നക്ഷത്ര ഫലം( 01-05-2025 വ്യാഴം)

ചിങ്ങം: നിങ്ങള്‍ക്കിന്ന് ഭാഗ്യ ദിവസമാണ്. പ്രത്യേകിച്ചും സ്‌ത്രീകള്‍ക്ക്. കുടുംബവുമൊത്ത് ഒരു ഉല്ലാസ യാത്ര നടത്താന്‍ സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും. ബിസിനസിലും അപ്രതീക്ഷിത ലാഭം കൊയ്യാനാകും. വിദ്യാര്‍ഥികള്‍ക്കും ഇന്ന് നല്ല ദിവസമാണ്.

കന്നി: ജീവിതത്തില്‍ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല ദിവസം ഇന്നാണ്. ജോലിയിലും ബിസിനസിലും അപ്രതീക്ഷിത വിജയം കൈവരിക്കാനാകും. പുതിയ സംരംഭങ്ങളും പദ്ധതികളും തുടങ്ങാന്‍ അനുയോജ്യമായ സമയമാണിത്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണമാക്കും.

തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. നിങ്ങളുടെ ജോലിഭാരം സാധാരണത്തേത് പോലെ തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

വൃശ്ചികം: നേരിയ പ്രയാസങ്ങള്‍ ഇന്ന് നിങ്ങളെ തേടിയെത്തും. പുതിയ സംരംഭങ്ങള്‍ ഇന്ന് തുടങ്ങാതിരിക്കുക. സാമ്പത്തിക പ്രതിസന്ധികളുണ്ടാകാന്‍ സാധ്യത. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക.

ധനു: വളരെ വൈരുദ്ധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്. നിങ്ങളുമായി പ്രശ്‌നങ്ങള്‍ക്ക് വരുന്നവരെ അകറ്റി നിര്‍ത്തുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേട്ടതിന് ശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മകരം: നിങ്ങള്‍ക്കിന്ന് സന്തോഷകരമായ ദിവസമായിരിക്കും. ഏറ്റെടുത്ത കച്ചവടത്തില്‍ വന്‍ ലാഭം കൊയ്യാനാകും. നിങ്ങള്‍ ആസൂത്രണം ചെയ്‌തത് പോലെയാകും ഇന്നത്തെ ദിവസം ഉണ്ടാകുക. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരും.

കുംഭം: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. സ്‌ത്രീകള്‍ അവരുടെ കര്‍ക്കശ സ്വഭാവം മാറ്റിവച്ച് എല്ലായ്‌പ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ നിങ്ങള്‍ ഒഴിവാക്കണം. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനും സാധ്യത.

മീനം: ഇന്ന് നിങ്ങള്‍ക്ക് കഠിന യാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. തത്‌ഫലമായി നിങ്ങളുടെ മനോവീര്യം നഷ്‌ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്‌ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്‌നങ്ങളേയും ഇന്ന് നേരിടേണ്ടി വരും. വസ്‌തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

മേടം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. പുതിയൊരു സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. എന്നാല്‍ തീരുമാനങ്ങൾ എടുക്കുന്നതില്‍ നേരിയ പ്രയാസമുണ്ടായേക്കാം. വളരെ യുക്തിയോടെ തീരുമാനങ്ങള്‍ കൈകൊള്ളുക.

ഇടവം: ഇന്ന് നിങ്ങൾ നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭക്ഷണത്തിനോ വിനോദത്തിനോ ആയി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഉൾക്കൊള്ളിച്ച് ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്. സാമ്പത്തിക ചെലവുകള്‍ നിയന്ത്രിക്കുക.

മിഥുനം: ഇന്ന് നിങ്ങളുടെ ദിവസം സുന്ദരമായിരിക്കും. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഢംബര വസ്‌തുക്കള്‍ വാങ്ങാനും സാധ്യത. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവഴിക്കുന്നത് മാനസിക സന്തോഷം നല്‍കും. അപ്രതീക്ഷിതമായി നിങ്ങള്‍ക്കൊരു സമ്മാനം ലഭിച്ചേക്കും. ഇത് നിങ്ങളെ കൂടുതല്‍ സന്തോഷവാനാക്കും.

കര്‍ക്കടകം: നിങ്ങള്‍ ഇന്ന് അതീവ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. നിങ്ങളുടെ കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുകയും സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുകയും വേണം.

Print Friendly, PDF & Email

Leave a Comment

More News