ന്യൂയോർക്ക് : ന്യൂയോർക്കിലെ പിറ്റ്സ്ഫോർഡിൽ നിന്നുള്ള കോർണൽ യൂണിവേഴ്സിറ്റിയിലെ ജൂനിയറായ പാട്രിക് ഡായ്, 21 അന്തർസംസ്ഥാന ആശയവിനിമയങ്ങൾ ഉപയോഗിച്ച് മറ്റൊരാളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഫെഡറൽ ക്രിമിനൽ പരാതിയിൽ ഇന്ന് അറസ്റ്റിലായി. യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി കാർല ബി ഫ്രീഡ്മാൻ ആണ് പ്രഖ്യാപനം നടത്തിയത്. ഒരു ഓൺലൈൻ ചർച്ചാ സൈറ്റിലെ കോർനെൽ വിഭാഗത്തിൽ യഹൂദരുടെ മരണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും “104 പടിഞ്ഞാറ് വെടിയുതിർക്കാൻ പോകുന്നു” എന്ന പോസ്റ്റും ഉൾപ്പെടെയുള്ള ഭീഷണി സന്ദേശങ്ങൾ ഡായ് പോസ്റ്റ് ചെയ്തതായി പരാതി ആരോപിക്കുന്നു. മറ്റൊരു പോസ്റ്റിൽ, കാമ്പസിൽ കാണുന്ന ഏതൊരു ജൂത പുരുഷന്മാരെയും “കുത്തി” “കഴുത്ത് വെട്ടും”, ഏതെങ്കിലും യഹൂദ സ്ത്രീകളെ ബലാത്സംഗം ചെയ്ത് മലഞ്ചെരുവിൽ നിന്ന് എറിഞ്ഞുകളയും, ഏതെങ്കിലും ജൂത ശിശുക്കളുടെ ശിരഛേദം ചെയ്യുമെന്ന് ഡായ് ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു. അതേ പോസ്റ്റിൽ, “കാമ്പസിലേക്ക് ഒരു ആക്രമണ റൈഫിൾ…
Category: AMERICA
ഗാസയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ അമേരിക്കൻ മുസ്ലീങ്ങളുടെ സംഭാവനകളും വോട്ടുകളും ബൈഡന് നല്‍കില്ലെന്ന് മുസ്ലിം ഗ്രൂപ്പ്
ന്യൂയോർക്ക്: ഗാസ വെടിനിർത്തൽ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സംഭാവനകളും വോട്ടുകളും തടയാൻ ദശലക്ഷക്കണക്കിന് മുസ്ലീം വോട്ടർമാരെ അണിനിരത്തുമെന്ന് മുസ്ലീം അമേരിക്കക്കാരും ചില ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരും ബൈഡന് മുന്നറിയിപ്പ് നല്കി. മിഷിഗൺ, ഒഹായോ, പെൻസിൽവാനിയ തുടങ്ങിയ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന നാഷണൽ മുസ്ലീം ഡെമോക്രാറ്റിക് കൗൺസിൽ, വെടിനിർത്തലിന് ഇടനിലക്കാരനാകാൻ ഇസ്രായേലുമായുള്ള തന്റെ സ്വാധീനം ഉപയോഗിക്കാൻ ബൈഡനോട് ആവശ്യപ്പെട്ടു. “2023 വെടിനിർത്തൽ അന്ത്യശാസനം” എന്ന തലക്കെട്ടിൽ എഴുതിയ തുറന്ന കത്തിൽ മുസ്ലീം നേതാക്കൾ “പാലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അംഗീകരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിക്കും അംഗീകാരമോ പിന്തുണയോ വോട്ടോ തടയാൻ” മുസ്ലിം വോട്ടർമാരെ അണിനിരത്തുമെന്ന് പ്രതിജ്ഞയെടുത്തു. “നിങ്ങളുടെ ഭരണകൂടത്തിന്റെ ഇസ്രായേലിനുള്ള നിരുപാധിക പിന്തുണയില്‍ ധനസഹായം, ആയുധങ്ങള്‍ മുതലായവ ഉൾക്കൊള്ളുന്നു. ഗാസയിലെ സിവിലിയൻ നാശനഷ്ടങ്ങൾക്ക് കാരണമാകുന്ന അക്രമം ശാശ്വതമാക്കുന്നതിൽ…
കഷ്ടതകളിൽ പ്രത്യാശയും,പ്രതീക്ഷയും വാഗ്ദാനം നൽകുന്നവനാണ് ദൈവം,റവ ഷെറിൻ ടോം മാത്യു
ബാൾട്ടിമോർ : ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളുടെയും നിരാശകളുടെയും മദ്ധ്യേ തളർന്നു പോകുന്നു എന്ന തോന്നുമ്പോൾ നമ്മെ കൈ വിടാതെ മാറോടു ചേർത്തണകുകയും ജീവിതത്തിനു പുത്തൻ പ്രതീക്ഷയും പ്രത്യാശയും നൽകി മുന്നോട്ടു നയിക്കുന്നവനാണ് നാം വിശ്വസിക്കുന്ന ദൈവമെന്ന യാഥാർഥ്യം വിസ്മരിക്കരുതെന്നു റവ ഷെറിൻ ടോം ഉദ്ബോധിപ്പിച്ചു. 494-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഒക്ടോബർ 31ചൊവാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ യെശയാവു നാല്പതാം അദ്ധ്യായത്തിലെ “അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും.എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും” തുട്ങ്ങിയ വാക്യങ്ങളെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബാൾട്ടിമോർ മാർത്തോമാ ഇടവക വികാരി റവ ഷെറിൻ. .ഈ തിരിച്ചറിവാണ് നിരാശയുടെ അഗാധ ഗർത്തത്തിൽ നിപതിച്ച യെശയ്യാ…
ഗാസ വെടിനിർത്തൽ ആവശ്യപ്പെട്ട് ലണ്ടൻ സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം
ലണ്ടൻ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് നൂറിലധികം ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ ചൊവ്വാഴ്ച ലണ്ടനിലെ ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തുകയും, ബാൽക്കണികളിൽ ബാനറുകൾ തൂക്കുകയും ചെയ്തു. ‘സിസ്റ്റേഴ്സ് അൺകട്ട്’ പ്രതിഷേധ സംഘം ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ, തിരക്കേറിയ സ്റ്റേഷനുള്ളിൽ വലിയൊരു സംഘം പ്രകടനക്കാർ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പതാകകളും ബാനറുകളും വീശുകയും ചെയ്തു. ഗാർഹിക പീഡനത്തിനെതിരായ ഫെമിനിസ്റ്റ് ഗ്രൂപ്പാണെന്ന് സിസ്റ്റേഴ്സ് അൺകട്ട് സ്വയം വിശേഷിപ്പിക്കുന്ന സംഘം. ശനിയാഴ്ച വാട്ടർലൂ സ്റ്റേഷനിൽ സമാനമായ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയിരുന്നു.
ഓഐസിസിയൂഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഊഷ്മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) യുടെ ആഭിമുഖ്യത്തിൽ വീക്ഷണം ദിനപത്രത്തിന്റെ എംഡിയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി ഒക്ടോബർ 29 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലെ അപ്ന ബസാർ ഹാളിൽ വച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഓഐസിസി യുഎസ്എ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ .അധ്യക്ഷത വഹിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു . ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി ജെയ്സണെ പൊന്നാടയണിയിച്ച് സ്വാഗതം ആശംസിച്ചു. പ്രവർത്തകരും നേതാക്കളും ജെയ്സണെ ഷാളുകൾ അണിയിച്ചു സ്വീകരിച്ചു. ഹൂസ്റ്റനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോട്ബെൻഡ് പ്രസിൻക്ക്ട് 3…
സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന സനാതന ധർമ്മ പ്രഭാഷണം
ന്യൂയോർക്ക്: സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന പ്രസംഗ പരമ്പര നവംബർ 4, 5 (ശനി, ഞായർ) തിയ്യതികളില്‍ വൈകുന്നേരം 4 മണി മുതൽ ന്യൂയോര്‍ക്കിലെ ടൈസന് സെന്ററില്‍ (26 North Tyson Ave, Floral Park, New York 11001) ആരംഭിക്കും. ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ “ലോക സമാധാനം” കാംക്ഷിച്ചുകൊണ്ട് നടത്തുന്ന ഈ സദുദ്യമത്തിലേക്ക് ജാതിമത ഭേദമെന്യേ എല്ലാവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ആദ്യ ദിവസമായ നവംബര്‍ 4 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിക്ക് പൂർണ്ണ കുംഭം നൽകി സ്വീകരണം നല്‍കും. തുടർന്ന് 7 മണി വരെ പ്രഭാഷണം. 7 മണി മുതൽ ലൈവ് ഓർക്കസ്ട്രയോടു കൂടി ഗാനകോകിലം അനിതാ കൃഷ്ണയുടെ സംഗീത സദസ്സ്. 5-ാം തീയതി ഞായറാഴ്ച വൈകീട്ട് 4…
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സീനിയർ ഫോറം സംഘടിപ്പിക്കുന്നു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിക്കുന്നു. നവംബർ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള അസോസിയേഷൻ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡാളസ് വെസ്ക്കുലർ സെന്ററിലെ ഇന്റർവെൻഷണൽ നേഫ്റോളജി മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് മാർഗ്ഗശ്ശേരി മുഖ്യാഥിതിയായി വൃക്ക രോഗങ്ങളെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും, ചികിത്സകളെക്കുറിച്ചും അവബോധം നൽകുന്നതായിരിക്കും. പൊതുവായി ഈ രോഗത്തെ സംബന്ധിച്ച് ഉയർന്നുവരാറുള്ള സംശയങ്ങൾക്കും ഡോ. സുരേഷ് മാർഗ്ഗശ്ശേരി മറുപടി നൽകുന്നു. തുടർന്ന് രണ്ടാം ഭാഗത്തിൽ ടോം മാത്യു മെഡി കെയറിനെ സംബന്ധിച്ച് സംസാരിക്കുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും എല്ലാവരെയും സീനിയർ ഫോറം പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നു വെന്നും കേരള അസോസിയേഷൻ ഓഫ് ഡാളസ് എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. പ്രസ്തുത പരിപാടി സ്പോൺസറായി കോർണർ കെയർ ഹോസ്പിസ് സഹകരിക്കുന്നു.…
ഡോ. എം.ആർ.കെ.മേനോൻ ന്യൂജേഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആർ.കെ.മേനോൻ (84) ന്യൂജേഴ്സിയിൽ അന്തരിച്ചു. ഒക്ടോബര്‍ 31 ചൊവ്വാഴ്ച പുലർച്ചെ ന്യൂജേഴ്സിയിൽ കുടുംബത്തോടൊപ്പം സമാധാനപരമായായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം. ഭാര്യ: ശ്രീമതി ചിത്രാ മേനോൻ. മക്കൾ: ഡോ. രാകേഷ് മേനോൻ, ഡോ. രേഖ മേനോൻ, ഡോ. ദിവ്യ മേനോൻ പൊതുദര്‍ശനം , അന്ത്യകർമങ്ങൾ & ശവസംസ്കാരം 2023 നവംബർ 1 ബുധനാഴ്ച 1:00 PM മുതൽ 2:30 PM വരെ ഫ്രാങ്ക്ലിൻ മെമ്മോറിയൽ പാർക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27, നോർത്ത് ബ്രൺസ്വിക്ക്, NJ 08902.
ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ
മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 121-ആം ഓർമ്മപെരുന്നാൾ , അമേരിക്കയിലെ പരുമല എന്നറിയപ്പടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ നവംബർ 3,4 തീയതികളിൽ നടത്തപ്പെടുന്നു. ഒക്ടോബർ 29 ഞായറാഴ്ച വി: കുർബ്ബാനക്ക് ശേഷം റവ.ഫാ.ജെറി വര്‍ഗീസ് (Aasistant Vicar) കൊടിയേറ്റ് നിർവ്വഹിച്ചു . റോക്ലാൻഡ് സെന്റ് ജോൺസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ വികാരി റവ.ഫാ.ഗീവര്‍ഗീസ് പൗലോസ് (Eby Paulose)ആണ് ഈ വർഷത്തെ പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കുന്നത് . ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മയിൽ പങ്കെടുക്കുവാനും ആ പിതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയം യാചിച്ചു അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് : Rev. Fr.Thomas Paul ( Vicar:516-761-6260) Rev.Fr.Jerry Varghese (Assistant Vicar: 516-503-1947) Shibu Tharakan( Secretary: 718-753-2032) Thomas Varghese…
കീൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KEAN) എല്ലാ വർഷവും നൽകുന്ന വിവിധ സ്കോളർഷിപ്പുകളിലേക്ക് അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്സി സംസ്ഥാനങ്ങളിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള മാതാപിതാക്കളുടെ കുട്ടി കൾക്കാണ് ഈ സ്കോളർഷിപ്പുകൾ നൽകുക. രണ്ട് ഇനങ്ങളിലാണ് സ്കോളർഷിപ് നൽകുക. 1) 2023ൽ ഹൈസ്കൂൾ പാസായ കീൻ മെംമ്പേഴ്സിന്റെ കുട്ടികൾ. 2) 2023ൽ ഹൈസ്കൂൾ പാസായ ശേഷം ഏതെങ്കിലും അംഗീകൃത കോളജിൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ നേടിയവർ. രണ്ടാമത്തെ കാറ്റഗറിയിൽ കീൻ മെംബേർസിന്റെ കുട്ടികൾ അല്ല എങ്കിലും അപേക്ഷിക്കാം. മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം ട്രാൻസ്ക്രിപ്റ്റിന്റെ കോപ്പി ഉൾപ്പെടെ ഹൈസ്കൂൾ പാസ്സ് ആയതിന്റെ രേഖകളും പുതുതായി അഡ്മിഷൻ എടുത്ത സ്ഥാപനത്തിന്റെ അഡ്മിഷൻ രേഖകളും സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. താല്പര്യമുള്ളവർ 2023 നവംമ്പർ 6 ന് മുമ്പായി keanusaorg@gmail.com എന്ന…
