കോട്ടയത്ത് അച്ഛന്‍ ഓടിച്ച വാഹനമിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ഇന്നലെ വൈകുന്നേരം ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒന്നര പിഞ്ചുകുഞ്ഞ് മരിച്ചു. തന്റെ അച്ഛൻ വാനിൽ വരുന്നത് കണ്ട് വാഹനത്തിനരികിലേക്ക് പോയ ഒന്നര വയസ്സുകാരി ദേവപ്രിയയാണ് റിവേഴ്‌സ് ഗിയറിൽ വന്ന വാൻ ഇടിച്ചുകയറി മരണപ്പെട്ടത്. കുട്ടിയുടെ പിതാവായ ബിബിൻ ദാസ് തന്റെ പിക്ക്-അപ്പ് വാൻ പാർക്ക് ചെയ്യാൻ ശ്രമിക്കവേയാണ് കുഞ്ഞ് വാഹനത്തിന്റെ പിൻഭാഗത്തെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ തെള്ളകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മരനം സംഭവിച്ചു. നാളെ സംസ്കാരം നടക്കും.

അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ ഇന്ത്യയുടെ ദേശിയ പതാകയുമായി മലയാളി നഴ്സ്

തായ്ഫ് (സൗദി അറേബ്യ ): അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ ഇന്ത്യയുടെ ദേശിയ പതാകയുമായി മലയാളി നഴ്സ്. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ അൽ- ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ജിജി ജോസഫിന് അവസരം ലഭിച്ചത്. ദേശിയ പതാകയുമായി വേദിയിലേക്ക് കയറിയ ജിജി ജോസഫിനെ കരഘോഷത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അഭിവാദ്യം ചെയ്തത്. മിനിസ്ട്രി ഓഫ് ഹെൽത്തിൽ രണ്ട് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ജിജി ജോസഫിനെ ആദ്യമായിട്ടാണ് ഈ അവസരം തേടിയെത്തിയത്. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്കിടയിൽ ഐക്യത്തിന്റെയും സഹകരണത്തിന്റെയും ബോധം വളർത്തിയെടുക്കാൻ കഴിയണമെന്നും, ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ നഴ്സുമാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത്‌ ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രോത്സാഹനവും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുമെന്നും ആഗോള തലത്തിൽ ഇന്ത്യൻ നഴ്സുമാരുടെ അർപ്പണ മനോഭാവമുളള പ്രവർത്തനങ്ങൾ…

രാഷ്ട്രപതി ഈ മാസം ശബരിമല സന്ദർശിക്കില്ല; ക്ഷേത്രം തുറക്കുന്ന തീയതികൾ രാഷ്ട്രപതി ഭവൻ ആരാഞ്ഞു

പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കില്ലെന്ന് രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചു. വരും മാസങ്ങളിൽ ഏതൊക്കെ ദിവസങ്ങളിലാണ് നട തുറക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ രാഷ്ട്രപതി ഭവൻ ചോദിച്ചു. അടുത്ത മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ശബരിമല സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്. ഈ മാസം 18, 19 തീയതികളിൽ ഇരുമുടിക്കെട്ടുമായി രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് സന്നിധാനത്തും പമ്പയിലും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യ-പാക്കിസ്താന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിവച്ചത്. സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിനാൽ ഈ മാസം 19 ന് രാഷ്ട്രപതി എത്തുമെന്ന് ഇന്നലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍, അവർ വരുന്നില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തെത്തുടർന്നാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്. ഇടവ മാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരം 4 മണിക്ക് ശബരിമല ക്ഷേത്രം തുറക്കും. 19 ന് രാത്രി 10 മണിക്ക്…

കാസർകോട് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ്; മൂന്ന് പേർ അറസ്റ്റിൽ

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു റാക്കറ്റ് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകൾ, പ്രവൃത്തി പരിചയ രേഖകൾ എന്നിവ ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നതായ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പുതിയകോട്ടയിലെ കംപ്യൂട്ടർ സെൻ്റർ ഉടമ കെ. സന്തോഷ് (45), നിലവിൽ ചെറുവത്തൂർ മുഴക്കോത്ത് താമസിക്കുന്ന സൗത്ത് കാഞ്ഞങ്ങാട് സ്വദേശി പി. രവീന്ദ്രൻ (51), എച്ച്. കെ. ഷിഹാബ് (38) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സബ് ഇൻസ്പെക്ടർമാരായ ടി. അഖിൽ, ശാരംഗ്ധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഏകോപിത നീക്കത്തെ തുടർന്നാണ് അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സംശയിക്കപ്പെടുന്നവരുടെ വീടുകളും കമ്പ്യൂട്ടർ സെന്ററിന്റെ പരിസരവും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ…

പാസ്റ്റർ ടി. ഐ. വർഗീസ് നിര്യാതനായി

പത്തനംതിട്ട: കിടങ്ങന്നൂർ തെക്കേതിൽ വലിയവീട്ടിൽ പാസ്റ്റർ ടി. ഐ. വർഗീസ് (ജോയി- 87) നിര്യാതനായി. ഭാര്യ: ഏലീയാമ്മ വർഗീസ് ചീക്കനാൽ താഴത്തിൽ കുടുംബാഗമാണ്. മക്കൾ: സൂസൻ മാത്യു, മേഴ്സി തോമസ്. മരുക്കൾ: പാസ്റ്റർ റോബി മാത്യു (പി.സി.എൻ.എ.കെ മുൻ നാഷണൽ കൺവീനർ- യുഎസ്എ ) , തോമസ് ജോർജ് (കൊച്ചി). കൊച്ചുമക്കൾ: ജെറമിയ കെ.മാത്യു, ഹന്ന മേരി മാത്യു, പെട്ര സൂസൻ തോമസ്, തിമോത്തി തോമസ് സംസ്ക്കാര ശുശ്രൂഷ 20 ന് ചൊവ്വാഴ്ച കലൂർ എം.ഡി.എസ് ഫെലോഷിപ്പ് സഭയുടെ ചുമതലയിൽ സ്വവസതിയിൽ രാവിലെ 9 ന് ആരംഭിക്കുകയും (ദി പെട്ര, ലെയ്ൻ 26/3, ജനതാ റോഡ്, വൈറ്റില) തുടർന്ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.

തൊഴിലാളി വിരുദ്ധതയിൽ കേരളം കേന്ദ്രത്തോട് മത്സരിക്കുന്നു: ജോസഫ് ജോൺ

എറണാകുളം: വ്യവസായിക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തുവാൻ വേണ്ടി സംസ്ഥാന സർക്കാർ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും, തൊഴിലവകാശങ്ങൾ റദ്ദു ചെയ്യുന്ന കേന്ദ്ര പദ്ധതികൾ കൂടാതെ സ്വതന്ത പദ്ധതികൾ ആവിഷ്കരിച്ചു തൊഴിലാളിവിരുദ്ധമായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണ് പിണറായി സർക്കാരിൻ്റേതെന്ന് ജോസഫ് ജോണ്‍ പറഞ്ഞു. എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്ഷേമനിധി ബോർഡുകൾ തകർക്കുവാൻ അനുവദിക്കുകയില്ല എന്ന തലകെട്ടിൽ നാലു മാസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന സമരപ്രഖ്യാപന കൺവൻഷൻ എറണാകുളം വഞ്ചി സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . എഫ് ഐ ടി യു സംസ്ഥാന വൈസ്പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നാലു മാസം നീണ്ടു നിൽക്കുന്ന സമരരീതികൾ സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ അവതരിപ്പിച്ചു. ജനറൽ സെകട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ മുല്ലക്കര, സെക്രട്ടറി ജമീല…

മലപ്പുറത്തോടുള്ള പോലീസിൻ്റെ മുൻവിധി അവസാനിപ്പിക്കണം: റസാഖ് പാലേരി

താനൂർ: കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെയാണ് മലപ്പുറവും. പലതരം സാമൂഹ്യ നന്മകൾക്കൊപ്പം ചെറിയ തോതിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും എല്ലായിടത്തെയും പോലെ മലപ്പുറത്തുമുണ്ട്. എന്നാൽ വംശീയ മുൻവിധിയോടെ മലപ്പുറത്തെ ക്രിമിനൽ കേന്ദ്രമായി ചിത്രീകരിക്കാൻ ചില പോലീസ് മേധാവികൾ തന്നെ ശ്രമിക്കുന്നു. മറ്റ് ജില്ലകളിൽ സാധാരണ കേസെടുക്കുന്ന വിഷയങ്ങളിൽ പോലും മലപ്പുറത്ത് ക്രിമിനൽ കേസായി ചാർജ് ചെയ്യുന്നൂവെന്നത് പലരും ഉയർത്തിയ അഭിപ്രായമാണ്. പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസടക്കം പോലീസ് വ്യാജമായി നിർമ്മിച്ചതാണെന്ന ആരോപണവും ഗൗരവമാർന്നതാണ്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന വിസ്ഡം സ്റ്റുഡൻസ് സമ്മേളനത്തിലടക്കം മുൻവിധിയോട് കൂടിയാണ് പോലീസ് ഇടപ്പെട്ടത്. മലപ്പുറത്തോടുള്ള ഇത്തരം വംശീയ മുൻവിധികൾ പോലീസ് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മലപ്പുറം മുൻ എസ് പി സുജിത് ദാസിൻ്റെ കാലത്ത് എടുത്ത സ്വർണ്ണക്കടത്തടക്കമുള്ള ക്രിമിനൽ കേസുകൾ പുനരന്വേഷിക്കാൻ…

ഹാജിമാർക്ക് മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി

കോഴിക്കോട്: ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്ന ഹാജിമാർക്കായി പ്രത്യേക മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി ഹോസ്പിറ്റൽ. തീർഥാടന വേളയിൽ സാധാരണ അനുഭവിക്കാറുള്ള കാലാവസ്ഥ ബുദ്ധിമുട്ടുകൾ, അലർജികൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്കുള്ള പരിഹാരവുമായാണ് പാർശ്വഫലങ്ങളില്ലാത്ത  സർക്കാർ അംഗീകൃത യുനാനി മരുന്നുകളും ലേപനങ്ങളും ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഒരുക്കിയിട്ടുള്ളത്. കിറ്റിന്റെ വിതരണോദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. സന്ധി വേദന, പകർച്ചവ്യാധി, ജലദോഷം, ദഹനക്കുറവ് തുടങ്ങി സ്വാഭാവിക രോഗാവസ്ഥകൾ പരിഹരിക്കാൻ ഏറെ ഫലപ്രദമായ ഈ കിറ്റിൽ തീർഥാടനം ആരോഗ്യകരമായി നിർവഹിക്കാനുള്ള നിർദേശങ്ങളും മരുന്നുകളുടെ ഉപയോഗരീതി വിശദീകരിക്കുന്ന ലഘുലേഖയും അടങ്ങിയിട്ടുണ്ട്. ഹജ്ജ് സീസണോടനുബന്ധിച്ച് കാരന്തൂരിലെ മർകസ് യുനാനിയിൽ തീർഥാടകർക്ക് സൗജന്യ പരിശോധനയും ബോധവത്കരണവും സജജീകരിച്ചിട്ടുണ്ട്. യുനാനി മെഡിക്കൽ കിറ്റ് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും +919562213535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മർകസ് ജാസ്മിൻ വാലി അഡ്മിഷൻ ആരംഭിച്ചു

കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രധാനമായ ജാസ്മിൻ വാലിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. റെസിഡൻഷ്യൻ സൗകര്യമുള്ള ഇവിടെ 8-ാം ക്ലാസ് മുതൽ പിജി വരെയാണ് പഠന സൗകര്യമുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലത്തിൽ കേരള സിലബസ്, സി ബി എസ് ഇ ഹാദിയ എന്നീ വിഭാഗങ്ങളിലും ഡിഗ്രി, പിജി തലത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഹാദിയ വിഭാഗങ്ങളിലും കോഴ്‌സുകളുണ്ട്. കൂടാതെ ഒരു വർഷത്തെ ഹാദിയ ഡിപ്ലോമ കോഴ്സ് (പി പി ടി ടി സി, ഫാമിലി കൗൺസലിംഗ്) പഠന സൗകര്യവുമുണ്ട്. ധാർമികാന്തരീക്ഷത്തിൽ മികച്ച താമസ- പഠനാന്തരീക്ഷം ഒരുക്കുന്ന സ്ഥാപനത്തിൽ പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ ആത്മീയ, ജീവിതശൈലി, നൈപുണി, ആർട്സ് പരിശീലനങ്ങളും നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 04952800924, 9072500408

നന്തൻകോട് കൊലപാതക കേസില്‍ പ്രതി കേഡൽ ജീൻസൺ രാജയ്ക്ക് ജീവപര്യന്തം കഠിന തടവും പതിനഞ്ച് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: 2017-ൽ നന്തൻകോട് വെച്ച് മാതാപിതാക്കളെയും സഹോദരിയെയും അമ്മായിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 37 കാരനായ കേഡൽ ജീൻസൺ രാജയ്ക്ക് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ചൊവ്വാഴ്ച ജീവപര്യന്തം കഠിന തടവ് വിധിച്ചു. നാല് കൊലപാതകങ്ങൾക്കായി ആകെ 26 വർഷം തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), സെക്ഷൻ 436 (വീട് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ച് ഉപദ്രവിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി വിഷ്ണു കെ. തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമേ, കോടതി 15 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക തിരിച്ചുപിടിച്ചാൽ, അത് കേസിലെ പ്രധാന സാക്ഷിയായ കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസിന് നൽകണം. ആരോരും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന…