കേരള അസോസിയേഷൻ ഓഫ്‌ ഡാളസ്‌ ഓണാഘോഷം അതിവിപുലമായി ആഘോഷിക്കപ്പെട്ടു

ഡാളസ് : 2023 സെപ്റ്റംബർ 2 ന് രാവിലെ 10.30 മുതൽ ഗാർലാൻഡിലെ എം ജി എം ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കേരള അസോസിയേഷൻ ഓണാഘോഷത്തിൽ ഡാളസിലെ (Kerala Association of Dallas) മലയാളികൾ കുടുംബസമേതം പങ്കെടുത്തു. ഏതാണ്ട് 1500 പേർ പങ്കെടുത്ത ഈ ഓണാഘോഷം ടെക്സാസിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയായി. കേരള അസോസിയേഷൻ ഓഫ് ഡാളസ് അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പ്രായമേറിയതുമായ സംഘടനയിൽ ഒന്നാണ്. നാല്പത്തെട്ടിലേറെ വർഷങ്ങളായി ഡാളസ് മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സമൂഹ്യമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജനപിന്തുണയും സ്വീകാര്യതയും വിളിച്ചറിയിന്നതായിരുന്നു, ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ എത്തിയ വലിയ ജനസഞ്ചയം. മുഖ്യതിഥിയായി പങ്കെടുത്ത ഡോ. ഡോണൾഡ് ഡേവിസ് (University of Texas at Austin Department of Asian…

“ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം”; യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ 20 ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തി

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയിൽ (G-20 Summit) പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) ഇന്ന് (വെള്ളിയാഴ്ച) ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതി 7, ലോക് കല്യാൺ മാർഗിൽ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം ജനക്കൂട്ടത്തിനു നേരെ കൈവീശി. ബൈഡനെ സ്വീകരിക്കാന്‍ റോഡ് ഗതാഗത-ഹൈവേ-വ്യോമയാന സഹമന്ത്രി ജനറൽ വികെ സിംഗ് (Gen. V K Singh) വിമാനത്താവളത്തില്‍ എത്തിയിരുന്നു. “എനിക്ക് ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്” ജനറൽ വി കെ സിംഗുമായുള്ള ഒരു ഹ്രസ്വ സംഭാഷണത്തിൽ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. 2020 ൽ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജോ ബൈഡന്റെ ആദ്യത്തെ ഇന്ത്യാ സന്ദർശനമാണിത്. എയർഫോഴ്സ് വണ്ണിൽ അദ്ദേഹത്തോടൊപ്പം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, ഡെപ്യൂട്ടി…

വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് ഓണാഘോഷത്തിന് രമ്യാ ഹരിദാസ് എം.പി. മുഖ്യാതിഥി

ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് (World Malayalee Council, New York Province) 2023-ലെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബർ 9 ശനി വൈകിട്ട് 5 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് (1500 De Paul Street, Elmont, NY 11003) അതി വിപുലമായി നടത്തപ്പെടുന്നു. പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം പ്രതിനിധി രമ്യാ ഹരിദാസ്, എം.പി. മുഖ്യാതിഥിയായി ആഘോഷത്തിൽ പങ്കെടുക്കുന്നു. വേൾഡ് യോഗാ കമ്മ്യൂണിറ്റി സ്ഥാപക ചെയർമാൻ ആദരണീയ ഗുരുജി ദിലീപ്‌ജി മഹാരാജ് ഓണസന്ദേശം നൽകുന്നു. 2019 മെയ് മാസം നടന്ന ഇന്ത്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ്…

കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം ‘ഓണം പൊന്നോണം 2023’ പ്രൗഢഗംഭീരമായി

ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് അരിസോണ (Kerala Hindus of Arizona) യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26ന് ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റര് ഓഡിറ്റോറിയത്തില്‍ വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ വിപുലമായ രീതിയില്‍ പൊന്നോണം ആഘോഷിച്ചു. പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷവും കടന്നുപോയത്. രാവിലെ ഗിരിജ മേനോന്റെ നേതൃത്വത്തിൽ ദിവ്യ അനൂപ്, ലേഖ നായർ, നിഷ പിള്ള, എന്നിവർ ചേർന്ന്അത്തപൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റു. വിശിഷ്ടാതിഥി ഗ്ലെൻഡെയ്ൽ സിറ്റി മേയർ ജെറി വെയെർസ് ഭദ്രദീപം തെളിയിച്ചു ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉൽഘാടനം ചെയ്തു. വിശിഷ്ടാതിഥിയെ പ്രസിഡന്റ് ജിജു അപ്പുക്കുട്ടൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ അരിസോണയിലെ പ്രമുഖ വ്യവസായിയും വിവിധ സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനകളിലെ സജീവ സാന്നിധ്യവുമായ രാജ് മേനോൻ പൊന്നാട അണിയിച്ചു അരിസോണയിലെ മലയാളി സമൂഹത്തിന്റെ സ്നേഹാദരങ്ങളറിയിച്ചു. ഓണാഘോഷ പരിപാടികള്ക്ക്…

മെക്‌സിക്കോ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തയ്യാറെടുക്കുന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഭരണകക്ഷി ബുധനാഴ്ച മുൻ മെക്‌സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെയ്ൻബോമിനെ (Claudia Sheinbaum) 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ, ആദ്യമായി ലാറ്റിനമേരിക്കൻ ശക്തിയെ നയിക്കുന്ന രണ്ട് പ്രധാന എതിരാളികൾ സ്ത്രീകളായിരിക്കുമെന്ന് ഉറപ്പായി. 61-കാരിയും ശാസ്ത്രജ്ഞയുമായ ഷെയിൻബോം, പ്രതിപക്ഷ സഖ്യമായ ബ്രോഡ് ഫ്രണ്ട് ഫോർ മെക്സിക്കോയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശീയ വേരുകളുള്ള വ്യവസായിയും സെനറ്ററുമായ Xochitl Galvez-നെ നേരിടും. 2024 ജൂണിലെ തെരഞ്ഞെടുപ്പിൽ മുൻ വിദേശകാര്യ മന്ത്രി മാർസെലോ എബ്രാർഡ് ഉൾപ്പെടെയുള്ള എതിരാളികളെ പിന്തള്ളി ഷെയിൻബോം ആഭ്യന്തര മത്സരത്തിൽ വിജയിച്ചതായി പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ (Andres Manuel Lopez Obrador) മൊറേന പാർട്ടി പ്രഖ്യാപിച്ചു. 60 ശതമാനത്തിലധികം അംഗീകൃത റേറ്റിംഗ് ആസ്വദിക്കുന്ന ഒരു ഇടതുപക്ഷ പോപ്പുലിസ്റ്റായ ലോപ്പസ് ഒബ്രഡോറിന്റെ ഉറച്ച പിന്തുണക്കാരിയും വിശ്വസ്തയുമാണ് ഷെയിൻബോം. “ലോപ്പസ് ഒബ്രഡോറിന്റെ രാഷ്ട്രീയ…

മാവേലി തമ്പുരാന്റെ ഫ്ലൈയിംഗ് കിസ് (നർമ്മലേഖനം)

ഈ ഓണക്കാലത്ത് പതിവുപോലെ ഈ വർഷവും പ്രജാവൽസലനായ മാവേലി തമ്പുരാൻ നാട്ടിലും മറുനാട്ടിലും ഉള്ള പ്രജകളെ അത്യന്തം ആഹ്ലാദപൂർവ്വം, സ്നേഹമസൃണമായി സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. മഹാബലി തമ്പുരാൻ അന്നത്തെ കേരളം എന്ന രാഷ്ട്രത്തിന്റെ ഭരണത്തലവൻ ആയിരുന്നു എന്നാണല്ലോ ഐതിഹ്യം. അതിനാൽ മാവേലി മഹാരാജാവിന്റെ ഈ ഓണക്കാല യാത്രയിൽ ഒരല്പം രാഷ്ട്രീയത്തിന്റെ മേമ്പൊടിയും കലർത്തുന്നതിൽ ഒരു തരത്തിലും അനൗചിത്യം ഇല്ലല്ലോ? ഇപ്പോഴത്തെ കേരള സംസ്ഥാന ആസ്ഥാനമായ അനന്തപുരി അല്ലെങ്കിൽ തിരുവനന്തപുരത്തെ പാവങ്ങളുടെ ചേരിയാണ് മാവേലി തമ്പുരാൻ ആദ്യം സന്ദർശിച്ചത്. മാവേലിയുടെ ഭരണകാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു. എല്ലാവർക്കും കുടിക്കാനും തിന്നാനും ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള സ്ഥിതി സമത്വം അവിടെല്ലാം കളിയാടിയിരുന്നു. ഇന്ന് കാലം മാറി കോലം മാറി. ധനവാനും ദരിദ്രനും തമ്മിലുള്ള വിടവ് പ്രതിദിനവും കൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ നീതിനിഷ്ഠനും, ഏഴകളുടെ തോഴനുമായ മാവേലി ചക്രവർത്തി അവിടുത്തെ ദരിദ്രരുടെ കുടിലുകളാണ് ആദ്യം സന്ദർശിച്ചത്. ഓണമല്ലേ ഈ…

അമ്പത്താറു കറി (ഓണ വിശേഷങ്ങള്‍): ജോണ്‍ ഇളമത

“കേട്ടില്ലേടീ മറിയാമ്മെ, കേരള സമാജത്തിന്റെ ഓണത്തിന്‌ അമ്പത്താറു കറി! ” “നേരോ, അമ്പത്താറു ചീട്ടു കളീന്ന്‌ കേട്ടിട്ടൊണ്ട്‌. ഇതിപ്പം പുതുക്കം! സദ്യേലും മത്സരം. കോളസ്ട്രോളും, ഷുഗറും മൂത്തു വന്നിട്ട്‌ ഒന്നും തിന്നാം വയ്യാണ്ടുമായി.” “കേട്ടോടീ ഇക്കൊല്ലത്തെ മാവേലി പെണ്ണാ. ആ, ആ……..മ്മേടെ കെട്ടാതെ നിക്കുന്ന പെണ്ണാ!” “ഇതെന്തൊരു കൂത്ത്‌, മാവേലിനിയോ!” “ആ, ഇതിലും വലിയാ കൂത്താ നാട്ടി നടക്കുന്നെ. അവിടെ തൃശൂര്‍ പെണ്‍പുലി എറങ്ങി. ആണുങ്ങളു വയറമ്മാര്‍ വയറേല്‍ വായും പൊളിച്ചിരിക്കുന്ന പുലിരുപം വരച്ച്‌ കളിക്കുന്നതു കണ്ടിട്ടില്ലേ, അതിന്റെ പെണ്‍പതിപ്പ്‌, കാലംമാറി, കോലം മാറി!.” ഞാനും മറിയമ്മേം കൂടെ ഓണം കൂടാമ്പോയി. അവിടെ ചെന്നപ്പം മുഴുവന്‍ സ്ത്രീമയം. പണ്ട്‌ പുരുഷമ്മാര്‍ കൊട്ടികൊണ്ടിരുന്ന ചെണ്ടേടെ സ്ഥാനത്ത്‌ കുറെ പെണ്‍ സുന്ദരിമാര്‍ അസ്സലായി അരക്കെട്ടും കെട്ടി, അരക്കട്ടക്കും, പത്തൊമ്പതര കട്ടക്കും താളം പിടിച്ച്‌ ഉശിരന്‍ ചെണ്ടകൊട്ട്‌! കൊറെ കഴിഞ്ഞപ്പം പെണ്‍മാവേലി…

നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം അതിഗംഭീരമായി

ന്യൂയോർക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 3 ശനിയാഴ്ച ന്യൂഹൈഡ് പാർക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11:00 മണി മുതൽ വിവിധ കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു. രാധാമണി നായർ, രത്നമ്മ നായർ, ശോഭ കറുവക്കാട്ട്, ലതിക നായർ, വത്സല പണിക്കർ, മുരളി പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ, സ്വഗൃഹങ്ങളിൽ നിന്ന് പാചകം ചെയ്തുകൊണ്ടു വന്ന സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണ സദ്യ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. ഓണസദ്യക്ക് ശേഷം ഓഡിറ്റോറിയത്തിലേക്ക് മഹാബലിയെ തായമ്പകയുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേറ്റു. ശ്രീ രാമൻ കുട്ടിയാണ് പ്രൗഢഗംഭീരമായി മഹാബലിയെ അവതരിപ്പിച്ചത്. മഹാബലിയുടെ അനുഗ്രഹ വർഷത്തോടെ തായമ്പകയുടെ മേളപ്പെരുക്കം അവതരിപ്പിച്ചത് ബാബു മേനോന്റെ നേതൃത്വത്തിലാണ്. രോഹൻ നായർ, നരേന്ദ്രൻ നായർ, ശശി പിള്ള, സദാശിവൻ നായർ, രാധാകൃഷ്ണൻ തരൂർ, പുരുഷോത്തമൻ പണിക്കർ, സുരേഷ് ഷൺമുഖം എന്നീ വിദഗ്ദ്ധരാണ് മേളത്തിൽ പങ്കെടുത്തത്. തുടർന്ന്…

സെപ്തംബര്‍ 7 – ന്യൂയോര്‍ക്കിലെ ട്രോയിയില്‍ ജനിച്ച സാമുവേല്‍ വില്‍സണ്‍ ‘അങ്കിള്‍ സാം’ ആയ ദിവസം

അങ്കിൾ സാമിന്റെ ജനനം – അമേരിക്കൻ ഐഡന്റിറ്റിയുടെ ഒരു ചിഹ്നം: 1813 സെപ്റ്റംബർ 7-ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് അതിന്റെ ഏറ്റവും നിലനിൽക്കുന്ന ചിഹ്നങ്ങളും വിളിപ്പേരുകളിലൊന്നുമായ “അങ്കിൾ സാം” സ്വന്തമാക്കിയ ദിവസമാണ്. യുഎസ് ഫെഡറൽ ഗവണ്മെന്റിന്റെ പര്യായമായ ഈ ഇരട്ടപ്പേര് 1812 ലെ യുദ്ധകാലത്ത് ന്യൂയോർക്കിലെ ട്രോയിയിൽ നിന്നുള്ള ഇറച്ചി പായ്ക്കറായ സാമുവൽ വിൽസണിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്. മീറ്റ് പാക്കറും 1812 ലെ യുദ്ധവും 1766-ൽ ജനിച്ച സാമുവൽ വിൽസൺ (Samuel Wilson) അങ്കിൾ സാമിന്റെ ജനനത്തിൽ അറിയാതെയാണെങ്കിലും പങ്കു വഹിച്ചു. 1812-ലെ യുദ്ധസമയത്ത് യു എസ് ആർമിക്ക് ബാരലുകളില്‍ ബീഫ് വിതരണം ചെയ്ത ഒരു ഇറച്ചി പായ്ക്കറായിരുന്നു അദ്ദേഹം. അമേരിക്കന്‍ സൈനികർക്കുള്ളതാണെന്ന് തിരിച്ചറിയുന്നതിനു വേണ്ടി ബാരലുകളില്‍ വിൽസൺ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നതിന്റെ ചുരുക്കെഴുത്ത് “യു.എസ്” എന്ന് സ്റ്റാമ്പ് ചെയ്തു. ഈ ലളിതമായ പ്രവൃത്തി അമേരിക്കൻ ഐഡന്റിറ്റിയുടെ…

യു എസ് ഹൗസ് പാനല്‍ വ്യോമയാന, റെയിൽ സുരക്ഷാ പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്നു

വാഷിംഗ്ടൺ: വ്യോമയാന, റെയിൽ സുരക്ഷാ പ്രശ്‌നങ്ങളിൽ യുഎസ് ഗതാഗത വകുപ്പിന്റെ പ്രതികരണം അന്വേഷിക്കുകയാണെന്ന് പ്രതിനിധി സഭയുടെ മേൽനോട്ട സമിതി ചൊവ്വാഴ്ച അറിയിച്ചു. റണ്‍‌വേ അപകടങ്ങള്‍, ട്രെയിൻ പാളം തെറ്റൽ എന്നിവയോടുള്ള വകുപ്പിന്റെ പ്രതികരണത്തിന് സമിതി മേൽനോട്ടം വഹിക്കുകയാണെന്ന് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗിന് (Pete Buttigieg) അയച്ച കത്തിൽ പാനലിലെ റിപ്പബ്ലിക്കൻമാർ പറഞ്ഞു. “എല്ലാ അമേരിക്കക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനായി ഈ പ്രശ്‌നങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട ഒരു സംക്ഷിപ്ത വിവരണവും രേഖകളും ആശയവിനിമയങ്ങളും” തേടുകയാണെന്നും അവർ പറഞ്ഞു. കമ്മിറ്റി ചെയർ ജെയിംസ് കോമറും മറ്റ് കമ്മിറ്റി റിപ്പബ്ലിക്കൻമാരും ഒപ്പിട്ട കത്തിൽ ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഇൻസ്‌പെക്ടർ ജനറലിന്റെ പരിഹരിക്കപ്പെടാത്ത സുരക്ഷാ ശുപാർശകൾ ഉദ്ധരിച്ചു. “ഈ സുരക്ഷാ പരാജയങ്ങൾ വായു, റെയിൽ സുരക്ഷയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കി, സമഗ്രമായ അന്വേഷണം ആവശ്യമാണ്,” നിയമ നിർമ്മാതാക്കൾ കത്തിൽ…