സ്വന്തം ശരീരത്തെകുറിച്ചു തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമലഹാരിസ്

വാഷിംഗ്ടണ്‍ ഡി.സി.: സ്വന്തശരീരത്തിന്മേല്‍ തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് അമേരിക്കന്‍ ഭരണഘടനാ വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

റൊ.വിഎസ്. വേഡ് 50-ാം  വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ്അബോര്‍ഷനെ അനുകൂലിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട റാലികളില്‍ പങ്കെടുത്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമലഹാരിസ് പറഞ്ഞു.

സുപ്രീം കോടതി ഗര്‍ഭഛിദ്രം നിരോധിക്കുന്നതിന് ഭരണഘടനയുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും, റൊ.വി.എസ്. വേഡ് ഗര്‍ഭഛിദ്രം നടത്തുന്നതിന് അടിസ്ഥാന സംരക്ഷണം നല്‍കിയിരുന്നതായി കമലഹാരിസ് കൂട്ടിചേര്‍ത്തു.

ഗര്‍ഭഛിദ്രനിരോധനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം കമലഹാരിസ് വിശദീകരിച്ചു. ലൈംഗീക പീഢനം വഴി ഗര്‍ഭം ധരിച്ച ഒഹായോവില്‍ നിന്നും പത്തു വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് സംസ്ഥാനം വിട്ടു മറ്റൊരു സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്ന ദയനീയ ചിത്രവും കമലഹാരിസ് വരച്ചുകാട്ടി.

ഗര്‍ഭഛിദ്രത്തിനനുകൂലമായി സമരം ചെയ്യുന്നവര്‍ അവരുടെ ഊര്‍ജ്ജം സമാഹരിച്ചു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ ഗര്‍ഭഛിദ്ര നിരോധന നിയമങ്ങള്‍ക്കെതിരെ ശക്തമായി പോരാടണമെന്നും കമല ഹാരിസ് നിര്‍ദ്ദേശിച്ചു. യു.എസ്. ഹൗസില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതും, സെനറ്റില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷവും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഗര്‍ഭഛിദ്രത്തിനനുകൂലമായി നിയമം കൊണ്ടുവരുന്നതിന് തടസ്സമാണ്.

Print Friendly, PDF & Email

Related posts

Leave a Comment