വാഷിംഗ്ടൺ: റഷ്യയും ഉത്തര കൊറിയയും (North Korea) തമ്മിലുള്ള ആയുധ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. യുക്രെയ്‌നിൽ ഉപയോഗിക്കുന്നതിന് റഷ്യയ്ക്ക് ആയുധങ്ങൾ നൽകിയാല്‍ അതിന് ‘വലിയ വില’ നല്‍കേണ്ടി വരുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് (Kim Jong Un) അമേരിക്ക മുന്നറിയിപ്പ് നൽകി. റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നത് നല്ല പ്രവണതയല്ല. അന്താരാഷ്ട്ര സമൂഹത്തിൽ അതിന് അവർ കനത്ത വില നൽകേണ്ടിവരുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ (Jake Sullivan) വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആയുധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുമെന്ന് കിം പ്രതീക്ഷിക്കുന്നു, ലീഡർ തലത്തിലും “ഒരുപക്ഷേ വ്യക്തിപരമായി പോലും” സള്ളിവൻ പറഞ്ഞു. “ഞങ്ങൾ റഷ്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറ സസൂക്ഷ്മം വീക്ഷിക്കുന്നത് തുടരുകയാണ്. വെടിമരുന്ന് പോലുള്ള സാധനങ്ങൾക്കായി മോസ്കോ ഇപ്പോൾ അവർക്ക് കണ്ടെത്താൻ കഴിയുന്ന…
Category: AMERICA
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2023 സെപ്റ്റംബർ 9 ശനിയാഴ്ച
ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷൻ്റെ (Love to Share Foundation America) ആഭിമുഖ്യത്തിൽ വർഷം തോറും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ പതിനൊന്നാം വർഷമായ ഇത്തവണയും 2023 സെപ്റ്റംബർ 9 ശനിയായാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെ, ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ക്ലിനിക്/ ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില മുഖ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. മെഡിക്കൽ പരിശോധനയിൽ, ഇകെജി, തൈറോയിഡ് അൾട്രാസൗണ്ട്, മാമ്മോഗ്രാം (റജിസ്ട്രേഷൻ മാത്രം), കാഴ്ച, കേഴ്‌വി, ഡെന്റല്‍ തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ളൂ ഷോട്ട് നൽകുന്നതാണ്. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ…
സാം ചാക്കോ ചിക്കാഗോയിൽ അന്തരിച്ചു
ചിക്കാഗോ: പരേതനായ പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ ) യുടെ മകൻ ബ്രദർ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട് നിത്യതയിൽ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.
ദൈവജനം ഇന്നലെകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുത് : റവ. ഡോ. വില്യം ലീ
ഫ്ളോറിഡ: ദൈവസഭകളിൽ ഉണർവ്വിന്റെ അന്തരീക്ഷം വെളിപ്പെടുത്തി പെന്തക്കോസ്തിന്റെ ശക്തിയെ പുതുതലമുറകൾക്ക് പകർന്നു നൽകേണ്ടവരാണ് യേശുക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട ദൈവജനമെന്ന് റവ ഡോ. വില്യം ലീ പ്രസ്താവിച്ചു. തകർച്ചയുടെ മാനസികാവസ്ഥയിൽ നിന്നും ഉയർച്ചയുടെ ആത്മാവിനാൽ നിയന്ത്രിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും യേശുവിലുള്ള വിശ്വാസം ഒരിക്കൽ കൂടി പൊതുജീവിതത്തിൽ ഉയർത്തിക്കാട്ടുവാൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദൈവമക്കൾ പരാജയത്തിന്റെ ആത്മാവിനാൽ ഭരിക്കപ്പെടേണ്ടവരല്ലെന്നും ഇന്നലകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുതെന്നും അദ്ദേഹം വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. ഐ.പി.സി. നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23 – മത് വാർഷിക കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ബൈജു മാത്യുവിന്റെ അദ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.വി.ജോസഫ് സങ്കീർത്തന വായനയും റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം ആമുഖ പ്രസംഗവും നടത്തി. ബ്രദർ നിബു വെള്ളവന്താനം…
സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ 2023 ഫാമിലി പിക്നിക് അതിഗംഭീരമായി നടത്തി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക ഫാമിലി പിക്നിക് ആഗസ്റ്റ് 26 ശനിയാഴ്ച ലോംഗ് ഐലൻഡിലുള്ള ഐസന്‍ഹോവര്‍ പാർക്കിൽ വെച്ച് അതിഗംഭീരമായി നടത്തി. പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് റവ. ഉമ്മൻ ഫിലിപ്പിന്റെ പ്രാർത്ഥനായാടെ തുടങ്ങിയ പിക്നിക്കിൽ കേരളത്തനിമയാർന്ന പ്രഭാത ഭക്ഷണത്തിന് ശേഷം ഗെയിംസ് ആൻഡ് സ്പോർട്സ് ആരംഭിച്ചു. തുടർന്നു നടന്ന സ്വാദിഷ്ടമായ ബാർബിക്യുവിലും ഇതര വിഭാഗങ്ങളിലുള്ള ക്രിസ്ത്യൻ സംഘടനകൾ പങ്കെടുത്തു. പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിന്റെ സ്പോണ്‍സര്‍മാരായി റോയി. സി. തോമസ്, ഡോൺ തോമസ്, തോമസ് വർഗ്ഗീസ്, ഡോ. റേച്ചൽ ജോർജ്, ഷേർലി പ്രകാശ് എന്നിവർ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു. ഒപ്പം തന്നെ കോ സ്പോൺസര്‍മാരായി മാത്യു തോയലിൽ, ജെയ്.കെ. പോൾ, കോശി ജോർജ്ജ്, മനോജ്…
ഫണ്ടിംഗ് അപര്യാപ്തത: രണ്ട് ദശലക്ഷം ദുർബലരായ അഫ്ഗാനികൾക്കുള്ള റേഷൻ യുഎൻ ഭക്ഷ്യ ഏജന്‍സി വെട്ടിക്കുറച്ചു
യുണൈറ്റഡ് നേഷന്‍സ്: ഫണ്ടിന്റെ അപര്യാപ്ത മൂലം ഏകദേശം രണ്ട് ദശലക്ഷം അഫ്ഗാൻ പൗരന്മാർക്ക് റേഷൻ കുറയ്ക്കാൻ നിർബന്ധിതരാകുമെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (World Food Program – WFP) പ്രഖ്യാപനം നടത്തി. 2023 മാർച്ച് 1 മുതൽ ആരംഭിച്ച ഈ വെട്ടിക്കുറവുകൾ ഇതിനകം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന അഫ്ഗാന്‍ കുടുംബങ്ങളുടെ ഭാരം വർദ്ധിപ്പിച്ചു. WFP അഫ്ഗാനിസ്ഥാനിൽ അതിന്റെ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് $220 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് കമ്മിയാണ് നേരിടുന്നത്. രാജ്യത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്ഷുബ്ധത, അന്താരാഷ്ട്ര സൈനികരുടെ പിൻവലിക്കൽ, COVID-19 പാൻഡെമിക്കിനു ശേഷം രാജ്യത്ത് നിലനിൽക്കുന്ന പ്രതിസന്ധി എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സങ്കീർണ്ണമായ പരസ്പര ബന്ധത്തിന്റെ ഫലമാണ് ഈ ഭയാനകമായ പ്രതിസന്ധി. ഈ കുറവുകൾ ഓരോ കുടുംബത്തിനും ദിവസേന 1,500 കലോറി മാത്രമേ ലഭിക്കുന്നുള്ളൂ, അവരുടെ അടിസ്ഥാന പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ…
ജൂബി സ്കറിയ ഹ്യൂസ്റ്റണിൽ അന്തരിച്ചു
ഹ്യൂസ്റ്റൺ: ചിങ്ങവനം മണിമലപ്പാറയിൽ പരേതരായ റിയ സ്കറിയുടെയും, അമ്മിണി സ്കറിയുടെയും മകൻ ജൂബി സ്കറിയ (58) നിര്യാതനായി. റാന്നി പുത്തൻപുരയ്ക്കൽ ജൂലിയാണ് ഭാര്യ. മക്കൾ : ജിയ, ഡിയ(ഹ്യൂസ്റ്റൺ) സഹോദരങ്ങൾ : ജോളി, ജോയി, ജിജി, ഷാജി, ജാൻസി, സജിനി( എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.
“ഓർമ്മയിലെ ഓണം ഒരുമയിലൂടെ”; ഒരുമ ഓണാഘോഷം സെപ്തംബർ 9 ന്
ഹൂസ്റ്റണ്‍: റിവര്‍സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ “ഒരുമ” (ORUMA) സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മുതൽ മിസ്സോറി സിറ്റി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തും. സ്വന്തം നാടിന്റെ ഓര്‍മ്മയിലൂടെയുള്ള യാത്രയായി അനുഭവപ്പെടുന്ന മെഗാ ഓണസംഗമത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ക്കൊപ്പം നാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള കായിക വിനോദങ്ങളും, കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പ്രതിനിധാനം ചെയ്യുന്ന ഇരുന്നൂറില്‍പ്പരം കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ‘ഒരുമ’യില്‍ക്കൂടി ഒത്തുചേരുന്നതാണ്. ഒരുമ പ്രസിഡന്റ് ആന്റു വെളിയേത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന ആഘോഷ പരിപാടികൾ സ്റ്റാഫോർഡ് സിറ്റി മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്യും. ഡോ. ടോം. ജെ. വളിക്കോടത്ത് വിശിഷ്ടാതിഥിയായിരിക്കും. അഞ്ഞൂറോളം അംഗങ്ങള്‍ക്കുള്ള ഓണസദ്യ ഒരുക്കുന്നതിനായി കമ്മിറ്റി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കലാപരിപാടികള്‍ക്കുള്ള പരിശീലനവും പുരോഗമിക്കുന്നു. സമീപ സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങള്‍ ഒരുമയ്ക്ക് സഹായമായി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതില്‍ അഭിമാനിക്കുന്നു.…
അമേരിക്കയില്‍ വർദ്ധിച്ചുവരുന്ന മോഷണവും ‘ഫ്ലാഷ് റോബ്’ ആക്രമണങ്ങളും; ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നു
ന്യൂയോര്‍ക്ക്: രാജ്യത്ത് നിലനിൽക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധികൾക്കിടയിൽ തങ്ങളുടെ കടകളിൽ മോഷണവും അക്രമ സംഭവങ്ങളും വർദ്ധിക്കുന്നതിൽ അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. വാൾമാർട്ട്, ടാർഗെറ്റ്, സിവിഎസ്, വാൾഗ്രീൻസ്, ഹോം ഡിപ്പോ, ഫൂട്ട് ലോക്കർ, (Walmart, Target, CVS, Walgreens, Home Depot, Foot Locker) മറ്റ് പ്രമുഖ യുഎസ് റീട്ടെയ്‌ലർമാർ “ഫ്ലാഷ് റോബ്” (Flash Rob) ആക്രമണങ്ങൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ മോഷണവും സംഘടിത മോഷണവും വർദ്ധിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടു. “സംഘടിത റീട്ടെയിൽ കുറ്റകൃത്യങ്ങളും പൊതുവെ മോഷണവും പല ചില്ലറ വ്യാപാരികളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്,” ഡിക്ക് സ്പോർട്ടിംഗ് ഗുഡ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലോറൻ ഹോബാർട്ട് പറഞ്ഞു. നാഷണൽ റീട്ടെയിൽ ഫെഡറേഷന്റെ 2022 ലെ റീട്ടെയിൽ സെക്യൂരിറ്റി സർവേ പ്രകാരം 2021-ൽ മാത്രം യുഎസ് റീട്ടെയിലർമാർക്ക് രാജ്യവ്യാപകമായി 94.5 ബില്യൺ ഡോളറിന്റെ ബിസിനസ് “ചുരുങ്ങി” എന്നു പറയുന്നു. ചില്ലറ വ്യാപാരികളുടെ…
തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) ഹാര്‍ട്ട്‌ഫോര്‍ഡില്‍ അന്തരിച്ചു
കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ അംഗവും മുന്‍ ട്രസ്റ്റിയുമായിരുന്ന തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) അന്തരിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി രൂപതയിലെ ചമ്പക്കുളം പരേതരായ ആന്റണി – ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജിമ്മിച്ചന്‍ 1994-ലാണ് അമേരിക്കയിലെത്തിയത്. തുടര്‍ന്ന് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് എന്ന സ്ഥലത്ത് താമസമാക്കിയ അദ്ദേഹം വിവിധ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് ഹെലേന റോമന്‍ കത്തോലിക്കാ ഇടവകയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയിലും അംഗമായിരുന്നു. ഭാര്യ ജെസി തോമസ് തിരുവാമ്പാടി പ്ലാത്തോട്ടത്തില്‍ കുടുംബാംഗമാണ്. ജെഫ്‌റിന്‍ തോമസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ജെയ്ഡന്‍ തോമസ് (കോളജ് വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍. സംസ്‌കാര ശുശ്രൂഷകള്‍ വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡ്…
