വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂ ജേഴ്‌സി ഇടവക

ന്യൂജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ 2023 – 2024 അദ്ധ്യായന വർഷത്തെ മതബോധന ക്‌ളാസ്സുകൾക്ക് വർണാഭമായ തുടക്കം. ആദ്യ ദിനത്തിൽ എത്തിയ എല്ലാ മതബോധന വിദ്യാർത്ഥികളേയും ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ പുഷപങ്ങൾ നൽകി സ്വീകരിച്ചു. തുടർന്ന് എവർക്കുമായി പ്രത്യേക ദിവ്യ ബലിയും അദ്ധ്യാപകർക്കായി അനുഗ്രഹ പ്രാർത്ഥനയും നടത്തി.

പ്രവേശനോത്സവത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി വിവിധ ഐസ് ബ്രേക്കിംഗ് ഗെയിമുകളും മാതാപിതാക്കൾക്കായി സെമിനാറും സ്നേഹവിരുന്നും സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ, അദ്ധ്യാപകർ, ഇടവക ട്രസ്റ്റീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News