ജസ്റ്റീഷ്യ സംസ്ഥാന ഭാരവാഹികള്‍

കോഴിക്കോട്: അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ടായി കണ്ണൂര്‍ സ്വദേശി അഡ്വക്കേറ്റ് കെ.എല്‍ അബ്ദുസ്സലാമിനെ തെരഞ്ഞെടുത്തു. കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഡ്വ. അബ്ദുല്‍ അഹദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വ. എം എം അലിയാര്‍, അഡ്വ. ഫൈസല്‍ പി മുക്കം എന്നിവര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും, അഡ്വ. അമീന്‍ ഹസന്‍, അഡ്വ രഹന ശുകൂര്‍, അഡ്വ തജ്മല്‍ സലീഖ് എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അഡ്വ. സി.എം മുഹമ്മദ് ഇക്ബാല്‍ സംസ്ഥാന ട്രഷറര്‍ ആയി തുടരും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടപടലം പരാജയം ഏറ്റുവാങ്ങിയത് അംഗീകരിക്കാതെ പിണറായി വിജയന്‍; ഭരണവിരുദ്ധ വികാരമല്ല തോല്‍‌വിക്ക് കാരണമെന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ശക്തമായ ഭരണവിരുദ്ധവികാരമാണെന്ന് വിലയിരുത്തുമ്പോഴും അത് മുഖവിലയ്ക്കെടുക്കാതെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മും ഘടകകക്ഷികളും ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തിയപ്പോഴും മുഖ്യമന്ത്രി അത് അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഫലം എൽ.ഡി.എഫിന് തിരിച്ചടിയായില്ലെങ്കിലും ഭരണവിരുദ്ധ വികാരം മൂലമാണ് ഈ തോൽവിയെന്ന് വിലയിരുത്തിയത് തെറ്റായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോഴിക്കോട് പൊതുവേദിയില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ ഈ പരാമര്‍ശം സ്വന്തം പാർട്ടിക്കാരുള്‍പ്പടെയുള്ളവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. സൗഹൃദത്തിൻ്റെ സാധ്യതകളിലേക്ക് വാതില്‍ തുറന്നിട്ട് മുസ്ലീം ലീഗിനെക്കുറിച്ച് കരുതലോടെ മാത്രം സംസാരിച്ചിരുന്ന മുഖ്യമന്ത്രി, അതേ വേദിയിൽ ലീഗിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ലീഗാകട്ടെ ഇന്നലെ അവരുടെ മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. ‘നരേന്ദ്ര മോദിയുടെ തന്ത്രങ്ങളുടെ പകര്‍പ്പാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്’ എന്നായിരുന്നു ചന്ദ്രികയില്‍ എഴുതിയത്. മുസ്ലീം ലീഗിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ…

പ്രതിസന്ധി സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തിയ നിങ്ങള്‍ക്ക് നന്ദി; വയനാട്ടുകാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സ്നേഹനിര്‍ഭരമായ കത്ത്

വയനാട്: പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന വയനാട്ടിലെ ജനങ്ങൾക്ക് വികാരനിർഭരമായ കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട് വിടുകയാണെന്ന് മാധ്യമങ്ങളോട് പറയുമ്പോൾ എൻ്റെ കണ്ണുകളിലെ സങ്കടം നിങ്ങൾ കണ്ടിട്ടുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നിങ്ങൾ എന്നെ സംരക്ഷിച്ചു. ഏറെ വേദനയോടെയാണ് മണ്ഡലം വിടാനുള്ള തീരുമാനമെടുത്തത്. വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും രാഹുൽ കത്തിൽ അറിയിച്ചു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് അഞ്ച് വർഷം മുമ്പ് നിങ്ങളുടെ മുന്നിൽ വന്നപ്പോൾ നിങ്ങള്‍ക്ക് ഞാന്‍ അപരിചിതനായിരുന്നു. എന്നാൽ, വയനാട്ടിലെ ജനങ്ങൾ തന്നെ ഹൃദയത്തോട് ചേർത്ത് നിര്‍ത്തിയെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ഓരോ ദിനവും താന്‍ അപമാനിക്കപ്പെട്ടപ്പോള്‍, നിങ്ങള്‍ എന്നെ അളവില്ലാത്ത സ്‌നേഹത്താല്‍ സംരക്ഷിച്ചു. നിങ്ങളായിരുന്നു എന്റെ അഭയവും, വീടും, കുടുംബവുമെന്ന് രാഹുല്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്ബ് പെണ്‍കുടടികലാണ് എന്റെ പ്രസംഗങ്ങള്‍…

ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ നിയമനം സംബന്ധിച്ച കെഎടി ഉത്തരവ് കേരള ഹൈക്കോടതി തള്ളി

കൊച്ചി: ട്രാൻസ്ഫർ കാറ്റഗറി ക്വാട്ടയിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിൽ നികത്താത്ത ഒഴിവുകൾ നിർണയിച്ച് നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റിലൂടെ നിയമനം നടത്താനുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ (കെഎടി) തീരുമാനം കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ബൈ-ട്രാൻസ്‌ഫർ വിഭാഗങ്ങളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം 18 ഒഴിവുകൾ നിലവിലുണ്ടെന്ന് ബെഞ്ച് അടുത്തിടെ നിരീക്ഷിച്ചു. ട്രാൻസ്ഫർ വിഭാഗത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കണ്ടെത്താൻ കേരള സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ഒരു കൃത്യമായ നടപടിക്രമം പാലിക്കേണ്ടതുണ്ട്. ഒഴിവുകൾ ഉണ്ടാകുന്ന തീയതിയിൽ ട്രാൻസ്ഫർ മുഖേനയുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മാത്രമേ ഓപ്പൺ ക്വോട്ടയിൽ നിന്ന് നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റിലൂടെ തസ്തികകൾ നികത്താവൂ എന്ന് പ്രത്യേക ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റിന് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുന്നതിന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ട്രാൻസ്ഫർ വഴി നിയമനത്തിന്…

കൊച്ചി മാടവനയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

എറണാകുളം: ദേശീയ പാതയിൽ മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ പത്തോടെയാണ് അപകടം. മറിഞ്ഞ ബസിനടിയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരൻ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ജിജോയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്ന് അമിതവേഗതയിൽ വന്ന് മാടവന സിഗ്നലിൽ പെട്ടെന്ന് നിർത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് മറിഞ്ഞത്. സിഗ്നൽ ജങ്ഷനിൽ കാത്തുനിന്ന ഇരുചക്രവാഹനത്തിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 40ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. ഇവരിൽ 14 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചാറ്റല്‍ മഴയിൽ അമിതവേഗതയിൽ വന്ന ബസ് പെട്ടെന്ന് സിഗ്നൽ ജംഗ്ഷനിൽ നിർത്തിയതാണ്…

കേരളത്തില്‍ ഇന്നുമുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ആദ്യദിനം 3,22,147 കുട്ടികളാണ് ക്ലാസ്സുകളിലെത്തുക. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9:00 മണിക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നത്. ഇത്തവണ ക്ലാസുകൾ നേരത്തെ തുടങ്ങുകയാണ്. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് ക്ലാസുകൾ ആരംഭിച്ചത്. ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. ഇനിയും അഡ്മിഷന്‍ ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് സമയത്ത് അഡ്മിഷന്‍ ലഭിക്കുമെന്നും അത് വളരെവേഗം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്ന്…

വയനാട്ടിൽ പശുക്കളെ കൊന്ന് ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി

വയനാട്: വയനാട്ടിലെ കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ ഞായറാഴ്ച രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. പശുക്കളെ കൊന്ന തൊഴുത്തിന് സമീപമാണ് കടുവ തിരിച്ചെത്തിയത്. പത്തുവയസ്സുള്ള തോൽപ്പെട്ടി 17 എന്ന ആൺകടുവയാണ് കൂട്ടിൽ കുടുങ്ങിയത്. മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ ഇന്നലെ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം കടുവയെ പിടികൂടുന്നതിന്റെ ഭാ​ഗമായി പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡിഎഫ്ഒയെ നിയമിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ ആയി അജിത്…

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആത്മീയ പിതാവിന് പ്രാർത്ഥനാശംസകൾ നേർന്ന് നിരണം ഇടവക മധുരം വിതരണം ചെയ്തു

നിരണം: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നവാഗതനായ ആത്മീയ പിതാവായ മോറാൻ മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക മധുരം വിതരണം ചെയ്തു,വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കി. പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ ഗ്രാമത്തിൽ കൈതപ്പത്താളിൽ (ഒറേത്ത്) കുടുംബത്തിലെ മത്തായി മത്തായിയുടെയും മേരിക്കുട്ടി മത്തായിയുടെയും ഏഴു മക്കളിൽ ആറാമനായി സാമുവൽ മാത്യു ജനിച്ചു. പരിശുദ്ധ സഭയുടെ ഓർഡർ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ക്രോസിൻ്റെ മദർ സുപ്പീരിയർ മദർ ഗ്രേസ് ഇളയ സഹോദരിയാണ്.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അടുത്ത ആറ് വർഷം, ദരിദ്രരെ സേവിക്കുന്നതിനും ഉത്തരേന്ത്യയിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. 1987-ൽ ദൈവശാസ്ത്രത്തിൽ ബിരുദവും നേടി.1992- ൽ ബിരുദാനന്തര ബിരുദവും…

നാടിന്റെ വികസനത്തിന് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമായി യുവനേതാവ് എത്തുമെന്നും ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നാടിൻ്റെ വികസനത്തിനും പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും ഒപ്പം നിൽക്കുന്ന യുവനേതാവ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങുമെന്ന് ഷാഫി പ്രസ്താവിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന സൂചനയും നൽകി. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ രാജിവെച്ച സാഹചര്യത്തില്‍ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂത്ത് എത്തിയേക്കുമെന്ന് സൂചന. ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതൽ പേർ കേസിൽ പ്രതികളാകുമോ എന്ന സിപിഎമ്മിന്റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മറ്റ് ധൂർത്തുകൾ കുറച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ…

മാനന്തവാടി എം എല്‍ എ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള മന്ത്രിസഭയുടെ ചരിത്രത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തെ യുഡിഎഫ് മന്ത്രിസഭയിൽ പട്ടികവർഗത്തിൽ നിന്നുള്ള പികെ ജയലക്ഷ്മി അംഗമായിരുന്നു. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിക്കുകയും മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തതോടെയാണ് ഒ ആർ കേളുവിന് മന്ത്രിപദം ലഭിച്ചത്. പട്ടിക ജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് അദ്ദേ​ഹം ചുമതലയേൽക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക്…