മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മർകസ് ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ബോധവത്കരണ റാലി

കുന്ദമംഗലം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ റാലി നടത്തി. എൻ എസ് എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് അദ്ധ്യാപകരായ ഷംന, റഷീജ തുടങ്ങിയവർ നേതൃത്വം നൽകി. റാലി സ്കൂളിൽ നിന്നാരംഭിച്ച് കുന്ദമംഗലം വഴി മർകസിൽ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News