ഷിക്കാഗോ മലയാളി അസോസിയേഷന്‍ സുവര്‍ണ ജൂബിലിയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24-ന് ശനിയാഴ്ച നടക്കുന്ന അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാമൂഹികതലത്തിലും, സാംസ്‌കാരിക തലത്തിലും, സംഘടനാ പരമായും അല്ലാതെയും ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുസമ്മേളനത്തില്‍ വച്ച് ആദരിക്കുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഒരു സാമൂഹിക സംഘടനയാണ്. സാമൂഹ്യനന്മ ചെയ്യുന്ന കാര്യത്തില്‍ അസോസിയേഷന്‍ എന്നും മുമ്പന്തിയില്‍ തന്നെ നില്‍ക്കുന്ന ഒരു സംഘടനയാണ്. സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് മനുഷ്യര്‍ക്ക് അത്യാവശ്യമായ ജീവിത സാഹചര്യങ്ങള്‍ തയാറാക്കി കൊടുക്കുന്നതും അവരുടെ പ്രശ്‌നങ്ങളെ പഠിച്ച് അത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതും ജീവിത നിലവാരം ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതും സാമൂഹിക നന്മയാണ്.

നിര്‍ധനരും അശരണരുമായ ആളുകള്‍ക്കുവേണ്ടി ഏതു തലത്തില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരും അംഗീകരിക്കപ്പെടേണ്ടതാണ്. നമുക്ക് ചെയ്യാന്‍ സാധിക്കാത്തത് മറ്റു ചിലര്‍ തന്റെ സമയവും സമ്പത്തും ഉപയോഗിച്ച് ചെയ്യുന്നത് സാമൂഹിക പ്രവര്‍ത്തിയാണ്. അത് എന്ത് വിലകൊടുത്തും അംഗീകരിച്ചേ മതിയാവൂ.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലിയില്‍ ഇങ്ങനെയുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കണ്ടുപിടിച്ച് അവര്‍ക്ക് അംഗീകാരം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കോര്‍ഡിനേറ്റര്‍ സ്വര്‍ണ്ണം ചിറമേല്‍ (630 244 2068)swarnamt@gmail.com , കോര്‍ഡിനേറ്റേഴ്‌സായ ഡോ. ജൂഡി തോമസ് (317 490 5839), ശ്രീജയ നിഷാന്ദ് (847 769 1672) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News