മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷിക ആഘോഷം ഫെബ്രുവരി 25ന്

ഹൂസ്റ്റൺ: ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ പതാക ഉയർത്തൽ നടത്തി. സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിലാണ് വികാരി ഫാ.പി എം ചെറിയാൻ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി കൊടിയേറ്റ് നിർവഹിച്ചത്.

മലങ്കര സഭയുടെ മാർത്തോമൻ പൈതൃകം എന്നും കാത്തുസൂക്ഷിക്കുകയും, ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നേറുന്നതുമായ സത്യസഭയാണ് ഓർത്തഡോക്സ് സഭയെന്നും, എല്ലാ സഭാ വിശ്വാസികൾക്കും പരിപൂർണ്ണമായ സമാധാനം ഉണ്ടാകട്ടെ എന്നും ഫാ. ചെറിയാൻ ആശംസിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക സെക്രട്ടറി ഐപ്പ് തോമസ് പ്രമേയം അവതരിപ്പിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ട്രഷറർ മാത്യൂസ് ജോർജ്, സെക്രട്ടറി ജിനു തോമസ്, ജോയിൻറ് ട്രഷറർ പ്രേം ഉമ്മൻ, ജോയിൻറ് സെക്രട്ടറി ജോഷ്വാ ജോർജ് ഉൾപ്പെടെ 13 പേർ അടങ്ങുന്ന മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഈ മാസം 25ന് ഞായറാഴ്ച കോട്ടയത്ത് നടക്കുന്ന മാർത്തോമൻ പൈതൃക മഹാസംഗമത്തോടെ രക്തസാക്ഷിത്വ വാർഷിക ആഘോഷ പരിപാടികൾക്ക് പരിസമാപ്തിയാകും.

Print Friendly, PDF & Email

Leave a Comment

More News