സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിക്ക് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തു

വിയന്ന: 1996-ൽ ഒപ്പുവെക്കാനായി തുറന്നതും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതുമായ സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടിക്ക് (സിടിബിടി) അമേരിക്കയുടേയും ചൈനയുടെയും പിന്തുണ ലഭിച്ചു. വിയന്നയിൽ സംഘടിപ്പിച്ച സയൻസ് ആൻഡ് ടെക്നോളജി (എസ്എൻടി) കോൺഫറൻസിന്റെ ഉന്നതതല ഉദ്ഘാടന സെഷനിൽ തിങ്കളാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. എന്നാല്‍, ഇന്ത്യ CTBT അംഗീകരിക്കുകയോ ഒപ്പിടുകയോ ചെയ്തില്ല. മാത്രമല്ല, അതിന്റെ പ്രതിനിധികളും പങ്കെടുത്തില്ല. എല്ലായിടത്തും എല്ലാവരുടെയും ആണവ പരീക്ഷണ സ്ഫോടനങ്ങൾ നിരോധിക്കുക എന്നതിന്റെ പ്രാഥമിക ലക്ഷ്യമായ CTBT ന് സാർവത്രിക പിന്തുണയുണ്ട്, ഇന്നുവരെ 186 രാജ്യങ്ങൾ ഒപ്പുവെച്ച് 177 രാജ്യങ്ങൾ അംഗീകരിച്ചു. എന്നാല്‍, ഉടമ്പടിയുടെ അനെക്സ് 2 ൽ ലിസ്റ്റ് ചെയ്തിട്ടുള്ള 44 പ്രത്യേക ആണവ സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങൾ ഒപ്പിടണം. കൂടാതെ CTBT അന്താരാഷ്ട്ര നിയമമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അംഗീകരിക്കുകയും വേണം. ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇസ്രായേൽ, ഉത്തര കൊറിയ, പാകിസ്ഥാൻ, യുണൈറ്റഡ്…

ജുനെറ്റീൻത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എച്ച്എംഎയും ഫൊക്കാനയും

പ്രിയ അംഗങ്ങളും അനുഭാവികളും, ഈ സന്ദേശം നിങ്ങളെ നല്ല ആരോഗ്യത്തോടെ കണ്ടെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. HAPPY JUNETEENTH! ഇന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലിനെ അനുസ്മരിക്കാൻ ഞങ്ങൾ ഒത്തുചേരുന്നു-JUNETEENTH. ഐക്യവും നാനാത്വവും സമത്വവും പരിപോഷിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സംഘടന എന്ന നിലയിൽ, ഈ സുപ്രധാന സന്ദർഭം നാം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. 1865 ജൂൺ 19-ന്, വിമോചന പ്രഖ്യാപനത്തിന് രണ്ടര വർഷത്തിന് ശേഷം, 1865 ജൂൺ 19-ന്, ടെക്സസിലെ ഗാൽവെസ്റ്റണിൽ അടിമകളായ ആഫ്രിക്കൻ അമേരിക്കക്കാർക്ക് വിമോചനത്തിന്റെ വാർത്ത എത്തിയ തീയതിയാണ് ജുനെറ്റീൻത്ത്, വിമോചന ദിനം അല്ലെങ്കിൽ സ്വാതന്ത്ര്യ ദിനം എന്നും അറിയപ്പെടുന്നത്. ഇത് അടിമത്തത്തിന്റെ അവസാനത്തെ പ്രതീകപ്പെടുത്തുകയും ചരിത്രത്തിലുടനീളം ആഫ്രിക്കൻ അമേരിക്കക്കാരുടെ പോരാട്ടങ്ങളുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതിരോധത്തിന്റെയും ഓർമ്മപ്പെടുത്തലായി വർത്തിക്കുകയും ചെയ്യുന്നു. ഈ ദിനത്തിൽ, അടിമത്തം നിർത്തലാക്കുന്നതിനും എല്ലാവർക്കും തുല്യ അവകാശങ്ങൾ സ്ഥാപിക്കുന്നതിനും വേണ്ടി…

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാൾ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 5 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു. ജൂണ്‍ 2, വെള്ളി വൈകുന്നേരം 6:00 ന് ദർശനാംഗളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് പതാക ഉയർത്തി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടർന്ന് മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്റെ കാർമികത്വലുള്ള ലദീഞ്ഞിനുശേഷം പിതാവ് മതബോധന വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആശീർവദിച്ചു. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ അസ്സി. വികാരി റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യകാർമ്മികത്വത്തിൽ ഇംഗ്ളീഷിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു.…

സിവിൽ സമൂഹത്തിൽ മാരക പ്രഹര ശേഷിയുള്ള തോക്കുകൾക്ക് സ്ഥാനമില്ലെന്ന് കമലാ ഹാരിസ്

ന്യൂയോർക്ക്: സിവിൽ സമൂഹത്തിൽ മാരക പ്രഹര ശേഷിയുള്ള തോക്കുകൾക്ക് സ്ഥാനമില്ലെന്നും ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്നും കമലാഹാരിസ്. കോൺഗ്രസിൽ നിന്ന് ‘ആക്രമണ ആയുധ നിരോധനം’ ആവശ്യപ്പെടുന്ന തീരുമാനം വന്നാൽ പ്രസിഡന്റ് തന്നെ അതിൽ ഒപ്പിടുമെന്ന് കമല വാഗ്ദാനം ചെയ്യുന്നതായി .ഒരു ട്വീറ്റിൽ അവർ വളരെ വ്യക്തമായി പറഞ്ഞു. രാഷ്ട്രീയ നിരൂപകർ മുതൽ തോക്ക് അവകാശ സംഘടനകൾ വരെയുള്ള വിമർശകർ വൈസ് പ്രസിഡന്റിനു ശക്തമായ ഭാഷയിൽ മറുപടി നൽകി. ‘നിങ്ങൾ ഒരു കരാർ ഉണ്ടാക്കൂ, യഥാർത്ഥ യുദ്ധക്കളത്തിൽ ഉപയോഗിച്ചതായി കാണിക്കാൻ കഴിയുന്ന എല്ലാ ആയുധങ്ങളും ഞങ്ങൾ നിരോധിക്കും. അത് എ ആർ 15 അല്ല.’റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഡോ. മാർക്ക് യംഗ് ട്വീറ്റ് ചെയ്തു. അമേരിക്കൻ ഭടന്മാർ ഒരു സുപ്രഭാതത്തിൽ അഫ്ഗാനിസ്ഥാൻ വിടുമ്പോൾ ‘ 7 ബില്യൺ ഡോളർ യഥാർത്ഥ യുദ്ധായുധങ്ങൾ അഫ്ഗാനിസ്ഥാന്റെ തെരുവുകളിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത് കാരണം…

കാത്തിരിപ്പിന് വിരാമം; മന്ത്രയുടെ പ്രഥമ ഹിന്ദു കൺവെൻഷന് ജൂലൈ 1നു കൊടി ഉയരും

നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിനു പുതു ചൈതന്യം നൽകി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ പ്രഥമ വിശ്വഹിന്ദു സമ്മേളനത്തിന് ജൂലൈ 1നു ഹ്യൂസ്റ്റണിൽ കോടി ഉയരും. കേരളത്തിൽ നിന്നുള്ള  വിവിധ ആധ്യാത്മിക നേതാക്കളുടെ അനുഗ്രഹ പ്രഭാഷണങ്ങൾ ചടങ്ങിന്റെ മാറ്റ് കൂട്ടും. ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത് മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ഉണ്ണി മുകുന്ദൻ. കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കൂടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന സംഗീത നിശയോടെ കൺവെൻഷൻ അവസാനിക്കും. കലാ മാമാങ്കം ആയ മന്ത്ര കലോത്സവം അരങ്ങ് രജിസ്‌ട്രേഷൻ പൂർത്തിയായി. 5 വയസു മുതൽ വിവിധ പ്രായത്തിലുള്ളവർ മാറ്റുരക്കുന്ന കലാവേദിയിൽ നിരവധി  മത്സരങ്ങൾ ആണ് അണിയൊച്ചരുക്കിയിരിക്കുന്നത്. സംഘടനാരംഗത്തെ മികവുറ്റ വ്യക്തികളും സംഘടനകളും കൈ കോർത്ത് യുവശക്തിയുടെ ഊർജം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കയിലെ…

ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി 600 ലധികം രജിസ്‌ട്രേഷൻ

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലിയുടെ രജിസ്‌ട്രേഷൻ വളരെ വിജയകരമായി 600ലധികം ആളുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വളരെ നല്ല ഒരു ജനപിന്തുണയാണ് ജൂൺ 24-ാം തിയതി ശനിയാഴ്ച നടക്കുന്ന ഈ ആഘോഷങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനവും അംഗസംഖ്യകൊണ്ട് ഏറ്റവും വലുതുമായ ഈ അസോസിയേഷന്റെ 50-ാം വാർഷികം ഒരു അവിസ്മരണീയ മുഹൂർത്തമാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ ഷിക്കാഗോ സിറ്റി മേയർ ബ്രാൻഡൻ ജോൺസനോടൊപ്പം അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ജനറൽ ഓഫ് ഷിക്കാഗോ സോമനാഥ് ഘോഷ്, കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, ഷിക്കാഗോ സീറോമലബാർ ബിഷപ്പ് ജോയി ആലപ്പാട്ട്, മുൻമന്ത്രി അഡ്വ. മോൻസ് ജോസഫ്, ഇല്ലിനോയ്…

പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ കൊല്ലപ്പെട്ടു; ലെഫ്റ്റനന്റ് ഗുരുതരാവസ്ഥയിൽ; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പെൻസിൽവാനിയ: ജുനിയാറ്റ കൗണ്ടിയിൽ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പിൽ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ 29 കാരനായ ട്രൂപ്പർ ജാക്വസ് റൂഗോ ജൂനിയർ കൊല്ലപ്പെടുകയും ലെഫ്റ്റനന്റ് ജെയിംസ് വാഗ്നർക്കു (45) ന് ഗുരുതരമായി പരിക്കേക്കുകയും ചെയ്തതായി സ്റ്റേറ്റ് പോലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഉൾപ്പെട്ട ഓഫീസർമാരെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. പരിക്കേറ്റ ജെയിംസ് വാഗ്നർ ഒരു ഏരിയാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.ഡ്യൂട്ടിക്കിടെ മരിക്കുന്ന പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിലെ 104-ാമത്തെ അംഗമാണ് ജാക്വസ് റൂഗോയെന്നു സ്റ്റേറ്റ് പോലീസ് പറയുന്നു. രാവിലെ 11 മണിക്ക് ശേഷം ഒരാൾ സംസ്ഥാന സൈനികരുമായി തർക്കത്തിൽ ഏർപെട്ടതിനെ തുടർന്നാണ് സംഭവം ആരംഭിച്ചതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാന പോലീസ് പറയുന്നതനുസരിച്ച്, ലൂയിസ്‌ടൗൺ സ്റ്റേഷനിൽ റൈഫിളുമായി എത്തിയ പ്രതി പാർക്കിംഗ് സ്ഥലത്ത് പട്രോളിംഗ് വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തു. ജൂനിയാറ്റ കൗണ്ടിയിലെ തോംസൺടൗണിൽ നിന്നുള്ള 38 കാരനായ ബ്രാൻഡൻ സ്റ്റൈൻ ആണ് വെടിവെപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.ഹെലികോപ്റ്റർ ഉൾപ്പെടെ…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സുവര്‍ണ ജൂബിലിയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24-ന് ശനിയാഴ്ച നടക്കുന്ന അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാമൂഹികതലത്തിലും, സാംസ്‌കാരിക തലത്തിലും, സംഘടനാ പരമായും അല്ലാതെയും ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുസമ്മേളനത്തില്‍ വച്ച് ആദരിക്കുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഒരു സാമൂഹിക സംഘടനയാണ്. സാമൂഹ്യനന്മ ചെയ്യുന്ന കാര്യത്തില്‍ അസോസിയേഷന്‍ എന്നും മുമ്പന്തിയില്‍ തന്നെ നില്‍ക്കുന്ന ഒരു സംഘടനയാണ്. സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് മനുഷ്യര്‍ക്ക് അത്യാവശ്യമായ ജീവിത സാഹചര്യങ്ങള്‍ തയാറാക്കി കൊടുക്കുന്നതും അവരുടെ പ്രശ്‌നങ്ങളെ പഠിച്ച് അത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതും ജീവിത നിലവാരം ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതും സാമൂഹിക നന്മയാണ്. നിര്‍ധനരും അശരണരുമായ ആളുകള്‍ക്കുവേണ്ടി ഏതു തലത്തില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരും അംഗീകരിക്കപ്പെടേണ്ടതാണ്. നമുക്ക് ചെയ്യാന്‍ സാധിക്കാത്തത് മറ്റു ചിലര്‍ തന്റെ സമയവും സമ്പത്തും ഉപയോഗിച്ച് ചെയ്യുന്നത് സാമൂഹിക പ്രവര്‍ത്തിയാണ്. അത് എന്ത്…

റവ. എബ്രഹാം മാത്യൂസ് ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ. എബ്രഹാം മാത്യൂസ് 80 (പാപ്പച്ചൻ) ഒക്കലഹോമയിൽ ശനിയാഴ്ച രാവിലെ അന്തരിച്ചു.റാന്നി കുര്യക്കൽ കുടുംബാംഗമാണ് . ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ, നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ വി.കെ അബ്രഹാമിൻറെ മകൾ) മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ലിൻസി- ടൈറ്റസ് പ്രിൻസി- സോണി ഫ്യൂണറൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ സ്ഥലം: ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മെമ്മോറിയൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്ഥലം :ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്. കൂടുതൽ വിവരങ്ങൾക്ക്: ഗ്ലാഡിസൺ ജേക്കബ് (630 205 2021)

സംഗീതപ്പെരുമഴയിൽ ന്യൂയോർക്കിനെ കുളിരണിയിച്ച് കലാവേദി സംഗീത സന്ധ്യ ശ്രദ്ധേയമായി

ന്യൂയോർക്ക്:  പൂർണ്ണമായും പുതു തലമുറയിൽപ്പെട്ട മലയാളീ യുവ സംഗീതജ്ഞരെ അണിനിരത്തി വ്യത്യസ്ത ശൈലിയിൽ അരങ്ങേറിയ കലാവേദി സംഗീത സന്ധ്യ കാണികളുടെ നിറഞ്ഞ കയ്യടിക്കും പ്രശംസക്കും സാക്ഷിയായി.  ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള  ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ  ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ കഴഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട സംഗീത മാമാങ്കം പ്രേക്ഷകർക്ക് പുതിയൊരു അനുഭവവും ഹൃദയത്തിൽ മായാതെ തങ്ങിനിൽക്കുന്ന ഓർമ്മയുമായി മാറി. അമേരിക്കയിൽ  ജനിച്ചു വളർന്ന മലയാളം നേരെചൊവ്വേ സംസാരിക്കാൻപോലും മടികാണിക്കുന്ന യുവ തലമുറയിൽപ്പെട്ട യുവ കലാകാരന്മാരെ അണിനിരത്തി കലാവേദി ഒരുക്കിയ സംഗീത വേദി ഇത്തരത്തിലെ ആദ്യ വിജയപ്രദമായ  പരീക്ഷണമായിരുന്നു.  ന്യൂയോർക്കിലെ കലാവേദി, ഒരിക്കൽക്കൂടി അർത്ഥമുള്ള കലാകാരന്മാരുടെ കൂട്ടായ്മ മാത്രമല്ല, കാലങ്ങൾക്ക് മീതേ പറന്നു ദിശതേടുന്ന അന്വേഷകരുമാണെന്ന്  ഇതുമൂലം  തെളിയിച്ചു. കോളേജ് വിദ്യാർഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണൻ, അനുഗ്രഹീത ഗായികമാരായ അപർണ്ണ ഷിബു, സാറാ പീറ്റർ, സ്നേഹാ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയിൽ ജനിച്ച് വളരുന്ന ഭാവിയുടെ വാഗ്ദാനങ്ങളായ ഗായകരാണ് ഈ സംഗീത മാമാങ്കം സംഗീത പ്രേമികൾക്കായി സമ്മാനിച്ചത്.  നവനീത്, അമേരിക്കയിലെ അരിസോണയിൽ ജനിച്ചു വളർന്ന കോളേജ് വിദ്യാർത്ഥിയാണ്. സംഗീതത്തിന്റ പരപ്പിൽനിന്നു ആഴത്തിലേക്കു ഊളിയിടുവാനും മുത്തുകൾ കൊത്തിയെടുത്തു പരപ്പിൽ നീന്തിനിൽക്കുമ്പോൾ തന്നെ, രാഗങ്ങളുടെ മഴവിൽക്കാവടിയുലച്ചു വിസ്മയം സൃഷ്ടിക്കാനും കഴിയുന്ന അസുലഭ പ്രതിഭ. പലപ്പോഴും സംഗീതത്തിന്റെ നിലയില്ലാകയങ്ങളിൽ മുങ്ങിക്കുളിക്കുമ്പോഴും വൈവധ്യമായ   ലോക സംഗീതത്തിന്റെ ചരിത്ര കോണുകളിലൂടെ കൊണ്ടുപോയി കോർത്തിണക്കി സമ്മാനിച്ച രാഗമേളനം. മറ്റാരും എത്തിയിട്ടില്ലാത്ത ഒരു തലത്തിലേക്കു മലയാളസംഗീതത്തെ ഉയർത്തി. പഴയകാല മലയാള സംഗീതജ്ഞരുടെ  ഗാനങ്ങളിലൂടെ ഊഴ്ന്നിറങ്ങി അതിലെ താളലയങ്ങളെ അപഗ്രഥിച്ച് സംഗീത വിരുന്നൊരുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള യുവ ഗായകനാണ്  നവനീത് ഉണ്ണികൃഷ്ണൻ. അപർണ്ണ, സാറ, സ്നേഹ, നന്ദിത, ഇവർ ഭാവിയുടെ…