മലയാളി അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച് ) പത്താമത് വാർഷികാഘോഷം ജനുവരി 20 ശനിയാഴ്ച

ന്യൂജെഴ്സി: മലയാളി അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച് ) യുടെ പത്താമത് വാർഷികം ജനുവരി 20 ശനിയാഴ്ച വെകുന്നേരം 5 മണി മുതൽ ELMAS, Parsippany-Troy Hills, NJ വെച്ച് അതിമനോഹരമായ വിവിധ പരിപാടികളോട് ആഘോഷിക്കുന്നു. സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് വാർഷിക ആഘോഷം ഉൽഘാടനം ചെയ്യുന്നതും കൗണ്ടി ലെജിസ്ലേറ്റജർ ആനി പോൾ മുഖ്യ പ്രഭാഷണം നടത്തും. സംഘടനാ പ്രവർത്തനനം ഒരു പതിറ്റാണ്ടു പിന്നിടുബോൾ ചെറിയ സമയം കൊണ്ട് അസൂയാവഹമായ ഒരു മുന്നേറ്റമാണ് മഞ്ച് നടത്തിയിരിക്കുന്നത് . പത്തു വർഷങ്ങൾ കൊണ്ട് അമേരിക്കയിലെ തന്നെ മികവുറ്റ സംഘടനകളിൽ ഒന്നാക്കി മാറ്റുവാൻ കഴിഞ്ഞത് മാതൃകാപരമാ പ്രവർത്തനം കൊണ്ട് മാത്രമാണ്. ഒരു സംഘടനാ എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണമാണ് മഞ്ചിന്റെ കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തനങ്ങൾ എന്ന് തിഞ്ഞു നോക്കുബോൾ ആർക്കും മനസിലാവും . മഞ്ച് ഒരു സാംസ്‌കാരിക സംഘടന…

സേവനദിനം ഉത്സവമാക്കി തിരുഹൃദയ ഇടവക യുവജനങ്ങൾ

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാർട്ടിൻ ലൂഥര്‍ കിംഗ് ദിനത്തിൽ സേവനദിനം കൂട്ടായ്മ ഒരുക്കി തിരുഹൃദയ ഇടവക യുവജനങ്ങൾ വ്യത്യസ്തരായി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം കേരളത്തിൽ സേവനദിനം ആയി ആചരിക്കുന്ന അതേ ചൈതന്യം ഷിക്കാഗോ തിരുഹൃദയ ഇടവകയിലെ യുവജനങ്ങൾ ഏറ്റെടുത്ത് മാർട്ടിൻ ലൂഥര്‍ കിംഗ് ദിനത്തിൽ ഇവകയ്ക്കായി സേവനദിനമായി പ്രത്യേകം ആചരിച്ചു. തങ്ങൾക്കായി ലഭിച്ച പുതിയ ദൈവാലയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ യുവജനങ്ങൾ അന്നേ ദിവസം ഒന്നടങ്കം അണി ചേർന്ന്‌ തങ്ങളുടെ പുതിയ ഇടവക ദൈവാലയവും പരിസരങ്ങളും വൃത്തിയാക്കി. തങ്ങളുടെ മാതാപിതാക്കളോടൊപ്പം വന്ന് തങ്ങളാലാവും വിധം സേവന ദിനത്തില്‍ പങ്കുചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് യൂത്ത് മിനിസ്ട്രി കൂട്ടായ്മ. അസി. വികാരി റവ. ഫാ ബിൻസ് ചേത്തലിലും ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, ജെൻസൻ ഐക്കരപ്പറമ്പിൽ എന്നിവരും എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

ഹൈവേ അപകടത്തെ തുടർന്ന് വാനിൽ നിന്ന് ഇറങ്ങിയ അഞ്ച് സ്ത്രീകൾ ട്രക്ക് ഇടിച്ച് മരിച്ചു

പെൻസിൽവാനിയ: പെൻസിൽവാനിയയിലെ ഹൈവേയിൽ ട്രാക്ടർ ട്രെയിലർ ഇടിച്ചു അഞ്ച് സ്ത്രീകൾ മരിച്ചു.ചൊവ്വാഴ്‌ച രാത്രി അന്തർസംസ്ഥാന 81 നോർത്തിലേക്ക്  പോവുകയായിരുന്ന മിനിവാനിൽ നാല് സ്‌ത്രീകൾ ഉണ്ടായിരുന്നു, ഡ്രൈവർ മീഡിയനിൽ ഇടിക്കുകയായിരുന്നുവെന്ന് ലക്കവാന കൗണ്ടി കൊറോണർ തിമോത്തി റോളണ്ട്  പറഞ്ഞു. നാല് യാത്രക്കാരും ഒരു പ്രത്യേക കാറിലുണ്ടായിരുന്ന അഞ്ചാമത്തെ ആളും അവരുടെ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് അഞ്ചുപേരെയും ട്രാക്ടർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. 42-കാരനായ ഹാർവ്രിസ്റ്റ് സെബാരി, 71-കാരി ഫാത്മ അഹമ്മദ്, 56-കാരനായ ഷാസിനാസ് മിസൂരി, 19-കാരിയായ അലീൻ അമീൻ, 43-കാരനായ ബെറിവൻ സെബാര എന്നിവരാണ് കൊല്ലപ്പെട്ടത്.  . അഞ്ച് ഇരകളും ന്യൂയോർക്കിൽ നിന്നുള്ളവരാണ്, എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. അപകടത്തെത്തുടർന്ന്, ദേശീയപാതയുടെ ഭാഗം മണിക്കൂറുകളോളം അടച്ചു.സംഭവത്തെക്കുറിച്ച് സംസ്ഥാന പോലീസ് ഇപ്പോൾ അന്വേഷിക്കുകയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊഹോഡ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. “ഇത് സങ്കടകരമാണ്, പക്ഷേ…

എബ്രാഹാം വണ്ടാനത്ത് (73) അന്തരിച്ചു

കാൽഗറി: തൊടുപുഴ രാമപുരത്ത് വണ്ടാനത്ത് വി.എം .എബ്രാഹാം (73) അന്തരിച്ചു. പൊൻകുന്നം പുളിക്കൽ കുടുംബാംഗമായ ഗ്രേസിയാണ് ഭാര്യ. കാനഡ കാൽഗറിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളതും ,കാല്ഗറി ബോവാലി ഫാക്കൽറ്റിയിലെ അദ്ധ്യാപികയും , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ എക്സിക്യൂട്ടീവ് അംഗവും , സിറോ മലബാർ മിസ്സിസ്സാഗ എപ്പാർക്കിയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നതും , കാൽഗറിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സ്ഥിരം സാന്നിധ്യവുമായ ഡോക്ടർ ആൻ സ്മിത എബ്രഹാമാണ് ഏക മകൾ . കൊച്ചു മക്കൾ എബി , അഗസ്റ്റിൻ കാനഡയിൽ പഠിക്കുന്നു. സംസ്കാര ശുശ്രൂഷകൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് രാമപുരം സെയ്ന്റ് അഗസ്റ്റിൻ ഫെറോന പള്ളിയിൽ ശവ സംസ്കാരം നടക്കുന്നതുമായിരിക്കും . ദയവായി ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണം.

ദാവോസിൽ ഇന്ത്യയുടെ വിജയഗാഥയെ അഭിനന്ദിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ

ദാവോസ്, സ്വിറ്റ്സർലൻഡ്: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 54-ാമത് വാർഷിക യോഗത്തിൽ ശ്രദ്ധേയമായ ഒരു പ്രസംഗത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയെ ‘അസാധാരണമായ വിജയഗാഥ’യായി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നയങ്ങളിലും പരിപാടികളിലും അദ്ദേഹം ആദരവ് പ്രകടിപ്പിക്കുകയും, ഇന്ത്യൻ ജനതയിൽ അവ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. ആഗോള നേതാക്കൾക്കൊപ്പം അഭിമാനകരമായ പരിപാടിയിൽ പങ്കെടുത്ത ബ്ലിങ്കന്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ശക്തമായ ബന്ധം എടുത്തുകാണിച്ചു. ശക്തമായ യുഎസ്-ഇന്ത്യ ബന്ധത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന, വിഷയങ്ങളുടെ വിശാലമായ സ്പെക്ട്രം അവരുടെ ചർച്ചകൾ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. 2024ലെ വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിൽ, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിപുലീകരിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ജനാധിപത്യം, മൗലികാവകാശങ്ങൾ തുടങ്ങിയ നിർണായക വശങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇരു രാജ്യങ്ങളും…

ന്യൂയോർക്ക് ടൈംസിന് കോടതി ഫീസായി ഏകദേശം 400,000 ഡോളർ ട്രംപ് നൽകണമെന്ന് ജഡ്ജി

ന്യൂയോർക്ക്: 2018 ലെ പുലിറ്റ്‌സർ സമ്മാനം നേടിയ തന്റെ കുടുംബത്തിന്റെ സമ്പത്തിനെക്കുറിച്ചും നികുതി സമ്പ്രദായങ്ങളെക്കുറിച്ചും  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് ടൈംസിനും മൂന്ന് അന്വേഷണ റിപ്പോർട്ടർമാർക്കും എതിരെ ഫയൽ ചെയ്ത  കേസ് കോടതി തള്ളിക്കളയുകയും ഏകദേശം 400,000 ഡോളർ നിയമ ഫീസ് അടയ്ക്കാൻ ന്യൂയോർക്ക് ജഡ്ജി റോബർട്ട് റീഡ് ഉത്തരവിടുകയും ചെയ്തു . മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കോടതി ഒരു സന്ദേശം അയച്ചിട്ടുണ്ട്,”ന്യൂയോർക്ക് ടൈംസിന് വേണ്ടി റോഡ്‌സ് ഹാ പറഞ്ഞു. 2021-ൽ ഫയൽ ചെയ്ത ഡൊണാൾഡ് ട്രംപിന്റെ വ്യവഹാരത്തിൽ 100 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഡൊണാൾഡ് ട്രംപ്, മേരി ട്രംപും ടൈംസും റിപ്പോർട്ടർമാരും തനിക്കെതിരായ “വ്യക്തിപരമായ പകപോക്കലിന് പ്രേരിപ്പിച്ചതായി  ആരോപിച്ചു. “സ്വന്തം നേട്ടത്തിനായി അവർ ചൂഷണം ചെയ്ത രഹസ്യാത്മകവും വളരെ സെൻസിറ്റീവായതുമായ രേഖകൾ നേടുന്നതിനുള്ള ഒരു ഗൂഢാലോചനയിൽ”…

മെറ്റാ മുൻ സിഒഒ ഷെറിൽ സാൻഡ്‌ബെർഗ് 12 വർഷത്തിന് ശേഷം ബോർഡിൽ നിന്ന് പടിയിറങ്ങുന്നു

സാന്‍ഫ്രാന്‍സിസ്കോ: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറിൽ സാൻഡ്‌ബെർഗ് 12 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ബുധനാഴ്ച ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, മെയ് മാസത്തിൽ കാലാവധി അവസാനിക്കുമ്പോൾ ബോർഡ് വിടാനുള്ള ആഗ്രഹം സാൻഡ്ബെർഗ് വെളിപ്പെടുത്തി. മെറ്റയുടെ ബിസിനസിന്റെ കരുത്തും വാഗ്ദാനപ്രദമായ ഭാവിയും ഊന്നിപ്പറഞ്ഞുകൊണ്ട്, താൻ പുറപ്പെടുന്നതിന് അനുയോജ്യമായ സമയമാണെന്ന് അവർ പ്രകടിപ്പിക്കുകയും ഒരു ഉപദേശക എന്ന നിലയില്‍ കമ്പനിക്ക് തുടർന്നും സംഭാവന നൽകാനുള്ള തന്റെ പദ്ധതി പങ്കിടുകയും ചെയ്തു. മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്, സാൻഡ്‌ബെർഗിന്റെ പ്രഖ്യാപനത്തോട് ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ പ്രതികരിച്ചു. സാൻഡ്‌ബെർഗിന്റെ തീരുമാനം മെറ്റയുമായുള്ള അവരുടെ കാലയളവിലെ ഒരു സുപ്രധാന അദ്ധ്യായത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി 14 വർഷത്തിലേറെ സേവനമനുഷ്ഠിച്ച അവർ, 2022-ൽ ആ റോളിൽ നിന്ന് പടിയിറങ്ങിയിരുന്നു. ഒരിക്കൽ…

മോനായി ജേക്കബ് (64) ഡാളസ്സിൽ അന്തരിച്ചു

സണ്ണിവെയ്ൽ :ഡാളസ് മെട്രോപ്ലെക്സിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി പി എ) മോനായി ജേക്കബ് (64) ഡാളസ്സിൽ ഇന്ന് (ജനുവരി 17 ബുധനാഴ്ച ) അന്തരിച്ചു.അടിമാലി തേവർമഠത്തിൽ വർക്കി ജേക്കബ്-ഏലിയാമ്മ ജേക്കബിന്റെയും പത്തു മക്കളിൽ അഞ്ചാമനാണ് പരേതൻ .ഗാർലാൻഡ് ഫിലാഡെൽപിയ പെന്തകോസ്റ്റൽ ചര്ച്ച അംഗമാണ് ഭാര്യ : മേഴ്‌സി ജേക്കബ് മക്കൾ :സാറാ, സിബിൽ ,സ്റ്റീവൻ മെമ്മോറിയൽ സർവീസ് :ജനുവരി 19 – വെള്ളിയാഴിച്ച വൈകിട്ട് 6:00ന് സ്ഥലം:Inspiration Church , 1233 N Belt Line Rd, Mesquite, TX 75149 ഫ്യൂണറൽ സർവീസ് :ജനുവരി 20 ശനിയാഴ്ച രാവിലെ 9:00 നു സ്ഥലം : Inspiration Church , 1233 N Belt Line Rd, Mesquite, TX 75149 തുടർന്ന് സംസ്‌ക്കാര ശ്രുശൂഷ ന്യൂ ഹോപ്പ് സെമിത്തേരിൽ വെച്ചും നടക്കുന്നതാണ് 500 US-80,…

ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ്‌ മിഷൻ ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ബെൻസേലം (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ്‌ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ജനുവരി 14-ന് ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ്‌ മിഷൻ ഇടവക സന്ദർശിച്ചു. ഇടവക വികാരി ഫാ. ഗീവർഗീസ് ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ഡീക്കൻ റോയ്‌സ് മാത്യു പ്രഭാഷണം നടത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം സുനിൽ കുര്യൻ (ഇടവക സെക്രട്ടറി) ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), റോണ വർഗീസ് (സുവനീർ കമ്മിറ്റി അംഗം), ലിസ് പോത്തൻ (ഫിനാൻസ് കമ്മിറ്റി അംഗം), ഐറിൻ ജോർജ് (വിനോദം/സ്‌പോർട്‌സ് കോർഡിനേറ്റർ), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം കഴിഞ്ഞ ഫാമിലി കോൺഫറൻസിൽ പങ്കെടുത്തതിന്റെ അനുഭവം സുനിൽ കുര്യൻ തന്റെ പ്രസംഗത്തിൽ…

രാജു തരകൻ രചിച്ച ‘ഇടയകന്യക’ ഗ്രന്ഥം പ്രകാശനം ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് നിർവഹിച്ചു

ഡാളസ് / കുമ്പനാട് : അമേരിക്കൻ പ്രവാസിയും ഡാളസിൽ സ്ഥിരതാമസക്കാരനും  എക്സ്പ്രസ്സ് ഹെറാൾഡ് പത്രത്തിന്റെ പത്രാധിപരും,സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ  രാജു താരകന്റെ ലേഖന സമാഹാരമുൾപ്പെടുത്തി, ഉത്തമഗീത പുസ്തകത്തെ അധികരിച്ചെഴുതിയ ‘ഇടയകന്യക’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് കുമ്പനാട്ട് സഭാ ആസ്ഥാനത്ത് നിർവഹിച്ചു. ജ്യോതിമാർഗം പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. ഐ. പി. സി. ജനറൽ ട്രഷറാർ ഡോ. വർക്കി കാച്ചാണത്ത്  ഗ്രന്ഥം ഏറ്റുവാങ്ങി.പാസ്റ്റർ  സി. സി. എബ്രഹാം, പാസ്റ്റർ കെ. പി. കുര്യൻ, ജ്യോതിമാർഗം ചീഫ് എഡിറ്റർ ഷാജി ഇടുക്കി എന്നിവർ സംബന്ധിച്ചു.  ചെങ്ങന്നൂർ സ്വദേശിയായ രാജു തരകൻ റവ ഡോ: ജോർജ് തരകൻ തങ്കമ്മ ജോർജിന്റെ മകനാണ്  2004 അമേരിക്കയിൽ വന്ന ജോലിയോടൊപ്പം പ്രേക്ഷിത മേഖലയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു മലയാളി പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെയും ഇൻഡോ…