വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു

ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലീഹാ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ രക്തസാക്ഷിത്വ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ജനുവരി 21 ന് 11.15 ന്റെ ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ : ഡെമനിക് കുറ്റിയാനി മുഖ്യ കാർമികത്വം വഹിച്ചു. ക്രൈസ്തവ വിശാസത്തിനു വേണ്ടി ഏറെ പീഡകൾ ഏറ്റുവാങ്ങി രക്തസക്ഷിയായ വിശുദ്ധന്റെ ജീവിതം ഇന്നും ഒരോ ക്രൈസ്തവ വിശ്വാസിയ്ക്കും ഏറെ അനുകരണിയമാണെന്ന് അച്ചൻ ഓർമ്മിച്ചിച്ചു . ജനുവരി 14 ന് ഇടവകജനം ഭക്തിപൂർവം തങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടു പോയ വിശുദ്ധന്റെ കഴുന്ന് തിരികെ കൊണ്ടുവന്ന് നേർച്ചകാഴ്ചകൾ അർപ്പിച്ച് വിശുദ്ധ ദിവ്യബലിയിൽ ഭക്തിപൂർവം പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങൾ യാചിച്ചു. ഇടവകയിലെ ഗായക സംഘം മനോഹരവും ഭക്തി നിര്ഭരവുമായ ഗാനങ്ങളിലൂടെ വിശ്വാസികളുടെ വിശുദ്ധ കുർബാനയിലെ പങ്കാളിത്തത്തെ ധന്യമാക്കി. പ്രതികൂല കാലവസ്ഥയിലും വിശുദ്ധന്റെ കഴുന്നെടുക്കുന്നതിനും , നേർച്ച അർപ്പിക്കുന്നതിനും അൽഭുതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ദിവ്യബലിയ്ക്ക് ശേഷം…

നേതൃസംഗമവും കെസ്റ്റർ ന്യൂയോർക്ക് ലൈവ് കൺസെർട് സ്നേഹ സ്പർശ വിതരണവും ജനുവരി 27-ന് കൊട്ടാരക്കരയിൽ

ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷൻറെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂ യോർക്കിൽ നടത്തിയ കെസ്റ്റർ ലൈവ് കൺസെർട്ടിൽ ജനങ്ങളിൽ നിന്നും ലഭിച്ച ധനസഹായം. നിര്ധനരായവർക്കും, നിർധനരായ കുട്ടികളുടെ പഠനത്തിനായും ജനുവരി 27 ന് കൊട്ടാരക്കരയിൽ ഏദൻ ട്രസ്റ്റ് ഹോംസിൽ വച്ച് വിതരണം ചെയ്യുന്നു. മുഖ്യ അഥിതി ആയിരിക്കുന്ന മാവേലിക്കര പാർലമെന്റ് അംഗവും ഏദൻ ട്രസ്റ്റ് ഹോംസിൻറെ രക്ഷാധികാരിയുമായ കൊടികുന്നിൽ സുരേഷ് എം. പി ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സാമൂഹ്യ പ്രവർത്തക ഡോ. എം. എസ് സുനിലിനെയും സമൂഹത്തിനു നൽകിയ നല്ല പ്രവർത്തനങ്ങൾക്കു ആദരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി നിരവധി ക്രിസ്ത്യൻ പ്രോഗ്രാമുകൾ പല ബാനറുകളിൽ നടത്തുകയും അതിലൂടെ ലഭിക്കുന്ന വരുമാനം സാമൂഹ്യ നന്മയ്ക്കു വേണ്ടി ചിലവഴിക്കുകയും ചെയ്‌തിട്ടുണ്ട്‌. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റി അസോസിയേഷൻ ഈ വർഷവും…

കോളജുകളില്‍ കെഎസ് യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണ്: കെ. സുധാകരൻ

ഹൂസ്റ്റൺ: കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും കോളജുകളില്‍ കെഎസ്യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്നും ,നേതാക്കന്‍മാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മാത്രമേ കാണൂകയുള്ളൂവെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. ഹൃസ്വ സന്ദര്ശനാർത്ഥം അമേരിക്കയിൽ എത്തിയ കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപിക്ക് ആവേശോജ്വല സ്വീകരണം നൽകി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയഹാളിലേക്ക് പ്രവേശിച്ച നേതാവിനെ ധീരാ വീരാ കെ സുധാകരാ, കണ്ണേ കരളേ കെ സുധാകരാ വിളികളുമായി കോൺഗ്രസ് പ്രവർത്തകരും അണിനിരന്നപ്പോൾ ഹൂസ്റ്റണിലെ സ്വീകരണം അക്ഷരാർത്ഥത്തിൽ വേറിട്ട കാഴ്ചകളൊരുക്കി. ജനുവരി 20 ശനിയഴ്ച വൈകുന്നേരം 6 മണിയോടു കൂടി ദേവാലയ പരിസരത്തേക്ക് ഇൻദിൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവിനെ കാണാൻ നൂറു കണക്കിനാളുകൾ ഒഴുകിയെത്തി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഹാളിനുള്ളിലേക്ക് പ്രവേശിച്ച കെ സുധാകരനെ പുഷ്പവൃഷ്ടി…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ   ജനറൽ ബോഡിയോഗം   2024 ലെ     ഭരണസമിതിയെ  തിരഞ്ഞെടുത്തു. ഈ വർഷം അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷമാണ്. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അര നൂറ്റാണ്ട് പിന്നിടുബോൾ അത് അമേരിക്കൻ മലയാളീ കുടിയേറ്റത്തിന്റെ  ചരിത്രം കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. പുതിയ  പ്രസിഡണ്ടായി വർഗീസ് എം   കുര്യൻ  (ബോബൻ  ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി   ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ്   എന്നിവരെ  തെരഞ്ഞുടുത്തു. . കമ്മിറ്റി അംഗങ്ങള്‍: തോമസ് കോശി  ,ജോൺ സി വർഗീസ് ,ശ്രീകുമാർ ഉണ്ണിത്താൻ , ജെ . മാത്യൂസ് , എ .വി . വർഗീസ് ,…

വനിതാ ഫുൾടൈം ഫയർ ചീഫായി ടാമി കയേ സത്യപ്രതിജ്ഞ ചെയ്തു

സണ്ണിവെയ്‌ൽ(ടെക്‌സസ്) – ഡാലസ് കൗണ്ടിയിലെ സണ്ണിവെയ്‌ൽ പട്ടണം ജനുവരി 22 തിങ്കളാഴ്ച ചരിത്രത്തിൽ ഇടംനേടി ആദ്യ വനിതാ അഗ്നിശമനസേനാ മേധാവിയായി സത്യപ്രതിജ്ഞ ചെയ്തു. നോർത്ത് ടെക്‌സാസിലെ അഗ്നിശമനസേനാ മേധാവിയായി സേവനമനുഷ്ഠിക്കുന്ന ആദ്യ വനിത കൂടിയാണ് അവർ. ഓഗസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച ഡഗ് കെൻഡ്രിക്കിന്റെ സ്ഥാനത്ത് സണ്ണിവെയ്‌ലിന്റെ അഗ്നിശമനസേനാ മേധാവിയായി ടാമി കയേ സത്യപ്രതിജ്ഞ ചെയ്തത് . ഡിസംബർ 20 ന് ഫയർ ചീഫ് റോൾ ഏറ്റെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു . ഡാളസ് ഫയർ-റെസ്‌ക്യൂവിൽ കഴിഞ്ഞ 27 വർഷമായി കയേയ സേവനമനുഷ്ഠിച്ചു, 1996-ൽ തന്റെ അക്കാദമി ക്ലാസിലെ വാലെഡിക്റ്റോറിയനിൽ നിന്ന് ഡെപ്യൂട്ടി ചീഫ് പദവിയിലേക്ക് ഉയർന്നു. “ഞാൻ യഥാർത്ഥത്തിൽ ആദ്യം ഒരു ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു, രണ്ടാം വർഷം, സീനിയർ ഇംഗ്ലീഷ് പഠിപ്പിച്ചു, ചില ഓഫ്-ഡ്യൂട്ടി അഗ്നിശമന സേനാംഗങ്ങൾക്കൊപ്പം വേനൽക്കാലത്ത് ജോലി ചെയ്തു. അവരാണ് പറഞ്ഞത്, ‘പഠനം മറക്കുക. നിങ്ങൾ അഗ്നിശമന…

ജോർജ് ഓലിക്കലിന്റെ സഹോദരി സിസ്റ്റർ ലില്ലിയൻ ഓലിക്കൽ അന്തരിച്ചു

ഫിലാഡൽഫിയ: സിസ്റ്റർ ലില്ലിയൻ ഓലിക്കൽ (നിർമല സിസ്റ്റർ) ആന്ധ്രാ പ്രദേശിലെ  വിജയവാഡയിൽ അന്തരിച്ചു.  സംസ്കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വിജയവാഡയിൽ നടക്കും. മാതാപിതാക്കൾ: പരേതനായ ഒ എം മാത്യു, ചിന്നമ്മ മാത്യു . സഹോദരങ്ങൾ: പരേതനായ ജോയ് ഓലിക്കൽ, പരേതനായ അഡ്വ.  ജോസ് ഓലിക്കൽ, ഫിലാഡൽഫിയയിലെ സാംസ്കാരിക സാമൂഹിക പ്രേവർത്തകനായ ജോർജ് ഓലിക്കൽ, വിൻസെൻറ്റ് ഓലിക്കൽ  വാഴക്കുളം, പയസ് ഓലിക്കൽ, ബഹറിൻ, ആനി ജോസഫ് ഇലഞ്ഞി, ഡെയ്‌സി വർഗീസ്  ബഹറിൻ, ലിസി മാത്യു പാലാ, ലൗലി എബ്രഹാം അടിമാലി.

യുദ്ധം അവസാനിപ്പിക്കാനുള്ള ഹമാസ് കരാരും, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ബൈഡൻ പദ്ധതിയും നെതന്യാഹു നിരസിച്ചു

വാഷിംഗ്‌ടൺ ഡി സി :യുദ്ധം അവസാനിപ്പിക്കാൻ കരാർ വേണമെന്ന ഹമാസിന്റെ ആവശ്യവും ഇസ്രായേൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള  ബൈഡന്റെ അവകാശവാദവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു . വെടിനിർത്തൽ, ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങൾ നിർത്തുക, ബാക്കിയുള്ള ബന്ദികൾക്ക് പകരമായി ഇസ്രായേൽ തടവിലാക്കിയ ആയിരക്കണക്കിന് ഫലസ്തീനികളെ മോചിപ്പിക്കുക എന്നിവ അവരുടെ ആവശ്യങ്ങളാണ് അതിൽ  ഉൾപ്പെട്ടിരുന്നത് . “ഞങ്ങൾ ഇത് സമ്മതിച്ചാൽ, ഞങ്ങളുടെ യോദ്ധാക്കൾ വ്യർത്ഥമായി” നെതന്യാഹു വിശദീകരിച്ചു. “ഞങ്ങൾ ഇത് സമ്മതിക്കുകയാണെങ്കിൽ, ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പ് നൽകാൻ ഞങ്ങൾക്ക് കഴിയില്ല, കുടിയൊഴിപ്പിക്കപ്പെട്ടവരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയില്ല, കൂടാതെ [അടുത്ത ഒക്ടോബർ 7-ന്] സമയത്തിന്റെ കാര്യം മാത്രമായിരിക്കും. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഇത്രയും മാരകമായ പരിക്കേൽക്കാൻ ഞാൻ തയ്യാറല്ല, അതിനാൽ ഞങ്ങൾ അതിന് സമ്മതിക്കില്ല. “എന്റെ നിർബന്ധമാണ് വർഷങ്ങളോളം ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടഞ്ഞത്, അത്…

റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിംഗ്അന്തരിച്ചു

അറ്റ്‌ലാന്റ (എപി) -റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിംഗ്(62) തിങ്കളാഴ്ച  അന്തരിച്ചു. മാതാപിതാക്കളായ റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെയും കോറെറ്റ സ്കോട്ട് കിംഗിന്റെയും പൗരാവകാശ പൈതൃകം സംരക്ഷിക്കുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സമർപ്പിച്ച ഡെക്‌സ്റ്റർ സ്കോട്ട് കിംഗ് പ്രോസ്റ്റേറ്റ് ക്യാൻസറുമായി മല്ലിട്ട്  62 വയസ്സിലായിരുന്നു മരണത്തിനു കീഴ്പെട്ടത്. ഡെക്‌സ്റ്റർ കിംഗ് ചെയർമാനായി സേവനമനുഷ്ഠിച്ച അറ്റ്‌ലാന്റയിലെ കിംഗ് സെന്റർ, പൗരാവകാശ ഐക്കണിന്റെ ഇളയ മകൻ കാലിഫോർണിയയിലെ മാലിബുവിലെ വീട്ടിൽ വച്ചാണ് മരിച്ചത്. “ഉറക്കത്തിൽ സമാധാനപരമായി” അദ്ദേഹം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിയ വെബർ കിംഗ് പ്രസ്താവനയിൽ പറഞ്ഞു. 1968 ഏപ്രിലിൽ ടെന്നസിയിലെ മെംഫിസിൽ പണിമുടക്കിയ ശുചീകരണത്തൊഴിലാളികളെ പിന്തുണയ്‌ക്കുന്നതിനിടെ പിതാവ് വധിക്കപ്പെടുമ്പോൾ ഡെക്‌സ്റ്റർ കിംഗിന് വെറും 7 വയസ്സായിരുന്നു. പ്രായപൂർത്തിയായപ്പോൾ, ഡെക്‌സ്റ്റർ കിംഗ് തന്റെ പ്രശസ്തനായ പിതാവുമായി വളരെ സാമ്യം പുലർത്തി, 2014-ൽ…

പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരം എം. വേണുകുമാറിന്റെ “തമ്പുരാന്‍കുന്നിലെ സിനിമാ വിശേഷങ്ങള്‍” എന്ന കൃതിക്ക്

കോട്ടയം: ദ്രോണാചാര്യരുടെ ശിഷ്യത്വം സ്വീകരിച്ച ഏകലവ്യനെപ്പോലെ പാലാ കെ.എം. മാത്യൂ സാറിന്റെ ശിഷ്യത്വം താന്‍ ഏല്‍ക്കുകയായിരുന്നു എന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ കെ.എം. മാത്യു ജന്മദിന സമ്മേളനവും കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്യു സാറിന്റെ ഗാന്ധിദര്‍ശനവും മൂല്യബോധവും ഉള്‍ക്കൊണ്ട് അതില്‍ നിന്നും ആവേശത്തോടെ രാഷ്ട്രീയം വേണ്ടെന്നുവച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയ ഒരാളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ തോളില്‍ ശിഷ്യന്മാരെ കയറ്റി ഇരുത്തി അവരെ ഉന്നതങ്ങളില്‍ എത്തിച്ചപ്പോഴും താഴെ നിന്നുകൊണ്ട് ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യുകയും ഒരിക്കല്‍ പോലും പരിഭവിക്കാതിരിക്കുകയും ചെയ്ത ഒരു മാതൃകാഗുരുവായിരുന്നു മാത്യു സാറെന്ന് ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. വിവിധ മണ്ഡലങ്ങളില്‍ ശിഷ്യസമ്പത്തുള്ള അദ്ദേഹം ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ആഭിമുഖ്യം കാണിക്കത്തക്ക രീതിയില്‍ തന്നോട് സംസാരിച്ചിട്ടുപോലും ഇല്ലെന്ന് അദ്ദേഹം…

2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഡിസാന്റിസ് പിൻവാങ്ങി; റിപ്പബ്ലിക്കൻ ക്യാമ്പിൽ നിക്കി ഹേലിയും ട്രംപും നേര്‍ക്കു നേര്‍

വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് പ്രൈമറി മത്സരത്തിൽ നിന്ന് താൻ പിന്മാറുകയാണെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാർട്ടിയുടെ നോമിനിയായി അംഗീകരിക്കുന്നതായും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പ്രസ്താവിച്ചു. സൗത്ത് കരോലിനയിലെ ഇന്ത്യൻ അമേരിക്കൻ മുൻ ഗവർണർ നിക്കി ഹേലി (51) മാത്രമാണ് രണ്ടാം തവണയും വൈറ്റ് ഹൗസിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ട്രംപിനെതിരെയുള്ള മത്സരത്തിൽ അവശേഷിക്കുന്ന ഏക റിപ്പബ്ലിക്കൻ സ്ഥാനാര്‍ത്ഥി. 2017 ജനുവരി മുതൽ 2021 ജനുവരി വരെ വൈറ്റ് ഹൗസിൽ താമസിച്ചിരുന്ന ട്രംപ് 2020 ലെ തിരഞ്ഞെടുപ്പിൽ നിലവിലെ ജോ ബൈഡനോട് പരാജയപ്പെട്ടു. എല്ലാ പ്രധാന വോട്ടെടുപ്പുകളും അനുസരിച്ച്, പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി എന്ന നിലയിൽ ഇതുവരെ ഏറ്റവും ജനപ്രീതിയുള്ള റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ട്രംപ്, കഴിഞ്ഞ ആഴ്ച അയോവ കോക്കസിൽ വിജയിക്കുകയും ജനുവരി 23 ന്…