്ദേഹത്തിൻ്റെ എതിരാളിയായ മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലിയെക്കാൾ ഇരട്ട അക്കത്തിൽ പോളിംഗ് നടത്തിയതായി ഒന്നിലധികം സർവേകൾ പറയുന്നു. എന്നാൽ സ്വന്തം സംസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷവും, മത്സരത്തിൽ തുടരുമെന്ന് ഹേലി പ്രതിജ്ഞയെടുത്തു, രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങുമെന്ന് പ്രതിജ്ഞയെടുക്കുന്ന മുൻ പ്രസിഡൻ്റിനെതിരെ സൂപ്പർ ചൊവ്വാഴ്ച ഹേലിയുടെ അവസാന അവസരമായിരിക്കും. ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ബൈഡനും  .റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിലായിരിക്കുമോ  മത്സരം എന്ന് അവസാനമായി തീരുമാനിക്കപ്പെടു തിയ്യതിയായിരിക്കും മാർച്ച് 5 “സൂപ്പർ…

പോർട്ട്ചെസ്റ്റർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു

പോര്‍ട്ട്‌ചെസ്റ്റര്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിനായി ഒരുങ്ങുന്നു. മാത്യു ജോഷ്വാ (കോണ്‍ഫറന്‍സ് ട്രഷറര്‍), സജി എം. പോത്തന്‍ (മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം), ഫിലിപ്പ് തങ്കച്ചന്‍, ഷിബു തരകന്‍, ഷെറിന്‍ എബ്രഹാം (കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരടങ്ങിയ ഫാമിലി,യൂത്ത് കോണ്‍ഫറന്‍സ് ടീമിന് 2024 ഫെബ്രുവരി 25 ഞായറാഴ്ച സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ഇടവക ഊഷ്മളമായ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ. ഡോ. ജോര്‍ജ് കോശിയുടെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. ഡോ. പോള്‍ ചെറിയാന്‍ വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കി. ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി ആയും ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ ആയും സഭാ മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയുമൊക്കെ സേവനം ചെയ്ത അന്തരിച്ച ഡോ. ഫിലിപ്പ് ജോര്‍ജിന്റെ…