ഡോ. മോഹൻ ‍പി ഏബ്രഹാം (68) അന്തരിച്ചു

ന്യൂയോര്‍ക്ക്: ഡോ. മോഹൻ ‍പി ഏബ്രഹാം (68) ഫാമിംഗ് വില്ല, ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. റാന്നി പനവേലിൽ കുടുംബാഗമാണ്. ഭാര്യ: റീന മക്കൾ‍: ജയ്‌സൺ‍, ജാസ്മിൻ ‍ മരുമകൻ‍: സ്റ്റീവൻ ‍ മാതാപിതാക്കൾ‍: റാന്നി പനവേലിൽ പരേതനായ പി. ഏ ഏബ്രഹാം , മറിയാമ്മ ഏബ്രഹാം. സഹോദരങ്ങൾ: റൂഫി ഏബ്രഹാം, പരേതനായ പി.ഏ ഏബ്രഹാം (Jr), ഡയിസി കോശി, ലിന്‍സി റോയി, ബിജു ഏബ്രഹാം. പൊതുദര്‍ശനം: ഒക്ടോബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെയും വൈകീട്ട് 7:00 മുതല്‍ 9:00 വരെയും (Moloney’s Lake Funeral Home & Cremation Center). സംസ്‌കാര ശുശ്രൂഷകൾ: ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (Moloney’s Lake Funeral Home & Cremation Center). തുടര്‍ന്ന് പൈന്‍ ലോണ്‍ സെമിത്തേരിയില്‍ (Pine Lawn Cemetery /…

ഇന്ത്യ പ്രസ് ക്ലബ് പ്ലാറ്റിനം സ്പോൺസറായി യുവസംരംഭകൻ നോഹ ജോർജ്

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പിന്തുണയുമായി യുവസംരംഭകൻ നോഹ ജോർജ്. ന്യൂയോർക്കിലെ കോങ്കേഴ്സില്‍ പ്രവർത്തിക്കുന്ന ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് മെമ്പർ ആണ് നോഹ ജോർജ്. 2020 ൽ ആരംഭിച്ച ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ്, ബോഡി വർക്ക് സ്ഥാപനമായി ആരംഭിച്ചു . മൂന്ന് വർഷം പിന്നിടുമ്പോൾ മെക്കാനിക്കൽ റിപ്പയറുകള്‍, വീൽ അലൈമെന്റ്, കാർ ഡീറ്റൈൽ, കാലിബ്രേഷൻ സർവീസസ്, ന്യൂ ടയേഴ്‌സ്, NYS DMV ഇൻസ്‌പെക്ഷൻ സർവീസ്, UHAUL സർവീസ് എന്നിവയും ആരംഭിച്ചു. എല്ലാ ഇൻഷുറൻസ് കമ്പനികൾ തമ്മിലുള്ള ബന്ധം – ക്ലെയിമുകൾ ദൃതഗതിയിൽ തീർപ്പാക്കാൻ സംവിധാനം . എല്ലാ…

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍

ഹൂസ്റ്റൺ : സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷിക കോണ്‍ഫറന്‍സ് 2023 ഒക്ടോബര്‍ 19, 20, 21, 22 തീയതികളില്‍ ഹൂസ്റ്റൺ സെന്റ്തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. “കുരിശു രക്ഷയുടെ ആയുധം” എന്നതാണ് മുഖ്യ ചിന്താവിഷയം. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, വെരി റവ. ഫാ. എം.പി ജോർജ്ജ് കോർ എപ്പിസ്‌കോപ്പ, ഫാ. അലക്‌സാണ്ടർ ജെ. കുര്യൻ, ഫാ. മാത്യൂസ് ജോർജ്ജ്, ശ്രീമതി സീന മാത്യൂസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറുപതില്‍ പരം ദേവാലയങ്ങളിൽ നിന്നായി അറുനൂറോളം മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും. ഹൂസ്റ്റൺ റീജിയണൽ മര്‍ത്തമറിയം വനിതാ…

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിന് പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു; സൈമൺ വാളാച്ചേരിയിൽ – ചെയർമാൻ, മൊയ്‌തീൻ പുത്തൻചിറ – കൺവീനർ

മയാമി: അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു. നേർകാഴ്ച പത്രം & ഓൺലൈൻ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയിൽ ചെയർമാനും, മലയാളം ഡെയിലി ന്യൂസ് ചീഫ് എഡിറ്റർ മൊയ്‌തീൻ പുത്തൻചിറ പബ്ലിസിറ്റി കൺവീനറുമായാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവംബര്‍ 3 വെള്ളിയാഴ്ചയും, 4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും, പൊതുസമ്മേളനവും, വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ്. സുനിൽ തൈമറ്റം – പ്രസിഡന്റ്, രാജു പള്ളത്ത് – ജനറൽ സെക്രട്ടറി , ഷിജോ…

ഖത്തർ അമീറുമായി ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെക്കുറിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചർച്ച നടത്തി

ദോഹ (ഖത്തര്‍): യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, തന്റെ വിപുലമായ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ദോഹയിൽ വെച്ച് ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെക്കുറിച്ച് ചർച്ച നടത്തി. ഖത്തറിലെത്തുന്നതിന് മുമ്പ് അദ്ദേഹം ഇസ്രയേലും ജോർദാനും സന്ദർശിച്ചിരുന്നു. “ഇസ്രായേലിലെ ഭീകരാക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇസ്രയേലിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ദോഹയിലേക്ക് പോകുന്നു. സംഘർഷം വ്യാപിക്കുന്നത് തടയാൻ ഞങ്ങളുടെ പ്രാദേശിക പങ്കാളികളുടെ ശ്രമങ്ങൾ നിർണായകമാകും, ” ഇസ്രായേലിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് അദ്ദേഹം X-ല്‍ കുറിച്ചു. “ഇസ്രയേലിലെ ഭീകരാക്രമണങ്ങളെക്കുറിച്ചും ഹമാസുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചും ഖത്തർ അമീറുമായി ഇന്ന് സംസാരിച്ചു. ബന്ദികളെ തിരികെയെത്തിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു,” അദ്ദേഹം മറ്റൊരു പോസ്റ്റിൽ പറഞ്ഞു. https://twitter.com/SecBlinken/status/1712818657372389634?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1712818657372389634%7Ctwgr%5Ece26b473b593d27fb59abbe84faab106e2e27c94%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fblinken-hold-talks-on-israel-palestine-conflict-with-qatars-emir-pm-2721590%2F Met with Qatar’s Prime Minister and Minister of Foreign Affairs @MBA_AlThani_ about…

ജിം ജോർദൻ റിപ്പബ്ലിക്കൻ സ്പീക്കർ നോമിനി

വാഷിംഗ്‌ടൺ: ഹൗസ് റിപ്പബ്ലിക്കൻമാർ വെള്ളിയാഴ്ച ജിം ജോർദനെ (ഒഹായോ) പുതിയ സ്പീക്കർ നോമിനിയായി തിരഞ്ഞെടുത്തു, 50-ലധികം റിപ്പബ്ലിക്കൻമാർ ഹൗസ് ഫ്ലോറിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനെതിരെ വോട്ട് ചെയ്തു. കെവിൻ മക്കാർത്തിയുടെ ചരിത്രപരമായ പുറത്താക്കലൈന് ശേഷം 10 ദിവസമായി സ്പീക്കറെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ പാർട്ടി ആ ശയക്കുഴപ്പത്തിലായിരുന്നു . ഹൗസ് റിപ്പബ്ലിക്കൻ കോൺഫറൻസ് വെള്ളിയാഴ്ച ജോർദാനെ ഏറ്റവും പുതിയ സ്പീക്കർ നോമിനിയായി തിരഞ്ഞെടുത്തത് ജിഒപി പ്രതിനിധി ഓസ്റ്റിൻ സ്കോട്ടിനെ 124-81 വോട്ടിനു പരാജയപ്പെടുത്തിയാണ് വെള്ളിയാഴ്ചത്തെ പാർട്ടി വോട്ടുകളെത്തുടർന്ന് ജോർദാൻ തന്റെ എതിരാളികളുമായി സംസാരിക്കാൻ സമയം ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നിയമനിർമ്മാതാക്കൾ പറഞ്ഞു. തുടക്കത്തിൽ ജിഒപി സ്പീക്കർ നാമനിർദ്ദേശം നേടിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരം ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്‌കാലിസ് മത്സരത്തിൽ നിന്ന് പെട്ടെന്ന് സ്വയം പുറത്താകുകയായിരുന്നു. ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം മുതൽ നവംബർ പകുതിയോടെ സർക്കാർ അടച്ചുപൂട്ടൽ വരെ വലിയ അന്താരാഷ്‌ട്ര ആഭ്യന്തര…

അമേരിക്ക മരവിപ്പിച്ച 6 ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുകയില്ലെന്ന്

ന്യൂയോര്ക്ക്: ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം, അമേരിക്കയും ഖത്തറും 6 ബില്യൺ ഡോളർ ഇറാന് കൈമാറാൻ വിസമ്മതിച്ചു. കഴിഞ്ഞ മാസമാണ് അമേരിക്കയും ഇറാനും തമ്മിൽ കരാർ ഒപ്പിട്ടത്. ഇതനുസരിച്ച് ഇറാൻ തങ്ങളുടെ ജയിലുകളിൽ തടവിലായിരുന്ന 5 അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചിരുന്നു. പ്രത്യുപകാരമായി, ഇറാന്റെ പിടിച്ചെടുത്ത 6 ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ അമേരിക്ക ഖത്തറിലേക്ക് അയച്ചു. ഈ തുക ഇറാന് നൽകേണ്ടിയിരുന്നതാണ്. എന്നാല്‍, ഇപ്പോൾ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ, അമേരിക്കയുടെ ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി വാലി അഡിയോം പറഞ്ഞത് ആ തുക ഇപ്പോൾ ഇറാന് ലഭിക്കില്ലെന്നാണ്. അമേരിക്ക ഈ ഫണ്ട് പൂർണ്ണമായും മരവിപ്പിച്ചിട്ടില്ല. ഇത് ഉപയോഗിക്കുന്നതിനായി ഇറാൻ സമർപ്പിച്ച എല്ലാ അപേക്ഷകളും കുറച്ചുകാലത്തേക്ക് നിരസിക്കുമെന്നാണ് ട്രഷറി സെക്രട്ടറി പറഞ്ഞത്.

ഡോ. ഡോണ്‍സി ഈപ്പനു അമേരിക്കയിലെ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്റ്

ടെക്സാസ് : യു എസിലെ പ്രശസ്തമായ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്‍റിന് ഡോ. ഡോണ്‍സി ഈപ്പന്‍ അർഹയായി. റീത്ത ആന്‍ഡ് അലക്സ് ഹില്‍മാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ റിസര്‍ച്ച് ഗ്രാന്‍റിന് യു എസി ല്‍ നിന്നു 10 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തില്‍ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിങ്ങിന്‍റെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പഠനങ്ങള്‍ക്കായാണ് 50,000 ഡോളറിന്‍റെ (ഏകദേശം 41.5 ലക്ഷം രൂപ) റിസര്‍ച്ച് ഗ്രാന്‍റ് അനുവദിച്ചിട്ടുള്ളത്. റ്റെക്സസ് സര്‍വകലാശാലയിലെ സിസിക് സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ഡോണ്‍സി ഈപ്പന്‍ തോട്ടയ്ക്കാട് ഓലിക്കര മാങ്കുടിയില്‍ ജോജി ഐ ഈപ്പന്‍റെ ഭാര്യയാണ്. ചെങ്ങന്നൂര്‍ ആലാ ചിരത്തറ മാത്യൂസ് വില്ലയില്‍ സി വി മാത്യുവിന്‍റെയും എല്‍സിക്കുട്ടി മാത്യുവിന്‍റെയും മകളാണ് ഡോ.ഡോണ്‍സി .

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ നാളെ ഡാളസിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ആദരിക്കുന്നു

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. ഒക്ടോബർ 15 ഞായറാഴ്ച (നാളെ) വൈകിട്ട് 6 മണിക്ക് മെസ്ക്വിറ്റിലുള്ള സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ (1002 Barnes Bridge Road, Mesquite, Tx 75150) വെച്ചാണ് ആദരിക്കൽ ചടങ്ങ് ക്രമികരിച്ചിരിക്കുന്നത്. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് പ്രസിഡന്റ് റവ. ഷൈജു സി. ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈദീക ശ്രേഷ്ടർ, പൗര പ്രമുഖർ തുടങ്ങിയവർ ആശംസകൾ അറിയിക്കും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഗായക സംഘം ഗാനങ്ങൾ ആലപിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം…

നന്ദിയുള്ള ഹൃദയത്തില്‍ നിരാശക്കിടമില്ല: പാസ്റ്റർ ബാബു ചെറിയാൻ

ഡാലസ്: ഹൃദയത്തിൽ അല്പമെങ്കിലും നന്ദിയുടെ അംശം ശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൽ നിരാശക്കോ , പരാതിക്കൊ, പരദൂഷണത്തിനോ ,പിണക്കത്തിനോ ഇടം ഉണ്ടാകയില്ലെന്നു പാസ്റ്റർ ബാബു ചെറിയാൻ . സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ത്രിദിന കൺവെൻഷനിൽ പ്രാരംഭദിന വചന പ്രഘോഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം . മാർക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ നിന്നും തളർന്നു കിടന്നിരുന്ന ഒരാളെ നാലാൾ ചേർന്ന് കഫഹർന്നഹൂമിൽ ക്രിസ്തു പ്രസംഗിച്ചു കൊണ്ടിരുന്ന ഭവനത്തിന്റെ മേൽക്കൂര പൊളിച്ചു താഴേക്കു കൊണ്ടുവരികയും അവരുടെ അചഞ്ചലമായ വിശ്വാസം കണ്ടിട്ട് രോഗിക്കു സൗഖ്യം നൽകുകയും ചെയ്ത വിഷയത്തെ ആസ്പദമാക്കിയാണ് പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗം ആരംഭിച്ചത് . വിശ്വാസം കർമ്മ മാർഗത്തിലൂടെ ജീവിതത്തിൽ പ്രായോഗീകമാകണമെന്ന വലിയ സന്ദേശമാണ് ഇവിടെ നമ്മുക്ക് കാണാൻ കഴിയുന്നതെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി. അഗാപ്പെ ഗായകസംഘത്തിന്റെ ഗാനശുശ്രുഷയോടെയാണ് കൺവെൻഷന് തുടക്കം കുറിച്ചത്. പാസ്റ്റർ…