വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28- 30 വരെ ന്യൂജേഴ്സിയിൽ

ഫിലാഡൽഫിയാ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി വുഡ് ബ്രിഡ്ജിൽ ഉള്ള എ പി എ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നതാണ്. ലോകത്തിന്റെ വിവിധ പല ഭാഗങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ അംഗങ്ങൾ ഈകോൺഫറൻസിൽ വന്നു സംബന്ധിക്കുന്നതാണ്. അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന ഈസമ്മേളനത്തിന് റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ചെയർമാൻ ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറിബിജു ചാക്കോ, കോൺഫ്രൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, കോൺഫ്രൻസ് കൺവീനർ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ചുക്കാൻ പിടിക്കുന്നു പ്രൊഫഷണൽ ഫോറം, യൂത്ത് ഡിബേറ്റ്, മലയാളി മങ്ക, മലയാളി മന്നൻ മത്സരം, ഏഷ്യാനെറ്റും വേൾഡ് മലയാളിയും ചേർന്നൊരുക്കുന്ന അവാർഡ് നൈറ്റും കോൺഫറൻസിന്റെ ഈ വർഷത്തെ പ്രത്യേകതകളാണ്. പ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ ശ്രുതി മധുരമായ…

“പാഡ്രെ ഐലൻഡ് നാഷണൽ സീഷോർ” അമേരിക്കയിലെ ഏറ്റവും മികച്ച ബീച്ച്

ടെക്സാസ് :അമേരിക്കയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായി പാഡ്രെ ഐലൻഡ് നാഷണൽ സീഷോറിനെ തിരഞ്ഞെടുത്തു.ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്റ് നടത്തിയ പഠന റിപ്പോർട്ടിലാണിത്‌ ചൂണ്ടികാണിക്കുന്നത് ടെക്സസ് ബീച്ച്, മണൽ, സൂര്യാസ്തമയം, സർഫ് എന്നിവയിൽ ഹവായ്, കാലിഫോർണിയ, അലബാമ തുടങ്ങിയ തീരപ്രദേശങ്ങളെക്കാൾ മികച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത് പാഡ്രെ ഐലൻഡ് നാഷണൽ സീഷോർ, പോർട്ട് അരൻസസിനും സൗത്ത് പാഡ്രെ ദ്വീപിനും ഇടയിൽ പാഡ്രെ ദ്വീപിൽ സ്ഥിതിചെയ്യുന്നു, ഇത് ഒരു ദേശീയ ഉദ്യാനമാണ്. “മനോഹരമായ” തീരപ്രദേശം എന്നതിന് പുറമേ, പാഡ്രെ ദ്വീപ് ലോകത്തിലെ ഏറ്റവും നീളം കൂടിയ അവികസിത ബാരിയർ ദ്വീപാണ്. അതനുസരിച്ച്, അതിന്റെ പ്രകൃതി വിഭവങ്ങൾക്ക് അത് വേറിട്ടുനിൽക്കുന്നു,സന്ദർശകർക്ക് ക്യാമ്പ് ചെയ്യാൻ കഴിയും.യാത്രാ എഴുത്തുകാരി ജോവാന വൈറ്റ്ഹെഡ് അഭിപ്രായപ്പെട്ടു “66 മൈൽ നീളമുള്ള ഈ സംരക്ഷണ മേഖല ഒരു പ്രധാന ദേശാടന പക്ഷി പാതയാണ്, കൂടാതെ 350 വ്യത്യസ്ത ഇനങ്ങളുടെ…

മലങ്കര മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 30ന്

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് ശുപാർശ ചെയ്ത റവ.സജു സി.പാപ്പച്ചന്‍ (വികാര്‍, സെന്റ്. തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, ന്യൂയോര്‍ക്ക്), റവ. ഡോ.ജോസഫ് ഡാനിയേല്‍ (പ്രൊഫസര്‍, മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി, കോട്ടയം), റവ. മാത്യു കെ. ചാണ്ടി (ആചാര്യ, ക്രിസ്തപന്തി ആശ്രമം, സിഹോറ) എന്നീ വൈദീകരെ തെരഞ്ഞെടുക്കുവാനായി സഭാ കൗൺസിൽ ആഗസ്റ്റ് 30 ന് മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം കൂടുവാൻ തീരുമാനം എടുത്തു. 2023 ആഗസ്റ്റ് 30 ബുധനാഴ്ച തിരുവല്ലാ ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപൊലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ കൂടുന്ന സഭാ പ്രതിനിധി മണ്ഡലയോഗത്തിന്റെ പ്രത്യേക സമ്മേളനത്തിൽ വെച്ച് വൈദീകരുടെയും ആത്മായരുടെയും 75 ശതമാനം വോട്ട് ലഭിക്കുന്നവരെയാണ് എപ്പിസ്കോപ്പാമാരായി തെരഞ്ഞെടുത്ത് വാഴിക്കുന്നത്. കുന്നംകുളം ആർത്താറ്റു മാർത്തോമ്മാ ഇടവകയിൽ ചെമ്മണ്ണുർ കുടുംബാംഗമാണ് റവ. സജു സി. പാപ്പച്ചൻ(53), റാന്നി…

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി, പലിശ നിരക്കിൽ 0.25 വർദ്ധന

വാഷിംഗ്ടൺ-സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള യുദ്ധകാലാടിസ്ഥാന നടപടികളുടെ ഭാഗമായി ഫെഡറൽ റിസർവ് അതിന്റെ പ്രധാന ഹ്രസ്വകാല പലിശ നിരക്ക് ബുധനാഴ്ച കാൽ ശതമാനം ഉയർത്തി. എന്നാൽ പ്രതിസന്ധി ബാങ്ക് വായ്പയെ പരിമിതപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും ദുർബലപ്പെടുത്തുകയും ചെയ്യും, ഫെഡറൽ ഉദ്യോഗസ്ഥർ ഈ വർഷം ഒരു നിരക്ക് വർദ്ധന കൂടി പ്രവചിക്കുന്നു, ആ നീക്കം പോലും അനിശ്ചിതത്വത്തിലാണ്. തുടര്‍ച്ചയായി ഒന്‍പതാമത്തെ തവണയാണ് പലിശ നിരക്കില്‍ വര്‍ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസ ത്തിലാണ് പലിശ നിരക്ക് വര്‍ധനയ്ക്ക ഫെഡ് തുടക്കമിട്ടത്. നിലവില്‍ 4.75-5 ശതമാനമാണ് അടിസ്താന പലിശ നിരക്ക്. സാമ്പത്തിക വളർച്ച ഈ വർഷം അൽപ്പം മന്ദഗതിയിലാകുമെന്നും ഡിസംബറിൽ പ്രവചിച്ചതിനേക്കാൾ പണപ്പെരുപ്പം അല്പം കൂടുതലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2023 അവസാനത്തോടെ പലിശ നിരക്ക് 5.1 ശതമാനമായി ഉയർത്തുമെന്നും ഫെഡ് ഉദ്യോഗസ്ഥർ കണക്കു കൂട്ടുന്നത്…

കൊളംബസ് സെന്റ് മേരീസ് മിഷനിൽ തിരുനാൾ ആഘോഷവും നേര്‍ച്ച വിതരണവും നടന്നു

കൊളംബസ് സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷനിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷവും നേര്‍ച്ച വിതരണവും നടന്നു. മാർച്ച് 19, 2023 നു ഞായറാഴ്ച പ്രദക്ഷിണത്തോടെ തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു. മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായിയുടെ കാർമികത്വത്തിൽ ആഘോഷപൂർവമായീ തിരുനാൾ കുർബാന അർപ്പിച്ചു. കുർബാനക്ക് ശേഷം നൊവേനയും, ലദീഞ്ഞും, നേര്ച്ച വിതരണവും നടത്തി. തുടർന്നു ഫാദർ നിബി കണ്ണായി കൂട്ടായ്മയിലെ വിവിധ പ്രായത്തിൽ പെടുന്ന 16 ജോസഫ് നാമധാരികളേ പ്രത്യകം ആശിർവദിക്കുകയും തിരുനാൾ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. കൊളംബസില്‍ നിന്നും പി.ആർ.ഒ ബബിത അറിയിച്ചതാണിത്.

വിദ്യാർത്ഥി വായ്പ റദ്ദാക്കൽ പ്രാബല്യത്തിലില്ലെന്ന്; ബൈഡനെ എതിർത്ത് ഫെഡറൽ ഏജൻസി

വാഷിംഗ്‌ടൺ: ബൈഡൻ ഭരണകൂടത്തിന്റെ വിദ്യാർത്ഥി വായ്പ റദ്ദാക്കൽ പ്രാബല്യത്തിൽ വരില്ലെന്ന്‌ യു എസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് . ഇതുസംബന്ധിച്ചു വെള്ളിയാഴ്ചയാണ് ജി എ ഓഫീസ് . പ്രസ്താവനയുമായി രംഗത്തെത്തിയത്. കാരണം ഇത് സ്വകാര്യ പാർട്ടികളുടെ അവകാശങ്ങളെയും ബാധ്യതകളെയും സാരമായി ബാധിക്കുന്ന ഒരു നിയമമാണ്, അത്തരം നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് കോൺഗ്രസിന് സമർപ്പിക്കേണ്ടതുണ്ട്. ബൈഡൻ ഭരണകൂടത്തിന്റെ നടപടി പുനഃപരിശോധിക്കാനാകാത്തതാണെന്ന വാദത്തെ നിരസിച്ചുകൊണ്ട്, ഭരണ സംവിധാനത്തിന്റെ മേൽനോട്ടത്തിൽ കോൺഗ്രസിന്റെ പങ്ക് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ശരിയായി സംരക്ഷിക്കുകയും വൻതോതിലുള്ള കടം റദ്ദാക്കലിന്റെ ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസിന് അവസരം നൽകുകയും ചെയ്തു. വായ്പ റദ്ദാക്കൽ പദ്ധതി, ഓരോ കടം വാങ്ങുന്നയാൾക്കും $20,000 വരെ വിദ്യാർത്ഥി വായ്പാ കടം നികുതിദായകർക്ക് കൈമാറും, ഇത് ഏകദേശം 400 ബില്യൺ ഡോളർ ചിലവ് വരും.കോൺഗ്രസിനെ മറികടക്കാൻ ബിഡൻ ഭരണകൂടം റദ്ദാക്കൽ പദ്ധതിക്ക് രൂപം…

Chat GPT / Bard AI എന്നി നൂതന നിര്‍മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു

നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എഞ്ചിനീർസിന്റെ സംഘടന ആയ Kerala Engineering Graduates Association of North East America (KEAN) യുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞയറാഴ്ച്ച ( മാർച്ച് 26 ) 8 മണിക്ക് Chat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ സെമിനാർ നടത്തുന്നു. ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെ പറ്റിയുള്ള ചർച്ചകൾക്ക് അവതാരകൻ Mohamed Ashraf നേതൃത്വം നൽകും. Mohamed Ashraf ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്‌ , ബ്ലോക്ക് ചെയിൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യo തെളിയിച്ച ഗവേഷകൻ ആണ്. ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന zoom link ൽ കൂടെ join ചെയ്യാം. Zoom ID: 5316611899 Pass code: 512021 കൂടുതൽ വിവരങ്ങൾക്ക്: ഷിജി മാത്യു 973-757- 3114,…

ഹൈ ഓൺ മ്യൂസിക് 2023 പൗവേർഡ് ബൈ ഹ്യുസ്റ്റൺ മോർട്ഗേജ് ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് വിജയകരമായി നടത്തപ്പെട്ടു

ഹ്യൂസ്റ്റൺ : കേരളക്കരയെയും ലോകമെമ്പാടുമുള്ള മലയാളികളെയും പുളകം കൊള്ളിച്ച യുവ ഗായകരായ വിധു പ്രതാപും ജോൽസനെയും സച്ചിൻ വാര്യരും ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് 2023 ന്റെ ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആസ്ഥാന മന്ദിരമായ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു. ഹൈ ഓൺ മ്യൂസിക് 2023 സംഗീത പരിപാടിയുടെ മുഖ്യ സ്പോണ്സര്മാരിൽ ഒരാളായ ജെയിംസ് ഓലൂട്ടിനെ ആദരിക്കയും സ്റ്റാഫോർഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെൻ മാത്യുവിന് ആദ്യ ടിക്കറ്റ് നൽകിയുമാണ് ഹൈ ഓൺ മ്യൂസിക് 2023 പൗവേർഡ് ബൈ ഹ്യുസ്റ്റൺ മോർട്ഗേജ് കിക്ക്‌ ഓഫ് നടത്തപ്പെട്ടത്. 2023 ഏപ്രിൽ 22ന് വൈകുന്നേരം 6:00 മണിക്ക് സെൻറ് ജോസഫ് ഹാളിൽ വച്ച്…

ഹൂസ്റ്റണിൽ ‘ഹോപ്’ ന്റെ നേതൃത്വത്തിൽ “പ്രൊഫ. ഗോപിനാഥ് മുതുകാടിനൊപ്പം” പ്രത്യേക പരിപാടി മാർച്ച് 24 ന്

ഹൂസ്റ്റൺ: ലോകപ്രശസ്ത മജീഷ്യനും ഇപ്പോൾ നൂറു കണക്കിന് ഭിന്നശേഷിക്കാരുടെ ആശ്രയവും അഭയകേന്ദ്രവുമായി മാറിയ പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ ക്ലാസിന് കാതോർക്കുവാൻ ഹൂസ്റ്റണിൽ വേദിയൊരുങ്ങുന്നു. അടുത്ത കാലത്ത് പൂർണസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പ്രൊഫ.മുതുകാട് തിരുവനന്തപുരത്തു സ്ഥാപിച്ച മാജിക് പ്ലാനെറ്റിനോട് ചേർന്നു ഭിന്ന ശേഷിക്കാർക്ക് വേണ്ടി സ്ഥാപിച്ച “Different Art Center” ഇന്ന് ലോക ശ്രദ്ധയാകർഷിച്ച സ്ഥാപനമാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് ( 12803, Sugar Ridge Blvd, Stafford, TX 77477) നടക്കുന്ന പ്രത്യേക പരിപാടി മാർച്ച് 24 നു വെള്ളിയാഴ്ച വൈകുന്നേരം 6. 30 മുതൽ 8.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച “ഹോപ് “(H.O.P.E) ന്റെയും ഇടവകയിലെ യുവജനസഖ്യത്തിന്റെയും ഇംഗ്ലീഷ് ഗായകസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഈ…

50 ദശലക്ഷം വില മതിക്കുന്ന ഹീബ്രു ബൈബിൾ ന്യൂയോർക്കിൽ ലേലം ചെയുന്നു

ന്യൂയോര്‍ക്ക്: 1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്. 1970-കളിൽ സാസൂണിന്റെ ശേഖരം ലേലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഏഴ് കൈയെഴുത്തുപ്രതികൾ നാഷണൽ ലൈബ്രറിക്കു വാങ്ങാൻ സാധിച്ചുവെന്ന് ഇസ്രായേലിന്റെ നാഷണൽ ലൈബ്രറിയിലെ ശേഖരണ മേധാവി റാക്വൽ യുകെലെസ് പറഞ്ഞു. എന്നാൽ ഈ മഹത്തായ നിധി അന്ന് വാങ്ങുവാൻ കഴിഞ്ഞില്ല . ഇപ്പോൾ ഇതു നിങ്ങൾക്കു വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സുവർണ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും യുകെലെസ് പറഞ്ഞു ആദ്യകാല ഹീബ്രു ബൈബിള്‍ ലേലത്തിലൂടെ 50മില്യന്‍ ഡോളര്‍ വരെ നേടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ ഹീബ്രു ബൈബിളെന്ന് സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോർക്കിൽ വെച്ച് മെയ് മാസത്തിലാണ് ലേലം ചെയ്യുന്നത്. 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ഡോളര്‍ വരെ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.1942-ല്‍ മരിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ എബ്രായ കൈയെഴുത്തുപ്രതികളുടെ…