കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതിനെ തുടർന്ന് പ്രതികള് വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ചതായി പോലീസ് പറഞ്ഞു. പരാതിക്കാരനായ വിദ്യാർത്ഥിയോട് മദ്യം വാങ്ങാൻ പ്രതികള് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർത്ഥി പണം നൽകാൻ തയ്യാറായില്ല. പണം നൽകാതിരുന്നതിനെ തുടര്ന്ന് വിദ്യാര്ത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നതിൽ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ്…
Category: KERALA
വഖഫ് ബില്ല്: വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: മുസ്ലിം സമൂഹത്തെ പൗരാവകാശങ്ങളിൽ നിന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുന്ന സംഘ്പരിവാർ വംശഹത്യാ പദ്ധതിയാണ് വഖ്ഫ് ബില്ലെന്നും നീതിബോധമുള്ള ഒരാൾക്കും ഈ നിയമം അംഗീകരിച്ചു തരാനാവില്ലെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീർഷ. ജെപിസിയെ നോക്കുകുത്തിയാക്കി ചുട്ടെടുത്ത വഖഫ് ബില്ല് കത്തിച്ചുകൊണ്ട് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ റഫ്ഹത്ത് കെപി, പിപി മുഹമ്മദ്, അബ്ദുസ്സമദ് തൂമ്പത്ത്, മുനിസിപ്പൽ കമ്മിറ്റിയംഗങ്ങളായ എ സൈനുദ്ദീൻ, പി റഷീദ് മാസ്റ്റർ, ഇർഫാൻ എൻകെ തുടങ്ങിയവർ നേതൃത്വം നൽകി.
നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലെ കോടികൾ എവിടെ ….?: ജ്യോതിവാസ് പറവൂർ
മലപ്പുറം: സാമ്പത്തികമായി ഏറ്റവും ഭദ്രമായ നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികൾക്ക് പെൻഷൻ മുടങ്ങിയിട്ട് ഒന്നര വർഷമായി ഇത് ക്ഷേമനിധിയിലെ കോടികൾ വകമാറ്റി ചെലവഴിച്ചത് മുലമാണെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പറഞ്ഞു. കോവിഡിന് മുമ്പ് ആയിരത്തി ഒരുനൂറ് കോടി ആസ്തിയണ്ടായിരുന്ന ബോർഡ് ഇന്ന് വെറും അഞ്ച് കോടി എഴുപത് ലക്ഷം രൂപ ആയത് എങ്ങനെ എന്ന് സർക്കാർ കണക്ക് പറയണമെന്നും അദ്ദേഹം പറഞ്ഞു കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ ( എഫ് ഐ ടി യു ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ ധർണ്ണ മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി. നിർമ്മാണ തൊഴിലാളി യൂണിയൻ…
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ ശില്പാശാല ഭാരത് ഭവനില് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 20, 21 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് പരിഭാഷാശില്പശാല സംഘടിപ്പിക്കുന്നു. പരിഭാഷയിൽ മുൻപരിചയമുള്ളവർക്കും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ ഏതിലെങ്കിലും പ്രാവീണ്യമുള്ളവർക്കും പങ്കെടുക്കാം. ഭാരത് ഭവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 17 ന് മുമ്പ് https://forms.gle/3e5oRQRc7KujvHF16 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. ശില്പശാലയിൽ പങ്കെടുക്കുന്നവരെയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ പാനലിൽ ഉൾപ്പെടുത്തുന്നത്. ഫോൺ : 9496225794, 9447711458, 9747297666, 9995614097. പി ആര് ഡി, കേരള സര്ക്കാര്
സി-എപിടി കോഴ്സ് നടത്താൻ ഫ്രാഞ്ചൈസികൾക്ക് ക്ഷണം; മാര്ച്ച് 10 വരെ അപേക്ഷകള് സമര്പ്പിക്കാം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആന്റ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.എഫ്.എഫ്.എ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, പൈത്തൺ, ടാലി, വി.എഫ്.എക്സ് / എഡിറ്റ് എക്സ്പേർട്ട്, എം.എസ് ഓഫീസ് തുടങ്ങി 78-ഓളം കോഴ്സുകൾ നടത്താൻ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 10 വരെ സമർപ്പിക്കാം. പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് നൽകൽ എന്നിവ സി-ആപ്റ്റിന്റെ ചുമതലയിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.captmultimedia.com, 0471 – 2467728, 9847131115, 9995444485, mma@captkerala.com പി ആര് ഡി, കേരള സര്ക്കാര്
മർകസ് വാർഷിക പൊതുസമ്മേളനവും 509 യുവ പണ്ഡിതർക്കുള്ള സനദ്ദാനവും ഞായറാഴ്ച (16-02-25); അനുബന്ധ പരിപാടികൾക്ക് നാളെ (വെള്ളി) തുടക്കം
കോഴിക്കോട്: മർകസ് 47-ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും ഞായറാഴ്ച((16-02-25) കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ ഖത്മുൽ ബുഖാരി ദർസും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എഡ്യൂ സിമ്പോസിയം, ഹദീസ് കോൺഫറൻസ്, മത്സ്യതൊഴിലാളി സംഗമം, എക്സ്പോ, പ്രാർഥന സദസ്സ്, പ്രാസ്ഥാനിക സംഗമം ഉൾപ്പെടയുള്ള അനുബന്ധ പരിപാടികൾക്ക് നാളെ (വെള്ളി) തുടക്കമാവും. തിങ്കളാഴ്ച രാവിലെ 6 ന് നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സംഗമത്തോടെ സമ്മേളന പരിപാടികൾ സമാപിക്കും. നാളെ(വെള്ളി) രാവിലെ 9 ന് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സിയാറത്തോടെ സമ്മേളന അനുബന്ധ പരിപാടികൾക്ക് തുടക്കമാവും. ഉച്ചക്ക് മത്സ്യ തൊഴിലാളി സംഗമവും വൈകുന്നേരം പതാക ഉയർത്തലും നടക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രാർഥന സദസ്സിൽ മർകസിന്റെ വിവിധ…
സോളിഡാരിറ്റി കൊച്ചി സിറ്റി ഭാരവാഹികൾ
കൊച്ചി: 2024 – 25 കാലയളവിലേക്കുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൊച്ചി സിറ്റി പ്രസിഡന്റായി ഷറഫുദ്ദീൻ നദ്`വിയെയും ജനറൽ സെക്രട്ടറിയായി സദറുദ്ദീൻ ടി.എ. യെയും തെരഞ്ഞെടുത്തു. എറണാകുളം ഗ്രാൻഡ് സ്ക്വറിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ജമാൽ അസുഹരി, സോളിഡാരിറ്റി സംസ്ഥാന സമതി അംഗം ഷെഫ്രിൻ കെ.എ. എന്നിവർ നേതൃത്വം നൽകി. ഇസ്ഹാഖ് അസ്ഹരി വൈപ്പിൻ, മുനീർ കല്ലേലിൽ എളമക്കര, മുഹമ്മദ് ബാബർ നെട്ടൂർ, മുഹമ്മദ് വസീം കലൂർ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സമിതി അംഗങ്ങൾ: അമാനുള്ള എടവനക്കാട്, ഹാബീൽ സിദ്ധീഖി, ഷഫീക് പള്ളുരുത്തി, ഷിനാസ് പള്ളുരുത്തി. ഏരിയ പ്രസിഡന്റുമാർ: മുഹമ്മദ് സാബിഖ് (വൈപ്പിൻ), ഹസീദ് കെ.എച്ച്. (എറണാകുളം നോർത്ത്), ഹിസ്ബുല്ലാഹ് (എറണാകുളം സൗത്ത്), ഹാഷിം സാഹിബ് (വൈറ്റില), അബ്ദുൽ മുഇസ് (കൊച്ചി), അസ്ലം പി.എ. (പള്ളുരുത്തി).
അഞ്ചാമത് ‘മിഡ്നൈറ്റ് യൂണിറ്റി റൺ’ മാർച്ച് 1 ന് നടക്കും
തിരുവനന്തപുരം: ‘റൺ ഫോർ യൂണിറ്റി’ സന്ദേശവുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് യൂണിറ്റി റൺ അഞ്ചാം എഡിഷൻ മാർച്ച് ഒന്നിന്. രാത്രി 11ന് കലക്ടറേറ്റിൽ ആരംഭിച്ച് താവക്കര, പുതിയ ബസ് സ്റ്റാന്റ് റോഡ്, ഫോർട്ട് റോഡ് വഴി പ്രഭാത് ജംഗ്ഷൻ, സെന്റ് മൈക്കിൾസ് സ്കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കുന്ന രീതിയിൽ ഏഴ് കിലോമീറ്റർ ദൂരമാണ് ഓട്ടം. രണ്ടിന് പുലർച്ചെ 12.30 ഓടെയാവും സമാപനം. അഞ്ച് പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് പങ്കെടുക്കേണ്ടത്. വ്യക്തികളായി പങ്കെടുക്കാൻ സാധിക്കില്ല. പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ടീ ഷർട്ട് ലഭിക്കും. അഞ്ച് പേരുടെ ഒരു ടീമിന് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സ്കൂൾ,…
പ്രയുക്തി 2025 മെഗാ തൊഴിൽ മേള ഫെബ്രുവരി 15ന് കൂത്തുപറമ്പ നിര്മ്മലഗിരി കോളേജില്
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15ന് പ്രയുക്തി 2025 തൊഴിൽ മേള കൂത്തുപറമ്പ നിർമ്മലഗിരി കോളേജിൽ സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് അഡ്വ. പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം നിർവ്വഹിക്കും. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷയാവും. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം മറ്റ് സേവന മേഖലകളിൽ നിന്ന് 1500 ലധികം ഒഴിവുകളുമായി 40ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ ബയോഡാറ്റ സഹിതം പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066 പി ആര് ഡി, കേരള സര്ക്കാര്
ഉമ തോമസ് എം എല് എ ഇന്ന് ആശുപത്രി വിടും; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ എല്ലാവർക്കും നന്ദി പറഞ്ഞു
കൊച്ചി: കലൂരിലെ നെഹ്രു സ്റ്റേഡിയത്തില് നൃത്ത പരിപാടിക്കിടെ വി ഐ പി ഗാലറിയില് നിന്ന് വീണ് പരിക്കേറ്റ എംഎൽഎ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. 46 ദിവസത്തെ നീണ്ട ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമ തോമസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആരോഗ്യം വീണ്ടെടുക്കാൻ ഏതാനും ആഴ്ചകൾ കൂടി വിശ്രമം ആവശ്യമാണെന്നും അവര് കുറിച്ചു. ഉമാ തോമസ് എംഎല്എ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം: ജഗദീശ്വരന്റെ കൃപയാൽ… നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാളെ Renai Medcity ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് പ്രിയപ്പെട്ടവരെ… എന്നെ ശുശ്രൂശിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ്.. ഇതുവരെയും പ്രാർത്ഥനയോടെയും സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്.., അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപ്പൂർവം നന്ദി.. വിശദമായ കുറിപ്പ് പിന്നീട് പങ്കുവെയ്ക്കുന്നതാണ്.. ഡോക്ടർമാർ നിർദേശിച്ച…