ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിന് പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു; സൈമൺ വാളാച്ചേരിയിൽ – ചെയർമാൻ, മൊയ്‌തീൻ പുത്തൻചിറ – കൺവീനർ

മയാമി: അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു.

നേർകാഴ്ച പത്രം & ഓൺലൈൻ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയിൽ ചെയർമാനും, മലയാളം ഡെയിലി ന്യൂസ് ചീഫ് എഡിറ്റർ മൊയ്‌തീൻ പുത്തൻചിറ പബ്ലിസിറ്റി കൺവീനറുമായാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവംബര്‍ 3 വെള്ളിയാഴ്ചയും, 4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും, പൊതുസമ്മേളനവും, വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ്.

സുനിൽ തൈമറ്റം – പ്രസിഡന്റ്, രാജു പള്ളത്ത് – ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് – ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ, സുനിൽ ട്രൈസ്റ്റാർ – പ്രസിഡന്റ് എലെക്ട്, ബിജു സക്കറിയ – വൈസ് പ്രസിഡന്റ്, സുധ പ്ലക്കാട്ട് – ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ – ജോയിന്റ് ട്രഷറർ, ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം – 305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654.

Print Friendly, PDF & Email

Leave a Comment

More News