ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യു.എസ് ചിപ്പ് മേക്കർ

കാലിഫോർണിയ: 2028-ഓടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും തങ്ങളുടെ ഏറ്റവും വലിയ ഡിസൈൻ സെന്റർ ബെംഗളൂരുവിലെ ടെക് ഹബ്ബിൽ നിർമ്മിക്കുമെന്നും യുഎസ് ചിപ്പ് മേക്കർ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് വെള്ളിയാഴ്ച   അറിയിച്ചു.കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമി കണ്ടക്ടർ കമ്പനിയാണ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ വെള്ളിയാഴ്ച ആരംഭിച്ച വാർഷിക സെമികണ്ടക്ടർ കോൺഫറൻസിൽ ചീഫ് ടെക്‌നോളജി ഓഫീസർ മാർക്ക് പേപ്പർമാസ്റ്ററാണ് എഎംഡിയുടെ പ്രഖ്യാപനം നടത്തിയത്. ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയു, മൈക്രോൺ സിഇഒ സഞ്ജയ് മെഹ്‌റോത്ര എന്നിവരാണ് പ്രധാന പരിപാടിയിലെ മറ്റ് പ്രസംഗകർ. വൈകിയെത്തിയെങ്കിലും, ചിപ്പ് മേക്കിംഗ് ഹബ് എന്ന നിലയിൽ അതിന്റെ ക്രെഡൻഷ്യലുകൾ സ്ഥാപിക്കുന്നതിനായി മോദി സർക്കാർ ഇന്ത്യയുടെ നവീന ചിപ്പ് മേഖലയിലേക്ക് നിക്ഷേപം നടത്തുകയാണ്. ഈ…

മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ ഡാളസിൽ പ്രതിഷേധം ഇരമ്പി

ഡാളസ്:മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും”പ്രത്യേകിച്ച്  കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും  ഡാളസിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ജൂലൈ 29 നു ശനിയാഴ്ച  രാവിലെ 10 മണിക് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒക്ലഹോമ തുട്ങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗാന്ധി മെമ്മോറിയൽ പാർക്കിൽ  അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു.പ്ലാക്കാർഡുകളും,ഇന്ത്യൻ അമേരിക്കൻ ദേശീയ  പതാകകളും കൈകളിലേന്തി ഗാന്ധി പ്രതിമക് സമീപം അണിനിരന്നതോടെ സമ്മേളന  നടപടികൾ ആരംഭിച്ചു. ജോസഫ് ലാൽറിൻമാവിയ പ്രാർത്ഥനാ ഗാനം ആലപിച്ചു.   ഡോ ഇമ്മാനുവേൽ പ്രാരംഭ പ്രാത്ഥന നടത്തി. തുടർന്നു  ഹോൾഖോസി ടൗതാങ് – കുക്കി ഇന്നി പ്രസിഡന്റ്, ഫ്ലോറൻസ് ലോ – നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ ,’ലിഡിയ ടോംബിംഗ് ഖുപ്‌ടോംഗ്,ഡാനിയേൽ മുട്ട്യാല ( ക്രിസ്ത്യൻ കമ്മ്യൂണിറ്റി), അബ്ദുൾ ഗഫാർ – ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ,…

വിന വിലയ്ക്കു വാങ്ങിയ വിനായകന്‍ (ലേഖനം): ലാലി ജോസഫ്

ഉമ്മന്‍ ചാണ്ടി സാറിന്‍റെ വിയോഗത്തിനു ശേഷം സോഷ്യല്‍ മീഡീയായില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു പേരാണ് ‘വിനായകന്‍’ വിനായകന്‍ ഉമ്മന്‍ ചാണ്ടി സാറിന്‍റെ വിയോഗത്തെ കുറിച്ചു പറയുന്ന വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് വളരെ പരുക്കമായ രീതിയിലുള്ള ഭാഷയാണ്, ഉഗ്രമായ ധിക്കാര ഭാവം, ആചാരോപചാരങ്ങളില്ലാത്ത വാക്കുകള്‍ എന്നിവയാണെന്നുള്ളത് ആ വീഡിയോ കണ്ടിട്ടുള്ള ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്നതേയുള്ളു. ‘വിനായകന്‍’ ഈ പേരിന്‍റെ അര്‍ത്ഥം അറിയാനായിരുന്നു എന്‍റെ ആദ്യത്തെ തിരച്ചില്‍. ഹിന്ദു ദൈവമായ ഗണേശന്‍റെ (Lord Ganesha) പര്യായമാണ് ‘വിനായകന്‍’. ഏതു തരത്തിലുള്ള വിഘ്നങ്ങള്‍ക്കും തീര്‍പ്പു കല്‍പ്പിക്കുന്ന ദൈവമാണ് ഗണപതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിസാറിനെക്കുറിച്ച് മീഡിയായില്‍ വിനായകന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിഘ്നങ്ങള്‍ വിളിച്ചു വരുത്തുന്നതായിട്ടാണ് കാണുവാന്‍ സാധിക്കുന്നത്. മാതാപിതാക്കള്‍ ദൈവത്തിന്‍റെ പേര് ഇട്ടു വളര്‍ത്തിയ ഒരു കുട്ടിയാണ് വിനായകന്‍. നമ്മളൊക്കെ ദൈവത്തെ പോലെ കാണുന്ന ഉമ്മന്‍ ചാണ്ടി സാറിന്‍റെ…

മണിപ്പൂരിലെ വർഗീയ സംഘർഷങ്ങൾ (എഡിറ്റോറിയല്‍)

ആദിവാസി ഇതര മെയ്തേയ് സമുദായത്തിന് പട്ടികവർഗ (എസ്ടി) പദവി നൽകാനുള്ള 10 വർഷം പഴക്കമുള്ള ശിപാർശ പിന്തുടരാനുള്ള മണിപ്പൂർ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സമീപകാലത്ത് മണിപ്പൂർ അക്രമാസക്തമായ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മെയ്തികളെ എസ്ടി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഓൾ-ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) സംഘടിപ്പിച്ച “ആദിവാസി ഐക്യദാർഢ്യ റാലി”യെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. മണിപ്പൂരിന്റെ വംശീയ ഘടന: മണിപ്പൂരിനെ ജനസംഖ്യാപരമായ വീക്ഷണകോണില്‍ നോക്കിയാല്‍, ഒരു ഫുട്ബോൾ സ്റ്റേഡിയത്തോട് വേണമെങ്കില്‍ ഉപമിക്കാം. കളിസ്ഥലത്തെ പ്രതിനിധീകരിക്കുന്ന മധ്യഭാഗത്തുള്ള ഇംഫാൽ താഴ്‌വരയും ചുറ്റുമുള്ള കുന്നുകളും ഗാലറികളായി കാണാം. സംസ്ഥാനത്തിന്റെ 10% ഭൂവിസ്തൃതി ഉൾക്കൊള്ളുന്ന താഴ്‌വരയിൽ ഗോത്രവർഗേതര മെയ്‌തെയ് സമുദായമാണ് ആധിപത്യം പുലർത്തുന്നത്. ഇവര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 64% ത്തിലധികം വരും. സംസ്ഥാന അസംബ്ലിയിലെ 60-ൽ 40 സീറ്റുകളും കൈവശമുണ്ട്. മറുവശത്ത്, ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 90% വരുന്ന കുന്നുകളിൽ…

ജൂലൈ 28 സണ്ണിവെയ്ൽ സിറ്റി “ബിഷപ്പ് ഫിലോക്‌സീനോസ് ദിനമായി” പ്രഖ്യാപിച്ചു

സണ്ണിവെയ്ൽ: ജൂലൈ 28 സണ്ണിവെയ്ൽ സിറ്റി “ബിഷപ്പ് ഫിലോക്‌സീനോസ് ദിനമായി” പ്രഖ്യാപിക്കുന്നതായി സിറ്റി മേയർ സജി ജോർജ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക് സണ്ണിവെയ്ൽ സിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫിലോക്‌സീനോസ് തിരുമേനി പ്രാരംഭ പ്രധാന നടത്തി .തുടർന്ന് മേയർ സജി ജോർജ് ബിഷപ്പ് ഫിലോക്‌സീനോസ് ഡേ പ്രഖ്യാപന പ്രസംഗം നടത്തി. ഐസക് മാർ ഫിലോക്‌സീനോസ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസനത്തിലെ നാലാമത്തെ റസിഡന്റ് ബിഷപ് എന്ന നിലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചുവരുന്നു. മാർത്തോമ്മാ സഭ പതിമൂന്ന് ഭദ്രാസനങ്ങൾ ഉൾക്കൊള്ളുന്നു, അതിൽ ഏകദേശം 1.6 ദശലക്ഷം ആളുകൾക്കും 1,200 വൈദികർക്കും അംഗത്വമുണ്ട്. മാർത്തോമ്മാ സഭ ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. റൈറ്റ് റവ. ഡോ. ഫിലോക്‌സെനോസ് ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദവും…

ഫൊക്കാന വിമെൻസ് ഫോറം ചിക്കാഗോ റീജിയൻ ചാരിറ്റി പ്രവർത്തനത്തിൽ തുടരുന്നു

ചിക്കാഗോ:  ഫൊക്കാന  ചിക്കാഗോ  റീജിയൻ വിമെൻസ് ഫോറം സാധാരണ നടത്താറുള്ള ചാരിറ്റി പ്രവർത്തനങ്ങൾ  തുടർന്നുകൊണ്ടേയിരിക്കുന്നു . ഈ  തവണ  ” ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ്”    എന്ന സംഘടനക്ക് വേണ്ടി മീൽസ് പാക്കിങ് നടത്തി   മാതൃക  കാട്ടി   .നമ്മുടെ ലോക  സമൂഹത്തിൽ വളരെ അധികം കുട്ടികൾ  ആഹാരം ഇല്ലാതെ വിശന്നു വലയുബോൾ അവരെ സഹായിക്കാൻ വേണ്ടി നടത്തിയ  പ്രവർത്തനം  ഒരു മാതൃകയായി  മാറുകയായിരുന്നു.   വിശക്കുന്നകുട്ടികൾക്ക്  ഒരു നേരം ഭക്ഷണമെത്തിക്കുക എന്ന മഹത്തായ ദൗത്യവുമായി  ഭാഗമായാണ് അവർ ഈ ചാരിറ്റിയിൽ ഭാഗമായത്. ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ് എന്ന ചാരിറ്റബിൾ സംഘടന അമേരിക്കയിൽ പലഭാഗത്തു നിന്നും  പോഷകാഹാര സാധനങ്ങൾ കളക്ട ചെയ്തു പാക്ക് ചെയ്തു  വിദേശരാജ്യങ്ങളിലെ  പാവപെട്ട കുട്ടികൾക്ക്   അയച്ചു കൊടുക്കുന്ന  സംഘടനയാണ്.…

ഡാളസ് മാർത്തോമ്മാ ഇടവകകൾ സംയോജിച്ചുള്ള വിശുദ്ധ കുർബാന ശുശ്രുഷ ജൂലൈ 30നു

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന  ആർ എ സി സൗത്ത് വെസ്റ്റ് സെന്റർ എ  യിലെ എല്ലാ മാർത്തോമ്മാ പള്ളികകളും   സംയോജിച്ചുള്ള   വിശുദ്ധ കുർബാന ശുശ്രുഷ ഫാർമേഴ്‌സ് ബ്രാഞ്ച്   മാർത്തോമ്മാ ഇവന്റ് സെന്ററിൽ (1550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച് ടെക്സാസ്  75234,) 2023 ജൂലൈ 30 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു . വിശുദ്ധ കുർബാന ശുശ്രൂഷകു  ഭദ്രാസനാധിപൻ  ബിഷപ്പ് റൈറ്റ്  ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമീകത്വം വഹിക്കും . ഡാളസിലെ മാർത്തോമാ ഇടവകകളിലെ പട്ടക്കാർ സഹ കാർമീകരായിരിക്കും പരിപാടികളുടെ വിശദാംശങ്ങൾ ഇങ്ങനെ, 09:00 AM സ്തുതിയും ആരാധനയും (ഇംഗ്ലീഷ് – SW – സെന്റർ A, YFF) 10:00 AM വിശുദ്ധ കുർബാന (മലയാളം -SWRAC) 12:30 PM സൺഡേ സ്കൂൾ പ്രോഗ്രാം ( SW –…

അന്യഗ്രഹജീവികളെക്കുറിച്ചും യുഎഫ്ഒകളെക്കുറിച്ചുമുള്ള രഹസ്യങ്ങള്‍ യു എസ് ഗവണ്മെന്റ് മറച്ചുവെച്ചെന്ന് മുന്‍ യു എസ് സൈനിക ഉദ്യോഗസ്ഥര്‍

വാഷിംഗ്ടൺ: യു‌എഫ്‌ഒകൾ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന അജ്ഞാത ആകാശ പ്രതിഭാസങ്ങളെ (യുഎപി) സംബന്ധിച്ച് ബുധനാഴ്ച മൂന്ന് മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥർ യു എസ് കോൺഗ്രസിന് മുമ്പാകെ സാക്ഷ്യം നൽകി. അവർ യുഎഫ്‌ഒകളുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് വെളിപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് അവ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും, ഈ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. യുഎസിൽ തകർന്ന യുഎഫ്‌ഒകൾ വീണ്ടെടുക്കാനും റിവേഴ്‌സ് എഞ്ചിനീയർ ചെയ്യാനും ഓൾ-ഡൊമെയ്‌ൻ അനോമലി റെസൊല്യൂഷൻ ഓഫീസ് (എഎആർഒ) പതിറ്റാണ്ടുകളായി നടത്തിയ ശ്രമത്തെക്കുറിച്ച് മുൻ മിലിട്ടറി ഇന്റലിജൻസ് ഓഫീസറായ ഡേവിഡ് ഗ്രുഷ് സാക്ഷ്യപ്പെടുത്തി. സർക്കാരിന്റെ കൈവശം യുഎപികളും മനുഷ്യേതര ഓപ്പറേറ്റർമാരുടെ അവശിഷ്ടങ്ങളും ഉണ്ടെന്ന് “തികച്ചും” വിശ്വസിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. പെന്റഗൺ ഗ്രുഷിന്റെ കവർ-അപ്പ് അവകാശവാദങ്ങൾ നിഷേധിക്കുകയും അന്യഗ്രഹ മെറ്റീരിയൽ പ്രോഗ്രാമുകളുടെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്ന സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും ഇല്ലെന്നും പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന്റെ…

കുറ്റവാളിയാക്കി ജയിലിലടച്ചാൽ അവിടെ കിടന്നു തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ട്രംപ്

തനിക്ക് തടവ് ശിക്ഷ ലഭിച്ചാലും കൂടുതൽ ആരോപണങ്ങൾ നേരിട്ടാലും വൈറ്റ് ഹൗസിന് വേണ്ടി പോരാടുമെന്ന് മുൻ പ്രസിഡന്റ് പ്രതിജ്ഞയെടുത്തു.2024-ലെ മത്സരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് ട്രംപ് പറഞ്ഞു . രഹസ്യ രേഖകൾ സൂക്ഷിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മാർ-എ-ലാഗോയിൽ മറച്ചുവെച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നതിന് ശേഷം ഒരു ദിവസം കഴിഞ്ഞ് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ആവർത്തിച്ചു കൺസർവേറ്റീവ് റേഡിയോ അവതാരകൻ ജോൺ ഫ്രെഡറിക്‌സ് അദ്ദേഹത്തോട് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടാൽ തന്റെ പ്രചാരണം അവസാനിക്കുമോ എന്ന് ചോദ്യം ഉന്നയിച്ചു. “ഒരിക്കലും ഇല്ല, അതിന് കഴിയില്ലെന്നും ഇല്ലെന്നും പറയാൻ ഭരണഘടനയിൽ ഒന്നുമില്ല,” അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡോക്യുമെന്റ് കേസിൽ മൂന്ന് പുതിയ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു: നീതി തടസ്സപ്പെടുത്തിയതിന് ,ഇറാനിൽ ഉയർന്ന രഹസ്യാത്മക പെന്റഗൺ യുദ്ധ പദ്ധതി നിലനിർത്തിയതിനുൾപ്പെടെ രണ്ട്…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച

ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈ സ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) ഓണഘോഷം അതി വിപുലമായ പരിപാടികളോട് കൊണ്ടാടുന്നു. മലയാളികളെ സംബന്ധിച്ചടത്തോളം ഓണമെന്നാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ പ്രതീകം കുടി ആണ്. ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല്‍ അലംകൃതമായ തറവാട്ട് മുറ്റത്ത് നാം എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതെ രീതിയിൽ , എഴാം കടലിനിക്കരെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിൽ ഈ വർഷത്തെ ഓണം ആഘോഷിക്കുന്നു. ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ…