കാരന്തൂർ: ധാർമ്മിക മൂല്യങ്ങൾ ശീലിക്കുന്നതും അച്ചടക്കമുള്ള വിദ്യാർത്ഥികളാവുന്നതും ലക്ഷ്യങ്ങൾ നേടാനും നല്ല ഭാവി ലഭിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ കൾച്ചറൽ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയും പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മത്സരവുമാവണം വിദ്യാർഥികളുടെ ലഹരി. പ്രാഥമിക പഠനകാലത്തെ ഉന്നത ലക്ഷ്യങ്ങൾ ഉണ്ടായാൽ മറ്റു ലഹരികൾ പിടികൂടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും വീട്ടുകാരുടെയും യോജിച്ച പ്രവർത്തങ്ങളിലൂടെ ധാർമിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൾച്ചറൽ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ലഹരി പദാർഥങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മൊബൈൽ അഡിക്ഷൻ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, അശ്ലീലങ്ങൾ എന്നിവക്ക് അടിമപ്പെടാതിരിക്കാനും ക്ലബ്ബിന്റെ കീഴിൽ വരും നാളുകളിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. ക്ലബ് ഭാരവാഹികളായി വിവിധ ക്ലാസുകളിൽ നിന്നും വിദ്യാർഥികളെ തിരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ…
Category: KERALA
വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ദീർഘദൂര ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ വേഗനിയന്ത്രണ സംവിധാനം വിച്ഛേദിച്ച് വേഗത കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പിഴയടച്ച ശേഷമേ വാഹനം വിട്ടുനൽകൂ. ടൂറിസ്റ്റ് ബസുകൾ ഒരിടവേളയ്ക്ക് ശേഷം രൂപം മാറുന്നത് സംബന്ധിച്ച് വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് ഇത്തരം മാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. തുടർന്ന് പരിശോധന കുറഞ്ഞപ്പോൾ ലേസർ ലൈറ്റുകളും അനധികൃത അലങ്കാരങ്ങളും വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതിനാൽ ഇതിനെതിരെയും കർശന നടപടി സ്വീകരിക്കും. സുരക്ഷയെ ബാധിക്കുന്ന അനധികൃത ലൈറ്റ് ഫിറ്റിംഗുകള്‍ മാറ്റിയ ശേഷം മാത്രമേ വാഹനം ഓടിക്കാൻ അനുവദിക്കൂ. അതേസമയം മറ്റ് സ്വകാര്യ വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ നടപടിയെടുക്കും. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവമാണ് ഇത്തരത്തില്‍ നടപടിയെടുക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്.…
നിയമസഭാ മന്ദിരത്തിൻ്റെ സീലിംഗ് തകർന്നു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. ഒരു വാച്ച് ആന്റ് വാർഡിന് പരിക്കേറ്റു. വൈകിട്ട് 3.30 ഓടെ സഭ സമ്മേളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. അസംബ്ലി ഹാളിനോട് ചേർന്നുള്ള ഇടനാഴിയുടെ മുകൾഭാഗത്തെ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്. ഇതിൻ്റെ ഒരു ഭാഗം വാച്ച് ആൻഡ് വാർഡിൻ്റെ ദേഹത്തു വീണു. നിയമസഭാ മന്ദിരത്തിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ കൈക്കാണ് പരിക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് അപകടം. അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ്…
കൊടിഞ്ഞി ഫൈസൽ വധം; സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് പ്രതികളെ സംരക്ഷിക്കാൻ: വെൽഫെയർ പാർട്ടി
മലപ്പുറം : ഫൈസൽ കൊടിഞ്ഞി വധകേസിൽ കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാവാത്തത് പ്രതികൾക്ക് വേണ്ടിയുള്ള സഹായം ചെയ്യൽ ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ആർഎസ്എസുകാർ പ്രതികളായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. നേരത്തെ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വൈകിയത് മൂലം ഇനിയും കേസ് തീർന്നിട്ടില്ല. ആർഎസ്എസുകാർ ആയ പ്രതികളെ സഹായിക്കുന്ന ഇത്തരം നടപടി ആഭ്യന്തരവകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ സർക്കാറിന് എന്താണ് തടസ്സം. ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടികൾ നൽകും എന്ന് ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
സർക്കാരിൽ സമുദായാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം സംബന്ധിച്ച് ധവളപത്രം ആവശ്യപ്പെട്ട് കാന്തപുരം
കോഴിക്കോട്: രാഷ്ട്രീയ അധികാര സ്ഥാനങ്ങളിലും സർക്കാർ ജോലികളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് കേരള സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) തിരിച്ചടി നേരിട്ടത് “മുസ്ലിം പ്രീണനമാണെന്ന” ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലെ അതൃപ്തി മൂലമാണെന്ന ശ്രീനാരായണ ധർമ പരിപാലന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ഈയിടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണിത്. “കേരളത്തിൽ മുസ്ലീങ്ങൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന പ്രസ്താവന ദൗർഭാഗ്യകരമാണ്. നിരീക്ഷണം വസ്തുതാപരമല്ലെന്ന് വ്യക്തമാണ്. എങ്കിലും ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കേണ്ടത് സർക്കാരാണ്,” ജൂൺ 26-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ ആരും നടത്തരുതെന്ന് പിന്നീട് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. “സംസ്ഥാന സർക്കാരിന് ന്യൂനപക്ഷങ്ങൾക്കായി ഒരു വകുപ്പും അവരുടെ ക്ഷേമത്തിനായി ഒരു കമ്മീഷൻ…
മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി
കുന്ദമംഗലം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ റാലി നടത്തി. എൻ എസ് എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് അദ്ധ്യാപകരായ ഷംന, റഷീജ തുടങ്ങിയവർ നേതൃത്വം നൽകി. റാലി സ്കൂളിൽ നിന്നാരംഭിച്ച് കുന്ദമംഗലം വഴി മർകസിൽ സമാപിച്ചു.
ഇടതുമുന്നണി മുസ്ലീം അനുകൂലികളാണെന്ന് വെള്ളാപ്പള്ളി നടേശന്‍; മറുപടിയുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കെതിരെ മുസ്ലീങ്ങളെ അനുകൂലിക്കുന്നുവെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം. ‘പലമതസാരവുമേകം’ എന്ന ഗുരുദേവദർശനമാണോ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി ഉയർത്തിപ്പിടിക്കുന്നതെന്നും, സിപിഎമ്മിൻ്റെ ന്യൂനപക്ഷ സംവരണത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ തിരുത്തണമെന്നും, വെള്ളാപ്പള്ളിയെപ്പോലുള്ളവരുടെ പ്രസ്താവന ബിജെപിക്ക് വോട്ട് നേടിക്കൊടുത്തെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ വിമർശനം. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഎം കാണുന്നതെന്നും, ആരെങ്കിലും തെറ്റായി ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നേതാക്കളും പാർട്ടിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് വിശ്വാസം തിരിച്ചുപിടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടു തുടങ്ങിയ തുടങ്ങിയ…
തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീ കുത്തനെ ഉയര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉപയോക്തൃ ഫീസ് വർദ്ധിപ്പിച്ചു. ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രക്കാർ 1540 രൂപയും യൂസർ ഫീസായി നൽകണം. വരും വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ഇനി ചെലവ് കൂടും. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി വർധിപ്പിച്ചത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി ഉയർത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി അടയ്‌ക്കണം. പുതുക്കിയ നിരക്ക് ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് പ്രകാരമാണ് യൂസർ ഫീ നിരക്ക് വർധിപ്പിച്ചത്. അദാനി…
വിദ്യർത്ഥികളുടെ ശബ്ദമാകേണ്ട ജലീൽ സംസാരിക്കുന്നത് ഒറ്റുകാരൻ്റെ വേഷത്തിൽ: ഫ്രറ്റേണിറ്റി
മലപ്പുറം: പ്ലസ് വൺ സമരവുമായി ബന്ധപ്പെട്ട് സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾകൊപ്പമാണോ അവസരങ്ങൾ നിഷേധിക്കുന്നവർ കൊപ്പമാണോ കെ.ടി ജലീൽ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കണം. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയതും ഒറ്റുകൊടുത്തതുമാണ് ജലീലിൻ്റെ രാഷ്ട്രീയ പാരമ്പര്യം. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠനം നടത്തിയതിൻ്റെ ആനുകൂല്യത്തിലും, രാഷ്ട്രീയ പിൻബലത്തിലും മാത്രം ജോലി തരപ്പെടുത്തിയയാളാണ് ജലീൽ. പ്ലസ് വൺ സീറ്റ് വിഷയത്തിൽ അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ പറഞ്ഞ് സി.പി.എമ്മിൻ്റെ രക്ഷകനാകാൻ വരുന്ന ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ഗവൺമെൻ്റ് എയ്ഡഡ് സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിന് പകരം സെൽഫിനാൻസ് കോളേജുകളാണ് ജില്ലയിൽ അനുവദിച്ചത്. മലപ്പുറം വിരോധം ഉള്ളിൽ പേറുന്ന വംശീയ വെറിയുടെയും, സംഘ്പരിവാർ കൂട്ടായ്മകളുടെയും വ്യാജ പ്രചരണങ്ങൾക്ക് നിയമസഭാംഗമെന്ന നിലയിൽ ആധികാരികത നൽകാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നും ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ പാത ഉപരോധസമരം: ഫ്രറ്റേണിറ്റി ഇന്ന് കലക്ട്രേറ്റിലേക്ക് “മലപ്പുറം പട” ബഹുജന മാർച്ച്
മലപ്പുറം: പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചിട്ടും ജില്ലയിലെ കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളെ സീറ്റില്ലാതെ പുറത്ത് നിർത്തുന്ന സർക്കാർ വിവേചനങ്ങൾക്കെതിരെ തുടർച്ചയായി ദേശീയപാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പാലക്കാട് – കോഴിക്കോട് റോഡില്‍ ഫ്രറ്റേണിറ്റി വനിതാ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയപാത ഉപരോധത്തിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. എസ്.എഫ്.ഐ സമരത്തിനെതിരെയുള്ള മന്ത്രിയുടെ പരിഹാസം മലപ്പുറത്തെ വിദ്യാർത്ഥികളുടെ അവകാശസമരങ്ങൾക്ക് നേരെയുള്ളതാണ്. സർക്കാർ വാദങ്ങൾക്ക് ന്യായം ചമച്ചിരുന്ന എസ്.എഫ്.ഐ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. ഇടതു സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഹൈവെ ഉപരോധത്തിൽ നിഷ്‌ല മമ്പാട് (ജില്ലാ വൈസ് പ്രസിഡന്റ്), ഹുസ്ന പി കെ (മങ്കട മണ്ഡലം കമ്മിറ്റി അംഗം), ഫിദ സഹീർ (തിരൂർ മണ്ഡലം സെക്രട്ടറി), ജസ (തിരൂർ മണ്ഡലം കമ്മിറ്റി അംഗം), ഫിദ കാളികാവ് (വണ്ടൂർ…
