റെയ്ച്ചല്‍ ഏബ്രഹാം (87) അന്തരിച്ചു

പോത്താനിക്കാട്: കീപ്പനശ്ശേരില്‍ കുടുംബത്തില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം (84 വയസ്) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്.

മക്കള്‍: മിനി, അനി, ലീ, സുമി.

മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു.

സംസ്‌കാരം പോത്താനിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ സ്വവസതിയില്‍ എത്തിക്കുന്ന മൃതദേഹം 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഇടവക പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും.

പരേത ലാലു കുര്യാക്കോസിന്റെ (ന്യൂജേഴ്‌സി, യു.എസ്.എ) സഹോദര ഭാര്യയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 9961355864).

വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.

Print Friendly, PDF & Email

Leave a Comment

More News