ബസുമതി ഇതര വെള്ള അരി: കയറ്റുമതി നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കും: ഐ എം എഫ്

വാഷിംഗ്ടൺ: ഒരു പ്രത്യേക വിഭാഗം അരി കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു. ഇത് ആഗോള പണപ്പെരുപ്പത്തെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസണിൽ ആഭ്യന്തര വിതരണം വർദ്ധിപ്പിക്കുന്നതിനും ചില്ലറ വിൽപ്പന വില നിയന്ത്രിക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ ജൂലൈ 20 ന് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25 ശതമാനവും ഇത്തരത്തിലുള്ള അരിയാണ്. കയറ്റുമതിയുടെ ഭൂരിഭാഗവും രൂപപ്പെടുന്ന പാർ-ബോയിൽഡ് നോൺ ബസ്മതി അരിയുടെയും ബസുമതി അരിയുടെയും കയറ്റുമതി നയത്തിൽ മാറ്റമില്ലെന്ന് ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ പരിതസ്ഥിതിയിൽ, ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭക്ഷ്യവിലകളിലെ ചാഞ്ചാട്ടം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അവ പ്രതികാര നടപടികളിലേക്കും നയിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ്…

ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജതജൂബിലി ആഘോഷങ്ങൾ, ഉദ്ഘാടനം ജൂലൈ 30 നു

ഡാളസ് : ഡാലസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്ഥിരീകരണ ശുശ്രൂഷയും ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്നു ഗാർലാൻഡിലുള്ള സിഎസ്ഐ കോൺഗ്രിഗേഷൻ ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 9 :30 മധ്യകേരള മഹായിടവക ബിഷപ്പ് അഭിവന്ദ്യ ഡോക്ടർ മലയിൽ കോശി ചെറിയാന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രുഷ ഉണ്ടായിരിക്കും .തുടർന്ന് ചേരുന്ന സമ്മേളനത്തിൽ ദേവാലയത്തിലെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ തിരുമേനി നിർവഹിക്കും. ഇടവകയിലെ 2023 വർഷ ഗ്രാജുവേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും അതോടൊപ്പം നടത്തപ്പെടുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്: റവ റജീവ് സുഗു ജേക്കബ് –972 878 7492 ,സെക്രട്ടറി 469 441 0726

മുത്തച്ഛന്മാരുടെ കലാലയ സൗഹൃദം അമേരിക്കൻ പ്രവാസ ജീവിതത്തിൽ കൊച്ചുമക്കൾ മാതൃകയാക്കി

ഡാളസ്: 80 വർഷങ്ങൾക്കു മുൻപ് ഹൈസ്കൂൾ ജീവിതത്തിൽ സഹപാഠികളായിരുന്നവരുടെ കൊച്ചുമക്കൾ വിവാഹത്തിനായി ഒരുങ്ങുന്നു. പരേതരായ റാന്നി ചെറുവാഴകുന്നേൽ സി പി. തോമസും, കുളത്തുപ്പുഴ മേലേത്തു പി പി. തോമസും ഇടക്കുളം ഗുരുകുലം ഹൈസ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായിരുന്നു. അവർ പഠനത്തിലും സ്പോർട്സ് രംഗത്തും അതിസമർത്ഥരും, നല്ല സഹപാഠികളുമായിരുന്നു. ബോർഡിങ് സ്കൂൾ ജീവിതത്തിനു ശേഷം ഇരുവരും കണ്ടുമുട്ടിയത് ഒരു പ്രാവശ്യം മാത്രമായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തു ഇന്ത്യൻ മിലിറ്ററി സേവനം ചെയ്തു ധരാളം സൈനിക ബഹുമതികൾ നേടിയെടുത്തിട്ടുള്ള പരേതനായ ചെറുവാഴകുന്നേൽ സി പി തോമസ് ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ആയിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്. പരേതനായ പി പി തോമസ് പ്രൈവറ്റ് മേഖലയിലാണ് തന്റെ സർവീസ് പ്രയോജനപ്പെടുത്തിയത്. അന്നു കാലത്തു ഇംഗ്ലീഷിലും കണക്കിലും ഉണ്ടായിരുന്ന ബൃഹത്തായ പരിജ്ഞാനം അക്കൗണ്ടിംഗ് മേഖലയിലേക്ക് ആയിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കുളത്തൂപ്പുഴയിലെ…

കാനഡയില്‍ സൗഹൃദ കൂട്ടായ്മയില്‍ വിരിഞ്ഞ “സര്‍ഗം കലാവേദി”

ബ്രാംപ്ടണ്‍ (കാനഡ): ഭാരതീയ തനതു കലാരൂപങ്ങളുടെ നന്മ ലോകമെമ്പാടും പ്രചരിപ്പിക്കുക, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട “സര്‍ഗം കലാവേദി” എന്ന സംഘടനയുടെ ഉദ്‌ഘാടനം വിപുലമായ ചടങ്ങുകളോടെ കാനഡയിലെ ബ്രാംപ്ടണ്‍ ത്രിവേണി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ ജൂലൈ 22 ശനിയാഴ്ച നടന്നു. സര്‍ഗം കലാവേദി പ്രഥമ പ്രസിഡന്റ്‌ ജയപാല്‍ കൂടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ സര്‍ഗം കലാവേദിയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഭരതനാട്യം, ദാന്‍ഡിയ നൃത്തം, ലളിത സംഗീതങ്ങള്‍, ശാസ്ത്രീയ സംഗീത കച്ചേരി, വാദ്യോപകരണ സംഗീതങ്ങള്‍ തുടങ്ങിയവ ആര്‍ഷഭാരത സംസ്കാരത്തിന്റെ പ്രതിധ്വനി മധുരോദാരമായി ഉയര്‍ന്നു കേള്‍ക്കാന്‍ ഉതകുന്നവയായിരുന്നു. കലയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ എന്നതിലുപരി അതിര്‍വരമ്പുകളില്ലാത്ത മാനുഷിക ധര്‍മ്മങ്ങളുടെ മികച്ച മാതൃകയായ ഈ കൂട്ടായ്മയുടെ ഉല്‍ഘാടന പരിപാടികളില്‍ ബ്രാംപ്ടണും…

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2023

ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷക രത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്ത് ഉല്പാദനം മുതല്‍ വിളവെടുപ്പു വരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തുന്നത്. കര്‍ഷകരത്നം അവാര്‍ഡ് ജേതാവിന് ഗ്രാന്റ് സ്‌പോണ്‍സര്‍ തോമസ് പോള്‍ (റിയല്‍റ്റി ഡയമണ്ട് ബ്രോക്കര്‍) നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെല്ലാവരേയും സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ വാട്‌സ്ആപ്പില്‍ (267 -825-5183) അല്ലെങ്കില്‍ tpaul.phila@gmail.com ഇമെയില്‍ വിലാസത്തിലോ…

കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിന്റെ സമ്മർ ഫൺ ഫെയർ 2023 വൻ ഗംഭീരമായി

കാൽഗറി: കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട്  നടന്ന സമ്മർ ഫൺ ഫെയർ 2023 വൻ വിജയം. കാൽഗറിയിലെ മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്ത സമ്മർ ഫൺ ഫെയർ, വ്യത്യസ്തമായ പരിപാടികളാൽ ശ്രദ്ധേയമായി. സമ്മർ ഫൺ ഫെയറിന്റ ഭാഗമായി കാൽഗറി സമൂഹത്തിലെ നിരവധി പ്രതിഭകളുടെ കലാപരിപാടികളും  ഒപ്പം ഇടവകയിലെ സൺഡേസ്കൂൾ കുട്ടികളുടേയും, SMOC യുവതികളും , അവതരിപ്പിച്ച പരിപാടികളും ശ്രദ്ധിക്കപ്പെട്ടു .   കേരള , നോർത്തിന്ത്യൻ, കനേഡിയൻ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ഫൂഡ് ഫെസ്റ്റിവലും വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റും , വടം വലിമത്സരവും ഉണ്ടായിരുന്നു. MGOCSM ന്റെ വളണ്ടിയർമാർ സമ്മർ ഫൺ ഫെയറിൻറെ നടത്തിപ്പിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ആൽബെർട്ട അഡ്വാൻസ്ഡ്‌ എഡ്യൂക്കേഷൻ മിനിസ്റ്റർ രാജൻ സാഹ്‌നി, കാൽഗറി റോക്കി റിഡ്ജ് എം.പി പാറ്റ് കെല്ലി, കാൽഗറി പോലീസ് സൂപ്പർ ഇൻഡന്റെന്റ്…

ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 13 ഞായറാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ

ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 2015 മുതൽ ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന ഇന്ത്യാ ഡേ പരേഡ് ഈ വർഷം ആഗസ്റ്റ് 13 ഞായറാഴ്ച്ച ഉച്ചക്ക് 1 മണി മുതൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി സംഘാടകർ അറിയിച്ചു. ഹിൽസൈഡിലുള്ള 263-മത് സ്ട്രീറ്റിൽ നിന്നും ആരംഭിക്കുന്ന പരേഡ് കോമ്മൺവെൽത്ത് ബൊളവാഡിലൂടെ തിരിഞ്ഞു സെന്റ് ഗ്രിഗോറിയൻ ഹാളിൽ എത്തിച്ചേരുന്നതും പിന്നീട് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നതുമാണ്. “2015-ൽ രൂപം കൊണ്ട ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മർച്ചൻറ്സ് അസ്സോസിയേഷൻ (F-BIMA) കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇത്തരം പരേഡ് നടത്തി വരുന്നതാണ്. കോവിഡ് മഹാമാരി മൂലം രണ്ടു വർഷം പ്രസ്തുത പരേഡ് നടത്തുവാൻ സാധിച്ചില്ലെങ്കിലും, കഴിഞ്ഞ വർഷം മുതൽ പരേഡ്…

“ചീസിൽ കൊക്കെയ്ൻ ഒളിപ്പിക്കുക” മയക്കുമരുന്ന് കടത്തുകാരുടെ ഏറ്റവും പുതിയ തന്ത്രം

പ്രെസിഡിയോ(ടെക്സസ്):  ടെക്സസ്-മെക്സിക്കോ അതിർത്തിയിൽ ചീസിനുള്ളിൽ ഒളിപ്പിച്ച 18 പൗണ്ട് കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി.കഴിഞ്ഞ വ്യാഴാഴ്ച   പ്രെസിഡിയോ പോർട്ട് ഓഫ് എൻട്രിയിലായിരുന്നു  സംഭവം . മയക്കുമരുന്ന് കള്ളക്കടത്തുകാര് തങ്ങളുടെ ചരക്കുകൾ മറയ്ക്കാൻ എപ്പോഴും പുതിയ വഴികൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.ചീസിൽ കൊക്കെയ്ൻ ഒളിപ്പിച്ചു കടത്തുകഎന്നതാണ്   അവരുടെ ഏറ്റവും പുതിയ തന്ത്രം ടെക്സാസിലെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസർമാർ വലിയ ചീസ് ചക്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച ഏകദേശം 18 പൗണ്ട് കൊക്കെയ്ൻ പിടികൂടിയത് . മെക്സിക്കോയിൽ നിന്ന് പ്രവേശിക്കുന്ന ഒരു പിക്കപ്പ് ട്രക്ക് ദ്വിതീയ പരിശോധനയ്ക്കായി റഫർ ചെയ്തു. ഡ്രൈവർ പ്രഖ്യാപിച്ച നാല് ചീസ് വീലുകൾ ഒരു എക്സ്-റേ സിസ്റ്റം ഉപയോഗിച്ച് സ്കാൻ ചെയ്തു, ഇത് ചില അപാകതകൾ വെളിപ്പെടുത്തി. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ  ഉദ്യോഗസ്ഥർ ചീസ് മുറിച്ച്, കൊക്കെയ്ൻ നിറച്ച ഏഴ് ബണ്ടിലുകൾ കണ്ടെത്തി, ആകെ…

പി.സി.എൻ.എ.കെ പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

ഹൂസ്റ്റൺ: നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് 39 – മത് പി.സി.എൻ.എ. കെ പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള കോൺഫ്രൻസ് പ്രയർ ലൈൻ ഉത്ഘാടനം ജൂലൈ 27 വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ എട്ടുവരെ [സെൻട്രൽ ടൈം] ഉണ്ടായിരിക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി. വി മാമ്മൻ, പി കെ തോമസ് എന്നിവർ അറിയിച്ചു. എല്ലാ വ്യാഴാഴ്ചകളിലും സെൻട്രൽ സമയം 7 മണിക്ക് 727 – 731 – 4930 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രയർ ലൈനിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പി വി മാമ്മൻ (586) 549-7746, പി.കെ തോമസ് (832) 428 – 7645 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.…

കുട്ടികളുടെ കസ്റ്റഡി കൈമാറ്റത്തിനിടെ അമ്മയും അച്ഛനും കൊല്ലപ്പെട്ടു

ഹൂസ്റ്റൺ – സ്പ്രിംഗ് ബ്രാഞ്ച് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഞായറാഴ്ച രാത്രി കുട്ടികളുടെ കൈമാറ്റം അക്രമാസക്തമായതിനെ തുടർന്ന് അമ്മയും അച്ഛനും മരിച്ചുവെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു. മണിരെ ഡ്രൈവിന് സമീപമുള്ള ഒജെമോന്റെ 1500 ബ്ലോക്കിൽ രാത്രി 11 മണിയോടെ ഒരു പാർക്കിംഗ് സ്ഥലത്താണ് സംഭവം. 25 കാരിയായ അമ്മ തന്റെ 2 വയസ്സുള്ള മകനെ കൂട്ടിക്കൊണ്ടുപോകാൻ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അവരുടെ പുതിയ കാമുകനും അവരുടെ നവജാത ശിശുവിനെ വഹിച്ച് അവളുടെ കാമുകനും അവളെ പിന്തുടർന്നു. അപ്പാർട്ട്മെന്റിൽ എത്തിയതോടെ മാതാപിതാക്കൾ വഴക്കിടാൻ തുടങ്ങി. അപ്പോഴാണ് പിതാവ് തോക്ക് എടുത്ത് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.വെടിവെപ്പിൽ ചില്ലു തകർന്ന് സുഹൃത്തിന്റെ നവജാത ശിശുവിന് പരിക്കേറ്റു.സുഹൃത്തും അമ്മയുടെ പുതിയ കാമുകനും ഉൾപ്പെടെ മറ്റാർക്കും പരിക്കില്ല. പോലീസ് നായ അപ്പാർട്ട്മെന്റ് സമുച്ചയത്തിൻറെ  തെരുവിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അമ്മയെ…