രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: ഒഐസിസി (യുഎസ്എ) അപലപിച്ചു

ഹൂസ്റ്റൺ:യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യുഎസ്എ ) ചെയർമാൻ ജെയിംസ് കൂടൽ , പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് ഏബ്രഹാം എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ കേസെടുക്കുന്നതിൽ തടസ്സമില്ലെന്നും , എന്നാൽ ഈ നിയമം പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെ മാത്രം ലക്ഷ്യമിട്ടാകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. രാവിലെ അടൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത് ഏതോ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നതു പോലെയായിരുന്നുവെന്നും പിണറായിയുടെ ദുഷ്ഭരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ അറസ്റ്റ് എന്നും നേതാക്കൾ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നിയമസഭയിൽ അക്രമം അഴിച്ചുവിടുകയും, നിയമ സഭയിലെ കംപ്യൂട്ടറുകളും , ഫർണിച്ചറുകളും തല്ലി തകർക്കുകയും ചെയ്ത ഇടതുപക്ഷ നേതാക്കൾക്ക് എന്താ…

വിനോദ് വാസുദേവൻ “മാഗ് ” ട്രസ്റ്റി ബോർഡ് ചെയർമാൻ

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി വിനോദ് വാസുദേവനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ചെയർമാൻ ജോസഫ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ കൂടിയ ട്രസ്റ്റി ബോർഡ് യോഗമാണ് വിനോദ് വാസുദേവനെ 2024 ലെ ചെയർമാനായി തിരഞ്ഞെടുത്തത്. മാഗിന്റെ മുൻ പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചുള്ള വിനോദ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്. ചെയർമാനെ കൂടാതെ ജോസഫ് ജെയിംസ്, അനിൽകുമാർ ആറന്മുള, ജിമ്മി കുന്നശ്ശേരിൽ, ജോജി ജോസഫ്, ജിനു തോമസ് എന്നിവരാണ് മറ്റു ട്രസ്റ്റി ബോർഡ് അംഗങ്ങൾ. മാത്യൂസ് മുണ്ടക്കലിന്റെ നേതൃത്വത്തിലുള്ള മാഗിന്റെ പുതിയ ഭരണസമിതിക്ക്, ട്രസ്റ്റി ബോർഡിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മാഗിന്റെ സ്വപ്‍ന പദ്ധതിയായ പുതിയ കേരളാ ഹൗസിന്റെ സാക്ഷത്കാരത്തിനു വേണ്ടി…

സാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ), ന്യൂയോർക്കിൽ അന്തരിച്ചു.1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവഅംഗമായിരുന്നു. സെക്രട്ടറി, ട്രഷറാർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ന്യൂയോർക്ക് സിറ്റി കംപ്ട്രോളർ ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു ഭാര്യ: റൂബി ബെഞ്ചമിൻ മക്കൾ: പാസ്റ്റർ അലക്സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ മരുമക്കൾ: ശേബ ബെഞ്ചമിൻ മാതാവ്: തങ്കമ്മ സാമുവേൽ സഹോദരങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ്‌ ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവു) പൊതു ദർശനം : ജനുവരി 11 വ്യാഴം, 12 വെള്ളി വൈകിട്ട് 6 മുതൽ 8 വരെ സംസ്കാരശുശ്രുഷ: ജനുവരി 13 ശനി രാവിലെ…

ചൈനയുമായി സൈനിക വിവരങ്ങൾ പങ്കുവെച്ചതിന് യുഎസ് നേവി നാവികന് 27 മാസം തടവ്

വാഷിംഗ്ടണ്‍: തരംതിരിക്കപ്പെടാത്ത സ്വകാര്യ യുഎസ് സൈനിക വിവരങ്ങളുടെ ഫോട്ടോകൾക്ക് പകരമായി ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് ഏകദേശം 15,000 ഡോളർ കൈക്കൂലി വാങ്ങിയതിന് തിങ്കളാഴ്ച ഒരു യുഎസ് നാവിക നാവികനെ 27 മാസം തടവിന് ശിക്ഷിച്ചു. പെറ്റി ഓഫീസർ വെൻഹെങ് “തോമസ്” ഷാവോ (26) കഴിഞ്ഞ ഒക്ടോബറിൽ ഗൂഢാലോചന നടത്തിയതിനും കൈക്കൂലി വാങ്ങിയതിനും കുറ്റം സമ്മതിച്ചു. പരമാവധി 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റത്തിന് ഷാവോയ്ക്ക് 5,500 ഡോളർ പിഴയും ചുമത്തിയതായി യുഎസ് നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. കാലിഫോർണിയയിലെ നേവൽ ബേസ് വെഞ്ചുറ കൗണ്ടിയിൽ ജോലി ചെയ്തിരുന്ന ഷാവോ, ഇൻഡോ-പസഫിക് മേഖലയിലെ യുഎസ് സൈനികാഭ്യാസങ്ങൾ, ഓപ്പറേഷൻ ഓർഡറുകൾ, ജപ്പാനിലെ ഒകിനാവയിലെ യുഎസ് സൈനിക താവളത്തിൽ ഒരു റഡാർ സംവിധാനത്തിനായുള്ള ഇലക്ട്രിക്കൽ ഡയഗ്രമുകൾ, ബ്ലൂപ്രിന്റുകൾ എന്നിവ ചൈനീസ് ഹാൻഡ്‌ലർക്ക് അയച്ചതായി സമ്മതിച്ചു. “ഇന്നത്തെ ശിക്ഷാവിധി വീണ്ടും…

നോർത്ത് ടെക്‌സാസിലെ കൗമാരക്കാരിയെ ഗ്യാസ് എറിഞ്ഞ് കൊലപ്പെടുത്തിയതിന് 23 കാരനെതിരെ നരഹത്യക്ക് കേസെടുത്തു

ജാക്ക്‌സ്‌ബോറോ, ടെക്‌സസ് – 17 വയസ്സുകാരിയുടെ തീപൊള്ളലേറ്റുള്ള മരണത്തിന് ഉത്തരവാദിയെന്ന് കരുതുന്ന 23 കാരനെതിരെ ജാക്‌സ്‌ബോറോ പോലീസ് ഡിപ്പാർട്ട്‌മെന്റ് നരഹത്യ കുറ്റം ചുമത്തി. ഡിസംബർ 16 നു നടന്ന സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ 17കാരിയായ മാഡിസൺ ലൂയിസ് ഡാലസിലെ പാർക്ക്‌ലാൻഡ് ഹോസ്പിറ്റലിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷം ജനുവരി 7 ഞായറാഴ്ച അന്തരിച്ചു. തിങ്കളാഴ്ചയാണ് ലിൻഡ്സെയ്‌ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയത്.അറസ്റ്റിലായ ലിൻഡ്‌സെ ബോണ്ടില്ലാതെ ജാക്ക് കൗണ്ടി ജയിലിൽ തടവിലാണെന്ന് ഓൺലൈൻ രേഖകൾ കാണിക്കുന്നു. ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു 23 കാരയായ സെബാസ്റ്റ്യൻ ലിൻഡ്‌സെ കൗമാരക്കാരി നിന്നിരുന്ന സമീപത്ത് കത്തി കൊണ്ടിരുന്ന തീയിലേക്ക് ഗ്യാസോലിൻ എറിഞ്ഞു. ലൂയിസിന്റെ മുടിക്കും വസ്ത്രത്തിനും തീപിടിച്ചു, കൗമാരക്കാരിയുടെ ശരീരത്തിന്റെ 90 ശതമാനത്തിലധികം പൊള്ളലേറ്റു. പാർട്ടിയിൽ ചിലർ മദ്യത്തിന്റെ സാന്നിധ്യം മൂലം പ്രശ്‌നത്തിൽ അകപ്പെടുമെന്ന് ആശങ്കപ്പെട്ടതിനാൽ 9-1-1 എന്ന നമ്പറിൽ വിളിക്കുന്നതിന് പകരം ലൂയിസിനെ ആശുപത്രിയിലേക്ക്…

അരിസോണയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം – ഫെബ്രുവരി 24 ന്

ഫീനിക്സ് : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം അരിസോണയിലെ ദേവി ഭക്തർ ആചരിക്കുന്നു. അരിസോണയിലെ ഹൈന്ദവ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ നേതൃത്വത്തിലാണ് ഈ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. ആറ്റുകാലമ്മയുടെ ഭക്തരുടെ നിരന്തരമായ അഭ്യർഥനയെ മാനിച്ചുകൊണ്ട് ഈ വരുന്ന ഫെബ്രുവരിമാസം 24-നു ശനിയാഴ്ച മഹാഗണപതി ക്ഷേത്രത്തിൽ വച്ചാണ് വിപുലമായ പൊങ്കാല ആഘോഷങ്ങൾ നടക്കുന്നത്. സ്ത്രീ ജനങ്ങളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല നടക്കുന്നത്. ആറ്റുകാൽ പൊങ്കാലയുടെ തനിമ ഒട്ടും ചോരാതെ, അതെ ചിട്ടവട്ടങ്ങളും ആചാരാനുഷ്ടാനങ്ങളോടുകൂടി തന്നെയാണ് ഈ പൊങ്കാല കർമങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. പൊങ്കാലയുടെ രെജിസ്ട്രേഷൻ ആരംഭിച്ചു, മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു പൊങ്കാല ആഘോഷകമ്മറ്റി ഭാരവാഹികളായ…

ഫോർട്ട് വർത്ത് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 21 പേർക്ക് പരിക്ക്

ഫോർട്ട് വർത്ത്: തിങ്കളാഴ്ച  ടെക്‌സാസിലെ ഫോർട്ട് വർത്ത് ഡൗണ്ടൗൺ ഗ്യാസ് ചോർച്ച മൂലം ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ  21 പേർക്ക് പരിക്കേറ്റു,സ്‌ഫോടനത്തെത്തുടർന്നു  സമീപ കെട്ടിന്ടങ്ങളിൽ നിന്നും ജീവനക്കാരെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒഴിപ്പിക്കാൻ നിർബന്ധിതരായി. സാൻഡ്മാൻ സിഗ്നേച്ചർ ഹോട്ടലിൽ പ്രാദേശിക സമയം.പുലർച്ചെ 3.30 ഓടെയുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ഒരാളുടെ നില ഗുരുതരമാണെന്ന് ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വാതക ചോർച്ച സംഭവത്തിന്റെ ഭാഗമാണെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ ഇത് സ്‌ഫോടനത്തിന് കാരണമായോ എന്ന് ഉടൻ കണ്ടെത്താനായിട്ടില്ല. “റെസ്റ്റോറന്റിൽ ചില നിർമ്മാണങ്ങൾ നടക്കുന്നുണ്ട് . ഈ സമയത്ത് യഥാർത്ഥത്തിൽ അവിടെ നിന്നാണ് ഇത് ആരംഭിച്ചതെന്ന് ഞങ്ങൾക്ക് 100% ഉറപ്പില്ല,” ഫോർത്ത് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്രെയ്ഗ് ട്രോജാസെക് ഒരു വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമ്മേളനം. പരിക്കേറ്റവരിൽ എത്ര പേർ ഹോട്ടലിലെ അതിഥികളോ കാൽനടയാത്രക്കാരോ ആണെന്ന് അറിവായിട്ടില്ല.…

സുവിശേഷീകരണം പുതുവർഷത്തിൽ നാം പ്രാവർത്തികമാക്കണം: റവ.ജേക്കബ് ജോർജ്ജ്

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) ഈ വർഷത്തെ പ്രഥമ യോഗം അനിയൻ ചാക്കച്ചേരി- ആൻസി ദമ്പതികളുടെ ഭവനാങ്കണത്തിൽ നടന്നു. ദൈവശബ്ദം കേട്ട് അനുസരിക്കുകയും, ജീവിത സാഹചര്യങ്ങൾ എല്ലാം തന്നെ ദൈവികമായ പദ്ധതി എന്നറിഞ്ഞ് വെറുപ്പ് കൂടാതെ ജീവിക്കുവാനായി ഏവരെയും റവ.ജേക്കബ് ജോർജ്ജ് യോഗത്തിൽ ആഹ്വാനം ചെയ്തു. മത്തായി കെ. മത്തായിയുടെ അധ്യക്ഷതയിൽ ജോൺ കുരുവിള, മോളി മത്തായി എന്നിവർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റവ. ഡോ. ജോബി മാത്യു 42-ാം വിവാഹ വാർഷികം ആഘോഷിച്ച ചാക്കച്ചേരി ദമ്പതികൾക്ക് പുതുവർഷത്തിൽ എല്ലാ നന്മകളും,വിവാഹ വാർഷിക ആശംസകളും നേർന്ന് സംസാരിച്ചു. യു.സി.എഫ് കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പി. ഐ. വർഗീസ് നന്ദി അർപ്പിച്ചു. എൻ. എം. മാത്യുവിന്റെ പ്രാർത്ഥനക്കു ശേഷം റവ. ജേക്കബ് ജോർജ്ജിൻറെ ആശിർവാദത്തോടു കൂടി യോഗം സമംഗളം പരൃവസാനിച്ചു.

മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നിയെയും സാഹിത്യകാരൻ ടി.എൻ ശാമുവേലിനെയും ആദരിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യപ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ  മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നിയെയും സാഹിത്യകാരൻ ടി. എൻ ശാമുവേലിനെയും ആദരിച്ചു.  കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റന്റെ പുതുവത്സരാഘോഷ വേദിയിലായിരുന്നു ഇരുവർക്കും പൊന്നാട നൽകി ആദരിച്ചത്. സെപ്റ്റമ്പർ 6  നു ശനിയാഴ്ച രാവിലെ 11 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി  ജഡ്ജ് കെ.പി.ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജ് ജൂലി മാത്യു  തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിയാളുകളും സമ്മേളനത്തിൽ പങ്കെടുത്തു. എബ്രഹാം തോമസിന്റെ (അച്ചൻകുഞ്ഞു) ഈശ്വര പ്രാര്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഫോർട്ട് ബെൻഡ് കൗണ്ടി  ജഡ്ജ് കെ.പി.ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ പൊന്നു പിള്ളയും ഡോ മനു പിള്ളയും ചേർന്ന് ജീമോൻ…

സണ്ണി മറ്റമനയുടെ ഭാര്യ പിതാവ് യോഹന്നാൻ പോൾ അന്തരിച്ചു

ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ  സണ്ണി മറ്റമനയുടെ ഭാര്യ പിതാവും ,  തെക്കൻ പറവൂർ :- പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളിൽ യോഹന്നാൻ പോൾ (കുഞ്ഞപ്പൻ) (85) നിര്യാതനായി.ഭാര്യ മോളി വടയാടിയിൽ തൃപ്പൂണിത്തറ: മക്കൾ ബെറ്റ്സി  , ബിന്ദു : മരുമക്കൾ സണ്ണി മറ്റമന കുറുപ്പംപടി , ബിജു മറ്റമന കുറുപ്പംപടി. കൊച്ചു മക്കൾ എലീസ്സ, അനീറ്റ, ആഞ്ചല, അലീഷ, ബേസിൽ: സഹോദരൻ വർഗീസ് നെടുമ്പിള്ളിൽ , സഹോദരി പരേതയായ കുഞ്ഞമ്മ. യോഹന്നാൻ പോൾ ന്യൂ യോർക്ക് നിവാസിയും, ന്യൂ യോർക്ക് , വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് ജാക്കോബൈറ്റ്സ് ചർച്ചിന്റെ സജീവ പ്രവർത്തകനും ആയിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ വലിയ പള്ളിയിൽ.  2 മണിക്ക് ഭവനത്തിൽ ശ്രുശ്രൂഷകൾ അരംഭിക്കും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…