വനിതാ-ശിശു വികസന വകുപ്പിന് കേന്ദ്രം നൽകാനുള്ള ഫണ്ട് ഉടൻ അനുവദിക്കണം: മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന് നൽകാനുള്ള കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്നും വിവിധ പദ്ധതികൾക്ക് കേന്ദ്ര സഹായം ഉറപ്പാക്കണമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കൊച്ചിയിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണാ ദേവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ വിഷയം ഉന്നയിച്ചത്. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങിയ വിശദമായ മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂര്‍‌വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം ഗഡു ഫണ്ട് ലഭ്യമാക്കണമെന്നതാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. SASCI 2025 സ്കീം പ്രകാരം 40.8 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്. ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂർ, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിങ്ങനെ സംസ്ഥാനത്തെ 10…

ശബരിമല തീർത്ഥാടനത്തിന് മുമ്പ് പരാതികൾ പരിഹരിക്കണം; കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ ഇത്തവണ ആവര്‍ത്തിക്കരുത്: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം സുഗമമായി നടക്കുന്നതിന് പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല തീർത്ഥാടന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുമ്പോൾ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. കഴിഞ്ഞ തീർത്ഥാടന സീസണിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകണം. പന്തളത്ത് ചില തീർത്ഥാടകർക്ക് യാത്ര അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കഴിഞ്ഞ തവണ ദേവസ്വം ബോർഡ് അംഗങ്ങൾ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തീർഥാടനം ആരംഭിച്ചതിനാൽ വേണ്ടത്ര ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ…

ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗതാഗത ഏകോപന സമിതി നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ നിർവ്വഹണ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകോപിതവുമാക്കുന്നതിനും പദ്ധതി, പദ്ധതി ഇതര പ്രവർത്തനങ്ങളുടെ കൃത്യവും സമയബന്ധിതവുമായ അവലോകനവും പുരോഗതി വിലയിരുത്തലും ഉറപ്പാക്കുന്നതിനുമായി സർക്കാർ ഒരു ഗതാഗത ഏകോപന സമിതി രൂപീകരിച്ചു. ഗതാഗത മേഖലയിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ആശയവിനിമയവും പ്രവർത്തന ഏകോപനവും ഉറപ്പുവരുത്തുന്നതിനും, പൊതുജനങ്ങൾക്ക് കൂടുതൽ ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കമ്മിറ്റി പ്രയോജനപ്രദമാവും. ഗതാഗത വകുപ്പ് മന്ത്രി അധ്യക്ഷനും ഗതാഗത വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ട്രാൻപോർട്ട് കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ, ജലഗതാഗത വകുപ്പ് ഡയറക്ടർ, കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർ, മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. ട്രാൻസ്‌പോർട്ട് കോർഡിനേഷൻ കമ്മിറ്റിയുടെ യോഗങ്ങൾ മുൻകൂർ അജണ്ട തയ്യാറാക്കി മാസത്തിൽ കുറഞ്ഞത് ഒരു…

മയക്കുമരുന്നു വില്‍ക്കാനെത്തിയതാണെന്ന് ആരോപിച്ച് പെരുമ്പാവൂരില്‍ യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് തല മൊട്ടയടിച്ചു

കൊച്ചി: പെരുമ്പാവൂരിൽ മയക്കുമരുന്ന് കടത്ത് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം മര്‍ദ്ദിച്ച് തല മൊട്ടയടിച്ചു. ആറ് പേർ ചേര്‍ന്ന് തങ്ങളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായും മര്‍ദ്ദിക്കുകയും ബലമായി തല മൊട്ടയടിച്ചതായും യുവാക്കൾ പരാതിപ്പെട്ടു. വാഴക്കുളം മഞ്ഞപ്പെട്ടിയിലെ ഇരകൾ പോലീസിൽ പരാതി നൽകി. പെരുമ്പാവൂരിലെ ഭായ് കോളനിക്ക് സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മയക്കുമരുന്ന് വിൽക്കാൻ പ്രദേശത്തേക്ക് വന്നുവെന്നാരോപിച്ച് ഇവരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി മുട്ടുകുത്തിച്ച ശേഷം സമീപത്തുള്ള ഒരു ക്ഷുരകനെ കൊണ്ടുവന്ന് തല മൊട്ടയടിച്ചതായി യുവാക്കൾ ആരോപിച്ചു. പെരുമ്പാവൂർ പോലീസ് ആറ് പേർക്കെതിരെ കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, മൂന്ന് യുവാക്കൾ എന്തിനാണ് ഈ പ്രദേശത്തേക്ക് വന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമെന്ന നിലയിൽ കുപ്രസിദ്ധി നേടിയ പെരുമ്പാവൂരിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.…

കേരള സംസ്ഥാന ലോട്ടറി: ഓണം ബംബര്‍ ഒന്നാം സമ്മാനം 30 കോടിയായി ഉയര്‍ത്തി

തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന തുക ലോട്ടറി വകുപ്പ് വർദ്ധിപ്പിച്ചു. ഇത്തവണ സമ്മാനത്തുക 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷം രൂപയാക്കി മാറ്റി. ടിക്കറ്റ് വില 500 രൂപയാണ്. സെപ്റ്റംബർ 26 ന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം  ജൂലൈ 17 – ന് മുഖ്യമന്ത്രി വി.ഡി. സതീശൻ   നിർവ്വഹിക്കും.രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL സമ്മാന ഘടനയുടെ പൂർണവിവരങ്ങൾ ചുവടെ. ഒന്നാം സമ്മാനം: 30 കോടി രൂപ രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (…

ശേഷാദ്രിനാഥൻ എൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ എൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എം.എ.സി.റ്റി കോടതി എന്നിവടങ്ങളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. ഭാര്യ: ലളിത എസ്, മക്കൾ: ഹൈക്കോടതി അഡ്വക്കേറ്റ് മീനാക്ഷി എസ്, ഐശ്വര്യ എസ് (നിയമ വിദ്യാർത്ഥിനി), മാതാവ്: ഇ എസ് ലീല (റിട്ട. അദ്ധ്യാപിക). പിആര്‍ഡി, കേരള സര്‍ക്കാര്‍

വയനാട് ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ അഞ്ചായി

വയനാട്: വയനാട്ടില്‍ മണ്ണിടിഞ്ഞു വീണ സ്ഥലത്ത് നിന്ന് വ്യാഴാഴ്ച (ജൂലൈ 9, 2026) രക്ഷാപ്രവർത്തകർ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, ഇതോടെ ഇതുവരെ മരണസംഖ്യ അഞ്ചായി സ്ഥിരീകരിച്ചു. കല്ലടിയിലെ മീനാക്ഷി പാലത്തിന് സമീപം ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തെത്തുടർന്ന് മൂന്നാം ദിവസത്തെ തീവ്രമായ പ്രവർത്തനങ്ങളിലൂടെയാണ് വീണ്ടെടുക്കൽ നടന്നത്. കനത്ത മഴയെത്തുടർന്ന് നിർദ്ദിഷ്ട ആനക്കാംപൊയിൽ-കല്ലടി-മേപ്പാടി ഇരട്ട-ട്യൂബ് തുരങ്ക പാതയുടെ നിർമ്മാണ സ്ഥലത്ത് വലിയ മണ്ണിടിച്ചില്‍ ഉണ്ടായി. ഒരു മൃതദേഹം ദുരന്തസ്ഥലത്തിന്റെ സോൺ 1 ൽ നിന്നും മറ്റൊന്ന് നദീതീരത്തുനിന്നുമാണ് കണ്ടെടുത്തതെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവിൽ മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, സംസ്ഥാന അഗ്നിശമന സേനാംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ സോണുകൾ 1, 2 എന്നിവയിലും തൊട്ടടുത്തുള്ള നദീതടത്തിലും രക്ഷാപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നു. അതേസമയം, പരിക്കേറ്റ ഏഴ് തൊഴിലാളികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്,…

മേരി ജോസ് (76) അന്തരിച്ചു

ഹൂസ്റ്റൺ: ഇടുക്കി ജോസ്ഗിരി വാതല്ലൂർ വി ഡി ജോസിന്റെ ഭാര്യ മേരി ജോസ് (76) അന്തരിച്ചു. ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ. മരുമക്കൾ: ജോർജ്ജ് പോൾ (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.

തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു

കൊല്ലം/ന്യൂജേഴ്‌സി: പുത്തൂർ, കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) ജൂലൈ 8-ാം തീയതി അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും (വാറന്റ് ഓഫീസർ) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ(ഓഫീസർ) യിലെയും റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. 1964 മുതൽ 1983 വരെ ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വാറന്റ് ഓഫീസറായാണ് വിരമിച്ചത്. തുടർന്ന് 1986 മുതൽ 2005 വരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 20 വർഷമായി ഭാര്യ കുഞ്ഞുമോൾക്കൊപ്പം പ്ലാക്കാല ഹെബ്രോൺ വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കാരിക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 വെള്ളിയാഴ്ച നടക്കും. ഭൗതികശരീരം രാവിലെ 9:00 മണിക്ക് സ്വവസതിയിൽ എത്തിക്കുന്നതും, ഉച്ചയ്ക്ക് 1.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. തുടർന്ന് കാരിക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ…

വൺ മില്യൻ തൂഫാൻ ഗോൾസ്: തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബാള്‍ സൗഹൃദ മത്സരം ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്ററിൽ 10ന്

എടത്വ: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ് 2026 ന്റെ ഭാഗമായി രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ സൗഹൃദ മത്സരം ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 3ന് തകഴി ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോട്ട്സ് സെന്ററിൽ സംഘടിപ്പിക്കും. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു. കൺവീനർ രമ്യ ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികൾക്ക് അവശ്യമായ പരിശീലനം നല്‍കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചു നല്‍കിയും കഴിഞ്ഞ…