മനുഷ്യന്‍ ചിന്തിച്ച് ഉറപ്പിച്ചു വയ്ക്കുന്ന പല കാര്യങ്ങളും ചിലപ്പോള്‍ അവന്‍ വിചാരിക്കാത്ത രീതിയില്‍ അതിന്റെ ഗതി മാറി ഒഴുകാറുണ്ട്.. അതിനോട് സമാനമായ ഒന്നാണ് ഇപ്പോള്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ പോകുന്നത്. സെപ്ററംബര്‍ 24 ഞായറാഴ്ച എന്റെ ഇടവക പള്ളി കൂടി ആയ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ദേവാലയത്തിലെ ഓഡിറേറാറിയത്തില്‍ ലൈററ് മീഡിയാ എന്റര്‍ടെയിന്‍മെന്റ് സംഘടിപ്പിച്ച “സിനി സ്റ്റാര്‍ നൈററ് 23” എന്ന പ്രോഗ്രാം കാണുവാന്‍ തിരക്കുകള്‍ മാററി വച്ച് പോകുവാന്‍ തീരുമാനിച്ചു. ജാസി ഗിഫ്ററ്, അനു സിത്താര ടീംമിന്റേതായിരുന്നു പ്രോ്ഗാം. നല്ല നിലവാരമുള്ള ഒരു കലാ വിരുന്നാണെങ്കില്‍. “ സിനി സ്റ്റാര്‍ 2023 “അരങ്ങു തകര്‍ത്തു” അല്ലങ്കില്‍ “പ്രൗഢഗംഭീരമായി” ഇതില്‍ ഏതെങ്കിലും ഒരു തലക്കെട്ട് കൊടുത്തു കൊണ്ട് ഒരു വാര്‍ത്ത പ്രതകാര്‍ക്ക് കൊടുക്കണം എന്ന ഒരു ആശയം മനസിലേക്ക് വന്നു. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ഉണ്ടെന്ന്…
Category: AMERICA
ഖജുരാഹോയിലെ പുരാതന ശിവക്ഷേത്രത്തിലെ അത്ഭുത സിദ്ധിയുള്ള ‘മരതക രത്നം’
ഇന്ത്യയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖജുരാഹോ എന്ന ആകർഷകമായ പട്ടണം, ജീവിതത്തിന്റെയും ആത്മീയതയുടെയും വിവിധ വശങ്ങൾ ചിത്രീകരിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച അതിമനോഹരമായ ക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ്. ഈ വാസ്തുവിദ്യാ വിസ്മയങ്ങളിൽ ഒരു മറഞ്ഞിരിക്കുന്ന രത്നമുണ്ട്, അത് രൂപകമായി മാത്രമല്ല, അക്ഷരാർത്ഥത്തിൽ – പവിത്രമായ ശിവലിംഗത്തിന് താഴെ സ്ഥാപിച്ചിരിക്കുന്ന ഒരു മരതക രത്നം. ഈ മരതക നിധിയെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ വിശ്വാസങ്ങളും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢ പ്രഭാവലയത്തെക്കുറിച്ചും അറിവു നേടുന്നത് എന്തുകൊണ്ടും പ്രാധാന്യം നേടുന്നു. ഖജുരാഹോ ക്ഷേത്ര സമുച്ചയം: യുനെസ്കോയുടെ ലോക പൈതൃക സ്ഥലം 1986-ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഖജുരാഹോ ഗ്രൂപ്പ് ഓഫ് സ്മാരകങ്ങൾ, ചന്ദേല രാജവംശം AD 950 നും 1150 നും ഇടയിൽ നിർമ്മിച്ച ഈ ക്ഷേത്രങ്ങൾ, പുരാതന വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ തെളിവായി നിലകൊള്ളുന്നു. ഖജുരാഹോയിലെ മതപരമായ…
കനേഡിയൻ സായുധസേനയുടെ വെബ്‌സൈറ്റ് ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ ഹാക്ക് ചെയ്തു
കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ബുധനാഴ്ച ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഹാക്കർമാർ ഹാക്ക് ചെയ്തതിനെത്തുടര്‍ന്ന് താത്ക്കാലികമായി തടസ്സം നേരിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുന്‍ ട്വിറ്റർ) സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ദേശീയ പ്രതിരോധ വകുപ്പിലെ മീഡിയ റിലേഷൻസ് മേധാവി ഡാനിയൽ ലെ ബൗത്തിലിയർ പറയുന്നതനുസരിച്ച്, തടസ്സം ഉച്ചയോടെ ആരംഭിച്ചെങ്കിലും പിന്നീട് പരിഹരിച്ചു. കനേഡിയൻ എയർഫോഴ്‌സ് വെബ്‌സൈറ്റ് തങ്ങൾ “എടുത്തു” എന്ന് ഇന്ത്യൻ സൈബർ ഫോഴ്‌സ് എക്‌സിൽ പോസ്റ്റ് ചെയ്യുകയും വെബ്‌സൈറ്റിൽ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കിടുകയും ചെയ്തു. ചില ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് ഇപ്പോഴും സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെങ്കിലും, പല മൊബൈൽ ഉപയോക്താക്കൾക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി ദി ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു. ബാധിച്ച വെബ്‌സൈറ്റ് കാനഡ…
ഡാളസ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ 6,7 തീയതികളിൽ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ 6,7 (വെള്ളി, ശനി ) തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി.ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു. ഒക്ടോബർ 6 വെള്ളിയാഴ്ച വൈകിട്ട് ഇടവക കൂദാശക്ക് എത്തുന്ന മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ മാതൃസ് തൃദിയൻ കാതോലിക്കാ ബാവാ, ഭദ്രാസന മെത്രാപ്പോലിത്താ, അഭിവന്ദ്യ പിതാക്കന്മാർ, വൈദിക ശ്രേഷ്ടർ, വിശിഷ്ട അഥിതികൾ എന്നിവരെ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതിന് ശേഷം സന്ധ്യ നമസ്കാരം തുടർന്ന്…
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും എസ് ജയശങ്കറും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ സാധ്യതകൾ ചർച്ച ചെയ്തു
വാഷിംഗ്ടണ്‍: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ഉയർന്ന നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം സൃഷ്ടിക്കുന്നതിനുള്ള അതിന്റെ സാധ്യതകളും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ സുപ്രധാന ഫലങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളുടെ മുഴുവൻ സ്പെക്ട്രത്തിലും ഇരു നേതാക്കളും സംഭാഷണങ്ങൾ നടത്തി. “യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് വാഷിംഗ്ടണിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ പ്രധാന ഫലങ്ങളും ഇന്ത്യയുടെ രൂപീകരണവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു- മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും സുതാര്യവും സുസ്ഥിരവും ഉയർന്ന നിലവാരമുള്ളതുമായ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അതിന്റെ സാധ്യതയും,” പ്രസ്താവനയിൽ പറയുന്നു. വരാനിരിക്കുന്ന 2+2 ഡയലോഗിന് മുന്നോടിയായി,…
രണ്ടാം റിപ്പബ്ലിക്കൻ സംവാദത്തിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് വിവേക് രാമസ്വാമി
രണ്ടാമത്തെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റിൽ, ഇന്ത്യൻ-അമേരിക്കൻ വിവേക് രാമസ്വാമി, അനധികൃത കുടിയേറ്റക്കാരുടെ മക്കളുടെ ജന്മാവകാശ പൗരത്വം എടുത്തുകളയുന്നതിനെ അനുകൂലിക്കുന്നതായി പറഞ്ഞു. ബുധനാഴ്ച രാത്രി കാലിഫോർണിയയിലെ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ ഏഴ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളാണ് സംവാദത്തില്‍ ഏറ്റുമുട്ടിയത്. അവിടെ, രേഖകളില്ലാത്ത കുടിയേറ്റക്കാരെയും അവരുടെ യുഎസിൽ ജനിച്ച കുട്ടികളെയും രാജ്യത്ത് നിന്ന് പുറത്താക്കാൻ എന്ത് നിയമപരമായ സാഹചര്യം ഉപയോഗിക്കുമെന്ന് രാമസ്വാമിയോട് ചോദിച്ചു. “ഈ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്ന് കുടിയേറിയ മാതാപിതാക്കൾക്ക് ജനിച്ച 38 കാരനായ രാമസ്വാമി പറഞ്ഞു, “രേഖകളില്ലാതെ നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ച മാതാപിതാക്കളുടെ കുട്ടികള്‍ക്ക് യു എസ് പൗരത്വത്തിന് അര്‍ഹതയില്ല.” ഭരണഘടനയുടെ 14-ാം ഭേദഗതി താൻ “വായിച്ചു” എന്ന് ഉറപ്പിച്ചു പറഞ്ഞ രാമസ്വാമി, “യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവരോ നിയമപരമായി രാജ്യത്ത് പ്രവേശിച്ചവരോ…
“കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” ന്യൂജേഴ്സിയിലെ ഫ്രാങ്ക്‌ളിൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ ഒന്നിന്
ന്യൂജേഴ്‌സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററും, മലയാളഭക്തിഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് “കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” ഒക്ടോബർ ഒന്നിന് വൈകീട്ട് രണ്ടു മണിക്ക് സോമർസെറ്റിലെ ഫ്രാങ്ക്‌ളിൻ ടൗൺഷിപ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറാന ദേവാലയത്തിൻറെ ആഭിമുഘ്യത്തിൽ നടത്തപ്പെടുന്ന ഈ ഷോയിലൂടെ കുട്ടികളുടെ വിശ്വാസ പരിശീലനത്തിനുള്ള ക്ലാസ് മുറികളുടെ വിപുലീകരണം, ഇടവകയിലെ യുവജനങ്ങൾക്ക് ഒഴിവു സമയങ്ങളിൽ ക്രിയാന്മകമായ പ്രവർത്തനങ്ങളും, കൂടിയാലോചനകളും നടത്തുന്നതിനുമുള്ള മുറികളുടെ സൗകര്യം എന്നിവയ്കുള്ള ഫണ്ട് സ്വരൂപിക്കുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവൻസീസ് എന്റര്‍ടെയിമെന്റ്സും, കാർവിങ് മൈൻഡ്‌സ് എന്റർറ്റൈൻമെന്റ്സും” ഒരിക്കൽകൂടി ഒരുമിക്കുന്ന “കെസ്റ്റര്‍ ലൈവ്…
വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂ ജേഴ്‌സി ഇടവക
ന്യൂജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ 2023 – 2024 അദ്ധ്യായന വർഷത്തെ മതബോധന ക്‌ളാസ്സുകൾക്ക് വർണാഭമായ തുടക്കം. ആദ്യ ദിനത്തിൽ എത്തിയ എല്ലാ മതബോധന വിദ്യാർത്ഥികളേയും ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ പുഷപങ്ങൾ നൽകി സ്വീകരിച്ചു. തുടർന്ന് എവർക്കുമായി പ്രത്യേക ദിവ്യ ബലിയും അദ്ധ്യാപകർക്കായി അനുഗ്രഹ പ്രാർത്ഥനയും നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി വിവിധ ഐസ് ബ്രേക്കിംഗ് ഗെയിമുകളും മാതാപിതാക്കൾക്കായി സെമിനാറും സ്നേഹവിരുന്നും സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ, അദ്ധ്യാപകർ, ഇടവക ട്രസ്റ്റീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27-ന് അന്തരിച്ചു. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി തസ്തികകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മലയാളി സമൂഹത്തെ ഞെട്ടിച്ചു. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഇക്കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ച്, മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, ശ്രീനാരായണ അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മാത്രമല്ല, മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. തൊടുപുഴ മണക്കാട് പുത്തന്‍പുരയില്‍ പരേതരായ നാരായണന്‍ – പാറുക്കുട്ടിയമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രി രാജേശ്വരിയാണ് ഭാര്യ. മക്കള്‍: സിബു ജനാര്‍ദ്ദനന്‍, രഞ്ജിത് ജനാര്‍ദ്ദനന്‍, മരുമകള്‍: അനീഷ.…
കൃഷ്ണ കുചേല സംഗമം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
ദ്വാരകാ നാഥൻ ശ്രീകൃഷ്ണന്റെ ഗോപുര ദ്വാരത്തിലേവരും നോക്കി നിൽക്കെ, ഓലക്കുടചൂടി വന്ന കുചേലനെ ഓടക്കുഴൽ നാഥൻ സ്വീകരിച്ചു! ഒട്ടേറെക്കാലം താൻ കാണാൻ കൊതിച്ചൊരാ ഓമൽ സതീർത്ഥ്യനെ കണ്ട നേരം, ഓടക്കുഴൽ സദാ പുൽകും കരങ്ങളാൽ ഓടിച്ചെന്നാമോദമാശ്ലേഷിച്ചു! ആലിംഗനം ചെയ്തു നിൽക്കുന്ന വേളയിൽ ബാല്യത്തിന്നോർമ്മകളോടിയെത്തി! “പണ്ടു ഗുരുകുലം തന്നിൽ കഴിഞ്ഞതും ഉണ്ടതുമൊന്നിച്ചുറങ്ങിയതും, ഒരു നാൾ വിറകിനായ് പോകെ, മഴയത്തു ഒരു വൃക്ഷച്ചോട്ടിലാ രാത്രിയാകെ, നമ്മളിരുന്നതും ഗുരുവന്നടുത്ത നാൾ നമ്മളേം കൂട്ടി മടങ്ങിയതും, അന്നു ഗുരുപത്നി നാമിരുവർക്കുമായ് തന്നോരവൽ താനേ ഭക്ഷിച്ചതും”, ശക്തിസ്വരൂപനാം കൃഷ്ണനെ കണ്ടപ്പോൾ ഭക്തകുചേലനിന്നോർമ്മ വന്നു! “കണ്ടില്ലതിൽപ്പിന്നെ യെങ്കിലും പിന്നീടും കാണുവാൻ കാത്തു കൊതിച്ചിരുന്നു. ഇല്ല വന്നില്ലതിനുള്ളോരവസരം ഇന്നു കൈവന്നതു കൃഷ്ണകൃപ! കണ്ണനു നൽകുവാൻ പത്നി സുശീല, തൻ കയ്യിലേൽപ്പിച്ചോരവൽ പൊതിയിൽ, കല്ലും നെല്ലുമേറെ യുണ്ടെന്നാലും കണ്ണൻ തെല്ലും ഗണിക്കാതെ കൈക്കലാക്കി”! ഒരു പിടി സ്വാദാർന്നു ഭക്ഷിച്ചുടൻ…
