കാലിഫോർണിയ: കലിഫോർണിയയിൽ സാൻ മറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9:15-നാണ് പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലാം ഫാത്തിമാ മാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരകെ പോയത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ…
Category: AMERICA
6G നെറ്റ്‌വർക്ക് സാങ്കേതിക വിദ്യയ്ക്കായി സാംസങ് പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കുന്നു
അടുത്ത തലമുറ 6G നെറ്റ്‌വർക്ക് സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കുന്നതിന് സാംസങ് റിസർച്ച് അമേരിക്ക (SRA) അതിൻ്റെ ഗവേഷണ വികസന സ്ഥാപനമായ യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയുമായി സഹകരിച്ചതായി ദക്ഷിണ കൊറിയൻ ഭീമൻ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ സഹകരണത്തിന് കീഴിൽ, സാംസങ് ഇലക്‌ട്രോണിക്‌സ് പറയുന്നതനുസരിച്ച്, 6G സാങ്കേതികവിദ്യകളിൽ R&Dക്ക് നേതൃത്വം നൽകാൻ ലക്ഷ്യമിട്ടുള്ള പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ “NextG ഇനിഷ്യേറ്റീവ് കോർപ്പറേറ്റ് അഫിലിയേറ്റ്സ് പ്രോഗ്രാമിൻ്റെ” സ്ഥാപക അംഗമായി എസ് ആര്‍ എ മാറും. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും ക്ലൗഡ്, എഡ്ജ് നെറ്റ്‌വർക്കുകൾ, ഇൻ്റലിജൻസ് സെൻസിംഗ്, നെറ്റ്‌വർക്ക് റെസിലൻസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നൂതനത്വം വർദ്ധിപ്പിക്കുന്നതിനുമായി സർവകലാശാലയുടെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസ് കഴിഞ്ഞ വർഷം പ്രോഗ്രാം ആരംഭിച്ചതായി വിവിധ വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Ericsson, Intel, MediaTek, Nokia Bell Labs, Qualcomm…
“ബേദ്‌ലഹേം” ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് അമേരിക്കയിലെത്തുന്നു
ന്യൂയോർക്ക് : സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ അനുഗ്രഹീത ഗായകരായ ജാസി ഗിഫ്റ്റ്, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, മെറിൻ ഗ്രിഗറി, രേഷ്മ രാഘവേന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് “ബേദ്‌ലഹേം” 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു, കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഇടിക്കുള 201- 421- 5303, ബോബി വർഗീസ് 201- 669 -1477.
ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് സൺ ഷൈൻ റീജിയനിൽ നിന്നും ടിറ്റോ ജോൺ മത്സരിക്കുന്നു
ടാമ്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ മുൻ സെക്രട്ടറിയും ഫോമായുടെ സജീവ പ്രവർത്തകനുമായ ടിറ്റോ ജോൺ ഫോമായുടെ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സൺ ഷൈൻ റീജിയൻ ട്രഷറർ, ചെയർമാൻ, ഫോമാ ബേസ്ഡ് കപ്പിൾ കമ്മിറ്റീ മെമ്പർ, എം എ സി എഫ് വിസ ക്യാമ്പ് കോർഡിനേറ്റർ, ഫോമാ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി മെമ്പർ തുടങ്ങി അനേകം സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ടിറ്റോ ജോൺ 2014 -16 കാലഘട്ടത്തിൽ ഫോമാ നാഷണൽ കമ്മിറ്റിയിലെ യൂത്ത് റെപ്രെസെന്ററ്റീവ് ആയിരുന്നു . ടാമ്പാ മലയാളി സാമൂഹിക പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യമായ ടിറ്റോയോടൊപ്പം നിരവധി പരിപാടികളിൽ പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും ടിറ്റോയെപോലുള്ളവർ മുഖ്യധാരയിലേക്ക് വരുന്നത് ഫോമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രയോജനപ്പെടുമെന്നും ഫോമാ മുൻ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ടിറ്റോ ജോണിന് എം എ സി എഫിന്റെ എല്ലാ വിധ പിന്തുണയും അസോസിയേഷൻ…
യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങൾ: ഐഒസി (യു കെ) കേരള ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു
ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30 ന് നടത്തപ്പെടും. യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ ‘നിയമസദസ്സി’ലൂടെ നൽകും. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്. യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീമതി. സോണിയ സണ്ണി ‘നിയമസദസ്സി’ൽ…
മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷിക ആഘോഷം ഫെബ്രുവരി 25ന്
ഹൂസ്റ്റൺ: ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ പതാക ഉയർത്തൽ നടത്തി. സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിലാണ് വികാരി ഫാ.പി എം ചെറിയാൻ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി കൊടിയേറ്റ് നിർവഹിച്ചത്. മലങ്കര സഭയുടെ മാർത്തോമൻ പൈതൃകം എന്നും കാത്തുസൂക്ഷിക്കുകയും, ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നേറുന്നതുമായ സത്യസഭയാണ് ഓർത്തഡോക്സ് സഭയെന്നും, എല്ലാ സഭാ വിശ്വാസികൾക്കും പരിപൂർണ്ണമായ സമാധാനം ഉണ്ടാകട്ടെ എന്നും ഫാ. ചെറിയാൻ ആശംസിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക സെക്രട്ടറി ഐപ്പ് തോമസ് പ്രമേയം അവതരിപ്പിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ട്രഷറർ മാത്യൂസ് ജോർജ്, സെക്രട്ടറി ജിനു തോമസ്, ജോയിൻറ് ട്രഷറർ പ്രേം ഉമ്മൻ, ജോയിൻറ് സെക്രട്ടറി ജോഷ്വാ ജോർജ് ഉൾപ്പെടെ 13 പേർ അടങ്ങുന്ന മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ ചുമതല ഏറ്റെടുക്കുകയും ചെയ്തു.…
നിത്യാ രാമനെ സിറ്റി കൗൺസിലിലേക്ക് എൻഡോഴ്സ് ചെയ്ത് ലോസ് ഏഞ്ചൽസ് ടൈംസ്
ലോസ് ഏഞ്ചൽസ്(കാലിഫോർണിയ): ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന നിത്യാ രാമനെ എൻഡോഴ്സ്ചെയ്യുമെന്ന് പ്രമുഖ ദിന പത്രമായ ലോസ് ഏഞ്ചൽസ് ടൈംസ് അറിയിച്ചു ലോസ് ഏഞ്ചൽസ് ടൈംസ് 2020 നവംബറിലെ നിത്യയുടെ പ്രാരംഭ തിരഞ്ഞെടുപ്പിന് ശേഷം അവർ നൽകിയ സമഗ്ര സംഭാവനകളെ തിരിച്ചറിഞാണു സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും നിത്യ രാമന് പിന്തുണ നൽകി നൽകിയിരിക്കുന്നത്. 2024-ലെ ലോസ് ഏഞ്ചൽസ് തിരഞ്ഞെടുപ്പ് മാർച്ച് 5-ന് നടക്കും. നവംബർ 5-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന കക്ഷിരഹിത പ്രൈമറിയിൽ വോട്ടർമാർ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കും. സിറ്റി കൗൺസിലിലെ പതിനഞ്ചിൽ ഏഴ് സീറ്റുകളും തെരഞ്ഞെടുപ്പിന് നടക്കും. 17 വർഷത്തെ തുടർച്ചയായി ഒരു കൗൺസിൽ സ്ഥാനാർത്ഥിയെ പുറത്താക്കിയ താരതമ്യേന പുതുമുഖം എന്ന നിലയിലുള്ള അവരുടെ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡിന് പത്രം നിത്യാരാമനെ അഭിനന്ദിച്ചു. “ലോസ് ഏഞ്ചൽസിലെ നിർണായക…
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ജോ ബൈഡനും ഗാസയില്‍ സമ്പൂര്‍ണ്ണ വെടിനിർത്തലിന് ആഹ്വാനം ചെയ്തു
വാഷിംഗ്ടൺ: ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തലിന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ അഭ്യർത്ഥിച്ചു. ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രായേലിന് സമയം അനുവദിക്കുന്നതിനായി ആറ് ആഴ്ചത്തെ ഇടവേള വേണമെന്ന ബൈഡന്റെ അഭിപ്രായത്തോട് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തി. തെക്കൻ നഗരമായ റഫയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് പറഞ്ഞ അബ്ദുല്ല രാജാവ്, ജോർദാനില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനെതിരെ മുന്നറിയിപ്പും നല്‍കി. ബന്ദികളെ മോചിപ്പിക്കുന്നതുള്‍പ്പടെ വിപുലമായ കരാറിൻ്റെ ഭാഗമായി ഗാസ മേഖലയിൽ കുറഞ്ഞത് ആറാഴ്ച യുദ്ധം നിര്‍ത്തിവെയ്ക്കാന്‍ അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന് ബൈഡന്‍ പറഞ്ഞു. “ഞങ്ങൾക്ക് ഇപ്പോൾ ഒരു ശാശ്വത വെടിനിർത്തലാണ് ആവശ്യം. ഈ യുദ്ധം അവസാനിപ്പിക്കണം,” ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തലിന് ജോർദാൻ രാജാവ് ആഹ്വാനം ചെയ്തു. ആക്രമണത്തിന് ശേഷം ആദ്യമായാണ് അബ്ദുല്ല രാജാവ്…
സാറാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ (Commack) താമസിക്കുന്ന പുന്നവേലി കണ്ണംതാനത്തു മാത്യു കുര്യൻറെ (പ്രസാദ്) ഭാര്യ സാറാമ്മ മാത്യു (അമ്മുക്കുട്ടി – 73) നിര്യാതയായി. മല്ലപ്പള്ളി മംഗലത്തു കുടുംബാംഗമാണ് പരേത. ഏലിയാമ്മ ജോർജുകുട്ടി, മറിയാമ്മ കിണറ്റുകര, റേച്ചൽ വർഗീസ്, ശോശാമ്മ വർഗീസ്, ബെന്നി മംഗലത്തു (എല്ലാവരും ന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനം വെള്ളിയാഴ്ച്ച ഫെബ്രുവരി 16-നു വൈകുന്നേരം 5:00 മുതൽ 9:00 വരെ ബ്രാഞ്ച് ഫ്യൂണറൽ ഹോമിൽ (2115 Jericho Turnpike, Commack, NY 11725) വെച്ചും സംസ്‌കാര ശുശ്രുഷകൾ ശനിയാഴ്ച്ച ഫെബ്രുവരി 17-നു രാവിലെ 9:00 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45N. Service Road, Dix Hills, NY 11746) തുടർന്ന് സെമിത്തേരിയിൽ (498 Sweet Hollow Rd. Melville, New York 11747) വെച്ചും നടക്കും. ലൈവ് സ്ട്രീം https://sojimediausa.com/live/
“തിരഞ്ഞെടുപ്പ് ഇടപെടൽ” വിചാരണ മാറ്റിവയ്ക്കണമെന്ന് ട്രംപ് സുപ്രീം കോടതിയോട്
വാഷിംഗ്ടൺ:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ തിരഞ്ഞെടുപ്പ് ഇടപെടൽ വിചാരണ നീട്ടിവെക്കണമെന്നു സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു . 2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ മറികടക്കാൻ താൻ ഗൂഢാലോചന നടത്തിയ ആരോപണങ്ങളിൽ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള ശ്രമങ്ങൾ അദ്ദേഹത്തിനു ബാലറ്റിൽ തുടരാനുള്ള അവസരം നഷ്ടപെടുത്തുമോ എന്ന ആശങ്കയായിരിക്കാം പ്രത്യേക അപ്പീൽ ജസ്റ്റിസുമാർ കേസ് കേട്ട് നാല് ദിവസത്തിന് ശേഷം അദ്ദേഹത്തിൻ്റെ അഭിഭാഷകർ തിങ്കളാഴ്ച കോടതിയിൽ അടിയന്തര അപ്പീൽ നൽകിയിരിക്കുന്നത് . സുപ്രീം കോടതിയുടെ ഓപ്ഷനുകളിൽ അടിയന്തര അപ്പീൽ നിരസിക്കുന്നത് ഉൾപ്പെടുന്നു, ഇത് വാഷിംഗ്ടണിലെ ഫെഡറൽ കോടതിയിൽ വിചാരണ നടപടികൾ പുനരാരംഭിക്കാൻ യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കനെ പ്രാപ്തനാക്കും. മാർച്ച് ആദ്യം വിചാരണ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇമ്മ്യൂണിറ്റി പ്രശ്നത്തിൽ വാദം കേൾക്കുമ്പോൾ കോടതിക്ക് കാലതാമസം നീട്ടാനും…
