മഞ്ചേരി: വ്യത്യസ്ത കഴിവുകളുള്ള വനിതാ നേതാക്കൾ സമൂഹത്തിൽ വളർന്നുവരേണ്ടതുണ്ടെന്നും അതിനുവേണ്ട പരിശീലനങ്ങൾ സ്ത്രീകൾ നേടേണ്ടതുണ്ടെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് കേരള ജനറൽ സെക്രട്ടറി ഫസ്ന മിയാൻ. അഞ്ച് വർഷങ്ങൾക്കു മുമ്പ് പിറവിയെടുത്ത വിമൻ ജസ്റ്റിസ് മൂവ്മെന്റ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും ഉന്നമനവും ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. ജില്ലാ കമ്മിറ്റി മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുന്ന നേതൃപരിശീലനം മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സുഭദ്ര വണ്ടൂർ (മീഡിയ, പബ്ലിക് റിലേഷൻ), ബിന്ദു പരമേശ്വരൻ (സോഷ്യൽ മീഡിയ), അഡ്വ. താജുന്നീസ (സമരം, ഇടപെടൽ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ആശംസാ പ്രസംഗം നടത്തി. ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി ആധ്യക്ഷം വഹിച്ചു. റുക്സാന സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഹസീന വഹാബ് സമാപന പ്രഭാഷണം നടത്തി.
Category: KERALA
ഖുർആൻ പഠിതാക്കൾക്ക് നിർവഹിക്കാനുള്ളത് വലിയ ദൗത്യം: കാന്തപുരം
കോഴിക്കോട്: വിശുദ്ധ ഖുർആൻ പഠിതാക്കൾക്ക് സമൂഹത്തിൽ വലിയ ദൗത്യങ്ങൾ നിർവഹിക്കാനുണ്ടെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഖുർആൻ ഹൃദിസ്ഥമാക്കുന്നതോടൊപ്പം അതിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും നന്മയിലധിഷ്ഠിതമായി സമൂഹത്തെ നയിക്കാനും ഹാഫിളുകൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് അലുംനൈ കൂട്ടായ്മ അത്ഖ സംഘടിപ്പിച്ച സമ്പൂർണ പൂർവ്വ വിദ്യാർഥി സംഗമം ‘കോൺഫാബി’ൽ സംസാരിക്കുകയായിരുന്നു. ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ഹിഫ്ള് പഠനകാലത്തെ മനോഹരമായ ഓർമകൾ പങ്കുവെച്ച് ആയിരത്തോളം ഹാഫിളുകൾ പങ്കെടുത്തു. ഖുർആനിക സന്ദേശ പ്രചരണ പ്രവർത്തന രംഗത്ത് പുതിയ ആലോചനകൾക്കും കർമ പദ്ധതികൾക്കും ചടങ്ങിൽ രൂപം നൽകി. സമൂഹത്തിൽ…
അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച യുവാവിനെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടി
പത്തനംതിട്ട: തിരുവല്ലയില്‍ അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മുത്തൂർ ലക്ഷ്മി സദനിൽ പ്രിനു (30) ആണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥനായ സഹോദരീ ഭര്‍ത്താവിന്റെ ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. തിരുവല്ലയിലെ അയൽവാസിയുടെ വീടുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു പ്രിനു. രണ്ട് പെൺകുട്ടികളും അമ്മയും ഉൾപ്പെടെ മൂന്ന് സ്ത്രീകൾ താമസിക്കുന്ന വീടാണിത്. ഏതാനും മാസങ്ങളായി കുളിമുറിയിൽ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് പതിവായിരുന്നു. സ്ത്രീകൾ കുളിമുറിയിൽ കയറുന്നതിന് അല്പം മുമ്പ് ഒളിക്യാമറ സ്ഥാപിക്കുകയും തുടർന്ന് ക്യാമറ എടുത്ത് ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു ഇയാള്‍ ചെയ്തുവന്നിരുന്നത്. പേനയുടെ ആകൃതിയിലുള്ള ഒളിക്യാമറ ഉപയോഗിച്ചാണ് കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസം വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയപ്പോൾ ഒളിക്യാമറ സ്ഥാപിക്കുന്നതിനിടെ പേന കുളിമുറിയിൽ വീഴുകയായിരുന്നു. ക്യാമറയാണെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ…
ആലപ്പുഴയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു; 44 യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് (ഫെബ്രുവരി 23 വെള്ളി) പുലർച്ചെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) ബസിനു തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം ബസ്സിലുണ്ടായിരുന്ന 44 യാത്രക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കായംകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. എന്തോ കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ട ഡ്രൈവർ എല്ലാവരോടും പെട്ടെന്ന് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതുകൊണ്ട് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്ന് പോലീസ് പറഞ്ഞു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചതെന്നും തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കായംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എഞ്ചിന്റെ ശബ്ദത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടെന്നും, തുടര്‍ന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നും, അതിനാലാണ് വാഹനം റോഡരികിൽ നിർത്തിയതെന്നും ബസ് ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ബസിൻ്റെ പിൻഭാഗത്ത് നിന്ന് കനത്ത പുക ഉയരുന്നത് സൈഡ് വ്യൂ മിററിൽ കണ്ടതായും അദ്ദേഹം…
വിശ്വാസത്തെ വര്‍ഗീയവത്ക്കരിക്കുന്ന ‘സാമൂഹിക മാലിന്യങ്ങൾ’ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി
ഫെബ്രുവരി 22 ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ കൺവെൻഷൻ സെൻ്ററിൽ നടന്ന സ്ത്രീകളുമായുള്ള മുഖാമുഖം ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി: സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന വർഗീയതയെ പരാമർശിക്കുമ്പോൾ ഭൗതിക മാലിന്യങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് സാമൂഹിക മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശ്വാസത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, വിശ്വാസത്തെയും വർഗീയതയെയും വേർതിരിച്ചറിയാൻ കഴിയേണ്ടത് പ്രധാനമാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്രമാസക്തമായ വർഗീയതയുടെ പ്രതീകങ്ങളും മുദ്രാവാക്യങ്ങളുമാക്കി മാറ്റുന്നത് ചെറുക്കേണ്ടതുണ്ട്. ഫെബ്രുവരി 22ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ കൺവെൻഷൻ സെൻ്ററിൽ നടന്ന സ്ത്രീകളുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ കുട്ടികൾക്കുപോലും പ്രാപ്തി ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും സംസ്ഥാന സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ട്. “ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ…
കേരളത്തില്‍ കാള്‍സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് അവതരിപ്പിച്ച് ലക്ഷ്മി സര്‍ജ്ജിക്കല്‍സ്
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി എന്‍ഡോസ്കോപ്പിക്കുള്ള മരുന്നുകളും ഉപകരണങ്ങളും ആശുപത്രികളില്‍ നേരിട്ടെത്തിച്ച കാള്‍സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് ഇനി കേരളത്തിലും ലഭ്യമാകും. കൊച്ചിയിലെ ലേ മെറിയിനില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീണ്‍ രാജ് സര്‍വ്വീസ് വാന്‍ ഉദ്ഘാടനം ചെയ്തു. കാള്‍ സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് കേരളത്തില്‍ മെയിന്റനന്‍സില്‍ മാത്രം ഒതുങ്ങാതെ തെലുങ്കാനയ്ക്ക് സമാനമായി ഡെലിവെറിയ്ക്ക് കൂടി സജ്ജമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലേ മെറിഡിയനില്‍ നടന്നുകൊണ്ടിരിക്കുന്ന ഒസ്സികോണ്‍ 2024ന്റെ സംഘാടക സമിതി ചെയര്മാന് ഡോ. ആര് പത്മകുമാര്‍, അമേരിക്കന്‍ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യന്, ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജിം ബെറിന്, കാള്‍ സ്റ്റോഴ്സ് എന്‍ഡോസ്കോപ്പി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഹേമന്ദ് ആനന്ദ്, ഡയറക്ടര്‍മാരായ ശ്രീറാം സുബ്രഹ്മണ്യം, അമിത്…
വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുക: വിമൻ ജസ്റ്റിസ് മൂവ്മെന്റ്
മലപ്പുറം/എടവണ്ണപ്പാറ: ചാലിയാറിലെ വെട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരണപ്പെട്ട വിദ്യാർഥിനിയുടെ വീട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു. കരാട്ടെ പരിശീലകനായ സിദ്ദിഖ് അലി കുട്ടിയെ ശാരീരികമായി പലതവണ പീഠിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. അതിനെല്ലാം വിസമ്മതിക്കുമ്പോൾ ഇതൊക്കെ കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം വീട്ടുകാർ അറിഞ്ഞ് പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയുടെ മരണം നടന്നത്. പഠനത്തിലും കലയിലും മികച്ചു നിൽക്കുകയും ജീവിതത്തെ കുറിച്ച് കൃത്യമായ ലക്ഷ്യബോധമുള്ള തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യക്ക് ഒരുങ്ങുകയില്ല എന്നാണ് വീട്ടുകാരുടെ വിശ്വാസം. അതുകൊണ്ട് കാരണക്കാരായ ആളുകളെ കൃത്യമായ അന്വേഷണം നടത്തണമെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കുട്ടിയുടെ നീതിക്ക് വേണ്ടി എല്ലാ സഹായ സഹകരണവും വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അവർ ഉറപ്പു നൽകി. ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, ജനറൽ സെക്രട്ടറി ബിന്ദു…
മർകസ് ഹാദിയ അക്കാദമി ബിരുദദാനം ശ്രദ്ധേയമായി
കോഴിക്കോട്: മർകസ് ഹാദിയ അക്കാദമിയിൽ നിന്ന് പഠനം പൂർത്തീകരിച്ചവർക്കുള്ള ബിരുദദാനം ശ്രദ്ധേയമായി. സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാദിയ അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശറഫുദ്ദീൻ വെളിമണ്ണ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സമൂഹ നിർമിതിയിലെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ സ്ത്രീകൾ നിർവഹിക്കുന്ന ദൗത്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബബന്ധം ഊഷമളമാക്കുന്നതിലും പുതിയ തലമുറയെ വാർത്തെടുക്കുന്നതിലും സ്ത്രീകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമൂഹ നിർമിതിക്കാവശ്യമായ പരമ്പരാഗതവും നൂതനവുമായ നൈപുണികൾ ആർജ്ജിക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും കാന്തപുരം പറഞ്ഞു. ഹയർ സെക്കൻഡറി പൂർത്തീകരിച്ച 84 പേരും ഡിപ്ലോമ പൂർത്തീകരിച്ച 37 പേരുമാണ് ഇത്തവണ ഹാദിയ ബിരുദം കരസ്ഥമാക്കിയത്. ചടങ്ങിൽ മുഹമ്മദലി സഖാഫിവള്ളിയാട്, ഹാദിയ അക്കാദമി പ്രിൻസിപ്പൽ ശിഹാബുദ്ദീൻ,…
സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതവസാനിപ്പിക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുള്‍പ്പെടെ മലയോരജനതയ്ക്കെതിരെ നടത്തുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പോലീസ് വെടിവെച്ച് കര്ഷകന് മരണപ്പെട്ടു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വന്യജീവികളെയിറക്കി മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില്‍ ഒരേ തൂവല്‍പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. കാര്‍ഷികോ ല്പന്നങ്ങള്ക്ക് അടിസ്ഥാനവില നിശ്ചയിച്ച് സംഭരണത്തിന് തയ്യാറാകാതെ കാര്‍ഷികമേഖലയെ രാജാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന ക്രൂരത കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. വനംവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെയ്ക്കാന്‍ നിയമമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നു. ജനാധിപത്യരാജ്യത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളാണ്. കര്‍ഷകരെയും മലയോരജനതയെയും കാലങ്ങളായി വഞ്ചിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികളാണ്. വരുംദിവസങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കും. ഡല്‍ഹിയില്‍ പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട കര്ഷകന് ശുഭ്കരണ്‍ സിംങ്ന് രാഷ്ട്രീയ കിസാന്‍…
പ്രമുഖ ഓസ്ട്രേലിയൻ കമ്പനിയായ ലിയോണാർഡോയെ ഏറ്റെടുത്ത് യു എസ് ടി
മുൻ നിര പ്രോസസ്സ് ട്രാൻസ്ഫർമേഷൻ കമ്പനിയെ സ്വന്തമാക്കിയതോടെ ഓസ്ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് യു എസ് ടി തിരുവനന്തപുരം: ഓസ്ട്രേലിയ – ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻ നിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു എസ് ടി ഏറ്റെടുത്തു. ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ. യു എസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിരുത് എന്നിവയും ലിയോണാർഡോയുടെ പ്രവർത്തന വൈദഗ്ധ്യവും ഒരുമിപ്പിച്ചു മുന്നേറാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. ലിയോണാർഡോയുടെ വിപണി വ്യാപ്തി വർധിപ്പിക്കാനും, ഒപ്പം യു എസ് ടി യുടെ ഓസ്ട്രേലിയൻ സാന്നിധ്യം ശക്തിപ്പെടുത്താനും ഇതിലൂടെ സാധ്യമാകും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സേവനങ്ങൾ പ്രദാനം ചെയ്യാനും, സാങ്കേതികത്തികവോടെ മോഡൽ ഡിസൈൻ, പ്രോഡക്റ്റ് എഞ്ചിനീയറിങ്, പ്രവർത്തന മികവ്, എന്നിവയ്ക്കൊപ്പം…
