കോട്ടയം: കേരളത്തിലുള്ള അതിഥിത്തൊഴിലാളികളുടെ ലഹരി മാഫിയ സംഘങ്ങളും ഭീകരവാദസംഘടനകളുമായുള്ള ബന്ധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ആഭ്യന്തരവകുപ്പും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കി അടിയന്തര നടപടികളെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഗ്രാമങ്ങളില്‍പോലും കഞ്ചാവും എംഡിഎംഎയും ഇതര രാസലഹരികളും സംലഭ്യമാകുമ്പോള്‍ ലഹരി വസ്തുക്കളുടെ പ്രധാന വാഹകരും വിതരണക്കാരും അന്യസംസ്ഥാനത്തൊഴിലാളികളും, അവരുടെ പ്രാദേശിക സംരക്ഷകരും, ഏജന്റുമാരുമാണെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിക്കേസുകളുമായി സംസ്ഥാനത്തുടനീളം നടന്ന വിവിധ അറസ്റ്റുകള്‍ ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളം അതിഥികളായി വിളിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ നാടിന്റെ അന്തകരായി മാറുന്ന സാഹചര്യം അനുവദിച്ചുകൊടുക്കാനാവില്ല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, രാത്രികാല തട്ടുകടകള്‍, ടൂറിസം മേഖലകള്‍ എന്നിവ കേന്ദ്രമാക്കിയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും വിപുലമായ ലഹരിവിതരണ ശൃംഖലകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍…
Category: KERALA
ജോർദാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും
കോഴിക്കോട്: ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ ഒന്നാം വർഷ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. ജോര്‍ദാന്‍ മതകാര്യവകുപ്പിന് കീഴിൽ 1993 ല്‍ ആരംഭിച്ച ഈ മത്സരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളിലൊന്നാണ്. യുവതലമുറക്കിടയിൽ ഖുർആൻ മനഃപാഠവും പാരായണ ശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ 25 ലക്ഷം ഇന്ത്യൻ രൂപയുടെ അവാർഡുകളാണ് ജേതാക്കൾക്ക് ലഭിക്കുക. സഊദി, അമേരിക്ക, ഇറാഖ്, സുഡാന്, ഇന്തോനേഷ്യ, കിര്‍ഗിസ്ഥാൻ, ഉസ്ബക്കിസ്ഥാന്, തുര്‍ക്കി, ടുണീഷ്യ, റഷ്യ, ബോസ്നിയ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലെ 54 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുർആൻ പഠിതാക്കളാണ് ഇന്നു(മാർച്ച് 20) മുതൽ 26 വരെയുള്ള മത്സരത്തിൽ മാറ്റുരക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ…
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ചര്‍ച്ചാ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു
മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി ‘ആൽഫാ ജനറേഷനും അദ്ധ്യാപകരും’ എന്ന വിഷയത്തിൽ ചർച്ചാ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ഹോട്ടൽ ഡെലീഷ്യയിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. എം.പി മുഹമ്മദ് (കെ. പി. എസ്. ടി. എ ), കെ.എം ഹനീഫ (കെ.എസ്.ടി.യു), വി. ശരീഫ് മാസ്റ്റർ (കെ.എസ്.ടി.എം), ഡോ. വി.പി സലീം (കെ.എച്ച്.എസ്.ടി.യു) , ലത്തീഫ് മംഗലശ്ശേരി (കെ.എ.ടി.എഫ്), ഫസൽ തങ്ങൾ (കെ.എ.എം.എ), പി. അബ്ദുൽ മജീദ് (കെ.യു.ടി.എ), കെ.ഹനീഫ (അസെറ്റ്), ടി. അഷ്റഫ് (കെ.എസ്. ഇ.എം) എന്നിവർ സംസാരിച്ചു. ജലീൽ മോങ്ങം മോഡറേറ്ററായി. എ ജുനൈദ് സ്വാഗതവും നാസർ മങ്കട നന്ദിയും പറഞ്ഞു.
ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95) അന്തരിച്ചു
എടത്വാ: കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ മാതാവ് ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95 ) അന്തരിച്ചു. സംസ്ക്കാരം മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 4ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. പരേതനായ എം.ജെ സേവ്യർ ആണ് ഭർത്താവ്. പരേത ചമ്പക്കുളം ചാക്കത്തയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ജോസ്സി (ജർമ്മനി), എൽസമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി,സേവ്യർ (ജർമ്മനി), ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ (റെയിൽവേ ചെന്നൈ), ആൻ്റണി മണമേൽ (റെയിൽവേ കൊല്ലം), പരേതയായ ജെസ്സമ്മ. മരുമക്കൾ: അപ്രേം തുണ്ടിയിൽ (തിരുവല്ല), സെബാസ്റ്റ്യൻ കൊച്ചുകലയംകണ്ടം (യുകെ), തോമസ്സ് പയ്യംപള്ളിൽ, ടോമിച്ചൻ (തൃക്കിടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജർമ്മനി), എൽസമ്മ (റിട്ടയേഡ് എച്ച് എം, എറണാകുളം), മോളി സെബാസ്റ്റ്യൻ (ചെന്നൈ), ആഷ ആൻ്റണി (കൊല്ലം), സീന സാജൻ (ജർമ്മനി),…
‘വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല’ മുന്നറിയിപ്പുമായി വഖ്ഫ് സംരക്ഷണപ്രക്ഷോഭം
മലപ്പുറം: ‘സാമൂഹിക-സാമുദായിക വികസനത്തിനായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി ഉഴിഞ്ഞു വെച്ച സമ്പത്ത് ഏതു വിധേനെയും സംരക്ഷിക്കുമെന്ന്’ സംഗമം അഭിപ്രായപ്പെട്ടു. വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല എന്ന തലക്കെട്ടിൽ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ബഹുജനാറാലിയും പ്രതിരോധസംഗമവും സംഘടിപ്പിച്ചു. ആയിരത്തിൽപരം വരുന്ന യുവജന-വിദ്യാർഥി റാലി മലപ്പുറം കോട്ടപ്പടിയിൽ നിന്നും തുടങ്ങി കുന്നുമ്മലിൽ അവസാനിച്ചു. റാലിയാനന്തരം നടന്ന പ്രതിരോധസംഗമത്തിൽ പ്രമുഖർ സംവദിച്ചു. എസ്.ഐ.ഒ. ജില്ല പ്രസിഡന്റ് അഡ്വ. അസ്ലം പള്ളിപ്പടി സ്വാഗതമാശംസിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ. കേന്ദ്രകമ്മിറ്റിയംഗം വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി അഫ്ര ശിഹാബ് ആശംസയർപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സി. ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി.
ആശാ വർക്കർമാരുമായുള്ള സർക്കാർ ചർച്ച പരാജയപ്പെട്ടു; വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന് ആശാ വർക്കർമാരുടെ സംഘടന പ്രഖ്യാപിച്ചു. ചർച്ചകൾക്ക് ശേഷം, ആശാ വർക്കർമാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചർച്ച ചെയ്യുകയോ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ലെന്ന് സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് പണമില്ലെന്നും, സമയം നൽകണമെന്നും, സമരം പിൻവലിക്കണമെന്നും എൻഎച്ച്എം പ്രതിനിധികൾ ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്നും, സമരം തുടരുമെന്നും ആശാ വർക്കർമാർ പറഞ്ഞു. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് മിനി വ്യക്തമാക്കി. NHM ഡയറക്ടർ വിനോയ് ഗോയല്‍ നേതൃത്വം നല്കിയ ചർച്ചയ്ക്ക് വിളിച്ചു. നിരാഹാര സമരം ഉൾപ്പെടെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുമ്പോഴാണ് ആശാ തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നും ആശാ…
ഹൈദരാബാദ് മലയാളി ഹൽഖ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് മലയാളി ഹൽഖ മാർച്ച് 16 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ടോളിചൗക്കിയിലെ അജ്വ കൺവെൻഷനിൽ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി പരിപാടി മാറി.ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ പ്രൊഫ. മുഹമ്മദ് ഖാലിദ് മുബഷിർ-ഉസ്-സഫർ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാസത്തിൽ സമൂഹത്തിന്റെ ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ്ഐഒ അഖിലേന്ത്യാ ശൂറാ അംഗം വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി, നോമ്പിന്റെയും സമൂഹസേവനത്തിന്റെയും ആത്മീയ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുല്‍ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ. രാമൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാർ ( എഴുത്തുകാരനും നിരൂപകനും), ഡോ. മുബഷിർ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ…
മുനമ്പം ഭൂമിയിടപാട്: രാമചന്ദ്രൻ നായർ കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തിങ്കളാഴ്ച (2025 മാർച്ച് 17) കേരള ഹൈക്കോടതി റദ്ദാക്കി. അന്വേഷണ കമ്മീഷന്റെ നിയമനത്തെ ചോദ്യം ചെയ്ത് കേരള വഖഫ് ലാൻഡ് സംരക്ഷണ വേദി സമർപ്പിച്ച റിട്ട് ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, വഖഫ് ട്രൈബ്യൂണലിന്റെ മുമ്പാകെ ഇപ്പോഴും പരിഗണനയിലിരിക്കുന്നതിനാൽ, തർക്കം പൊതു ക്രമസമാധാനത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ പോലും, അന്വേഷണ കമ്മീഷൻ നിയമത്തിലെ വ്യവസ്ഥകൾ ഈ ഘട്ടത്തിൽ അവലംബിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചു. അന്വേഷണ കമ്മീഷനെ നിയമിക്കുമ്പോൾ മനസ്സിൽ വയ്ക്കേണ്ട പ്രസക്തമായ വസ്തുതകൾ സർക്കാർ പരിഗണിക്കാത്തതിനാൽ, അന്വേഷണ കമ്മീഷനെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് യാതൊരു പരിഗണനയും കൂടാതെയാണ്. മുനമ്പത്ത് ഭൂമിയെച്ചൊല്ലി നടന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് കമ്മീഷനെ നിയമിച്ചതെന്ന് സർക്കാർ വാദിച്ചിരുന്നു.…
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: മൂന്നാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫ്സാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരുടെ കൊലപാതക കേസുകളിലാണ് തെളിവെടുപ്പ് നടത്തിയത്. പെരുമലയിലെ വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. അഫ്ഫാനെ ചുറ്റിക, ബാഗ്, സ്വർണം പണയം വച്ച സ്ഥലം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. എലിവിഷം, പെപ്സി സിഗരറ്റ്, മുളകുപൊടി എന്നിവ വാങ്ങിയ കടയിലേക്കും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഫർസാനയെ ബൈക്കിൽ കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. ഇളയ സഹോദരൻ അഫ്സാനെയും കാമുകി ഫർസാനയെയും കൊലപ്പെടുത്തിയ കേസിൽ അഫാൻ പോലീസ് കസ്റ്റഡിയിലാണ്. നെടുമങ്ങാട് കോടതി മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നേരത്തെ, പാങ്ങോട്, കിളിമാനൂർ പോലീസ് അഫാനുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരി 24 നാണ് വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സൽമ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, കാമുകി ഫർസാന…
ആശ വർക്കർമാർക്ക് പിന്നാലെ അംഗന്‍വാടി ജീവനക്കാരും സമരത്തിലേക്ക്
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് പുറത്ത് ഒരു വിഭാഗം അംഗൻവാടി ജീവനക്കാർ ചൊവ്വാഴ്ച (മാർച്ച് 18, 2025) അനിശ്ചിതകാല സമരം ആരംഭിച്ചു. മിനിമം വേതനവും വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിരമിക്കൽ ആനുകൂല്യങ്ങളും ഓണറേറിയം വർധനവും ആവശ്യപ്പെട്ട് ഒരു വിഭാഗം അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) പ്രവർത്തകർ 36 ദിവസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിവരികയാണ്. സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, തങ്ങളുടെ ഓണറേറിയം ഒരിക്കലും ഒറ്റയടിക്ക് നൽകുന്നില്ലെന്നും അത് ഗഡുക്കളായിട്ടാണ് നൽകുന്നതെന്നും അംഗൻവാടി ജീവനക്കാർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവകാശപ്പെട്ടു. 40 വർഷത്തിലേറെ ജോലി ചെയ്ത ശേഷം വിരമിച്ചവർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾക്കായി പ്രതിമാസ ശമ്പളത്തിൽ നിന്ന് 500 രൂപ കുറച്ചിട്ടും പെൻഷൻ നൽകുന്നില്ലെന്നും അവർ ആരോപിച്ചു. അംഗന്‍വാടികളുടെ ദൈനംദിന ആവശ്യങ്ങൾക്കായി സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ടിവരുന്നുവെന്നും അവർ ആരോപിച്ചു. തിങ്കളാഴ്ച വൈകുന്നേരം…
