ദുരിതാശ്വാസ ഫണ്ട് ദുര്‍‌വിനിയോഗം: പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി വരെ പോകുമെന്ന് പരാതിക്കാരൻ

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച കേസിലെ വിധി ഫുൾ ബെഞ്ചിന് വിട്ടു. കേസ് വീണ്ടും വിശദമായി പരിഗണിക്കും. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനം ഫുൾ ബെഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഡെപ്യൂട്ടി ലോകായുക്തമാരും അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ അന്തിമ വിധി പറയുക. വിശദമായ വാദം കേൾക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും ജസ്റ്റിസുമാരായ സിറിയക് ജോസഫും ഹാരുൺ അൽ റഷീദും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഒരാൾ പരാതിക്ക് അനുകൂലമായും മറ്റൊരാൾ എതിർത്തും വിധിച്ചു. ഹരജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്ന കാര്യത്തിലും ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍…

മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി: സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങാതെ അധികാരം ഒഴിയണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രി പിണറായി വിജയനുള്ള അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്ക് എതിരായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കാൻ തയ്യാറാകണം. വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. വിധി ഒരു വർഷം വൈകിയത് സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. മുഖ്യമന്ത്രിയുടെ ധാർമികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി അധികാരത്തിൽ കടിച്ച് തൂങ്ങാതെ രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസിലെ വിധി നീട്ടുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാർമികത ഇല്ലെന്നും രാജി വച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തുന്നതാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി…

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുമെന്ന് വിദഗ്ധസമിതി

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ സ്ഥലം മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് തീരുമാനം. അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൂട്ടിലടക്കേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ആനയെ പിടികൂടി മറ്റേതെങ്കിലും ഉൾ വനത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. മദപ്പാട് മാറ്റിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കണമെന്ന ശുപാർശയും പരിഗണനയിലാണ്. വിദഗ്ധ സമിതി ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യും. അതേസമയം അരിക്കൊമ്പനെ പിടികൂടാൻ വൈകുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടുന്നത് വരെ സമരം തുടരാനാണ് ജനങ്ങളുടെ തീരുമാനം. പൂപ്പാറയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ധർണ നടത്തും. അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരയായവരെ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി…

നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ വാർഷികവും രക്ഷാകർത്തൃസമ്മേളനവും നടന്നു

തലവടി: നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ (ചെറുകോട്ട് മുട്ട് – സകൂൾ)137-മത് വാർഷികവും, രക്ഷാകർത്തൃസമ്മേളനവും സ്കൂൾ സ്കൂൾ ലോക്കൽ മാനേജർ ഫാദർ സുനിൽ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉത്ഘാടനം നിർവ്വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോജി.ജെ. വയലപ്പള്ളി, പഞ്ചായത്ത് അംഗം എൽസി പ്രകാശ്, പ്രഫ: മാത്യൂസ് വർക്കി ,എം.ജി കൊച്ചുമോൻ, പ്രഫ: എലിസബേത്ത് മാത്യു, പ്രധാന അദ്ധ്യാപിക സോണി മാത്യു, മുൻ പ്രധാന അദ്ധ്യാപകരായ സാറാമ്മ, ആനി ,പിറ്റിഎ പ്രസിഡിൻ്റ് പ്രസീദ എസ്, സ്കൂൾ ലീഡർ സെബിൻ മത്തായി സുനിൽ,സൂര്യാ മഹേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആതുര സേവനത്തിനുള്ള ‘കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ‘ എം.കെ മോഹനന് സമ്മാനിച്ചു

തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആതുര സേവനത്തിനുള്ള കർമ്മ ശ്രേഷ്ഠ പുരസ്‌കാരം തിരുവനന്തപുരം വൈ.എം.സി എ ഹാളിൽ നടന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂത്തി നിന്നും എം.കെ മോഹനൻ ഏറ്റുവാങ്ങി.ഡോ.ജോർജ്ജ് ഓണക്കൂർ, രാജീവ് ആലുങ്കൻ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ ആർമിയിൽ വിവിധ മേഖലയിൽ 17 വർഷം സർവീസ് ചെയ്ത് ആർമി ഓഫീസറായി റിട്ടയർ ചെയ്ത എം.കെ മോഹനൻ എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ,ഹൃദയ ശാസ്ത്രക്രീയ ഉപകരണങ്ങൾ വിദേശത്തുനിന്ന് എത്തുമ്പോൾ ഉത്തരവാദിത്തതോടെ വിവിധ സംസ്ഥാന മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചു കൊടുക്കുന്ന സാങ്കേതിക കർമ്മം നിർവഹിക്കുന്ന മോഹൻ അസോസിയേറ്റ് എന്ന കമ്പനിയുടെ അമരക്കാരനാണ്. ഇദ്ദേഹം “ചാൾസ് പിസ്റ്റൽ ” എന്ന ഒരു ഷോർട്ട് ഫിലിം ഇംഗ്ലീഷ് ഭാഷയിൽ നിർമ്മിക്കുകയും അതിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും കൊൽക്കത്തയിൽ 120 രാജ്യങ്ങൾ പങ്കെടുത്തിരുന്ന ഇംഗ്ലീഷ് ഫിലിം ഫെസ്റ്റിവൽ മത്സരത്തിൽ ഈ ഷോർട്ട് ഫിലിം നാലാം…

വിമാനം വെട്ടിച്ചുരുക്കുന്നതും, ചാർജ് വർദ്ധിപ്പിക്കുന്നതും പ്രതിഷേധാർഹം: വെൽഫെയർ പാർട്ടി

കരിപ്പൂർ എയർപോർട്ടിൽ നിന്നും ഷാർജ ദുബായ് വിമാനങ്ങൾ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം ആണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു . മൂന്ന് പതിറ്റാണ്ടായി സർവീസ് നടത്തുന്ന കരിപ്പൂർ എയർപോർട്ടിന് അന്താരാഷ്ട്ര പദവിക്ക് നിമിത്തമായ വിമാന സർവീസുകൾ ആണ് നിർത്തലാക്കുന്നത്. ഗള്‍ഫ് സെക്ടറിലേക്ക് ഏറ്റവും കൂടിയ ചാര്‍ജ് ഈടാക്കിയും സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയും കരിപ്പൂരിലെ യാത്രക്കാരെ നിരന്തരം ചൂഷണം ചെയ്യുകയാണ്. രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ ആയ ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികളെ പ്രതിസന്ധിയിൽ ആക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ എയർപോർട്ടുകൾക്ക് വേണ്ടി കരിപ്പൂർ വിമാനത്താളത്തെ തകർക്കാനുള്ള ശ്രമം കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്, കേരളത്തിലെ മൂന്നു എയർപോർട്ടിലും സ്ഥാപിക്കാൻ പോകുന്ന സയൻസ് പാർക്ക് കരിപ്പൂരിന് ഒഴിവാക്കിയത് ഈ അവഗണനയുടെ തന്നെ ഭാഗമാണ്. കേന്ദ്ര –…

മങ്കട ആശുപത്രിയെ രാഷ്ട്രീയ മറവിക്ക് വിട്ടുകൊടുക്കില്ല: വെല്‍ഫെയര്‍ പാര്‍ട്ടി

മങ്കട ഗവ. ആശുപത്രി (സി.എച്.സി)യില്‍ ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിനുള്ള സ്റ്റാഫുകളും ഇനിയും നിലവിൽ വരാത്തത് കടുത്ത ജന വഞ്ചന. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പഴിചാരി കൈയ്യൊഴിയുന്ന സ്ഥിതിയാണ് ആശുപത്രി വിഷയം. വെല്‍ഫെയര്‍ പാര്‍ട്ടി ഇതിനോടകം തന്നെ നിരവധി സമരങ്ങളും, പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് ഈ വിഷയത്തില്‍ ജനശ്രദ്ധ ക്ഷണിച്ചവയാണ്. എന്നിട്ടും പുതിയ ബജറ്റില്‍പോലും പരാമര്‍ശിക്കാതിരുന്നത് മങ്കടയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. മങ്കട മണ്ഡലത്തില്‍ മറ്റ് സ്വകാര്യ ആശുപത്രികളോ സര്‍ക്കാര്‍ ആശുപത്രികളോ ഇല്ല. 2015 ല്‍ അന്നത്തെ ആരോഗ്യ മന്ത്രി താലൂക്ക് ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തി ഉദ്ഘാടനം നടത്തിയെങ്കിലും നിലവില്‍ ആശുപത്രി എല്ലാ അര്‍ത്ഥത്തിലും സി.എച്.സി ആയി നിലനില്‍ക്കുകയാണ്. നിലവില്‍ ജീവനക്കാരുടെ അപര്യാപ്തത കാരണം ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. യഥാസമയം ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെട്ട സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ വടംവലികള്‍ നോക്കി…

ആൽഫാ പാലീയേറ്റീവ് പരിചരണ സംഘത്തിൻ്റെ സന്ദർശനം കിടപ്പ് രോഗികൾക്ക് ആശ്വാസമാകുന്നു.

തലവടി: ചില ആഴ്ചകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിൻ്റെ സേവനം കിടപ്പ് രോഗികൾക്ക് ആശ്വാസകരമാകുന്നു.ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുവാനാണ് ഉദ്യേശിക്കുന്നത്. തലവടി പഞ്ചായത്ത് 12-ാം വാർഡിലെ വീടുകൾ സന്ദർശിച്ചു പരിചരണം തുടക്കമായി. പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് പട്ടരുമഠം,സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, ആരോഗ്യ പ്രവർത്തകരായ പ്രവീണ, മഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് ഭവനങ്ങൾ സന്ദർശിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള കെ.ജി.ഏബ്രഹാം ട്രസ്റ്റ് ആണ് ഹോം സർവ്വീസിനായി വാഹനം നല്കിയിരിക്കുന്നത്. തലവടി പി.എച്ച്.സി യിൽ നിന്നും നല്കുന്ന പരിചരണത്തിന് പുറമെയാണ്…

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന”അടി” ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്. അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ് : നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത്…

യു എസ് ടി യുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് 2023-ലെ കെഎംഎ പുരസ്കാരങ്ങൾ

കൊച്ചി: മുൻനിര ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി.ക്ക് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) രണ്ട് സി.എസ്.ആർ പുരസ്കാരങ്ങൾ ലഭിച്ചു. ‘പരിസ്ഥിതിയും പച്ചപ്പും’, ‘ആരോഗ്യവും ശുചിത്വവും’ എന്നീ വിഭാഗങ്ങളിലെ സംഭാവനകൾക്കുള്ള അവാർഡുകൾ യു.എസ്.ടി നേടി. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നടത്തിയ ക്യാമ്പയിനുകൾക്കും പ്രവർത്തനങ്ങൾക്കുമാണ് അവാർഡുകൾ ലഭിച്ചത്. 1999ല്‍ സ്ഥാപിതമായ കാലഘട്ടം മുതൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷനുകളിലെ ആഗോള ഭീമന്മാരായ യു എസ് ടി തങ്ങളുടെ ബിസിനസ് നടത്തുന്ന പ്രദേശങ്ങളിലെ സമൂഹങ്ങളുടെ വികസനത്തിനു വേണ്ടി പ്രവർത്തിച്ചുവരികയാണ്. ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ സേവനമേഖലകളിൽ അവലംബിക്കുകയും, സിഎസ് ആർ സംരംഭങ്ങളിൽ സന്നദ്ധസേവനം നടത്തുന്നതിന് വേണ്ടി സ്റ്റാഫ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യു എസ് ടി യുടെ സിഎസ്ആർ സംരംഭങ്ങളിലൂടെ വ്യക്തിജീവിതം മെച്ചപ്പെടുന്നതിനൊപ്പം തന്നെ സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിപൂർണ്ണമായി പരിഹരിക്കുവാനും വേണ്ടിയുള്ള സമീപനമാണ് കമ്പനി സ്വീകരിക്കുന്നത്. “സമൂഹ പുരോഗതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ…