വാഷിംഗ്ടണ്‍ ഡി.സി.: സ്വന്തശരീരത്തിന്മേല്‍ തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് അമേരിക്കന്‍ ഭരണഘടനാ വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. റൊ.വിഎസ്. വേഡ് 50-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ്അബോര്‍ഷനെ അനുകൂലിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട റാലികളില്‍ പങ്കെടുത്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമലഹാരിസ് പറഞ്ഞു. സുപ്രീം കോടതി ഗര്‍ഭഛിദ്രം നിരോധിക്കുന്നതിന് ഭരണഘടനയുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും, റൊ.വി.എസ്. വേഡ് ഗര്‍ഭഛിദ്രം നടത്തുന്നതിന് അടിസ്ഥാന സംരക്ഷണം നല്‍കിയിരുന്നതായി കമലഹാരിസ് കൂട്ടിചേര്‍ത്തു. ഗര്‍ഭഛിദ്രനിരോധനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം കമലഹാരിസ് വിശദീകരിച്ചു. ലൈംഗീക പീഢനം വഴി ഗര്‍ഭം ധരിച്ച ഒഹായോവില്‍ നിന്നും പത്തു വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് സംസ്ഥാനം വിട്ടു മറ്റൊരു സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്ന ദയനീയ ചിത്രവും കമലഹാരിസ് വരച്ചുകാട്ടി. ഗര്‍ഭഛിദ്രത്തിനനുകൂലമായി…
Category: AMERICA
ഡോമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന് പുതിയ ഭരണ സമിതി
ജോർജിയ : അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ യുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ (വൈസ് പ്രസിഡന്റ്) ബിജു ജോസഫ്, ദീപക് അലക്സാണ്ടർ (നാഷണൽ കമ്മിറ്റി മെംബേർസ്), അമ്പിളി സജിമോൻ വനിതാ പ്രതിനിധിയായും, ജീവൻ മാത്യു നാഷണൽ യുവജന പ്രതിനിധിയായും മാർച്ച് 4 ന് അറ്റ്ലാന്റായിൽ സത്യാപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏൽക്കുന്നതായിരിക്കും. ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ 2023 , 24 കാലട്ടത്തിലേക്കുള്ള പുതിയ നേതൃത്വ നിരയുടെ കർമപരിപാടികളുടെ പ്രവർത്തോനോത്ഘാടനം മാർച്ച് 4 ന് ഔചാരികമായി നടത്തപെടുമെന്നു ചാക്കോനാൽ അറിയിച്ചു. അതേദിവസം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികൾക്ക് അധികാര കൈമാറ്റവും നടത്തപ്പെടുമെന്നതുമായിരിക്കും. അറ്റ്ലാന്റായിൽ സെയിന്റ് അൽഫോൻസാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന ഉദ്ഘാടന ചടങ്ങിൽ ടെന്നസി, സൗത്ത് കരോലിന, ജോർജിയ, അലബാമ എന്നീ സംസ്ഥാനങ്ങളിൽനിന്നുമുള്ള മലയാളീ സംഘടനകളുടെ…
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം ഡ്രെക്സൽ ഹിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു
ഡ്രെക്സൽ ഹിൽ, പെൻസിൽവേനിയ സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ജനുവരി 15 ഞായറാഴ്ച ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് പരിപാടിക്ക് സാക്ഷ്യം വഹിച്ചു. ഭദ്രാസനത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സമാരംഭിക്കുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ കുര്യാക്കോസ് (സിബി) വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, FYC സുവനീർ ചീഫ് എഡിറ്റർ സൂസൻ ജോൺ വറുഗീസ്, കമ്മിറ്റി അംഗങ്ങളായ ബിഷേൽ ബേബി, ബിപിൻ മാത്യു എന്നിവരടങ്ങിയ FYC ടീമിനെ ഇടവകയിലേക്കു സ്വാഗതം ചെയ്തു. കഴിഞ്ഞ ഫാമിലി കോൺഫറൻസുകളിലെ സ്വന്തം അനുഭവത്തെക്കുറിച്ച് അച്ചൻ ഊഷ്മളമായി സംസാരിക്കുകയും ഇടവകാംഗങ്ങളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. FYC ടീം ഇടവകാംഗങ്ങളെ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുകയും കോൺഫറൻസിന്റെ വിശദാംശങ്ങൾ നൽകുകയും ചെയ്തു.…
സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളില്‍ നിന്നും അകറ്റുന്നു: റവ. ഷൈജു സി. ജോയ്
ഡാളസ് : ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങള്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ സഭകളില്‍ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് റവ.ഷൈജു സി. ജോയ്. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തില്‍ ജനുവരി 22 ഞായറാഴ്ച ‘എക്യൂമിനിക്കല്‍ സണ്ടെ’ യായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പ്രത്യേക ആരാധനയില്‍ വചന ശ്രുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു റവ.ഷൈജു. ക്രിസ്തീയ സഭകളില്‍ ഇന്ന് കാണുന്ന അധികാര തര്‍ക്കങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും, ക്രിസ്തീയ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ എന്തിനു പള്ളിയില്‍ പോകണം, അവിടെ നിന്നും എന്തു ലഭിക്കും എന്ന ചോദ്യം ഉയര്‍ന്നാല്‍ അതിന് യുവജനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അച്ചന് പറഞ്ഞു. എക്യൂമിനിസം എന്ന വാക്കിന് സഭകള്‍ തമ്മിലുള്ള ഐക്യം എന്നതിലുപരി മതങ്ങള്‍ തമ്മിലുള്ള ഐക്യത, എല്ലാ മനുഷ്യരും, സൃഷ്ടിയും തമ്മിലുള്ള ഐക്യത എന്ന വിശേഷണമാണ് ഈ കാലഘട്ടത്തില്‍ അനുയോജ്യമായിരിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും…
പെണ്‍ജന്മപുണ്യങ്ങള്‍ (പുസ്തകാസ്വാദനം): അബ്ദുള്‍ പുന്നയൂര്‍ക്കുളം
സാഹിത്യാസ്വാദകര് ഓര്‍മ്മക്കുറിപ്പുകളൊ, ലേഖനങ്ങളൊ എഴുതുമ്പോള്‍ അവരറിയാതെത്തന്നെ അവരിലൂടെ ലാളിത്യമാര്‍ന്ന സാഹിത്യം അനര്‍ഗ്ഗളം ഒഴുകും. അത് അക്ഷരസ്നേഹികള്‍ക്ക് ഹൃദ്യമായ വായനാസുഖം ഒരുക്കും. ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ. എം.വി. പിളളയെ പരിചയപ്പെടുന്നത് 1999ല്‍ Michigan Literary Associaton of North America (MILAN) യുടെ ഉദ്ഘാടന വേളയില്‍ ഡിട്രോയിറ്റില്‍ വച്ചാണ്. 2000ല്‍ എന്റെ America You were A Scarlet Rose എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിനു അദ്ദേഹം അവതാരിക എഴുതി തന്നു. തുടര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഡോ. പിളള എന്റേയും സ്വകാര്യ അഹങ്കാരമായി മാറി. 2022 December 4നു പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രതിമാസം നടത്തിവരുന്ന കൃതിയും കര്‍ത്താവും എന്ന സാഹിത്യസദസ്സിന്റെ പത്താം അദ്ധ്യായത്തില്‍, ഡോ. പിളള അദ്ദേഹത്തിന്റെ പെണ്‍ജന്മപുണ്യങ്ങള്‍ എന്ന കൃതി ഗൂഗിള്‍ മീറ്റ് വഴി അവതരിപ്പിച്ചു. ഗ്യഹലക്ഷ്മിയില്‍ മാസംതോറും…
കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ അക്രമിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വാഷിംഗ്ടൺ : കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാൾ മരിച്ചു. കാലിഫോർണിയയിലെ ടോറൻസിൽ പോലീസുമായി ഏറ്റുമുട്ടലിനൊടുവില്‍ വെളുത്ത കാർഗോ വാനിനുള്ളിൽ ഹുയു കാൻ ട്രാൻ (72) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സ്വയം വെടിവെച്ച് മുറിവേറ്റാണ് ഇയാൾ മരിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ലൂണ പറഞ്ഞു. പുതിയ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് ചാന്ദ്ര ന്യൂ ഇയർ വാരാന്ത്യം ആഘോഷിക്കുന്നതിനിടെ മോണ്ടേറി പാർക്കിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ വെടിയുതിർത്തതിനെ തുടർന്ന് അധികൃതർ ഇയാളെ തിരയുകയായിരുന്നു. വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു ശനിയാഴ്ച രാത്രി 10:22 നാണ് (പ്രാദേശിക സമയം) കാലിഫോർണിയയിൽ നടന്ന വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. വെടിവെച്ചെന്ന്…
കാലിഫോര്‍ണിയയില്‍ പത്തു പേര് കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള് ജീവനൊടുക്കിയ നിലയില്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ മോണ്‍റ്ററി പാര്‍ക്കില്‍ പത്തു പേരുടെ മരണത്തിനും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയായ വെടിവയ്പിന് ഉത്തരവാദിയെന്നു സംശയിക്കുന്ന ആള് സ്വന്തം വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി കാലിഫോര്‍ണിയ പോലീസ് ഞായറാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ ഏഷ്യന്‍ വംശജനാണെന്നും പോലീസ് പറഞ്ഞു. ടൊറന്സിയില് വച്ചായിരുന്നു പോലീസ് വാഹനങ്ങള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വെള്ള വാനിനെ വളഞ്ഞത്. പാസഞ്ചര്‍ വശത്തുള്ള ജനല്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ സ്റ്റിയറിംഗില്‍ തലവെച്ച് മരിച്ചു കിടക്കുന്ന പ്രതിയെ ആണ് കണ്ടത്. ഇയാളെ കണ്ടെത്തുന്നതിനുള്ള ചിത്രങ്ങള്‍ ഞായറാഴ്ച പോലീസ് പരസ്യപ്പെടുത്തിയിരുന്നു. പോലീസ് വാനിനെ വളഞ്ഞപ്പോള്‍ വെടിയൊച്ച കേട്ടതായി അധികൃതര്‍ അറിയിച്ചു. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാവാമെന്നാണ് നിഗമനം. മോണ്ടററി പാര്‍ക്കിലെ ഡാന്‍ഡ് ക്ലാസില്‍ ശനിയാഴ്ച നടത്തിയ വെടിവയ്പില്‍ 10 പേര് കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.…
മെക്കിനിയില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
മെക്കിനി(ഡാളസ്): ഡാളസ്സിലെ മെക്കിനിയില്‍ നിന്നും കാണാതായ ആറും, ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു സഹോദരന്മാരെ കണ്ടെത്തുന്നതിന് പോലീസ് പൊതു ജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു. സി.പി.എസ്സിന്റെ നിര്‍ദേശമനുസരിച്ചു പിതാവിനെ കാണാനാണ് രണ്ടുപേരും പിതാവ് താമസിക്കുന്ന മെക്കിനിയില്‍ വ്യാഴാഴ്ച എത്തിയത്. സെന്‍ട്രല്‍ എക്സ്പ്രസ് വേക്കും വെര്‍ജിനിയ പാര്‍ക്ക് വേക്കും സമീപമുള്ള സി.സി. പിസായുടെ സമീപത്തു നിന്നും പിതാവിന്റെ മാതാവാണ് രണ്ടു കുട്ടികളേയും കാറില്‍ കയറ്റി കൊണ്ടുപോയത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. അമ്മയും മകനും ഈ തട്ടികൊണ്ടുപോകലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. കുട്ടികളുടെ നിരോധനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പിതാവു 34 വയസ്സുള്ള ജസ്റ്റിന് ബേണ്‍സിനെ പോലീസ് അറസ്റ്റു ചെയ്ത് തോളില്‍ കൗണ്ടി ജയിലിലടച്ചു. ജെന്നിഫര്‍(6), ജെസ്സിക്ക(4) എന്നിവരെ കണ്ടെത്താന്‍ പോലീസും അംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 വയസ്സുള്ള കുട്ടികളുടെ മുത്തശ്ശി 2009 ഫോര്‍ഡ് എസ്കേഫ്…
ഡയോസിസ്സ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി
ഹൂസ്റ്റൺ: ഡയോസിസ്സ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും ക്ലർജി കോൺഫ്രൻസും മാർച്ച് 2 മുതൽ 4 വരെ ബീസ്ലിയിൽ ഊർശ്ലേം അരമനയിൽ വച്ചു നടത്തുന്നതിനായി ഉള്ള ആലോചനാ യോഗം ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.തോമസ്സ് മാർ ഈവാനിയോസ്സ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ഫ്രസ്സ്നോ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ നടന്നു. ഹൂസ്റ്റൺ ഏരിയായിലെ വികാരിമാർ , വൈദീകർ, മലങ്കര അസ്സോസ്സിയേഷൻ , ഭദ്രാസന അസംബ്ലി , മാനേജിംഗ് കമ്മിറ്റി, ആദ്ധ്യാത്മിക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ; സെമിനാരിയന്മാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ അസംബ്ലിയുടെ നടത്തിപ്പിനായി അഭി. മാർ ഇവാനിയോസ്സ് രക്ഷാധികാരിയും ഭദ്രാസന സെക്രട്ടറി റവ. ഫാ. മാത്യൂസ് ജോർജ്ജ് ജനറൽ കൺവീനറുമായും ഭദ്രാസന കൗൺസിൽ മെമ്പറന്മാർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റികൾ രൂപകീരിച്ചു . വിവിധ കമ്മിറ്റികളുടെ ചുമതലകൾ ഹൂസ്റ്റൺ റീജിയണിലുള്ള ഓരോ ഇടവകയും…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) 2023 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘടനം “വർണോത്സവം – An Evening of Colorful Extravaganza ” ജനുവരി 28 നു
ഫ്ലോറിഡ: 2014 ൽ ഫ്ലോറിഡയിലെ ടാമ്പാ എന്ന കൊച്ചു തുരുത്തിൽ രൂപം കൊണ്ട മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT), 2023 ൽ മറ്റുള്ള കൂട്ടായ്മകൾക്ക് മാതൃക ആക്കാവുന്ന പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോവുന്നത്. സുനിത ഫ്ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ) , ഷിറ ഭഗവാട്ല (സെക്രട്ടറി ), അനഘ ഹരീഷ് (ട്രെഷറർ ) പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി ) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ ) അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ ) എന്നിവർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുമ്പോൾ, സ്ത്രീ സമത്വം, സ്വാതന്ത്രം തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കിക്കൊണ്ടാണ് വനിതകൾ മാത്രം ഉള്ള നേതൃ…
