കോട്ടയം: കോട്ടയത്ത് ഇന്നലെ വൈകുന്നേരം ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒന്നര പിഞ്ചുകുഞ്ഞ് മരിച്ചു. തന്റെ അച്ഛൻ വാനിൽ വരുന്നത് കണ്ട് വാഹനത്തിനരികിലേക്ക് പോയ ഒന്നര വയസ്സുകാരി ദേവപ്രിയയാണ് റിവേഴ്‌സ് ഗിയറിൽ വന്ന വാൻ ഇടിച്ചുകയറി മരണപ്പെട്ടത്. കുട്ടിയുടെ പിതാവായ ബിബിൻ ദാസ് തന്റെ പിക്ക്-അപ്പ് വാൻ പാർക്ക് ചെയ്യാൻ ശ്രമിക്കവേയാണ് കുഞ്ഞ് വാഹനത്തിന്റെ പിൻഭാഗത്തെത്തിയത്.
കുഞ്ഞിനെ ഉടൻ തന്നെ തെള്ളകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മരനം സംഭവിച്ചു. നാളെ സംസ്കാരം നടക്കും.