എറണാകുളം: സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗ്രാൻഡ് സ്ക്വയറിൽ യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു. ഇസ്ലാം വിരുദ്ധ പൊതുബോധം നിലനിൽക്കെ കാഴ്ചക്കാരായി നിൽക്കാതെ മുസ്ലിം സമൂഹത്തെ മുന്നിൽ നിന്ന് നയിക്കുന്ന സർഗാത്മക യൗവനമായി മാറാനും ഇസ്ലാമോഫോബിയ കാലത്തും ഇസ്ലാമിക പ്രതിനിധാനമായി ജീവിക്കാനും കഴിയണമെന്ന് പറഞ്ഞ് ഇഫ്താർ സന്ദേശം നൽകികൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ജമാൽ പാനായിക്കുളം സംസാരിച്ചു. സിറ്റിയിലെ യുവാക്കളായ ബിസിനസുകാരേയും പ്രൊഷനുകളേയും ഒരുമിച്ച് കൂട്ടി നടത്തിയ ഇഫ്താറിൽ വംശീയതയും ലഹരിയും പിടി മുറുക്കിയ ലോകത്ത് യുവജന സംഘടനകൾ ദൗത്യമറിഞ്ഞ് സജീവമാകണമെന്ന് പങ്കു വെച്ച് അതിഥികൾ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് ഷറഫുദീൻ നദ്‌വിയുടെ സമാപനത്തോടെ മീറ്റ് അവസാനിച്ചു.
Category: KERALA
ബിജെപി പ്രവർത്തകൻ സൂരജിന്റെ കൊലപാതകം: ഒമ്പത് സിപിഐ എം അംഗങ്ങൾ കുറ്റക്കാരാണെന്ന് കോടതി
കണ്ണൂര്‍: 19 വർഷത്തെ നിയമയുദ്ധത്തിന് വിരാമമിട്ട്, തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച (മാർച്ച് 21, 2025) കണ്ണൂരിലെ മുഴപ്പിലങ്ങാട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകൻ സൂരജിനെ 2005-ൽ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] അംഗങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. പത്താമത്തെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി ടികെ രജീഷും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനോരാജ് നാരായണൻ, എൻ.വി.യാഗേഷ്, കെ.ശ്യാംജിത്ത്, നെയ്യോത്ത് സജീവൻ, പ്രഭാകരൻ, കെ.വി.പത്മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ, നാഗത്താൻകോട്ട പ്രകാശൻ എന്നിവരും ഉൾപ്പെടുന്നു. രണ്ട് പ്രതികളായ പികെ ഷംസുദ്ധീൻ, ടിപി രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കിടെ മരിച്ചു. 2005 ഓഗസ്റ്റ് 7 ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജ് (32) വെട്ടേറ്റു മരിച്ചത്. സിപിഐ എം വിട്ട് ബിജെപിയിൽ ചേർന്നതിനാണ് അദ്ദേഹത്തെ…
അന്താരാഷ്ട്ര വനദിനം: ജില്ലാതല ആഘോഷം സംഘടിപ്പിച്ചു
ഇടുക്കി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനദിനം 2025 ജില്ലാതല ആഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വനസംരക്ഷത്തിന്റെ പ്രാധാന്യവും വനവും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധവും വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ 25 ക്യൂബ് റൂട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയ അനറ്റ് മരിയ നോബിളിനെ ആദരിച്ചു. വെള്ളാപ്പാറ നിശാഗന്ധി മിനി ഡോര്‍മറ്ററിയില്‍ നടന്ന പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വിപിന്‍ദാസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ടി.ഇ. നൗഷാദ്, ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.ജയചന്ദ്രന്‍, ഇടുക്കി ഫ്ളൈയിങ് സ്‌ക്വാഡ് ഡിവിഷന്‍, ഡി എഫ് ഒ എം. ജി വിനോദ്കുമാര്‍,…
നിറപ്പകിട്ടിന്റെ ഉത്സവലഹരിയില്‍ മനം നിറഞ്ഞ് ഭിന്നശേഷിക്കാര്‍; ആഘോഷമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഡൗണ്‍സിന്‍ഡ്രോം ദിനം
തിരുവനന്തപുരം: ചായം പുരണ്ട കൈത്തലങ്ങള്‍ പതിച്ച നിറക്കൂട്ടുകള്‍ കൊണ്ട് ഭിന്നശേഷിക്കാര്‍ തീര്‍ത്ത ഉത്സലഹരിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാഘോഷം വര്‍ണാഭമായി. അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഉത്സവമായിരുന്നു ഇന്നലെ (വെള്ളി) സെന്ററില്‍ അരങ്ങേറിയത്. ദിനാഘോഷത്തിന്റെ ഭാഗമായി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റെപ്പ് അപ് ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളും ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും ചേര്‍ന്നൊരുക്കിയ വര്‍ണവിസ്മയം ഏവരുടെയും ഹൃദയം കവര്‍ന്നു. പ്രത്യേകം തയ്യാറാക്കിയ വെണ്‍ചുവരില്‍ ചായങ്ങള്‍ കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ കൈയടയാളങ്ങള്‍ പതിച്ചുകൊണ്ടുള്ള വര്‍ണചിത്രം ഒരുക്കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന്‍ കെ.വര്‍മ കൂടി എത്തിയതോടെ പരിമിതികള്‍ മറന്ന ആഘോഷമായത് മാറുകയായിരുന്നു. ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് നിറങ്ങള്‍ നിറഞ്ഞ കൈകള്‍ ഉയര്‍ത്തി വീശി കുട്ടികളും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ആദരവ് കൂടി പ്രകടിപ്പിച്ചതോടെ ആഘോഷം…
സംസ്ഥാന വ്യാപകമായി പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ മാര്‍ച്ച് 22, 23 തിയ്യതികളില്‍
തിരുവനന്തപുരം: മാലിന്യമുക്ത നവകേരള പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 22, 23 തീയതികളിൽ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ പൊതുശുചീകരണം നടക്കും. 30-ന് തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യമുക്ത നവകേരള പ്രഖ്യാപനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയാണിത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യ ശേഖരണം നടക്കുന്നുണ്ട്. ഉറവിടത്തിൽ തന്നെ ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്. എന്നാല്‍, ചില സ്ഥലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിയമം കർശനമാക്കിയിട്ടും ഈ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി പിഴ ചുമത്തുന്നുണ്ടെങ്കിലും, മുമ്പ് നിക്ഷേപിച്ചിരുന്നവ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി, ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ ഒരു മെഗാ ക്ലീനിംഗ് പ്രോഗ്രാം സംഘടിപ്പിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ഥലങ്ങളിൽ സാധ്യമായ സ്ഥലങ്ങളിൽ…
ജൽജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ജല്‍ജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ വിഹിതമായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഗഡു കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കും. കരാറുകാരുടെ വൻ കുടിശ്ശിക കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തുക അനുവദിക്കുന്നതോടെ, ഈ സാമ്പത്തിക വർഷത്തേക്ക് കേന്ദ്രം അനുവദിച്ച 1949.36 കോടി രൂപ മുഴുവൻ ജല അതോറിറ്റിക്ക് അവകാശപ്പെടാൻ കഴിയും. ഈ തുകയിൽ, രണ്ടാം ഗഡുവായ 974.66 കോടി രൂപ ഈ സാമ്പത്തിക വർഷം കേന്ദ്ര വിഹിതമായി ലഭിക്കും. 44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേര്‍ത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു.…
മിഷൻ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്‌ദി അനുസ്മരണം: അന്താരാഷ്ട്ര ഓൺലൈൻ സമ്മേളനം മാർച്ച് 22ന്
കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗ് (CML) സ്ഥാപകൻ “മിഷൻ ലീഗ് കുഞ്ഞേട്ടൻ” എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ പി. സി. അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100ാം ജന്മവാർഷിക ആചരണം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. മാർച്ച് 22 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പങ്കുചേരും. കാർഡിനൽ മാർ ജോര്‍ജ് അലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യപ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ…
ഖുർആൻ സമ്മേളനവും ഹിഫ്ള് സനദ് ദാനവും മാര്‍ച്ച് 25 ന് മർകസിൽ
കോഴിക്കോട്: ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25-ാം രാവിൽ ഖുർആൻ സമ്മേളനവും ഹിഫ്ള് സനദ് ദാനവും മർകസിൽ നടക്കും. മാർച്ച് 25 ന് വൈകുന്നേരം 4 മുതൽ 26 പുലർച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ-പ്രാർഥനാ മജ്‌ലിസുകളാണ് നടക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വാർഷിക ഖുർആൻ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്. കൂടാതെ ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ മജ്ലിസ്, തൗബ, തഹ് ലീൽ പ്രാർഥനാ സംഗമം, ദൗറത്തുൽ ഖുർആൻ സദസ്സ് തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തിൽ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും…
അതിഥിത്തൊഴിലാളികളുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കണം: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: കേരളത്തിലുള്ള അതിഥിത്തൊഴിലാളികളുടെ ലഹരി മാഫിയ സംഘങ്ങളും ഭീകരവാദസംഘടനകളുമായുള്ള ബന്ധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ആഭ്യന്തരവകുപ്പും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കി അടിയന്തര നടപടികളെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഗ്രാമങ്ങളില്‍പോലും കഞ്ചാവും എംഡിഎംഎയും ഇതര രാസലഹരികളും സംലഭ്യമാകുമ്പോള്‍ ലഹരി വസ്തുക്കളുടെ പ്രധാന വാഹകരും വിതരണക്കാരും അന്യസംസ്ഥാനത്തൊഴിലാളികളും, അവരുടെ പ്രാദേശിക സംരക്ഷകരും, ഏജന്റുമാരുമാണെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിക്കേസുകളുമായി സംസ്ഥാനത്തുടനീളം നടന്ന വിവിധ അറസ്റ്റുകള്‍ ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളം അതിഥികളായി വിളിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ നാടിന്റെ അന്തകരായി മാറുന്ന സാഹചര്യം അനുവദിച്ചുകൊടുക്കാനാവില്ല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, രാത്രികാല തട്ടുകടകള്‍, ടൂറിസം മേഖലകള്‍ എന്നിവ കേന്ദ്രമാക്കിയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും വിപുലമായ ലഹരിവിതരണ ശൃംഖലകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍…
ജോർദാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും
കോഴിക്കോട്: ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ ഒന്നാം വർഷ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. ജോര്‍ദാന്‍ മതകാര്യവകുപ്പിന് കീഴിൽ 1993 ല്‍ ആരംഭിച്ച ഈ മത്സരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്‌ട്ര ഖുര്‍ആന്‍ മത്സരങ്ങളിലൊന്നാണ്. യുവതലമുറക്കിടയിൽ ഖുർആൻ മനഃപാഠവും പാരായണ ശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ 25 ലക്ഷം ഇന്ത്യൻ രൂപയുടെ അവാർഡുകളാണ് ജേതാക്കൾക്ക് ലഭിക്കുക. സഊദി, അമേരിക്ക, ഇറാഖ്, സുഡാന്‍, ഇന്തോനേഷ്യ, കിര്‍ഗിസ്ഥാൻ, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്കി, ടുണീഷ്യ, റഷ്യ, ബോസ്നിയ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലെ 54 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുർആൻ പഠിതാക്കളാണ് ഇന്നു(മാർച്ച് 20) മുതൽ 26 വരെയുള്ള മത്സരത്തിൽ മാറ്റുരക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ…
