മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്

കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ദൃശ്യ വിരുന്നില്‍ പ്രവേശനം നല്‍കുന്നു. ഇതിനായി www.dnft.global എന്ന വെബ്‌സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം. ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന്റെ ഡിഎന്‍എഫ്ടി ആണ് ലോകത്താദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ്…

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ യോജിച്ച നിലപാട് വേണമെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിക്കാനുള്ള പ്രതിപക്ഷ യു.ഡി.എഫിന്റെ തീരുമാനത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഞായറാഴ്ച സ്വാഗതം ചെയ്തു, ഇക്കാര്യത്തിൽ സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തോട് കേന്ദ്രം തുടരുന്ന അവഗണന സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. “രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സംസ്ഥാനത്തിന്റെ പൊതുകാര്യത്തിൽ ഭരണകക്ഷിയായും പ്രതിപക്ഷമായും നിൽക്കുന്നതിൽ അർത്ഥമില്ല. നയപരമായ കാര്യങ്ങളിൽ ഭിന്നതയുള്ള മുതിർന്ന സാമ്പത്തിക വിദഗ്ധർ പോലും കേരളം കേന്ദ്രത്തിൽ നിന്ന് അവഗണന നേരിടുന്നുണ്ടെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്,” ബാലഗോപാൽ ഇവിടെ ഒരു പരിപാടിയിൽ പറഞ്ഞു. സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിപക്ഷം ഒരു പൊതുമുന്നണി രൂപീകരിക്കാൻ സമ്മതിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം നേരിടുന്ന വിവേചനവും ചർച്ചാവിഷയമാകേണ്ടതുണ്ടെന്നും മന്ത്രി…

സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു

കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രഗദ്ഭർ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദ് നജീബ്, മാധ്യമ പ്രവർത്തകൻ പി.കെ. നിയാസ്, മീഡിയ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബെത്തുസ്സക്കാത്ത് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സോളിഡാരി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ദീൻ, റഷാദ് വി.പി, ഫാരിസ് ഒ.കെ, തൻസീർ ലത്വീഫ്, ശാഹിൻ സി.എസ്, സാമൂഹ്യ പ്രവർത്തകൻ അഡ്വ. അമീൻ ഹസൻ, അഡ്വ. മുഫീദ്, ഇസ്മാഈൽ അഫാഫ്…

ഡി.എഫ്.എം.എഫ്. ട്രസ്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിൻറെ തിരഞ്ഞെടുപ്പുയോഗം നടന്നു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിൻറെ ചെയർമാനായി, ഓൾ ഇന്ത്യ റേഡിയോ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാറിനെയും മാനേജിങ്ങ് ഡയറക്ടറായി സതീഷ് കളത്തിലിനെയും ട്രഷററായി സാജു പുലിക്കോട്ടിലിനെയും യോഗം തിരഞ്ഞെടുത്തു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം: കെഎല്‍എഫ് ചര്‍ച്ച

കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.  ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍, പ്രശസ്ത അധ്യാപകന്‍ എന്‍ രാമചന്ദ്രന്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്‍കരണം വരുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍, ഒരു…

ജപ്തി ഭീഷണി നേരിടുന്ന സഹോദരങ്ങൾക്ക് സുരേഷ് ഗോപിയുടെ കൈത്താങ്ങ്

പാലക്കാട്: ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച വിദ്യാര്‍ത്ഥികളായ സഹോദരങ്ങൾക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി രംഗത്തെത്തി. കോങ്ങാട് സ്വദേശികളായ സൂര്യകൃഷ്ണയും ആര്യ കൃഷ്ണയും ജപ്തി ഭീഷണിയിൽ വീടുവിട്ടിറങ്ങേണ്ടിവരുമെന്ന ഭീതിയിലായിരുന്നു. എന്നാല്‍, വിവരമറിഞ്ഞ നടന്‍ സുരേഷ് ഗോപി ബാങ്കിലെ കടം വീട്ടുമെന്ന ഉറപ്പ് നല്‍കിയതോടെ ആശ്വാസത്തിലാണ് ഇരുവരും. 2018ൽ ഇവർ താമസിക്കുന്ന വീട് പണിയാൻ അച്ഛൻ കൃഷ്ണൻകുട്ടി ഭൂപണയ ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് അര്‍ബുദ രോഗം ബാധിച്ച് കൃഷ്ണൻകുട്ടി മരിച്ചു ഇതിനുശേഷം അമ്മ ഹോട്ടല്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. എന്നാൽ മൂന്ന് വർഷം മുമ്പ് അമ്മയും മരിച്ചു. ഇതോടെ ബാങ്ക് വായ്പയുടെ തിരിച്ചടവ് അനാഥരായ മക്കളുടെ ചുമലിലായി. ഇരുവരും പ്ലസ് ടു വിദ്യാർഥികളാണ്. കൂലിപ്പണിക്കാരായ അയൽവാസികളുടെ സംരക്ഷണയിലാണ് ഇവര്‍ ജീവിക്കുന്നത്. ഇതിനിടെയാണ് വീട് ജപ്തി…

സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ ബില്‍ കുടിശ്ശിക; വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കാനൊരുങ്ങി കെ എസ് ഇ ബി

തിരുവനന്തപുരം: സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങള്‍ ബില്‍ കുടിശ്ശിക വരുത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കാനൊരുങ്ങുന്നു. ബില്ല് കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷനുകൾ അവസാനിപ്പിക്കാൻ ബോര്‍ഡ് സര്‍ക്കാരിന്റെ അനുമതി തേടി. കുടിശ്ശികയുള്ള സർക്കാർ ആശുപത്രികളോട് ബോർഡ് പരിഗണന കാണിക്കുമ്പോൾ, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി വിതരണം നിർത്തണമെന്ന് ബോർഡ് നിർബന്ധിക്കുന്നു. സർക്കാർ നിർദേശപ്രകാരം എസ്ക്രോ അക്കൗണ്ട് ഉടമ്പടി സ്ഥാപിക്കാൻ കെഎസ്ഇബി തയ്യാറാവാത്തതിനാൽ ജല അതോറിറ്റിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് മുൻഗണന നൽകാനുള്ള ചുമതല KSEB അതിന്റെ കുടിശ്ശിക പരിഹാര സെല്ലിനെ ഏൽപ്പിച്ചു. കെഎസ്‌ഇബിയും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഇടപാടുകൾ കാര്യക്ഷമമാക്കാനാണ് എസ്‌ക്രോ അക്കൗണ്ടിനുള്ള സർക്കാർ നിർദേശം. എസ്‌ക്രോ കരാർ പാലിക്കാത്തത് വൈദ്യുതി വിച്ഛേദിക്കുമെന്ന് കെഎസ്‌ഇബി ഉറച്ച നിലപാട് സ്വീകരിക്കുന്നു. 37 കോടി രൂപയുടെ പ്രതിമാസ ബില്ലുമായി…

മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കണ്ണൂർ: മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടത് ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമെന്ന് അധികൃതർ. ജയിലിലെ വെൽഫെയർ ഓഫീസിലായിരുന്നു ഹർഷാദിന് ജോലി നല്‍കിയിരുന്നത്. ഇതിന്റെ മറവിലാണ് ഇയാൾ ചാടിയതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. എല്ലാ ദിവസവും ജയിലിന് പുറത്ത് നിന്ന് ഹർഷാദ് പത്രക്കെട്ട് എടുക്കാറുണ്ടായിരുന്നു. ഞായറാഴ്ച പതിവുപോലെ പത്രമെടുക്കാൻ പോയി. ഈ സമയം സ്ഥലത്ത് ഒരു ബൈക്ക് നിർത്തിയിട്ടിരുന്നു. പത്രമെടുക്കാൻ പോയ ഹർഷാദ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഉടൻ അതിൽ കയറി. ബൈക്ക് അവിടെ എത്തിച്ചതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. അതേസമയം, രക്ഷപ്പെട്ട ഹർഷാദിനായി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജയിൽ അധികൃതരോട് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഹർഷാദ്. 2023 സെപ്തംബറിലാണ് ഇയാൾ ജയിലിൽ എത്തിയത്. 10…

മോദിയുടെ കേരള സന്ദര്‍ശനം: തൃപ്രയാർ ശ്രീരാമ ക്ഷേത്രവും ഉള്‍പ്പെടാന്‍ സാധ്യതയെന്ന്

എറണാകുളം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് സൂചന. ഗുരുവായൂരിൽ നിന്ന് തൃപ്രയാറിലേക്ക് പ്രധാനമന്ത്രി റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഗമമായ ദർശനം ഉറപ്പാക്കാൻ ക്ഷേത്രപരിസരത്ത് പോലീസ് സുരക്ഷാ പരിശോധന നടത്തും. ജനുവരി 17ന് രാവിലെ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്‌യാർഡിൽ അന്താരാഷ്ട്ര കപ്പൽ നന്നാക്കൽ സൗകര്യവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് എറണാകുളം മറൈൻ ഡ്രൈവിൽ ബിജെപിയുടെ ബൂത്ത് തല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ഭാരവാഹികളെ അഭിസംബോധന ചെയ്യും. ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് സൂചന.

മർകസ് ആർട്സ് ഫെസ്റ്റ് ഖാഫിന് വർണാഭമായ തുടക്കം; സംവാദ അനുഭവങ്ങൾ പങ്കുവെച്ച് സുൽത്വാനുൽ ഉലമ

കോഴിക്കോട്: ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ‘ഖാഫ്’ ആറാം എഡിഷന് വർണാഭമായ തുടക്കം. നൂറ്റി മുപ്പതോളം മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാ മാമാങ്കം മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനാനന്തരം ആദർശ രംഗത്ത് നടത്തിയ സംവാദ അനുഭവങ്ങൾ ഉസ്താദ് സദസ്സുമായി പങ്കുവെച്ചു. മത സംവാദത്തിന്റെ രീതിയും പ്രസക്തിയും പറഞ്ഞു തുടങ്ങിയ സംസാരം അയിരൂർ, കൊട്ടപ്പുറം, പൂടൂർ തുടങ്ങിയ പ്രശസ്തമായ സംവാദങ്ങളിലൂടെ കടന്നുപോയി. സംവാദ രംഗത്ത് തനിക്ക് കരുത്ത് നൽകിയത് ഇ കെ ഹസൻ മുസ്‌ലിയാരുടെ മാതൃകയും അനുഭവങ്ങളുമാണെന്ന് ഉസ്താദ് ഓർത്തു. ആശയവൈകൃതവുമായി മുന്നിൽ വരുന്ന സംഘത്തെ പ്രതിരോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്നും പുതിയ കാലത്ത് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്താണെന്നും ഉസ്താദ് ഉണർത്തി. ഫെസ്റ്റിൻ്റെ ഭാഗമായി വിദ്യാർത്ഥി സംഘടന…