ബെയ്ജിംഗ്/വാഷിംഗ്ടണ്‍: അമേരിക്കയാണ് “നുണകളുടെ യഥാര്‍ത്ഥ സാമ്രാജ്യം” എന്ന് ചൈന. വിവര കൃത്രിമത്വ ശ്രമങ്ങൾക്കായി ബീജിംഗ് വർഷം തോറും ബില്യൺ കണക്കിന് ഡോളർ ചിലവഴിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. സെൻസർഷിപ്പ്, ഡാറ്റ ശേഖരിക്കൽ, വിദേശ വാർത്താ ഔട്ട്‌ലെറ്റുകളുടെ രഹസ്യ വാങ്ങലുകൾ എന്നിവയിലൂടെ ചൈന ആഗോള മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. കാമ്പെയ്‌നിനായി അഭൂതപൂർവമായ വിഭവങ്ങൾ നീക്കിവച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക മാധ്യമങ്ങളുടെയും സിവിൽ സൊസൈറ്റിയുടെയും പുഷ്-ബാക്ക് കാരണം ജനാധിപത്യ രാജ്യങ്ങളെ ടാർഗെറ്റു ചെയ്യുമ്പോൾ ബെയ്ജിംഗിന് “വലിയ തിരിച്ചടി” നേരിട്ടതായി വിവര കൃത്രിമത്വം വിശദമായി പരിശോധിക്കുന്നതിനുള്ള കോൺഗ്രസിന്റെ ഉത്തരവിന് കീഴിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വസ്തുതകളെ അവഗണിച്ചതാണെന്നും അത് തെറ്റായ വിവരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റിപ്പോർട്ട് തയ്യാറാക്കിയ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ…
Category: AMERICA
കെ ജി ജനാർദ്ദനനു കെഎച്ച്‌എന്‍എയുടെ അന്ത്യാഞ്ജലി
ഹ്യൂസ്റ്റൺ: ന്യൂയോർക്കിൽ അന്തരിച്ച ഗോവിന്ദൻ ജനാർദ്ദനനു ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തതായി കെ എച് എൻ എ പ്രസിഡന്റ് ജി ക പിള്ള, ജനറൽ സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ എന്നിവർ അറിയിച്ചു. കെഎച്എൻഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എപ്പോഴും സുസ്മേരവദനനായി മാത്രം കണ്ടിട്ടുള്ള ന്യൂയോർക്കിലെ ഏറ്റവും അടുപ്പക്കാരനായ സുഹൃത്ത് കെ ജി ജനാർദ്ദനൻ എന്ന് ജി കെ പിള്ള അനുസ്മരിച്ചു. കെഎച്ച്‌എന്‍എയുടേയും ശ്രീ നാരായണ അസോസിയേഷന്റെയും രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള ജനാർദ്ദനന്റെ നിര്യാണം അമേരിക്കയിലെ ഹൈന്ദവ സംഘടനകൾക്ക് കനത്ത നഷ്ടമാണ് വരുത്തിയതെന്നു ജികെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന ജനാർദ്ദനൻ ന്യൂയോർക്കിലെത്തിയിട്ടു…
“ഏകാന്തതയുടെ നടുവിൽ ഇറങ്ങിവരുന്ന ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക”: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി ബി
ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരുക എന്ന് യാക്കോബിന്റെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഇവാഞ്ചലിസ്റ്റ്, ബോവാസ് കുട്ടി ബി . ഉൽപ്പത്തി പുസ്തകം മുപ്പത്തിരണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള യാക്കോബിന്റെ ജീവിതം, യബോക്ക് കടൽത്തീരത്ത് ആയിരുന്നപ്പോൾ നിരാശയുടെയും, പ്രതിസന്ധിയുടെയും, പോരാട്ടത്തിന്റെയും അനുഭവത്തിൽ കൂടി കടന്നു പോയെങ്കിലും , ദൈവിക സാന്നിധ്യം തിരിച്ചറിഞ്ഞ യാക്കോബ് പുതിയ നാമത്തിനും,തലമുറകളുടെ അനുഗ്രഹത്തിനും കാരണഭൂതനായി തീർന്നുവെന്ന് പ്രസംഗത്തിൽ ഓർമിപ്പിച്ചു. നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം സൗത്ത്-വെസ്റ്റ് സെന്റർ എ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കൺവെൻഷൻ സമാപന ദിനം സെപ്റ്റംബർ 29ന് വചനശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു, മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ പ്രഭാഷകനും, ഡിണ്ടിഗൽ/ അംബ്ലിക്കൽ മിഷൻ ഫീൽഡ് സുവിശേഷകനും ആയ ബോവാസ് കുട്ടി. അഞ്ചു ദിവസങ്ങളിലായി നടന്ന പാരിഷ് മിഷൻ കൺവെൻഷനിൽ ഇന്ത്യയിലെ വിവിധ മിഷൻ…
കെ.ജി. ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പൂക്കൾ
ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ദനൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മാർഗദർശി കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. കെ. ജി . ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ കണ്ണീർ പൂക്കൾ. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതനാണ് കെ ജി. ഈ കഴിഞ്ഞ ഓണാഘോഷത്തിൽ അസോസിയേഷന് നൽകിയ സംഭവനകളെ മാനിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. അത്രത്തോളം വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അസോസിയേഷന്. എന്നും അസോസിയെഷന്റെ ഉയർച്ചക്ക് വേണ്ടി…
കാനഡയിലെ മണിപ്പൂർ ആദിവാസി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു
ഒട്ടാവ: കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണിപ്പൂരിലെ കുക്കി-സോ ഗോത്രങ്ങളിൽ നിന്നുള്ള ഒരു നേതാവ് ജന്മനാട്ടിലെ വംശീയ കലാപത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ (NAMTA) കാനഡ ചാപ്റ്ററിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന ലിയാൻ ഗാങ്‌ടെ ഈ വർഷം ഓഗസ്റ്റിലാണ് പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ, “ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ” എന്ന് ലേബൽ ചെയ്തതിനെ അദ്ദേഹം അപലപിക്കുകയും കാനഡയിൽ നിന്ന് “ലഭ്യമായ എന്തെങ്കിലും സഹായത്തിന്” അഭ്യർത്ഥിക്കുകയും ചെയ്തു. ജൂണിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കാനഡയിലെ സറേയിലെ ഗുരുദ്വാരയിലാണ് ഈ സംഭവം നടന്നത്. തുടക്കത്തിൽ, ആഗസ്റ്റ് 7 ന് ഫെയ്‌സ്ബുക്ക്, എക്‌സ് (മുന്‍ ട്വിറ്റർ) ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരിപാടിയുടെ വീഡിയോ NAMTA പങ്കിട്ടിരുന്നു. എന്നാല്‍, ഇന്ത്യയും കാനഡയും…
യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് ഗ്ലാസ്‌ഗോ ഗുരുദ്വാരയിൽ പ്രവേശനം നിഷേധിച്ച് ഖാലിസ്ഥാൻ അനുകൂലികൾ (വീഡിയോ)
യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഒരു ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് വെള്ളിയാഴ്ച ഒരു സംഘം ഖാലിസ്ഥാൻ തീവ്രവാദികൾ തടഞ്ഞു. ആൽബർട്ട് ഡ്രൈവിലെ ഗ്ലാസ്‌ഗോ ഗുരുദ്വാരയ്ക്ക് പുറത്ത് ദൊരൈസ്വാമി ഗുരുദ്വാര കമ്മറ്റിയുമായി മുന്‍കൂട്ടി തീരുമാനിച്ചിരുന്ന കൂടിക്കാഴ്ചയ്ക്കാണ് അദ്ദേഹം ഗുരുദ്വാരയിലെത്തിയത്. ഇന്ത്യൻ നയതന്ത്രജ്ഞന്റെ കാറിന് സമീപം ഖാലിസ്ഥാൻ അനുകൂലികൾ ഒത്തുകൂടിയ സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ഗുരുദ്വാരയിലേക്കുള്ള പ്രവേശനം അവർ നിരസിക്കുന്നത് കാണാം, ആത്യന്തികമായി അദ്ദേഹം സംഭവസ്ഥലത്ത് നിന്ന് അപ്പോള്‍ തന്നെ തിരിച്ചുപോയി. നേരത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുനേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയും ജീവനക്കാരെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യയ്ക്ക് യു കെ ഉറപ്പു നല്‍കിയിരുന്നു. യുകെ പൗരന്മാരുടെ സമൂലവൽക്കരണം ഒരു ബ്രിട്ടീഷ് പ്രശ്‌നമാണെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെൻദാറ്റ് ഊന്നിപ്പറഞ്ഞു. വ്യക്തികളെ വിവിധ ദിശകളിൽ സമൂലവൽക്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും വേണ്ടവിധത്തില്‍…
ഇന്ത്യ പ്രസ് ക്ലബ് മയാമി സമ്മേളനത്തില്‍ 24 ന്യൂസ് അസി. ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാൻ പങ്കെടുക്കുന്നു
മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ 24 ന്യൂസ് അസി.ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാൻ പങ്കെടുക്കുന്നു. 24 ന്യൂസ് വാര്‍ത്ത അവതാരകയായി ഏവര്‍ക്കും സുപരിചതയാണ് ക്രിസ്റ്റീന ചെറിയാന്‍. 24 ന്യൂസിന്റെ മോണിംഗ് ഷോ, ലൈവ് ഡോക്ടേഴ്സ് തുടങ്ങി നിരവധി പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. 24ലെ 100 ന്യൂസ് സംഘത്തെ നയിക്കുന്നതും ക്രിസ്റ്റീനയാണ്. വിദേശകാര്യവും-ഫൈനാന്‍സുമാണ് ജേര്‍ണലിസത്തില്‍ ഇഷ്ടമേഖല. ഇതുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ക്രിസ്റ്റീന 24 ന്യൂസിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഡയലോഗ് എന്ന പ്രതിവാര പരിപാടിയിലൂടെയും ശ്രദ്ധേയയാണ് ക്രിസ്റ്റീന. ഒരു പതിറ്റാണ്ടിലധികം കാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ച ശേഷമാണ് ക്രിസ്റ്റീന മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വേറിട്ടൊരു…
‘എഴുത്തച്ഛൻ’ – പ്രവാസി നാടക ചരിത്രത്തിലെ നാഴികക്കല്ല്: ജോസൻ ജോർജ്ജ്, ഡാളസ്
ജീവിതത്തിലെ അപൂർവ സുന്ദരമായ ഒരു സായാഹ്നമായിരുന്നു സെപ്റ്റംബർ 16, 2023 ശനിയാഴ്ച, ഡാളസ്സിൽ. അതിനു കാരണമായത് ഡാളസിലെ ഭരതകലാ തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ സംരംഭമായ ‘എഴുത്തച്ഛൻ ‘ എന്ന നാടകം “ലിറ്റ് ദി വെ” എന്ന ചാരിറ്റി സംഘടനയുമായി ചേർന്ന് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഡാളസ് /ഫാർമേഴ്‌സ് ബ്രാഞ്ച് സിറ്റിയിലെ മനോഹരമായ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ അതി വിശാലമായ പെർഫോമൻസ് ഹാളിൽ ആയിരുന്നു ‘എഴുത്തച്ഛൻ ‘ എന്ന ചരിത്ര നാടകത്തിന്റെ പ്രഥമ പ്രദർശനത്തിന് തിരി തെളിഞ്ഞത്. ഡാളസ്സിലെ കലാ -സാംസ്കാരിക – സാമൂഹ്യ രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളുടെയും, ഡാളസ്സിലെ കലാസ്വാദകരുടയും നിറഞ്ഞ സാന്നിധ്യത്തിൽ “എഴുത്തച്ഛൻ ” എന്ന ചരിത്ര പുരുഷന്റെ സംഭവബഹുലമായ ജീവിത കഥ അരങ്ങിൽ ചുരുളഴിഞ്ഞപ്പോൾ കാണികളെ ഒന്നടങ്കം പഴയ സാമൂതിരിയുടെ കാലത്തെ വെട്ടത്തു നാട്ടിലേക്കും, എഴുത്തച്ഛന്റെ ജന്മനാടായ തൃക്കണ്ടിയൂർ നാട്ടിലേക്കും ( തുഞ്ചൻ…
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കുന്നു
മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) യുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ മലയാള ദൃശ്യ മാധ്യമരംഗത്ത് കാൽ നൂറ്റാണ്ടായി സജീവസാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കുന്നു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്. പി.ജി എന്നറിയപ്പെടുന്ന പി. ജി സുരേഷ് കുമാർ മലയാള ദൃശ്യ മാധ്യമ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ദൃശ്യ മാധ്യമരംഗം അതിന്റെ ആദ്യ ചുവടുവെയ്പില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് മലയാളിയുടെ സ്വന്തം വാർത്താ ചാനലിനൊപ്പം യാത്ര തുടങ്ങി. തലസ്ഥാനം കേന്ദ്രീകരിച്ച് റിപ്പോർട്ടിംഗ്, പൊളിറ്റിക്കൽ…
ഫ്ലൂ (അദ്ധ്യായം – 2): ജോണ്‍ ഇളമത
ഫ്ലോറന്‍സിലെ അതിപുരാതനമായ സാന്താമറിയാ ഹോസ്പ്പിറ്റലില്‍ സെലീനാക്ക് ജോലികിട്ടിയതില്‍ സെലീനയേക്കാളേറെ സന്തോഷം പ്രകടിപ്പിച്ചയ്ജ്, അമ്മായി മദര്‍ ഏവുപ്രാസിയാമ്മയായിരുന്നു. എല്ലാം ഞാനറിഞ്ഞു, ആ ഡേവിഡ് എന്ന ചെമ്മാച്ചനില്‍ നിന്ന്. ഇനി സെലീനാ, നിന്റെ കാര്യങ്ങള്‍ എല്ലാം തന്നെ നേരെയാകും. നിന്റെ എളേത്തുങ്ങളെ എല്ലാം മാന്യമായിതന്നെ കെട്ടിച്ചയക്കണം. നിനക്കും നല്ല രീതിയില്‍ ഒരു കല്ല്യാണമൊക്കെ വേണമല്ലോ. അമ്മായിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. നിര്‍മ്മലമായ വിശുദ്ധ ജീവിതവും, സഹനവും, അര്‍പ്പണവും ആണ് ആ മനസ്സുനിറയെ. കളങ്കമില്ലാത്ത ഹൃദയം. ആരെയും സംശയിക്കാത്ത പ്രകൃതം. എന്നാല്‍ എപ്പോഴും സെലീനായൂടെ മനസ്സില്‍ ഒരേ ചോദ്യമായിരുന്നു. എന്തിനാണ് ആ ചെമ്മാച്ചന്‍ എന്റെ കാര്യത്തില്‍ ഇത താല്പര്യം കാട്ടുന്നത്! എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്! എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരിക്കുമോ? അല്ലങ്കില്‍ ഒരു സന്മനസ്സിന്റെ പ്രതിഫലനമായിരിക്കുമോ. എന്തായാലും ഈ അവസരത്തില്‍ എനിക്കതാശ്രയമായി. കരകയറി എന്റെ കുടുംബത്തെ സഹായിക്കാനുള്ള ഒരു അത്താണി കണക്കെ. ഡേവ് എന്ന…
