ന്യൂഡല്‍ഹി: നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളും സമൂഹങ്ങളും സമാധാന സഹവര്‍ത്തിത്വമുള്ള മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരുകളും സമൂഹവും തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. പരസ്പരമുള്ള അക്രമങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ മായാത്ത മുറിവുകള്‍ സൃഷ്ടിക്കപ്പെടും. സംഘട്ടനങ്ങള്‍, അക്രമം, തീവെയ്പ്പ് എന്നിവമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്നതും നിരപരാധികളായ ജനങ്ങളുടെ ജീവിതം സ്തംഭിപ്പിച്ചിരിക്കുന്നതും വേദനാജനകവും പരിഹരിക്കപ്പെടേണ്ടതുമാണ്. ടെലഫോണ്‍, ഇന്റര്‍നെറ്റ്, ഗതാഗതം എന്നിവ നിരോധിച്ചതുമൂലം പ്രശ്‌നബാധിത പ്രദേശങ്ങളിലെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ പുറംലോകത്തിന് അപ്രാപ്യമാകുന്നു. മലമുകളിലുള്ള ഗോത്രവിഭാഗങ്ങളും താഴ്‌വരകളിലെ മൈതേയ് സമൂഹവും തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങിയതിന്റെ പിന്നില്‍ സര്‍ക്കാരുകളുടെ ബോധപൂര്‍വ്വമായ നീതിനിഷേധം ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ഉടമസ്ഥ ആധികാരികതയുടെ പേരില്‍ കാലങ്ങളായി മലയോരമേഖലയില്‍ തുടരുന്ന അനീതിയ്‌ക്കെതിരെയുള്ള പ്രതികരണം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്. മണിപ്പൂരിലെ സമാധാനത്തിനും ഐക്യത്തിനും ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തുന്നതിനുമായി…
Category: AMERICA
റിച്ചാർഡ് ഗ്ലോസിപ്പിന്റെ വധശിക്ഷ സുപ്രീം കോടതി തടഞ്ഞു
ഒക്ലഹോമ : 1997-ൽ തന്റെ ബോസിനെ വാടകയ്‌ക്ക് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന വധശിക്ഷാ തടവുകാരിൽ ഒരാളായ റിച്ചാർഡ് ഗ്ലോസിപ്പിന്റെ കേസിൽ സുപ്രീം കോടതി വെള്ളിയാഴ്ച അപൂർവമായ വധശിക്ഷ സ്റ്റേ അനുവദിച്ചു,.റിച്ചാർഡ് ഗ്ലോസിപ്പിന്റെ വധശിക്ഷ മെയ് 18 നായിരുന്നു നിശ്ചയിച്ചിരുന്നത് . യാഥാസ്ഥിതിക ആധിപത്യമുള്ള കോടതി വധശിക്ഷകൾ നിർത്തിവയ്ക്കുന്നത് അപൂർവമാണെങ്കിലും, ഒരു പ്രോസിക്യൂട്ടർ തടവുകാരന്റെ പക്ഷം ചേരുന്നത് അതിലും അസാധാരണമാണ്. ഗ്ലോസിപ്പിന് ന്യായമായ വിചാരണ ലഭിച്ചില്ല എന്ന പുതിയ ഒക്ലഹോമ അറ്റോർണി ജനറൽ ജെന്റ്നർ ഡ്രമ്മണ്ടിന്റെ പ്രസ്താവനകൾക്കിടയിലും മെയ് 18 ന് ഗ്ലോസിപ്പിനെ വധിക്കാൻ തീരുമാനിച്ചിരുന്നു. ഒക്ലഹോമ അപ്പീൽ കോടതി പിന്നീട് ഗ്ലോസിപ്പിന്റെ ശിക്ഷ ശരിവച്ചു, അദ്ദേഹത്തിന് ദയാഹർജി നൽകുന്നതിനുള്ള വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ മാപ്പും പരോൾ ബോർഡും തടസ്സപ്പെട്ടു. കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വധശിക്ഷ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത്. ജസ്റ്റിസ് നീൽ ഗോർസുച്ച് ഈ…
യുഎസ് മാളിൽ 2 ഇന്ത്യൻ സഹോദരങ്ങൾ വെടിയേറ്റ് മരിച്ചു; ജോബൻപ്രീത് സിംഗ് അറസ്റ്റിൽ: പോലീസ്
ഒറിഗോണ് :ഒറിഗോണിൽ പോർട്ട്‌ലാൻഡ് നഗരത്തിലെ ഒരു സ്ട്രിപ്പ് മാൾ പാർക്കിംഗ് സ്ഥലത്ത് 20 വയസുള്ള 2 ഇന്ത്യൻ വംശജരായ സഹോദരങ്ങൾ വെടിയേറ്റ് മരിച്ച ഞെട്ടിക്കുന്ന സംഭവത്തിൽ, ഇന്ത്യക്കാരനായ ജോബൻപ്രീത് സിംഗിനെ (21) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ചയായിരുന്നു.സംഭവം. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും കൊല്ലപ്പെട്ട രണ്ടുപേരും തന്റെ ബന്ധുക്കളാണെന്ന് വിശ്വസിക്കുന്നതായി മാളിനു കുറുകെയുള്ള ഒരു പുകയില കടയുടെ ഉടമ കമൽ സിംഗ് പറഞ്ഞു. രണ്ടുപേരും സഹോദരങ്ങളാണെന്നും 20 വയസ്സുള്ളവരാണെന്നും സിംഗ് പറഞ്ഞു. ജോബൻപ്രീത് സിംഗിനെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് രണ്ട് കേസുകളിൽ സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത് തടങ്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പോലീസ് വ്യാഴാഴ്ച പറഞ്ഞു.രണ്ട് കൊലപാതകക്കുറ്റങ്ങളിലും നിരപരാധിയാണെന്ന പ്രാഥമിക ഹരജിയിൽ അദ്ദേഹം ഒരു വിചാരണ കോടതിയിൽ ഹാജരായി വാദിച്ചു.
ഡിഎംഎ യുടെ ഹൈ ഓൺ മ്യൂസിക് 2023 മെയ് 19 നു ഡിട്രോയിറ്റിൽ
സാമൂഹ്യ സേവനത്തിന്റെയും പരസ്പര സഹായത്തിന്റെയും നാലു ദശാബ്ദങ്ങൾ പിന്നിട്ട ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ധന സമാഹരണാർത്ഥം മലയാള ചലച്ചിത്ര രംഗത്ത് ആസ്വാദനത്തിന്റെ നവ തരംഗങ്ങൾ സൃഷ്ടിച്ച വിധു പ്രതാപ്, ജ്യോത്സ്ന, സച്ചിൻ വാര്യർ,ആര്യ ദയാൽ എന്നിവർ പങ്കെടുക്കുന്ന സംഗീത പരിപാടി മെയ് 19 നു സ്റ്റെർലിങ് ഹൈറ്റ് ഹെൻറി ഫോർഡ് പെർഫോമിംഗ് ആർട്ട് സെന്ററിൽ നടക്കുന്നു. സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കലാസാംസ്കാരിക പരിപാടികളുടെയും പ്രോത്സാഹനാർത്ഥം ഈ സംഗീത സന്ധ്യക്ക് ഡയമണ്ട് സ്‌പോൺസർഷിപ് നൽകി സഹായിക്കുന്ന റീമാക്സിനുവേണ്ടി കോശി ജോർജും സിസ്റ്റർ മോർട്ട്ഗേജിനു വേണ്ടി ബൽബീർ ഗ്രെവലും കെല്ലർ വില്യംസിനുവേണ്ടി സുനിൽ പൈൻഗോളും നാഷണൽ ഗ്രോസ്സറിസിനുവേണ്ടി വി.എം. ചാണ്ടിയും പങ്കെടുത്ത ടിക്കറ്റ് വിൽപ്പനയുടെ ഉൽഘാടന ചടങ്ങും നേരത്തെ സംഘടിപ്പിച്ചിരുന്നു. ലാഭേശ്ചയില്ലാതെ മലയാളി സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന ഡി.എം.എ.യുടെ ധനസമാഹരണ യജ്ഞത്തിൽ സഹൃദയരായ എല്ലാ മലയാളി കുടുംബാംഗങ്ങളുടെയും സാന്നിധ്യം അഭ്യര്ഥിക്കുന്നതായി…
അമേരിക്ക റീജൻ ഡബ്ല്യുഎംസിക്കു നവനേതൃത്വം; ജേക്കബ് കുടശനാട് ചെയർമാൻ, ജിനേഷ് തമ്പി പ്രസിഡന്റ്
ന്യൂജഴ്‌സി ∙ വേള്‍ഡ് മലയാളി കൗൺസിൽ അമേരിക്ക റീജന് നവനേതൃത്വം. ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്ത് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ്- അഡ്മിന്‍), ഡോ. നിഷാ പിള്ള, സാബു കുര്യന്‍ (വൈസ് ചെയര്‍), മിലി ഫിലിപ്പ് (വുമൺസ് ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ്), സന്തോഷ് എബ്രഹാം (മീഡിയ). ഇലക്ഷൻ കമ്മീഷണർ ആയി ഡോ. സോഫി വിൽസൺ പ്രവർത്തിച്ചു. ഹരി നമ്പൂതിരി പുതിയ റീജൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി. പി. വിജയൻ , ഗ്ലോബൽ വി. പി.…
ഡോ.മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ചിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്
ചിക്കാഗോ: മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്താ ഡോ.യുയാക്കിം മാർ കൂറിലോസിന് ഊഷ്മളമായ വരവേൽപ്പ് ചിക്കാഗോ സെന്റ്. തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. അജിത് കെ. തോമസിന്റെ നേതൃത്വത്തിൽ ചിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി. ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന ഡോ. മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ ഹ്യുസ്റ്റൺ, ഓസ്റ്റിൻ, മക്കാലിൻ എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് ചിക്കാഗോയിൽ എത്തിച്ചേർന്നത്. മെയ് 7 ഞായറാഴ്ച ചിക്കാഗോ സെന്റ്. തോമസ് മാർത്തോമ്മാ ദേവാലയത്തിൽ രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, ആദ്യ കുർബ്ബാന ശുശ്രുഷക്കും സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം നൽകും. എക്യൂമെനിക്കൽ ക്രിസ്ത്യൻ കൗൺസിൽ ചിക്കാഗോ പ്രസിഡന്റും, ചിക്കാഗോ മാർത്തോമ്മാ ഇടവക വികാരിയും ആയ റവ. എബി എം. തോമസ് തരകന്റെ നേതൃത്വത്തിൽ മെയ് 9 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന എക്യൂമെനിക്കൽ സമ്മേളനത്തിലും…
ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു; മുഖ്യാതിഥി യൂയാക്കിം മാർ കൂറിലോസ് സുഫ്രഗൻ മെത്രാപ്പോലീത്ത
ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു ചൊവാഴ്ച ആഘോഷിക്കുന്നു മുഖ്യാതിഥിയായി യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പങ്കെടുക്കുമെന്ന് ഐ പി എൽ ഭാരവാഹികൾ അറിയിച്ചു.അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തി ചേർന്നിരിക്കുന്ന നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപൻ സഫ്രഗൻ മെത്രാപ്പോലീത്തയായതിനു ശേഷം ആദ്യമായാണ് ഐ പി എല്ലിൽ പങ്കെടുക്കുന്നത് ചിക്കാഗോയിൽ നിന്നാണ് സന്ദേശം നൽകുകയെന്നും ഭാരവാഹികളുടെ അറിയിപ്പിൽ പറയുന്നു . വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മെയ് 9നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന യൂയാക്കിം തിരുമേനിയുടെ…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള വന്‍വിജയമായി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 29, ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തി. 650-ല്‍ പരം കുട്ടികള്‍ വിവിധയിനങ്ങളിലായി മാറ്റുരച്ച ഈ വര്‍ഷത്തെ കലാമേള വളരെ അടുക്കും ചിട്ടയോടും സമയക്ലിപ്തതയോടും കൂടെ നടത്തപ്പെട്ടു എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അന്നേ ദിവസം രാവിലെ 8.30-ന് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളവും മുന്‍ വര്‍ഷത്തെ കലാപ്രതിഭമാരായ ജോര്‍ഡന്‍ സെബാസ്റ്റിയനും, ജയ്‌സന്‍ ജോസും ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്ത കലാമേള ഒരേ സമയം അഞ്ച് വിവിധ സ്‌റ്റേജുകളില്‍ അരങ്ങേറി. ഈ വര്‍ഷത്തെ കലാമേളയില്‍ മൈക്കിള്‍ മാണി പറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത കലാതിലകത്തിനുള്ള എവര്‍റോളിംഗ് ട്രോഫിക്ക് നിയ ജോസഫും ജോണ്‍സന്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപ്രതിഭയ്ക്കുള്ള എവര്‍ റോളിംഗ് ട്രോഫിക്ക് ജയ്‌സന്‍ ജോസും അര്‍ഹരായി. സബ്ജൂനിയര്‍ റൈസിംഗ് സ്റ്റാറായി ജിയാന ചിറയിലും,…
$55 ബില്യൺ വിദ്യാർത്ഥി വായ്പ റദ്ദാക്കൽ അംഗീകരിച്ചതായി ബൈഡൻ അഡ്മിനിസ്ട്രേഷൻ
ന്യൂയോർക് :വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, 2 ദശലക്ഷത്തിലധികം വായ്പക്കാർക്ക് 55 ബില്യൺ ഡോളർ വിദ്യാർത്ഥി വായ്പാ ക്ഷമാപണം ലഭിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വരാനിരിക്കുന്നതേയുള്ളൂ ബൈഡൻ അഡ്മിനിസ്ട്രേഷൻ വെളിപ്പെടുത്തി ഇതുവരെ 2 ദശലക്ഷം വായ്പക്കാർക്ക് വിദ്യാർത്ഥി വായ്പ അംഗീകരിച്ചിട്ടുണ്ട് .ബൈഡൻ ഭരണകൂടം കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥികളുടെ കടാശ്വാസ സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, വായ്പ വാങ്ങിയവർക്ക് കാര്യമായ ആശ്വാസം നൽകി. കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ സ്റ്റുഡന്റ് ലോൺ സർവീസിംഗ് കരാറുകളെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ ഈ പുതിയ പ്രോഗ്രാമുകളുടെ ഫലമായുണ്ടായ വിദ്യാർത്ഥി വായ്പാ മാപ്പിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയിരിക്കുന്നു. “പ്രസിഡന്റ് ബൈഡന്റെയും വൈസ് പ്രസിഡന്റ് ഹാരിസിന്റെയും കീഴിൽ, പബ്ലിക് സർവീസ് ലോൺ മാപ്പ്, ലോൺ ഡിഫൻസ്, ടോട്ടൽ, പെർമനന്റ് ഡിസെബിലിറ്റി ഡിസ്ചാർജ് തുടങ്ങിയ ടാർഗെറ്റഡ് ഡെറ്റ് റിലീഫ് പ്രോഗ്രാമുകൾ ഡിപ്പാർട്ട്മെന്റ് പൂർണ്ണമായും പുനരുജ്ജീവിപ്പിച്ചു, ഇതുവരെ…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം മെയ് 21-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ ബോര്‍ഡ് യോഗം മെയ് 21-ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് അസോസിയേഷന്‍ ഹാളില്‍ വച്ച് (834 E.Rand Rd, Suite#13, Mount prospect, IL-60056) വച്ച് നടത്തുന്നതാണ്. 2023 ഓഗസ്റ്റ് മാസത്തില്‍ പുതിയ ഭരണ സമിതിക്കായി തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മറ്റിയെ തിരഞ്ഞെടുക്കുന്നതിനാണ് പ്രസ്തുത പൊതുയോഗം. ഇലക്ഷന്‍ കമ്മറ്റിയില്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്്മാരാവും തിരഞ്ഞെടുക്കപ്പെടുക. അതിനുശേഷം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബോര്‍ഡുമായി കൂടിയാലോചിച്ച് തിരഞ്ഞെടുപ്പുപ്രക്രിയ നടത്തുന്നതാണ്. പൊതുയോഗത്തിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളും പ്രത്യേകിച്ച് മുന്‍ പ്രസിഡന്റുമാര്‍ പങ്കെടുക്കണമെന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം-312 685 6749, സെക്രട്ടറി-ലീല ജോസഫ്-224 578 5262, ട്രഷറര്‍- ഷൈനി ഹരിദാസ് (630 290 7143), വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണി പറമ്പില്‍, ജോ.സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, ജോ.ട്രഷറര്‍-വിവീഷ് ജേക്കബ്, ബോര്‍ഡംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.
