വടക്കാങ്ങര : സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ നുണപ്രചാരണങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വളർത്തി സമൂഹത്തിൽ കലുഷത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ഭാവി തലമുറക്ക് സാധിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നാട് അതിഭീകരമായ ഒരു വിപത്തിനെ നേരിടേണ്ടി വരുമെന്നും വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി സി.എച്ച് മുഖീമുദ്ദീൻ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 46 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡണ്ട് കെ.ടി ബഷീർ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ.പി ബഷീർ നന്ദിയും പറഞ്ഞു. സി.എച്ച് മുഖീമുദ്ധീൻ, കെ ജാബിർ, കെ.ടി ബഷീർ, കെ.പി ബഷീർ,…
Category: KERALA
മലപ്പുറം വിവേചന ഭീകരതക്കെതിരെ സർക്കാറിന് താക്കീതായി ഫ്രറ്റേണിറ്റി മഹാ മലപ്പുറം റാലി
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉൾപ്പെടെ വിദ്യാഭ്യാസ വിഷയങ്ങളിൽ ജില്ലയോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മഹാ മലപ്പുറം റാലി സംഘടിപ്പിച്ചു. ജനകീയ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയും അധികാരത്തെ ദുരുപയോഗം ചെയ്തും റാലിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണ്. മാർജിനിൽ സീറ്റ് വർദ്ധനവും , താൽക്കാലിക ബാച്ചുകളും കൊണ്ട് സർക്കാർ തുടരുന്ന വിദ്യാർത്ഥി വഞ്ചന അനുവദിക്കില്ല , ജില്ലയിൽ ആനുപാതികമായി പ്ലസ് വണ്ണിന്സ്ഥിരം ബാച്ചുകൾ അനുവധിക്കും വരെ പ്രതിഷേധ സമരങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ പറഞ്ഞു. നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഹയർസെക്കണ്ടറി ബാച്ചുകളുടെ പ്രതിസന്ധി പൊതുജനങ്ങൾക്കിടയിൽ വിചാരണക്ക് വെക്കുമെന്നും തുടർ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ടുമാർ…
ഖത്തറില്‍ നിന്ന് ബക്രീദ് അവധിയാഘോഷിക്കാന്‍ കെനിയയിലേക്ക് പോയ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
ദോഹ/നയ്റോബി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് കുടുംബസമേതം അവധിക്കാലം ആഘോഷിക്കാൻ പോയ മലയാളികളടക്കമുള്ള ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഒന്നരയും എട്ട് വയസ്സും പ്രായമുള്ള രണ്ട് പെൺകുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികൾ. മരിച്ച ആറാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 26 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേർ മലയാളികളാണ്. ബാക്കിയുള്ളവർ കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മൂന്ന് ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറും ഉൾപ്പെടെ 32 പേർ ബസിലുണ്ടായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡരുവയിലെ നകുരു-ഓൾ-ജോറോ ഒറോക്ക് റോഡിലെ ഗിച്ചാക്ക ഗ്രാമത്തിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. കനത്ത മഴയെത്തുടർന്ന് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശി മക്കാറിന്റെ മകൾ ജെസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ…
ദേശീയപാതാ നിർമ്മാണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
കോഴിക്കോട്: ദേശീയപാതാ നിർമ്മാണത്തിൽ നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യവേ, സംസ്ഥാന സർക്കാർ അത്തരമൊരു അന്വേഷണത്തിന് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) റീജിയണൽ ഓഫീസിന് പുറത്തായിരുന്നു പ്രതിഷേധം നടന്നത്. ദേശീയപാത നിർമ്മാണത്തിനിടെ വിള്ളലുകൾ കണ്ടെത്തിയ മലപ്പുറത്തെ കൂരിയാട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇതുവരെ സന്ദർശിച്ചിട്ടില്ലെന്ന് ജോസഫ് അവകാശപ്പെട്ടു. സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ആഗ്രഹിച്ച റിയാസ് കേന്ദ്രത്തെ വിമർശിക്കാൻ ഭയപ്പെടുകയാണ്. തന്റെ കുടുംബം ഉൾപ്പെട്ട ഒരു അഴിമതി കേസ് ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമുള്ളതിനാൽ മന്ത്രി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. എം.പി.…
കേരള തീരത്തേക്ക് വരുന്ന കപ്പലുകള്‍ അപകടത്തില്‍ പെടുന്നതില്‍ ദുരൂഹത; വിഴിഞ്ഞത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണോ എന്ന സംശയം ഏറുന്നു
കൊച്ചി: കേരള തീരത്തേക്ക് വന്ന രണ്ട് കണ്ടെയ്നര്‍ കപ്പലുകള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്നതിനെക്കുറിച്ച് ദുരൂഹത വര്‍ദ്ധിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നാവികസേനയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉൾപ്പെടെ അഭിപ്രായങ്ങൾ പ്രവഹിക്കുകയാണ്. കേരള തീരം രണ്ട് അസാധാരണ കപ്പൽ അപകടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മെയ് 24 ന്, വിഴിഞ്ഞത്ത് നിന്ന് 643 കണ്ടെയ്നറുകളുമായി പുറപ്പെട്ട മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്‌സി എൽസ 3 മറിഞ്ഞു. ആദ്യം, കണ്ടെയ്നറുകൾ കടലിൽ വീഴുകയും അടുത്ത ദിവസം കപ്പൽ മുങ്ങുകയും ചെയ്തു. തിങ്കളാഴ്ച ബേപ്പൂരിന് സമീപമുള്ള ആഴക്കടലിൽ തീപിടിച്ച തായ്‌വാൻ കപ്പലായ വാൻ ഹായ് 503 ലെ സ്ഫോടനവും ദുരൂഹമാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ അതേ ദിവസം തന്നെ വാൻ ഹായ് 503 കത്തിയതും ദുരൂഹമാണ്. ഈ…
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: ഇന്റർവെൻഷണൽ റേഡിയോളജി നടപടിക്രമങ്ങൾക്ക് ഉപയോഗിക്കുന്ന കാത്ത് ലാബ് മെറ്റീരിയലുകളുടെ ലഭ്യതക്കുറവിനെത്തുടർന്ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) ഉണ്ടായ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി മെറ്റീരിയലുകളുടെ സംഭരണത്തിനും വിതരണത്തിനുമായി ഇടക്കാല കരാറിൽ എത്തി. തിങ്കളാഴ്ച എസ്‌സിടിഐഎംഎസ്ടി ഡയറക്ടർ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡുമായി വിളിച്ചു ചേർത്ത ഒരു യോഗത്തിൽ, ഇൻസ്റ്റിറ്റ്യൂട്ടിന് ആവശ്യമായ ഉയർന്ന നിലവാരമുള്ള കാത്ത് ലാബ് മെറ്റീരിയലുകൾ അമൃത് (അഫോർഡബിൾ മെഡിസിൻസ് ആൻഡ് റിലയബിൾ ഇംപ്ലാന്റ്‌സ് ഫോർ ട്രീറ്റ്‌മെന്റ്) റീട്ടെയിൽ ഫാർമസി ശൃംഖല വഴി സംഭരിക്കാനും വിതരണം ചെയ്യാനും തീരുമാനിച്ചു. അങ്ങനെ എല്ലാ ന്യൂറോ ഇന്റർവെൻഷണൽ നടപടിക്രമങ്ങളും പൂർണ്ണമായും നിർത്തിവച്ച എസ്‌സിടിഐഎംഎസ്ടിയിലെ അടിയന്തര പ്രതിസന്ധി പരിഹരിക്കാൻ കഴിയും. കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഫാക്കൽറ്റി അംഗങ്ങളും യോഗത്തിൽ…
സ്ഫോടക വസ്തുക്കളുമായി മുംബൈയിലേക്കുള്ള യാത്രാമധ്യേ കണ്ടെയ്നര്‍ കപ്പല്‍ തീ പിടിച്ചു; കടലില്‍ ചാടിയ 18 ജീവനക്കാരെ രക്ഷപ്പെടുത്തി; നാലു പേരെ കാണാതായി
കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ തീപിടിച്ച കണ്ടെയ്‌നർ കപ്പലായ വാൻ ഹായ് 503 സ്ഫോടകവസ്തുക്കൾ വഹിച്ചിരുന്നതായി റിപ്പോർട്ടുകൾ. സ്വയമേവ ജ്വലിക്കുന്നവ ഉൾപ്പെടെ നാല് തരം രാസവസ്തുക്കൾ കപ്പലിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വായുവിലും ഘർഷണത്തിലും ഏൽക്കുമ്പോൾ ജ്വലിക്കുന്ന രാസവസ്തുക്കൾ കപ്പലിൽ ഉണ്ടായിരുന്നു. കണ്ടെയ്‌നർ കപ്പലിൽ വിഷവസ്തുക്കൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 20 കണ്ടെയ്‌നറുകൾ കടലിൽ വീണതായും വിവരമുണ്ട്. തീ അണയ്ക്കാൻ അഞ്ച് കോസ്റ്റ് ഗാർഡ് കപ്പലുകൾ എത്തിയിട്ടുണ്ട്. തീപിടുത്തത്തിന് തൊട്ടുപിന്നാലെ കപ്പലിൽ ഒരു സ്ഫോടനം ഉണ്ടായി. ഡെക്കിലായിരുന്നു സ്ഫോടനം. കപ്പലിൽ ആകെ 22 പേർ ഉണ്ടായിരുന്നു. കടലിൽ ചാടിയ 18 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. ഇന്തോനേഷ്യ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും കാണാതായവരിൽ ഉൾപ്പെടുന്നു. ചിലർക്ക് പൊള്ളലേറ്റു. അവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ക്യാപ്റ്റനും മറ്റുള്ളവരും ഇപ്പോഴും കപ്പലിലുണ്ട്. തീ അണയ്ക്കാനുള്ള തീവ്ര ശ്രമങ്ങൾ…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് – ജനദ്രോഹ ഭരണത്തിനെതിരെ വിധിയെഴുതുക: വെൽഫെയർ പാർട്ടി
വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന് നിലമ്പൂർ: ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒൻപതു വർഷമായി തുടരുന്ന ഇടതു ഭരണത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടന ഗുരുതരമായി തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് സംഘപരിവാർ സഹായ വകുപ്പായി മാറിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിലും പോലീസിലും നടക്കുന്ന ജനവിരുദ്ധതയും സംഘപരിവാർ പ്രീണനവും ഭരണ മുന്നണിയുടെ ഭാഗമായിരുന്ന എംഎൽഎ തുറന്നു പറഞ്ഞെടുത്ത് നിന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുന്നത്. ഇക്കാര്യം കഴിഞ്ഞ ഒൻപതു വർഷമായി വെൽഫെയർ പാർട്ടി കേരളത്തിൽ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ്. ഈ ഒത്തുകളിയുടെ ഭാഗമായാണ് തൃശൂർ പൂരം അലങ്കോലപ്പെട്ടതും അതിനെ ഉപയോഗിച്ച് സംഘപരിവാർ തൃശൂരിൽ വിജയിക്കുകയും ചെയ്തത്. ഒരു തെളിവും ഇല്ലാത്ത സംഘപരിവാർ നുണകൾക്ക് നിലനിൽക്കാൻ ആവശ്യമായ സൗകര്യം…
വേര്‍വ് അക്കാദമി കൊച്ചിയില്‍; പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്
കൊച്ചി: ദക്ഷിണേന്ത്യയിലെ മുന്‍നിര സലൂണ്‍ ശൃംഖലയായ വേര്‍വ് സിഗ്‌നച്ചര്‍ സലൂണിന്റെ വിദ്യാഭ്യാസ സംരംഭമായ വേര്‍വ് അക്കാദമി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വേര്‍വിന്റെ പ്രൊഫഷണല്‍ ഹെയര്‍ഡ്രസിങ് പരിശീലന കേന്ദ്രം കൊച്ചിയില്‍ തുടങ്ങിയത്. പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമയാണ് അക്കാദമിയുടെ ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍. കച്ചേരിപ്പടി ക്രോഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി വേര്‍വിന്റെ രാജ്യത്തെ മൂന്നാമത്തെ പരിശീലന കേന്ദ്രമാണ്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് അക്കാദമിയുടെ മറ്റു കേന്ദ്രങ്ങള്‍. നൈപുണ്യമുള്ള പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും രാജ്യത്തുടനീളം സലൂണ്‍ വിദ്യാഭ്യസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയുടെ സുപ്രധാന ചുവടുവെപ്പാണിത്. വിദ്യാഭ്യാസമാണ് മികച്ച സ്‌റ്റൈലിംഗിന്റെ അടിസ്ഥാനമെന്ന് വിപുല്‍ ചുഡാസമ പറഞ്ഞു. “കൊച്ചിയിലെ വേര്‍വ് അക്കാദമി ഒരു പരിശീലന കേന്ദ്രം എന്നതിലുപരി, വൈദഗ്ധ്യവും ലക്ഷ്യബോധവും ഒത്തുചേരുന്ന ഇടമാണ്. മികച്ച ഹെയര്‍ ഡ്രസ്സര്‍മാരെ മാത്രമല്ല സലൂണ്‍ വ്യവസായത്തിലെ ഭാവി ലീഡര്‍മാരെയും വാര്‍ത്തെടുക്കുകയാണ് ഞങ്ങളുടെ…
പരിസ്ഥിതി ദിനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധജല വിതരണവുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ
കുട്ടനാട് : കലിതുള്ളിയെത്തിയ കാലവർഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർക്ക് പരിസ്ഥിതി ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ശുദ്ധജല വിതരണം നടത്തി. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടന്ന ചടങ്ങ് നെടുമുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു ആന്റണി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ ‘സ്നേഹ തീർത്ഥം പദ്ധതിയെ’ പരിചയപ്പെടുത്തി. പ്രധാന അദ്ധ്യാപകൻ പ്രകാശ് ജെ.തോമസ് പരിസ്ഥിതി ദിന സന്ദേശവും വൃക്ഷതൈ വിതരണവും നടത്തി. പൊതുപ്രവർത്തകൻ റോച്ചാ സി. മാത്യു, കൺവീനർ വിൻസൻ കടുമത്തിൽ, ജസ്റ്റിൻ ജേക്കബ് ,ശ്രീജു കെ ശ്രീധർ എന്നിവർ നേതൃത്വം നല്‍കി. തലവടി ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂൾ, ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയം, എഡിയുപി സ്ക്കൂൾ, സെന്റ് അലോഷ്യസ്…
