സംഘ്പരിവാർ ശ്രമം ഇന്ത്യയെ കലാപഭൂമിയാക്കൽ : വെൽഫെയർ പാർട്ടി

കൊച്ചി: ആരാധനാലയങ്ങൾക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാർ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. മതം നോക്കി വെടിവെച്ചു കൊല്ലുന്ന സംഘപരിവാർ – ഭരണകൂട ഭീകരതയ്ക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് സംഭലിലെ ഷാഹി മസ്ജിദിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ അഭിഭാഷക കമ്മീഷണർ നടത്തിയ സർവ്വേക്ക് എതിരെ പ്രതിഷേധിച്ച ചെറുപ്പക്കാരെ പൊലീസ് വെടിവെച്ചു കൊന്നത് അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം വിഷയങ്ങളിൽ ഉത്തരവ് പ്രസ്താവിക്കുന്നതിന് മുമ്പ് എതിർപക്ഷത്തുള്ളവരെ കേൾക്കണമെന്ന അടിസ്ഥാനപരമായ നിയമവ്യവസ്ഥ പോലും കോടതികൾ പാലിക്കുന്നില്ല എന്നുള്ളത് അത്യന്തം ദുരൂഹമാണ്. 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങളെ തകർക്കുവാനും സാംസ്കാരികമായി ഇല്ലായ്മ…

മക്കരപ്പറമ്പ അമ്പലപ്പടി പ്രദേശത്തെ മുടങ്ങിയ കുടിവെള്ള പ്രശ്നം പരിഹരിക്കണം: വെൽഫെയർ പാർട്ടി

മക്കരപ്പറമ്പ് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നൽകി. ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദിവസേന കുടിവെള്ളം ലഭിക്കുന്നതിൽ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി ദിവസമായി കുടിവെള്ള പദ്ധതി മുടങ്ങിയിട്ട്, അത് വേഗത്തിൽ പരിഹരിക്കുന്നതിനു വേണ്ട ശ്രദ്ധ ഉണ്ടായിട്ടില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടുന്നുണ്ട് എന്ന് അറിയിച്ചു. രണ്ടുതവണ മോട്ടോർ മാറ്റിവെച്ച് ശ്രമം നടത്തിയിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും എവിടെയാണ് ലീക്ക് എന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ആണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷിബിലി ചോലക്കൽ , പന്ത്രണ്ടാം വാർഡ് മെമ്പർ സുഹറാബി കാവുങ്ങൽ എന്നിവർ അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് റഷീദ് കൊന്നോല പരാതി കൈമാറി. ആരിഫ് ചുണ്ടയിൽ, ഫാറൂഖ് കെപി, ആറാം വാർഡ് മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി, സി എച്ച് ഷഹീദലി, ആസാദ് സിപി എന്നിവരും ചേർന്നാണ് പരാതി കൈമാറിയത്.

മുനമ്പം പ്രശ്‌നം മാനുഷിക പരിഗണന നൽകി ഉടന്‍ പരിഹരിക്കണം: എഫ്.ഡി.സി.എ

മുനമ്പം ഭൂമിപ്രശ്‌നം നിയമ വ്യവഹാരങ്ങളിലൂടെയല്ലാതെ മാനുഷിക പരിഗണന നൽകി അടിയന്തിരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്. ഡി. സി. എ) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനെടുക്കുന്ന കാലതാമസം രാജ്യത്തെ മതമൈത്രിയെ തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് സഹായകമാകുന്നത്. ഭൂമി അന്യായമായി കൈവശം വെച്ചിട്ടുള്ള വന്‍കിടക്കാര്‍ക്കെതിരെ നിയമ നടപടികളുള്‍പ്പെടെ ആവശ്യമാണ്. എന്നാല്‍ ഭൂമി വിലകൊടുത്ത് വാങ്ങി തലമുറകളായി താമസിക്കുന്ന സാധാരണക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ ന്യായമായ ഭൂമിയിന്‍മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കുടിയൊഴിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്നും മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് വ്യക്തമാക്കിയിരിക്കെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കക്ഷികള്‍ക്ക് ഇനിയും അവസരം നല്‍കാതെ ഉഭയകക്ഷി ചർച്ചകളിലൂടെ സമവായത്തിലെത്തി തീരുമാനം കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എഫ്. ഡി.…

ശബരിമലയില്‍ ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മതി ഓര്‍ക്കിഡ് പുഷ്പ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പുഷ്പ്പങ്ങള്‍ മതിയെന്നും ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്നും ഹൈക്കോടതി ഉത്തരവ്. പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കരുതെന്നും, ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേര്‍ത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു. അനധികൃത ലബോറട്ടറികളുടെ മൊബൈല്‍ യൂണിറ്റുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ ഇടപെട്ട കോടതി നിലക്കല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റും…

വംശനാശഭീഷണി നേരിടുന്ന ഡണ്‍ലിന്‍ എന്ന പക്ഷിയെ പക്ഷിയോട്ടത്തിനിടെ കണ്ടെത്തി

കൊച്ചി: ഈയിടെ നടന്ന കേരള പക്ഷിയോട്ടത്തിൻ്റെ കൊച്ചി എഡിഷനിൽ കണ്ടെത്തിയ നിലനിൽപ്പിന് ഭീഷണി നേരിടുന്ന 192 ഏവിയൻ ഇനങ്ങളിൽ പെട്ട ഡൺലിൻ എന്ന ചെറിയ കടൽപ്പക്ഷിയെ കണ്ടെത്തി. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തയ്യാറാക്കിയ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ റെഡ് ലിസ്റ്റ് 2023-ലെ ഏറ്റവും കുറഞ്ഞ ആശങ്കയിൽ നിന്ന് 2024-ൽ ഭീഷണിയുടെ നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. സ്പീഷീസുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാണ്. പുതുവൈപ്പ് ബീച്ചിൽ പക്ഷിപ്രേമികളായ കെ.കെ.കൃഷ്ണകുമാർ, അലൻ അലക്‌സ്, വി.രഞ്ജിത്ത് എന്നിവരാണ് ഡൺലിനെ കണ്ടത്. വാർഷിക ഇവൻ്റിൽ വ്യക്തിഗത പക്ഷികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞു. 2023-ലെ 187 ഇനങ്ങളിൽ നിന്നും 8,639 വ്യക്തിഗത പക്ഷികളിൽ നിന്നും 100 ഓളം ഏവിയൻ പ്രേമികൾ ഈ വർഷം 4,885 വ്യക്തിഗത പക്ഷികളെ കണക്കാക്കി. ദീർഘകാലവും നിരന്തരവുമായ നിരീക്ഷണങ്ങളിലൂടെ മാത്രമേ ജനസംഖ്യാ പ്രവണതകൾ കണ്ടെത്താനാകൂ എന്ന്…

എറണാകുളത്ത് പൈതൃക നടത്തം സംഘടിപ്പിച്ചു

കൊച്ചി: ലോക പൈതൃക വാരാചരണത്തിൻ്റെ ഭാഗമായി ഞായറാഴ്ച (നവംബർ 24) നടന്ന എറണാകുളം ഹെറിറ്റേജ് വാക്കിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. ‘ദി കൊച്ചി ഹെറിറ്റേജ് പ്രോജക്ടും’ എറണാകുളം കരയോഗത്തിൻ്റെ ഹെറിറ്റേജ് സബ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഈ പദയാത്ര, ഒരുകാലത്ത് വിചിത്രമായിരുന്ന തീരദേശ നഗരം എങ്ങനെയാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു തുറമുഖമായി പരിണമിച്ചത് എന്നതിലേക്ക് വെളിച്ചം വീശിക്കൊണ്ട് അക്കാദമിക് വിദഗ്ദർ ഉൾപ്പെടെയുള്ള സദസ്സുകളെ കൂട്ടിക്കൊണ്ടുപോയി. തിരക്കേറിയ വ്യാപാര കേന്ദ്രമായി എറണാകുളത്തിൻ്റെ വളർച്ച കൊച്ചിയെ ആഗോള തുറമുഖ നഗരമായി മാറ്റുന്നതിനുള്ള അടിത്തറ പാകി. കേരളത്തിൻ്റെ ഉൾപ്രദേശങ്ങളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഊർജ്ജസ്വലമായ വിപണികളോടെ, എറണാകുളം വാണിജ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ റെയിൽവേയുടെ വരവ് ഈ മേഖലയെ കൂടുതൽ പുനർനിർമ്മിച്ചതായി പദയാത്രയുടെ നേതാവും ദി കൊച്ചി ഹെറിറ്റേജ് പ്രോജക്ടിൻ്റെ സ്ഥാപകനുമായ ജോഹാൻ ബിന്നി കുരുവിള പറഞ്ഞു. റെയിൽപ്പാതകൾ…

കോന്നിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട: കോന്നിയില്‍ വീട്ടിനുള്ളിലെ ഡൈനിംഗ് ടേബിളിന്റെ കാലില്‍ ചുറ്റിയിരുന്ന രാജവെമ്പാലയെ കണ്ട് വീട്ടുകാർ പരിഭ്രാന്തയിലായി. വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് രാജവെമ്പാലയെ വനപാലകര്‍ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. ആനകുത്തി പെരിഞ്ഞൊട്ടയ്ക്കല്‍ അയ്യന്തിയില്‍ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലില്‍ ചുറ്റിയ നിലയിലാണ് രാജവെമ്പാലയെ കണ്ടത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് തോമസ് എബ്രഹാമിന്റെ വീട്. ഞായറാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. മുമ്പും ഇവിടെ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. രാജവെമ്പാലയടക്കം വരുന്ന വിഷപാമ്പുകളെ പിടികൂടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചതാണ് രാജവെമ്പാലയെ പിടിക്കാന്‍ സഹായമായത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് നേരിട്ട് പിടികൂടുന്ന 11-ാമത്തെ രാജവെമ്പാലയാണിത്. പിടികൂടിയ രാജവെമ്പാലയെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു. കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് രാജേഷ്‌കുമാര്‍, ഡി രാജേഷ്, എ അഭിലാഷ്, എസ് ലാലു, കുമാര്‍,…

സംഭാൽ വെടിവെപ്പ്: മുസ്‌ലിം കൂട്ടക്കൊലയിൽ പ്രതിഷേധിക്കുക: സോളിഡാരിറ്റി

കോഴിക്കോട്: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത യോഗീ സർക്കാറിനെതിരെ പ്രതിഷേധം ഉയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. കോടതികൾ കർസേവക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോൾ തെരുവിലിറങ്ങാതെ വഴിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭൽ കോടതി എതിർഭാഗത്തെ കേൾക്കാൻ പോലും തയാറാകാതെ ഷാഹി മസ്ജിദ് സർവേ ചെയ്യാൻ അഡ്വക്കറ്റ് കമ്മീഷണറെ ചുമതലപ്പെടുത്തുന്നത്. ഹരജി സമർപ്പിച്ചു കേവലം മൂന്ന് മണിക്കൂർ കൊണ്ട് തന്നെ കോടതി സർവേ നടത്താൻ അനുമതി നൽകി. അന്ന് വൈകീട്ട് തന്നെ സർവേ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇത്രയും തിടുക്കപ്പെട്ട് സുപ്രധാനമായ സംഭവത്തിൽ ഇടപെടൽ നടത്തുന്ന ജഡ്ജിമാരെ നിലക്കുനിർത്താൻ സുപ്രീം കോടതി തയാറാകണം. ജീവൻ നൽകിയും ആരാധനാലയങ്ങൾ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ശഹീദുകൾക്ക് പ്രാർഥനകൾ അർപ്പിക്കുകയാണ്. ഇന്ത്യൻ മുസ്‌ലിമിന്റെ ചരിത്ര പൈതൃകങ്ങൾ നശിപ്പിച്ചു തീർക്കാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ ആയ യൂഫോറിയയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. താമരശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ ക്യാമ്പ് മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി എ ഓ റശീദ് സഖാഫി വി എം ഉദ്‌ഘാടനം ചെയ്തു. ഇരുനൂറോളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. ഈ മാസം 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടക്കുന്നുണ്ട്. ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ റൈഹാൻ വാലി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ഡോ. മിൻഹാജ്, ഇസ്മാഈൽ മദനി, ലിജോ തോമസ്, മൊയ്തീൻ കുട്ടി സഖാഫി, മുഹമ്മദ് അഹ്‌സനി, റിയാസ് ചുങ്കത്തറ, സമദ് യൂണിവേഴ്‌സിറ്റി സംബന്ധിച്ചു.

പാലക്കാട്ട് യുഡിഎഫ് വിജയം ബിജെപിയെ ഞെട്ടിച്ചു!

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചരിത്ര വിജയം ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. മുൻ വക്താവ് സന്ദീപ് വാര്യരുടെ രാജി ഉൾപ്പെടെയുള്ള ബിജെപിക്കുള്ളിലെ വിള്ളലുകൾ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് സൂചനകള്‍ അയച്ചിരുന്നു, ഇത് സി. കൃഷ്ണകുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെടാനും മേൽനോട്ടം വഹിക്കാനും രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർഎസ്എസ്) പ്രേരിപ്പിച്ചു. പാലക്കാട്ടെ പാർട്ടിയുടെ അടിത്തറയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും 39,549 വോട്ടുകൾ നേടി തങ്ങളുടെ വോട്ട് വിഹിതം നിലനിർത്തിയെന്നും ബിജെപി നേതൃത്വം അവകാശപ്പെട്ടെങ്കിലും പാലക്കാട് നഗരസഭയിൽ കൃഷ്ണകുമാറിൻ്റെ വോട്ട് ഇടിഞ്ഞത് നേതൃത്വത്തിന് അങ്കലാപ്പുണ്ടാക്കി. പാലക്കാട്ട് ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി ഇടിഞ്ഞു, സി. കൃഷ്ണകുമാറിന് 39,549 വോട്ടുകൾ ലഭിച്ചു, മെട്രോമാൻ ഇ. ശ്രീധരൻ 2021 ൽ പാർട്ടിക്ക് നേടിയ 50,220 വോട്ടിൽ നിന്ന് ഗണ്യമായ ഇടിവ്. ആ വോട്ട് ഷെയറിനു കാരണം…