സൗത്ത് ഫ്ലോറിഡ: മൂന്ന് പതിറ്റാണ്ടായി സൗത്ത് ഫ്ലോറിഡ മലയാളികളുടെ മുഖമുദ്രയായി പ്രവർത്തിക്കുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് ഫ്ളോറിഡയുടെ കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു . മാതാപിതാക്കളും, യുവജനങ്ങളും, കൊച്ചുകുട്ടികളും ഒന്നുചേർന്ന് ആടിപാടിയും, സൗഹൃദ കായിക മത്സരങ്ങൾ നടത്തിയും, വ്യത്യസ്തങ്ങളായ അമേരിക്കൻ-മലയാളി ഭക്ഷണങ്ങൾ പാചകം ചെയ്ത് പങ്ക് വെക്കുകയും ചെയ്തപ്പോൾ കുടുംബസംഗമം ഏവർക്കും അവിസ്മരണീയമായി . നവകേരള മലയാളി അസോസിയേഷൻ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരും, തുടർന്ന് സംഘടനയുടെ യശസ്സ് കാത്തു പരിപാലിച്ച മുൻ പ്രസിഡന്റുമാരും , മുൻ ഭാരവാഹികളും ഉൾപ്പെടെ മൂന്ന് തലമുറയുടെ സംഗമമായിരുന്നു യഥാർത്ഥത്തിൽ നടന്നത്.
Category: AMERICA
ഒഹായോ തെരുവ് പാർട്ടിയിൽ വെടിവെപ്പ്; 25 പേർക്ക് വെടിയേറ്റ് ഒരാൾ മരിച്ചു
ഒഹായോ:ഒഹായോയിലെ അക്രോണിലെ ഒരു വലിയ തെരുവ് പാർട്ടിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് 25 പേർ വെടിയേറ്റു ഒരാൾ മരിച്ചു, അധികൃതർ പറഞ്ഞു. ഈസ്റ്റ് അക്രോണിൽ അർദ്ധരാത്രിക്ക് ശേഷം വെടിവയ്പ്പ് പൊട്ടിപ്പുറപ്പെട്ടത് . തുടർന്ന് 911 കോളുകൾ വന്നതായി അക്രോൺ മേയർ ഷമ്മാസ് മാലിക്കും കഴിഞ്ഞ ആഴ്ച സത്യപ്രതിജ്ഞ ചെയ്ത പോലീസ് മേധാവി ബ്രയാൻ ഹാർഡിംഗും ഞായറാഴ്ച രാവിലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ മുറിവുകളുമായി ഒന്നിലധികം ആളുകൾ അതത് എമർജൻസി റൂമുകളിൽ എത്തിയതായി പ്രാദേശിക ആശുപത്രികൾ റിപ്പോർട്ട് ചെയ്തു. കെല്ലി കവലയ്ക്കും 8-ആം അവന്യൂവിനുമിടയിൽ ഉണ്ടായ സംഘർഷത്തിൽ ഇരയായ 27 കാരനായ ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. “ഇന്ന് രാവിലെ, വിവേകശൂന്യമായ അക്രമത്തിൻ്റെ നാശത്തിന് ശേഷം നഗരം ആകുലതയിലാണ് ” മാലിക്കും ഹാർഡിംഗും അവരുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നമ്മുടെ നഗരത്തിലെ എല്ലാ അക്രമ…
ഡാലസ് മലയാളി അസോസിയേഷൻ പൊതുയോഗം ജൂൺ 9 ന്
ഡാലസ്: നോർത്ത് ടെക്സസിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്റെ വാർഷീക പൊതുയോഗം ജൺ 9 ഞായറാഴ്ച വൈകിട്ട് 6.30ന് ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. അസോസിയേഷൻ സ്റ്റേറ്റ് രജിട്രേർഡ് അംഗങ്ങളായ ഡക്സ്റ്റർ ഫെരേര, തൊമ്മച്ചൻ മുകളേൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിജു ലോസൺ, സെക്രട്ടറി ലിജി തോമസ്, ട്രഷറാർ സുനു മാത്യു, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വമേകുന്ന പൊതു യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. ഇതോടൊപ്പം ഓഗസ്റ്റ് 8 മുതൽ 11 വരെ ഡോമിനിക്കൻ റിപ്പബ്ളിക്കിൽ വച്ചു നടക്കുന്ന ഫോമ അന്തർദേശീയ കൺവൻഷനിലേക്കുള്ള ഏഴു പ്രതിനിധികളെ പൊതുയോഗം തിരഞ്ഞെടുക്കും. കഴിഞ്ഞ ഏതാനം വർഷങ്ങളായി നിർജീവമായ അസോസിയേഷൻ്റെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളെ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെ കാലോചിതവും സമഗ്രവുമായ പദ്ധതികൾ പ്രമുഖരായ ഡാലസ് മലയാളികളുടെ സഹകരണത്തോടെ നടപ്പാക്കുമെന്നഅസോസിയേഷൻ…
വേണു രാജാമണിക്കു ഡാളസ് കേരള അസോസിയേഷനിൽ ഊഷ്മള സ്വീകരണം
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ ബഹു. വേണു രാജാമണിക്കു ജൂൺ 2 ഞായറാഴ്ച വൈകുന്നേര ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ചു ഊഷ്മള സ്വീകരണം നൽകി.കേരള അസോസിയേഷൻ ഡയറക്ടര്‍മാരായ സുബിൻ ഫിലിപ്പ്,.നിഷ മാത്യു എന്നിവർ അതിഥികൾക്കു പൂച്ചെണ്ടുകൾ നൽകി വേദിയിൽ സ്വീകരിച്ചു. 2017 മുതൽ 2020 വരെ നെതർലാൻഡിലെ ഇന്ത്യൻ അംബാസഡർ ,ഹേഗിലെ രാസായുധ നിരോധന സംഘടനയുടെ (OPCW) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, ഇന്ത്യൻ നയതന്ത്രജ്ഞനും ഇന്ത്യൻ ഫോറിൻ സർവീസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൊഫസർ , ഹരിയാനയിലെ സോനിപട്ടിലുള്ള ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിൽ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പഠിപ്പിക്കുന്ന ഫാക്കൽറ്റിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന വേണു രാജാമണി അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയതായിരുന്നു വൈകീട്ട് 5 മണിക് ചേർന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനശ്വരൻ മാംമ്പിള്ളി…
യുഎസ് കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ നെതന്യാഹുവിനെ ക്ഷണിച്ച് ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍
വാഷിംഗ്ടൺ: ഗാസയ്ക്കെതിരായ ഇസ്രായേൽ സൈനിക ആക്രമണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ ഭിന്നതകൾക്കിടയിലും ദീർഘകാല സഖ്യകക്ഷിക്കുള്ള യുദ്ധകാല പിന്തുണയുടെ പ്രകടനമായി ക്യാപ്പിറ്റോളില്‍ പ്രസംഗിക്കാൻ കോൺഗ്രസ് നേതാക്കൾ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ക്ഷണിച്ചു. സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവരോടൊപ്പം റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും ഡെമോക്രാറ്റായ സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷൂമറും നെതന്യാഹുവിനെ ക്ഷണിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രസംഗത്തിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. “ഇസ്രായേലുമായുള്ള അമേരിക്കയുടെ ഐക്യദാർഢ്യം ഉയർത്തിക്കാട്ടുന്നതിനാണ്” ക്ഷണം നൽകിയതെന്ന് നേതാക്കൾ പറഞ്ഞു “ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭീകരതയ്ക്കെതിരെ പോരാടുന്നതിനും മേഖലയിൽ ന്യായവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ഇസ്രായേൽ ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാട് പങ്കിടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു,” അവർ എഴുതി. സ്പീക്കര്‍ മൈക്ക് ജോൺസണാണ് ആദ്യം ഇസ്രായേൽ നേതാവിനെ ക്ഷണിക്കാൻ നിർദ്ദേശിച്ചത്. അദ്ദേഹത്തെ ക്ഷണിക്കുന്നത് “വലിയ ബഹുമതിയാണ്” എന്നാണ് ജോണ്സണ് പറഞ്ഞത്.…
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു: അവാർഡ് വിതരണം ഹൂസ്റ്റണിൽ
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പുസ്തക വിഭാഗത്തിൽ അഷേർ കെ.മാത്യൂ കാനഡ പുറത്തിറക്കിയ ” വിശുദ്ധന്റെ സന്തതികൾ ” എന്ന ഗ്രന്ഥവും, എബി ജേക്കബ് ഹൂസ്റ്റൺ എഴുതിയ “ഹൂ ഈസ് വൈസ് ഇനഫ് റ്റൂ അണ്ടർസ്റ്റാന്റ് ” (Who is wise enough to understand) എന്ന പുസ്തകവും 2024 ലെ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹത നേടി. സാം സഖറിയ ഈപ്പൻ ഫ്ലോറിഡ എഴുതിയ “ചാവാറായ ശേഷിപ്പുകൾ” മലയാളം ലേഖനം വിഭാഗത്തിലും, ജോസഫ് കൂര്യൻ ഹൂസ്റ്റൺ എഴുതിയ ” ഹി എലോൺ ഈസ് വർത്തി ” (“He alone is worthy”) എന്ന ലേഖനവും,…
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോയിൽ ഊഷ്മള സ്വീകരണം ജൂലൈ ആറിന്
സീറോ മലബാർ സഭയുടെ പരമോന്നത സ്ഥാനമേറ്റതിനു ശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷിക്കാഗോ സീറോ മലബാർ രൂപത ഊഷ്മള സ്വീകരണം നൽകും. ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ ജോയി ആലപ്പാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം വന്നെത്തുന്ന മേജർ ആർച്ച്ബിഷപ്പിന് ജൂലൈ ആറാം തീയതി ഒരുക്കുന്ന ഊഷ്മള സ്വീകരണത്തിൽ രൂപതയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും പങ്കുചേരും. ജൂലൈ ആറ് ശനിയാഴ്ച രാവിലെ പത്തിന് ഷിക്കാഗോ കത്തീഡ്രൽ അങ്കണത്തിൽ നിന്ന് താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി മേജർ ആർച്ച്ബിഷപ്പിനെ പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മെത്രാന്മാരും വൈദികരും ഒത്തുചേർന്നു സമൂഹബലി. അതിനുശേഷമാണ് അനുമോദന സമ്മേളനവും സ്നേഹവിരുന്നും. മേജർ ആർച്ച്ബിഷപ്പ് പദവിയിലെത്തിയതിനു ശേഷം ആദ്യമായി ഷിക്കാഗോ രൂപതയിലെത്തുന്ന മാർ തട്ടിലിന്റെ സാന്നിധ്യം അനുഭവിക്കാൻ എല്ലാ വിശ്വാസികളെയും വൈദികർ, സമർപ്പിതർ, കൈക്കാരന്മാർ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി രൂപതാദ്ധ്യക്ഷൻ മാർ…
ബെന്സന്വിന് തിരുഹൃദയ ക്നാനായ പള്ളി തിരുനാളിന് കൊടിയേറി
ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാളിന് കൊടിയേറി. കഴിഞ്ഞ നാല് ദിവസമായി നടന്ന കൂടാരയോഗതല ഒരുക്കത്തിന് ശേഷം വികാരി ഫാ.തോമസ് മുളവനാല്‍ തിരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റി. അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. മെല്വിന്, ഫാ. കെവിന് , ഫാ. ജോയല്പയസ് , ഫാ. റ്റോം. കണ്ണന്താനം എന്നിവരും തിരുക്കര്‍മങ്ങളില്‍ കാര്‍മികരായി. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടത്തപ്പെട്ടു. തിരുനാള്‍ ഞായറാഴ്ച സമാപിക്കും. കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്സണ് ഐക്കരപ്പറമ്പില്‍ എന്നിവര്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
‘ട്രംപിൻ്റെ വിചാരണ ” ജനാധിപത്യവിരുദ്ധം’: റോബർട്ട് എഫ്. കെന്നഡി ജൂനിയർ
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ശിക്ഷാവിധിയെ ആക്രമിക്കുന്ന റിപ്പബ്ലിക്കൻമാരുടെ ഗ്രൂപ്പിൽ റോബർട്ട് എഫ്. കെന്നഡി ജൂനിയറും. വിധിയെ “അഗാധമായ ജനാധിപത്യവിരുദ്ധം” എന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം വിശേഷിപ്പിച്ചു. “ബാലറ്റ് പെട്ടിയിലല്ല, കോടതിമുറിയിൽ വെച്ച് പ്രസിഡൻ്റ് ട്രംപിനെ തോൽപ്പിക്കുക എന്നതാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രം. നവംബറിൽ ഇത് തിരിച്ചടിയാകും. അതിലും മോശം, ഇത് അഗാധമായ ജനാധിപത്യവിരുദ്ധമാണ്, ”കെന്നഡി X-ൽ, മുമ്പ് ട്വിറ്ററിൽ എഴുതി. ട്രൂത്ത് സോഷ്യൽ എന്ന വിഷയത്തിൽ കെന്നഡിയുടെ പിന്തുണയെ ട്രംപ് സ്വാഗതം ചെയ്തു. അശ്ലീല താരവുമായുള്ള ബന്ധത്തിൻ്റെ പേയ്മെൻ്റുകൾ മറച്ചുവെക്കാൻ 34 ബിസിനസ് റെക്കോർഡുകൾ വ്യാജമാക്കിയതിന് ന്യൂയോർക്ക് സിറ്റിയിൽ വെള്ളിയാഴ്ച ശിക്ഷിക്കപ്പെട്ട ട്രംപിന് പിന്തുണയുമായി പല റിപ്പബ്ലിക്കൻമാരും പെട്ടെന്ന് പരസ്യ പ്രസ്താവനകൾ നടത്തി. നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡെമോക്രാറ്റിക് പാർട്ടി നിയമസംവിധാനം ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന കെന്നഡിയുടെ വിമർശനം അവരുടെ അനുമാനിക്കുന്ന നോമിനിക്കുള്ള GOP പിന്തുണയെ…
ന്യൂജഴ്സി ക്രിസ്തുരാജ ക്നാനായ പള്ളിയില്‍ പ്രധാന തിരുനാളിന് കൊടിയേറി
ന്യൂജഴ്സി: ന്യൂജെഴ്സിയിലെ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തില്‍ പ്രധാന തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പരേതര്‍ക്കായുള്ള പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദിക്ഷണവും നടന്നു. ജൂണ്‍ ഒന്നിന് വൈകുന്നേരം 5:30ന് ഫാ. റിജോ ജോണ്സണ് ഇംഗ്ലീഷ് കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് വിവിധ മിനിസ്ട്രികള്‍ നേതൃത്വം നല്കുന്ന കലാ സന്ധ്യയും ഗാനമേളയും . ഇതോടൊപ്പം യുവജനങ്ങള്‍ ഒരുക്കുന്ന നാടന്‍ തട്ടുകടയും ഭക്ഷ്യ മേളയും ഉണ്ടാകും. ജൂണ്‍ 2 ഞായറാഴ്ച്ച വൈകുന്നേരം നാലിന് നടക്കുന്ന തിരുനാള്‍ റാസ കുര്‍ബാനയില്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യു മേലേടത്ത്, ഫാ. ബിബി തറയില്‍, ഫാ. ജോണ്സണ് മൂലക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും. ഷാജി വെമ്മേലിയും കുടുംബവുമാണ് തിരുനാള്‍ പ്രെസുദേന്തിമാര്‍.
