വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായ മറ്റൊരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ കടിച്ചു. നാല് മാസത്തിനിടെ 11-ാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വൈറ്റ് ഹൗസിൽ വെച്ചാണ് രഹസ്യ ഏജന്റിന് നേരെ ആക്രമണമുണ്ടായത്. മെഡിക്കൽ സ്റ്റാഫിന്റെ സഹായത്തോടെയുള്ള ചികിത്സയ്ക്ക് ശേഷം ഉദ്യോഗസ്ഥന്‍ സുഖപ്പെട്ടുവരുന്നു എന്ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ വൃത്തങ്ങൾ അറിയിച്ചു. 2022 ഒക്‌ടോബറിനും ജനുവരിക്കും ഇടയിൽ കമാൻഡർ എന്നു പേരുള്ള ജർമൻ ഷെപ്പേർഡ് നായ 10 തവണയെങ്കിലും രഹസ്യ സേവന ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടുണ്ടെന്ന് സ്രോതസ്സുകൾ പറയുന്നു. കമാൻഡര്‍ക്ക് കടിയേറ്റതിനെത്തുടർന്ന് പോലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണാത്മക പെരുമാറ്റം കാണിക്കുന്ന ബൈഡന്റെ രണ്ടാമത്തെ ഈ നായ രഹസ്യ സേവന ഉദ്യോഗസ്ഥരെയും വൈറ്റ് ഹൗസ് ജീവനക്കാരെയും പലതവണ കടിച്ചിട്ടുമുണ്ട്. സംഭവങ്ങൾ സ്ഥിരീകരിച്ചതിന് ശേഷം ബൈഡന്റെ ആദ്യ നായ ജർമ്മൻ ഷെപ്പേർഡ് മേജറിനെ ഡെലവെയറിലുള്ള ബൈഡന്റെ വസതിയിലേക്ക് മാറ്റി.…
Category: AMERICA
ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളുമായി ബിജെപിയെ ബന്ധപ്പെടുത്തുന്നതായി എച്ച്ആർഡബ്ല്യു റിപ്പോർട്ട്
മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുടെ “വർദ്ധിച്ചുവരുന്ന പ്രവണത”ക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അതിന്റെ അനുബന്ധ വലതുപക്ഷ സംഘടനകളാണെന്നും യുഎസ് ആസ്ഥാനമായുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന ഹിന്ദുത്വ വാച്ചിന്റെ റിപ്പോർട്ട് പറയുന്നു. സെപ്റ്റംബർ 24നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളുടെ 255 സംഭവങ്ങൾ 2022ന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ 255 സംഭവങ്ങളിൽ 80 ശതമാനവും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്. സംഭവങ്ങളിൽ 60 ശതമാനം ആയുധങ്ങളിലേക്കുള്ള ആഹ്വാനങ്ങളും 81% ഗൂഢാലോചന സിദ്ധാന്തങ്ങളും 78% മുസ്ലീം ബഹിഷ്കരണവും ഉൾപ്പെട്ടിരുന്നു. ഇന്ത്യയിൽ, മതന്യൂനപക്ഷങ്ങളുടെ അക്രമത്തിനും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനുമുള്ള നേരിട്ടുള്ള ആഹ്വാനമാണ് വിദ്വേഷ പ്രസംഗം. വിദ്വേഷ പ്രസംഗം പലപ്പോഴും പശു ജാഗ്രതയ്ക്കും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സംസ്ഥാന, ജുഡീഷ്യറി സ്ഥാനങ്ങളിൽ ഒഴിവാക്കുകയും ‘ലൗ ജിഹാദ്’, ‘സാമ്പത്തിക…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനം: സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ
മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ . 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവംബര്‍ 3 വെള്ളിയാഴ്ചയും, നവംബര്‍ 4 ശനിയാഴ്ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും, പൊതു സമ്മേളനവും, വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപമുള്ള, വിശാല ഭൂമിയിൽ പരന്നു കിടക്കുന്ന സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്രവർത്തന മികവിനും, ഗുണനിലവാരത്തിനും മൂല്യത്തിനും ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള സ്ഥാപനമാണ്. ബിസിനസ് സംബന്ധമായ യാത്രക്കാരും, വിനോദ യാത്രക്കാരും…
പാസഡീന മലയാളി അസ്സോസിയേഷൻ 33 – മത് വാർഷികവും ഓണാഘോഷവും ഒക്ടോബര്‍ 7 ന്
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസ്സോസിയേഷന്റെ (പിഎംഎ) 33 – മത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്) ഒക്ടോബർ 7 നു ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, തിരുവാതിര, പുലികളി, ചെണ്ട മേളം, നാസിക് ധോൽ;, വയലിൻ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസുകൾ, സ്‌കിറ്റുകൾ, പാട്ടുകൾ, വള്ളംകളി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓണനിലവിനു മാറ്റു കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്തുമസ് കരോൾ റൗണ്ട്സിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നും നാട്ടിൽ ചികിത്സ സഹായം ആവശ്യമുള്ള പത്തോളം കുടുംബങ്ങൾക്ക് എല്ലാ വർഷവും ധന സഹായം ചെയ്തും അമേരിക്കയിലും കേരളത്തിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റു സംഘടനകൾക്ക് മാതൃകയാകുന്ന പ്രവർത്തനമാണ് പിഎംഎ നടത്തിക്കൊണ്ടിരിക്കുന്നത്. വാർഷിക ആഘോഷങ്ങളിലും പിക്നിക്കിലും പങ്കെടുക്കുന്ന എല്ലാ…
മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷണൽ കമ്മറ്റി 30 ന് ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നാഷണൽ – ലോക്കൽ ഭാരവാഹികളുടെ വിപുലമായ പ്രവർത്തക യോഗം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാ ഹാളിൽ വെച്ചും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 39 – മത് കോൺഫ്രൻസ് വേദിയായ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചും നടത്തപ്പെടുന്നതാണെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റൺ കോൺഫ്രൻസ് ദേശീയ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ പ്രധാനപ്പെട്ട നിർദ്ദേശങ്ങളും വിലയിരുത്തലുകളും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രാദേശിക കമ്മിറ്റി അംഗങ്ങളും വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന…
സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ – 68) നിര്യാതയായി
ടീനെക്ക് (ന്യൂജെഴ്സി): കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ പത്നിയും പത്തനംതിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ 68) ന്യൂജേഴ്സിയിലെ ടീനെക്കിൽ നിര്യാതയായി. പൊതുദര്‍ശനം സെപ്തംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.
പ്രാർത്ഥന: ഒരു അർത്ഥശൂന്യമായ അധര വ്യായാമം
പ്രാർത്ഥന: അഹങ്കാരാസക്തി ആരോപിച്ച്, ദൈവത്തെ അശുദ്ധമാക്കി അവഹേളിച്ചപഹസിക്കുന്ന അതിജീവന പ്രേരിതരായ അവസര വാദികളുടെ അർദ്ധശൂന്യമായ അധര വ്യായാമം. ദൈവീക വരദാനം വരുന്ന വഴി? ദൈവത്തിന്റെ സന്മനസ്സോ? സഹാനുഭൂതിയോ? മൂല്ല്യബോധമോ? അതോ (ego) അഹങ്കാര തൃപതീകരണ ആസക്തിയോ ? സമസ്ത ലോകത്തിന്റെ ദുഃഖ ദൂരീകരണo എന്ന ആവശ്യത്തെ അപ്പാടെ അവഗണിച്ച്, പ്രാർഥിക്കുന്നവരെ മാത്രം അനുഗ്രഹിക്കുന്ന ദൈവം, ദുഃഖo ദൂരീകരിക്കുക എന്ന മൂല്ല്യം സ്വയം സാക്ഷാത്കരിക്കുകയല്ല മറിച്ച് പ്രാർഥനയിലൂടെയുള്ള ആവശ്യപ്പെടൽ എന്ന ബാഹ്യ സമ്മർദ്ദത്തോട് കീഴടങ്ങുകയാണ് ചെയ്യുന്നത്. അതിരറ്റ അനുതാപം ഉണർത്തുന്ന മനുഷ്യരുടെ ദുഃഖദുരന്തങ്ങളിലും അവയുടെ സഹനങ്ങളിലും പരിപൂർണ്ണ ബോധവാനായ ദൈവം അവയോട് സഹതപിച്ച് പ്രതികരിക്കാതെ അവയെ അവഗണിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസമെന്ന മാനസ്സീക അടിമത്വവും പ്രാർഥന എന്ന യാചനയും ആരാധന എന്ന അധരസേവയും, ഒരല്പം vulgar slang -ൽ പറഞ്ഞാൽ, ഭക്തി എന്ന ‘ആസനം മുത്തും’ (kiss someone’s…
ഇന്ത്യൻ സമൂഹത്തിനു കരുത്തേകി മനോജ് മുന്നേറുന്നു
ഹ്യൂസ്റ്റൺ: മനോജ് കുമാർ പൂപ്പാറയിൽ എന്ന തനി മലയാളി പേര് ഇന്ന് ഹൂസ്റ്റണിലെ അമേരിക്കക്കാരുടെ ഇടയിലും തരംഗമാകുന്നു. ടെക്‌സാസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ പ്രീസിൻക്ട് 3 കോൺസ്റ്റബിൾ ആയി മത്സരിക്കുകയാണ് ഒരു പോലീസ് കുടുംബത്തിലെ ഇളമുറക്കാരൻ. മനോജിന്റെ മുത്തച്ഛൻ കേരള പോലീസ് സേന അംഗവും അച്ഛൻ പോലീസ് സബ് ഇൻസ്പെക്ടറും ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനാവുക എന്ന മനോജിന്റെ സ്വപ്നം പൂവണിയിക്കാൻ കേരളത്തിൽ അദ്ദേഹത്തിന് കഴിഞ്ഞില്ല. അമേരിക്കയിലെത്തി എം ബി എ ബിരുദം നേടുന്നതോടൊപ്പം അദ്ദേഹം ഹാരിസ് കൗണ്ടി ഷെരിഫ് ഡിപ്പാർട്മെന്റിൽ ഉദ്യോഗം നേടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇരുപതു വർഷം മുൻപ് അമേരിക്കയിലെത്തിയ കൊച്ചിക്കാരൻ മനോജ് പൂപ്പാറയിൽ ഹൂസ്റ്റൻ മെട്രോ പോലീസ് സേനയിലെ അംഗമാണ്. കഴിഞ്ഞ ഡിസംബറിൽ സ്വന്തം കൂട്ടുകാരനായ ഓഫീസറെ കീഴ്പ്പെടുത്തിയ കൊടും കുറ്റവാളിയെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തിയ മനോജിന് അന്ന് പരിക്കേറ്റിരുന്നു. മൂന്നു മാസത്തെ ചികിത്സക്കുശേഷമായിരുന്നു വീണ്ടും…
കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം
ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന – OASSIS- (Orthodox Association For Spiritual Support to International Students)- ന് തുടക്കമിട്ടുകൊണ്ട് കൽപന പുറപ്പെടുവിച്ചു. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും കുടിയേറ്റത്തിലൂടെ കാനഡയിലെ സമീപകാല വളർച്ചയെ അഭിസംബോധന ചെയ്യുന്നതിനായാണ് OASSIS രൂപീകരിച്ചത്. “നിങ്ങൾ എവിടെ പോയാലും സഭ നിങ്ങളോടൊപ്പമുണ്ടാകും” എന്ന വാഗ്ദാനത്തോടെയാണ് OASSIS പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നമ്മുടെ നിരവധി വിദ്യാർത്ഥികളും കുടുംബങ്ങളും കാനഡയിൽ എത്തുകയും വിശാലമായ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. അവരിൽ പലരും ഈ സമയത്ത് താമസിക്കുന്നത് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന ഏതെങ്കിലും ഇടവകകളിൽ നിന്ന് വളരെ അകലെയാകാം. അവരുടെ പഠനം,…
പൊന്നോണ സ്മരണയില്‍ വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവുമായി കേരള റൈറ്റേഴ്‌സ് ഫോറം
ഹൂസ്റ്റണ്‍: വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന ഓണാഘോഷം, റൈറ്റേഴ്‌സ് ഫോറത്തിന്റെ ചിരസ്മരണീയമായ സാഹിത്യ സഞ്ചാരത്തിന്റെ 34-ാം വാര്‍ഷികം, ആദരണീയരായ എഴുത്തുകാരുടെ പുസ്തക പ്രകാശനം എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തെ കൂട്ടായ്മ സര്‍ഗസഫലമായി. കേരള കിച്ചണ്‍ റസ്റ്റോറന്റിലെ എസ്.കെ പിള്ള എന്ന നഗര്‍ എന്ന ഈ ആഘോഷ വേദിയില്‍ സംഘടനാ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കമ്മ്യൂണിറ്റി ലീഡറുമായ ശശിധരന്‍ നായര്‍, സിനിമ നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ മുന്‍നിരക്കാരനുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, നാടക സംവിധായകനും ഡിസൈനറും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഷാജി പാംസ് ആര്‍ട്ട്, മൂവി നിര്‍മാതാവായ മോത്തി മാത്യു, മാധ്യമ…
