മർകസ് ഖത്മുൽ ബുഖാരി, സനദ് ദാനം: വിഭവ സമാഹരണത്തോടെ സമ്മേളന പരിപാടികൾക്ക് തുടക്കം

കോഴിക്കോട്: ഫെബ്രുവരി 3 ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് വിഭവ സമാഹരണത്തോടെ തുടക്കം കുറിച്ചു. മലപ്പുറം വെസ്റ്റ് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച വിഭവങ്ങൾ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മർകസിൽ എത്തി. ചരക്കുകളുമായെത്തിയ വാഹനങ്ങൾ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലയിലെ 52 റെയ്ഞ്ചുകളിൽ നിന്ന് 56 വാഹനങ്ങളിലായാണ് അരി, പഞ്ചസാര, നാളികേരം, പച്ചക്കറികൾ, പലവ്യജ്ഞനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ എത്തിയത്. പതിനായിരത്തിൽ പരം കുടുംബങ്ങൾ സമാഹരണത്തിൽ ഭാഗമായി. വിഭവ സമാഹരണ പദ്ധതിക്ക് തുടക്കം കുറിച്ച ക്ലാരി ബാവ മുസ്‌ലിയാരെ ചടങ്ങിൽ അനുസ്മരിച്ചു. രണ്ടായിരത്തിലധികം വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന മർകസ് സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകളിലേക്ക് വിഭവങ്ങൾ ഉപയോഗപ്പെടുത്തും. എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങൾ കാവനൂർ,…

അഭിനവിൻ്റെ ചികിത്സക്ക് വേണ്ടി കുഞ്ഞനുജന്മാര്‍ സമാഹരിച്ച തുക കൈമാറി

എടത്വ: അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് നീരേറ്റുപുറം എംടിഎൽപി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂള്‍ അങ്കണത്തിൽ നടന്ന ചടങ്ങ് തലവടി വൈഎംസിഎ പ്രസിഡന്റ് ജോജി ജെ വയലപ്പള്ളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം ജി. കൊച്ചുമോൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സോണി മാത്യു, സ്റ്റാഫ് സെക്രട്ടറി വി.ഐ രമ്യ, അദ്ധ്യാപകരായ അക്സാ സൂസ൯ ഫിലിപ്പ് ,ഹേമ ഹരികുമാർ, ഒ. പി. സുമ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച തുക സ്കൂൾ ലീഡർ അജയ് കൊച്ചുമോനിൽ നിന്നും സമിതി ചെയർമാൻ രമേശ് വി. ദേവ്, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ സ്വീകരിച്ചു. കഴിഞ്ഞ ദിവസം വരെ അഭിനവ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം കൈകൊണ്ട് വരച്ച ശ്രീകൃഷ്ണ ചിത്രം സമ്മാനിച്ച് മുസ്ലിം യുവതി

ന്യൂഡൽഹി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ കൃഷ്ണഭക്തയായ ജസ്ന സലീം സമ്മാനിച്ച ശ്രീകൃഷ്ണന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം ജസ്നയിൽ നിന്ന് സമ്മാനം സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചത്. ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവാണ് ജസ്‌നയെന്ന് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചു. കൃഷ്ണഭക്തയായ ജസ്ന സലിമിൽ നിന്നാണ് കൃഷ്ണചിത്രം പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്. ഭഗവാൻ ശ്രീകൃഷ്ണനിലേക്കുള്ള ജസ്‌നയുടെ യാത്ര ഭക്തിയുടെ പരിണാമ ശക്തിയുടെ തെളിവാണെന്നും അദ്ദേഹം എഴുതി. വർഷങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ ജസ്ന ചിത്രങ്ങൾ സമർപ്പിക്കാറുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് പ്രധാനമന്ത്രിക്ക് കൃഷ്ണന്റെ ചിത്രം ജസ്‌ന സമ്മാനിച്ചത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദഹം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാനമന്ത്രിക്ക് കൃഷ്ണന്റെ ചിത്രം സമ്മാനിക്കണം എന്നത് ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നു എന്ന് ജസ്‌ന പറഞ്ഞു. ആ ആഗ്രഹം നിറവേറ്റിയ സം‌തൃപ്തിയിലാണ് ജസ്ന.…

വൈദികർക്ക് അവരുടെ ഇഷ്ടപ്രകാരം വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിയില്ല: ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ഇടുക്കി: വൈദികർക്ക് അവരുടെ ഇഷ്ടപ്രകാരം വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിയില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പുതുതായി പണികഴിപ്പിച്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയെ വ്യാഴാഴ്ച ഇടുക്കി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയമായി പ്രഖ്യാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ ഇപ്പോഴത്തെ പ്രശ്‌നം തങ്ങളുടെ ഇഷ്ടപ്രകാരം വിശുദ്ധ കുർബാന അർപ്പിക്കണമെന്നതാണ്. കത്തോലിക്കാ സഭയും ആരാധനക്രമവും അനുശാസിക്കുന്ന വിധത്തിൽ പുരോഹിതന്മാർ വിശുദ്ധ കുർബാന അർപ്പിക്കണം. വിശുദ്ധ ബൈബിളിൽ ഒരു വാക്കും ചേർക്കാനോ നീക്കം ചെയ്യാനോ കഴിയില്ല. വിശുദ്ധ കുർബാന, ആരാധനക്രമം, യേശുക്രിസ്തുവിന്റെ ശരീരം എന്നിവയിൽ മാറ്റം വരുത്താൻ വൈദികർക്ക് അവകാശമില്ല. വൈദികർ അവരുടെ കർത്തവ്യങ്ങൾ പാലിക്കണം, അല്മായർ കത്തോലിക്കാ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കണം,” മാർ തട്ടിൽ പറഞ്ഞു. സഭ ഇപ്പോൾ ഒരു ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. എന്നാൽ ദൈവം എല്ലാ പ്രശ്നങ്ങളും പരിഹരിക്കും.…

വിഷ്ണു റാമിന് എന്നെന്നും കാത്തുസൂക്ഷിക്കാനൊരു ഒരു സെൽഫി

തൃശൂര്‍: ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി വിഷ്ണുറാം നമ്പീശന് എന്നെന്നും ഓര്‍മ്മിക്കാനും കാത്തുസൂക്ഷിക്കാനുമൊരു അപൂര്‍‌വ്വ നിമിഷമാണ് വീണു കിട്ടിയത്. ബുധനാഴ്ച തൃപ്രയാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫി എടുക്കാനുള്ള അപൂർവ അവസരമാണ് പതിനേഴുകാരന് ലഭിച്ചത്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഹോട്ടൽ നടത്തുന്ന രാജു നമ്പീശന്റെ മകൻ വിഷ്ണു റാം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ കാത്തുനിൽക്കുകയായിരുന്നു. “സർ, ഒരു സെൽഫി പ്ലീസ്,” തന്റെ ആവേശം നിയന്ത്രിക്കാനാകാതെ വിഷ്ണു റാം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരിഞ്ഞ് അവനെ നോക്കി പുഞ്ചിരിച്ച പ്രധാനമന്ത്രി വിശ്രമസ്ഥലത്തേക്ക് പോയി. അവരെ അമ്പരപ്പിച്ചുകൊണ്ട്, മോദി വസ്ത്രം മാറി, വിഷ്ണുവിന്റെ അടുത്തേക്ക് നടന്നുവന്ന് ചോദിച്ചു. “എന്തുവേണം.” “ഒരു സെൽഫി, സാർ,” വിഷ്ണു റാം പറഞ്ഞു. മോദി അവനെ മുറുകെ പിടിച്ച് പറഞ്ഞു: “അതിൽ…

രാഹുൽ മാങ്കൂട്ടത്തില്‍ ജാമ്യത്തിൽ പുറത്തിറങ്ങി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. പുലർച്ചെ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജനുവരി 9 മുതൽ ജുഡീഷ്യൽ റിമാൻഡിലായിരുന്നു രാഹുല്‍. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, കോൺഗ്രസ് നിയമസഭാംഗങ്ങളായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം, ജയിൽ ശിക്ഷയുടെ ഭീഷണിയിൽ സംസ്ഥാനം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്നോട്ട് പോകില്ലെന്ന് മാങ്കൂട്ടത്തിൽ പറഞ്ഞു. “ഈ നാട്ടിലെ രാജാവിനെപ്പോലെ ഭരിക്കുന്ന പിണറായി വിജയനോട് കിരീടം താഴെയിടാൻ ഞാൻ ആവശ്യപ്പെടുന്നു. ജനങ്ങൾ നോക്കിനിൽക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്ന് സർക്കാർ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിനെത്തുടർന്ന് ജനുവരി 22 വരെ മജിസ്‌ട്രേറ്റ് കോടതി മാങ്കൂട്ടത്തിലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാല്‍, ബുധനാഴ്ച തിരുവനന്തപുരം…

എ ഐ ഉപയോഗിച്ച് തട്ടിപ്പ്: പ്രധാന പ്രതിയെ റിമാൻഡ് ചെയ്തു

കോഴിക്കോട്: അടുത്തിടെ നടന്ന വ്യാജ സാങ്കേതിക തട്ടിപ്പിലെ പ്രധാന പ്രതിയായ കൗശൽ ഷായെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജനുവരി 31 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സമാനമായ മറ്റൊരു സാങ്കേതിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന അഹമ്മദാബാദ് സ്വദേശിയെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 267 പ്രകാരമുള്ള പ്രൊഡക്ഷൻ വാറണ്ട് കോടതി നേരത്തെ പുറപ്പെടുവിച്ചതിനാൽ ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യലിനായി ഡൽഹി പോലീസാണ് കൊണ്ടുവന്നത്. കോടതി നടപടികൾക്ക് ശേഷം 42 കാരനെ വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് തിരികെ കൊണ്ടുപോയി. ഇയാളെ അടുത്തയാഴ്ച തിഹാർ ജയിലിൽ ചോദ്യം ചെയ്യാനും എസ്ഐടിക്ക് അനുമതി ലഭിച്ചു. ജനുവരി 24, 25, 27 തീയതികളിൽ സ്ക്വാഡ് ഇയാളെ ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർനടപടികൾ വീഡിയോ കോൺഫറൻസിംഗിൽ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള തട്ടിപ്പുകാരുടെ…

തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു

എടത്വ :തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു.കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിന് സഹായിക്കുന്നതിന് വിദ്യാലയത്തിൽ കരാട്ടെ പരിശീലനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് സാറാമ്മ ജേക്കബ്,സ്കൂൾ ഉപദേശക സമിതി അംഗം സജി എബ്രഹാം, പൂർവ വിദ്യാർത്ഥികളായ ഡോ. ജോൺസൺ വി. ഇടിക്കുള, പ്രകാശ് എം. ജി,സ്റ്റാഫ് സെക്രട്ടറി ആനി കുര്യൻ,കോഴ്സ് കോഓർഡിനേറ്റർ റോബി തോമസ് എന്നിവർ പ്രസംഗിച്ചു. ആദ്യ ബാച്ചിൽ 50 ഓളം കുട്ടികൾക്ക് പരിശീലനം നൽകും. പി എസ് സിന്ധു പരിശീലകയായി പ്രവർത്തിക്കുന്നു.

കളത്തിൽ ഭഗവതി ക്ഷേത്രത്തിൽ കലങ്കരി ഉത്സവം നടത്തി

ചാവക്കാട് മണത്തല കളത്തിൽ ശ്രീരുധിരമാല ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സന്ധ്യയ്ക്ക് കലംകരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ഭഗവതിക്കും ഉപദേവതകൾക്കും വിശേഷാൽ പൂജകളും സർപ്പപൂജയും ശ്രീരുദ്ര ആഘോഷകമ്മിറ്റിയുടെ ഭജനയും അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്രം മേല്‍ശാന്തി അരുൺ ശാന്തി അടുപ്പിൽ തീ പകര്‍ന്നു. നളിനി മാധവൻ കലംകരിക്കൽ ചടങ്ങിനും ക്ഷേത്രം പ്രസിഡണ്ട് ബാബു ദേവാനന്ദ്, സെക്രട്ടറി സഹദേവൻ, സുധീർ മാധവൻ, സിജിത്ത് തങ്കവേലു എന്നിവർ ആഘോഷങ്ങൾക്കും നേതൃത്വം നല്‍കി.

കേരളത്തിന് 4000 കോടി രൂപയുടെ വികസന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 4,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സംസ്ഥാന വികസനത്തിന് വലിയ ഉത്തേജനം നൽകുന്ന പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ പുതിയ ഡ്രൈ ഡോക്ക് (സിഎസ്‌എൽ), സിഎസ്‌എല്ലിന്റെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ഐഎസ്‌ആർഎഫ്), കൊച്ചിയിലെ പുതുവൈപ്പീനിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍‌വ്വഹിച്ചു. ഈ സംരംഭങ്ങൾ ഇന്ത്യയുടെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാത മേഖലകളെ പരിവർത്തനം ചെയ്യുക, ശേഷിയും സ്വാശ്രയത്വവും വർദ്ധിപ്പിക്കുക എന്ന ഗവൺമെന്റിന്റെ ലക്ഷ്യവുമായി ഒത്തുചേരുന്നു. ഏകദേശം 1,800 കോടി രൂപ മുതൽമുടക്കിൽ സിഎസ്‌എല്ലിലെ പുതിയ ഡ്രൈ ഡോക്ക് ഇന്ത്യയുടെ എൻജിനീയറിങ് മികവിന്റെ തെളിവായി നിലകൊള്ളുന്നു. ഈ പ്രദേശത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യങ്ങളിലൊന്ന്, ഭാവിയിൽ വിമാനവാഹിനിക്കപ്പലുകളും വലിയ വാണിജ്യ കപ്പലുകളും ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.…