ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കുന്നു

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) യുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ മലയാള ദൃശ്യ മാധ്യമരംഗത്ത് കാൽ നൂറ്റാണ്ടായി സജീവസാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കുന്നു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്.

പി.ജി എന്നറിയപ്പെടുന്ന പി. ജി സുരേഷ് കുമാർ മലയാള ദൃശ്യ മാധ്യമ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ദൃശ്യ മാധ്യമരംഗം അതിന്റെ ആദ്യ ചുവടുവെയ്പില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് മലയാളിയുടെ സ്വന്തം വാർത്താ ചാനലിനൊപ്പം യാത്ര തുടങ്ങി. തലസ്ഥാനം കേന്ദ്രീകരിച്ച് റിപ്പോർട്ടിംഗ്, പൊളിറ്റിക്കൽ റിപ്പോർട്ടിംഗില്‍ തൻറേതായ ഇടം, നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ, തിരുവനന്തപുരം ബ്യൂറോ ചീഫ് പദവിയിൽ നിന്ന് മുഴുവൻ ബ്യൂറോകളുടെയും ചുമതലക്കാരനായി 2012 ൽ സെൻട്രൽ ഡെസ്കിലേക്ക് അവരോധിക്കപ്പെട്ട സുരേഷ് കുമാര്‍, കഴിഞ്ഞ 11 വർഷമായ ന്യൂസ് ചാനലിൻറെ നേതൃനിരയിൽ പ്രവര്‍ത്തിക്കുന്നു.

മലയാള ടെലിവിഷനിലെ ഏറ്റവും പഴക്കം ചെന്ന ‘നേർക്കുനേർ’ എന്ന പ്രതിവാര ടോക്ക് ഷോയുടെ അവതാരകനാണ്. 750 എപ്പിസോഡ് പിന്നിട്ട ‘നേർക്കുനേർ’ സംസ്ഥാനത്തിനകത്തും പുറത്തും രാജ്യത്തിന് പുറത്തും ചിത്രീകരിച്ചത് നിരവധി തവണയാണ്. പ്രതിദിന സംവാദമായ ‘ന്യൂസ് ഔവറിന്റെ’ അവതാരകൻ, പ്രഭാതത്തെ പ്രധാന വാർത്തായിടമാക്കിയ നമസ്തെ കേരളത്തിൻറെ ശില്പ്പി, മുഖ്യ അവതാരകൻ എന്നീ നിലകളിലും അദ്ദേഹം ശോഭിച്ചു.

ഖത്തർ ലോക കപ്പിൽ മലയാളിയുടെ ആഹ്ളാദാരവങ്ങൾ തത്സമയ വാർത്താ സംപ്രേക്ഷണത്തിലാക്കി നമസ്തെ കേരളത്തിലൂടെ ജനങ്ങളിലേക്കെത്തിച്ചു. പത്തനംതിട്ട ജീല്ലയിലെ അയിരൂർ ഇടപ്പാവൂർ ഗ്രാമത്തിലാണ് സുരേഷ്കുമാറിന്റെ ജനനം.

ഐപിസി‌എന്‍‌എ കോണ്‍ഫറന്‍സില്‍ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവംബര്‍ 3, 4, 5 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും, പൊതു സമ്മേളനവും, വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. കോണ്‍ഫറന്‍സിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണ്.

സുനിൽ തൈമറ്റം – പ്രസിഡന്റ്, രാജു പള്ളത്ത് – ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് – ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ, സുനിൽ ട്രൈസ്റ്റാർ – നിയുക്ത പ്രസിഡന്റ്, ബിജു സക്കറിയ – വൈസ് പ്രസിഡന്റ്, സുധ പ്ലക്കാട്ട് – ജോയിന്റ് സെക്രട്ടറി, ജോയ് തുമ്പമൺ – ജോയിന്റ് ട്രഷറർ, ജോർജ് ചെറായിൽ – ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം 305 776 7752, രാജു പള്ളത്ത് 732 429 9529, ഷിജോ പൗലോസ് 201 238 9654

Print Friendly, PDF & Email

Leave a Comment

More News