കോണ്‍ഗ്രസും ബിജെപിയും കേരള വിരുദ്ധര്‍: പിണറായി വിജയൻ

കണ്ണൂര്‍: ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) കേരള വിരുദ്ധ സമീപനമാണെന്നും, സംസ്ഥാനം അവരെ അംഗീകരിക്കാത്തതായിരിക്കാം അതിനു കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് (ഏപ്രിൽ 23) കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കവെ, കേരളത്തിലെ ജനങ്ങൾ ഇന്നലെ അവരെ അംഗീകരിച്ചിട്ടില്ല, ഇന്നോ നാളെയോ അംഗീകരിക്കാനും പോകുന്നില്ലെന്നും അതിൽ അവർ വിഷമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ബിജെപിയെ നിരാകരിച്ചത് പാർട്ടിയെ അലോസരപ്പെടുത്തിയെന്നും ഇത് സംസ്ഥാനത്തോടുള്ള സ്ഥിരമായ ശത്രുതയിലേക്ക് നയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയെങ്കിലും കോൺഗ്രസ് പാർട്ടിയുടെ സമീപനവും കേരള വിരുദ്ധതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ ക്ഷേമത്തിന് മുൻഗണന നൽകുന്ന പ്രതിനിധികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സംസ്ഥാനത്തിൻ്റെ താൽപ്പര്യങ്ങളും മൂല്യങ്ങളും അവഗണിക്കുന്നവരോട് കേരളത്തിലെ ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തി അദ്ദേഹം അടിവരയിട്ടു. കേരളത്തിലെ 18 കോൺഗ്രസ് അംഗങ്ങളുടെ…

ഹള്റതു സാലികീൻ: മർകസിൽ ദർസുകൾക്ക് പഠനാരംഭം കുറിച്ചു

കോഴിക്കോട്: വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം അദ്ധ്യനമാരംഭിക്കുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദർസുകൾക്ക് മർകസിൽ പഠനാരംഭം കുറിച്ചു. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ചൊല്ലിക്കൊടുത്ത് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പഠനാരംഭത്തിന് നേതൃത്വം നൽകി. മതപരമായ അറിവുകൾ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും ദർസുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടും വിധം സജ്ജീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 40 ദർസുകളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. രാവിലെ പത്തോടെ മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പഠനാരംഭ ചടങ്ങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സന്ദേശ ഭാഷണം നടത്തി. വി.പി.എം ഫൈസി…

റെയ്ച്ചല്‍ ഏബ്രഹാം (87) അന്തരിച്ചു

പോത്താനിക്കാട്: കീപ്പനശ്ശേരില്‍ കുടുംബത്തില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം (84 വയസ്) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, അനി, ലീ, സുമി. മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു. സംസ്‌കാരം പോത്താനിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ സ്വവസതിയില്‍ എത്തിക്കുന്ന മൃതദേഹം 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഇടവക പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. പരേത ലാലു കുര്യാക്കോസിന്റെ (ന്യൂജേഴ്‌സി, യു.എസ്.എ) സഹോദര ഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 9961355864). വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.

മോദിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ പ്രചാരണവുമായി കോൺഗ്രസ്

കൊച്ചി: പ്രകടനപത്രികയ്‌ക്കെതിരായ പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രചാരണം ആരംഭിച്ച കോൺഗ്രസ്, തിരഞ്ഞെടുപ്പ് വാഗ്ദാന രേഖയെക്കുറിച്ച് നരേന്ദ്ര മോദിയെ പഠിപ്പിക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമയം തേടി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലീങ്ങൾക്ക് പുനർവിതരണം ചെയ്യുമെന്ന് മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെ, പ്രകടനപത്രികയുടെ പകർപ്പുകൾ പാർട്ടിക്ക് അയയ്ക്കുമെന്ന് സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞു. മോദിക്കെതിരെ ഒരു ലക്ഷം പേരുടെ ഒപ്പോടെ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ കോൺഗ്രസ് പാർട്ടിയും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കും. അതിന് നിങ്ങള്‍…

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം – പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് *റസാഖ് പാലേരി* ഗുണഭോക്താക്കൾക്ക് കൈമാറി. കെ.എസ്.ടി എം സംസ്ഥാന പ്രസിഡന്റ് സി.പി. രഹ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഇ.സി.ആയിഷ. പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, കെ.എസ്.ടി.എം. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശരീഫ്.വി, സ്റ്റേറ്റ് സെക്രട്ടറി ഹബീബ് മാലിക്, ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി, പാർട്ടി മണ്ഡലം പ്രസിഡണ്ട് അഹ്മദ് ശരീഫ്, വെൽഫെയർ പാർട്ടി, കെ.എസ്.ടി.എം. പ്രതിനിധികളായ എ. സദ്റുദ്ദീൻ, ഷംസുദ്ദീൻ ചെറുവാടി. പി. പി. മുഹമ്മദ്, കെ.എൻ. ജലീൽ, ജംഷീൽ അബൂബക്കർ, ഇക്ബാൽ കെ, കെ.എ സലാം എന്നിവർ സംസാരിച്ചു കെ.എസ്.ടി.എം അംഗങ്ങളിൽ നിന്നും മറ്റുമുള്ള…

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണം: പി. മുജീബുറഹ്മാൻ

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. ശാന്തപുരം അൽജാമിഅയിൽ സംഘടിപ്പിച്ച യൂണിറ്റ് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സംഗമം ‘ഡിവൈസ് 24’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം മലിനപ്പെടുത്താനുള്ള സംഘ്പരിവാറിന്റ ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ശൂറ അംഗം എൻ.എം. അബ്ദുർഹ്മാൻ, ഡോ നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ ടി.പി. സ്വലിഹ്, ഷാഹിൻ സി.എസ്, നിഷാദ് കുന്നക്കാവ്, തൻസീർ ലത്വീഫ്, ഒ.കെ. ഫാരിസ്, ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ധീൻ, ടി. ഇസ്മാഈൽ, മലപ്പുറം ജില്ലാ സെക്രട്ടറി അജ്മല്‍ കെ എന്‍,…

സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തെ ദുർബപ്പെടുത്തരുത് : റസാഖ് പാലേരി

മലപ്പുറം : ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഇൻഡ്യാ മുന്നണിയും സംഘപരിവാർ മുന്നണിയും തമ്മിൽ നടക്കുന്ന ശക്തമായ മത്സരമാണ് രാജ്യത്ത് നടക്കുന്നത്. ഈ പോരാട്ടത്തിൽ ഇന്ത്യമുന്നണിയിലെ രണ്ട് കക്ഷികൾ പരസ്പരം മത്സരിക്കുന്ന കേരളത്തിൽ സംഘപരിവാർ വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളെ ദുർബപ്പെടുത്തുന്ന പ്രചരണ കോലാഹങ്ങളിൽ നിന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മങ്കട കൂട്ടിൽ ബൂത്ത് 36, 37 കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ BJPയുടെ സമ്പൂർണ്ണ പരാജയമുറപ്പുവരുത്താൻ വോട്ടർമാരും ജനാധിപത്യ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയെയും അതിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും പിന്തുണക്കുന്ന നിലപാടാണ് വെൽഫെയർ പാർട്ടി ഈ ഇലക്ഷനിൽ സ്വികരിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്ത് മോദി സർക്കാറിൻ്റെ വാർട്ടലുവായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത് . ഭീതിയിലായ സംഘപരിവാർ പല പ്രചരണങ്ങുമായി രംഗത്തുണ്ട്. വലിയ…

ടെക്‌നോപാർക്കിന് സമീപത്തെ ബിയർ പാർലറില്‍ കത്തിക്കുത്ത്; അഞ്ച് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: ശനിയാഴ്ച വൈകിട്ട് കഴക്കൂട്ടത്തെ ബിയർ പാർലറിലുണ്ടായ കത്തിക്കുത്തിൽ അഞ്ച് യുവാക്കൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീകാര്യം സ്വദേശി അക്ബറിൻ്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജന്മദിനം ആഘോഷിക്കാനെത്തിയതിന് പിന്നാലെ രാത്രി 11.30 ഓടെ ടെക്‌നോപാർക്കിന് എതിർവശത്തുള്ള ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നതെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. താമസിയാതെ, ബിയർ പാർലറിൽ ബഹളം സൃഷ്ടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിനെ ചൊല്ലി സംഘം മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടു. പിറന്നാൾ ആഘോഷത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ അംഗങ്ങളെ മറ്റൊരു സംഘത്തിൽപ്പെട്ട യുവാവ് കത്തിയെടുത്ത് കുത്താൻ തുടങ്ങിയപ്പോൾ, പിറന്നാൾ കേക്ക് മുറിക്കാനുപയോഗിച്ച കത്തി ഉപയോഗിച്ച് ഇവരിൽ നിന്നുള്ള ഒരാൾ എതിരാളി സംഘത്തെ ആക്രമിക്കുകയായിരുന്നു. ശാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് പരിക്കേറ്റത്. ശ്വാസകോശത്തിനും കരളിനും ക്ഷതമേറ്റ ശാലുവിൻ്റെയും കരളിന് പരിക്കേറ്റ സൂരജിൻ്റെയും നില ഗുരുതരമായി തുടരുകയാണ്. ഇവരെ തിരുവനന്തപുരം സർക്കാർ…

സന ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യാത്ര തിരിച്ചു; നിശബ്ദ സേവനവുമായി അഡ്വ. ദീപാ ജോസഫ്

മുംബൈ: കഴിഞ്ഞ 12 വർഷങ്ങളായി സന ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയും നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്ന സാമൂഹിക പ്രവർത്തകനും ഡൽഹി ഹൈകോടതിയാൽ അമ്മക്ക് മകളെ കാണാൻ സാഹചര്യം ഒരുക്കാൻ നിയോഗിക്കപ്പെട്ട സാമൂവൽ ജെറോം ഭാസ്കരും മുംബൈ അന്തർദേശീയ വിമാന താവളത്തിൽ നിന്നും യെമാനിലേക്ക് യാത്ര തിരിച്ചു.അഡ്വ. ദീപാ ജോസഫ് വിദേശ യാത്രയിൽ ആണെങ്കിലും നിരന്തരം ഫോണിലൂടെ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്.യൂറോപ്പില്‍ സന്ദർശനത്തിലാണെങ്കിലും കാര്യങ്ങൾ വേഗത്തിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തകയും സുപ്രീം കോടതി അഭിഭാഷകയുമായ ദീപ ജോസഫിനെ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള അഭിനന്ദിച്ചു. സന ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കഴിഞ്ഞ 5 വർഷമായി ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്നത് അഭിഭാഷക ദീപാ ജോസഫ് ആണ്. നിമിഷയെ കുറിച്ച് 2019 ന്റെ ഒടുവിൽ ആണ് അഡ്വ. ദീപാ ജോസഫ് അറിയുന്നത്. ഉടൻ തന്നെ നിമിഷയുടെ…

19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അദ്ധ്യയന വർഷത്തിന് തുടക്കം

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് ഫൗണ്ടർ ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു. സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതന്മാർ കാരുണ്യത്തിന്റെ വക്താക്കളാകണമെന്നും കരുണയിലധിഷ്ടിതമായ ജീവിതം നയിക്കുന്നവർക്ക് ആരെയും ദ്രോഹിക്കാനോ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ സാധിക്കില്ലെന്നും കാന്തപുരം പറഞ്ഞു. ആഴത്തിലുള്ള പഠനം പോലെ പ്രധാനമാണ് അച്ചടക്കവും ധാർമിക ബോധവുമുള്ള ജീവിതവും. പാഠ്യ വിഷയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ ജീവിത വിശുദ്ധി കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്‌ലാമിയ്യ…