സാറാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ (Commack) താമസിക്കുന്ന പുന്നവേലി കണ്ണംതാനത്തു മാത്യു കുര്യൻറെ (പ്രസാദ്) ഭാര്യ സാറാമ്മ മാത്യു (അമ്മുക്കുട്ടി – 73) നിര്യാതയായി.

മല്ലപ്പള്ളി മംഗലത്തു കുടുംബാംഗമാണ് പരേത. ഏലിയാമ്മ ജോർജുകുട്ടി, മറിയാമ്മ കിണറ്റുകര, റേച്ചൽ വർഗീസ്, ശോശാമ്മ വർഗീസ്, ബെന്നി മംഗലത്തു (എല്ലാവരും ന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം വെള്ളിയാഴ്ച്ച ഫെബ്രുവരി 16-നു വൈകുന്നേരം 5:00 മുതൽ 9:00 വരെ ബ്രാഞ്ച് ഫ്യൂണറൽ ഹോമിൽ (2115 Jericho Turnpike, Commack, NY 11725) വെച്ചും സംസ്‌കാര ശുശ്രുഷകൾ ശനിയാഴ്ച്ച ഫെബ്രുവരി 17-നു രാവിലെ 9:00 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45N. Service Road, Dix Hills, NY 11746) തുടർന്ന് സെമിത്തേരിയിൽ (498 Sweet Hollow Rd. Melville, New York 11747) വെച്ചും നടക്കും.

ലൈവ് സ്ട്രീം https://sojimediausa.com/live/

Print Friendly, PDF & Email

Leave a Comment

More News