കാരന്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ സന്ദർശിച്ച് മർകസ് റൈഹാൻ വാലി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. വരുന്ന 12, 13, 14 തിയ്യതികളിലായി നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഐ പി എം സന്ദർശിച്ചത്. പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ച വിദ്യാർത്ഥികൾ അന്തേവാസികൾക്ക് മധുരം നൽകുകയും പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. സന്ദർശനത്തിന് അധ്യാപകരായ മുഹമ്മദ് അഹ്‌സനി, സലാഹുദ്ദീൻ സഖാഫി, ഫാളിൽ നൂറാനി, ഷാജഹാൻ ഇംദാദി നേതൃത്വം നൽകി. രിഹ്ല-യാത്ര എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവലിൽ 150 ഇനങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരക്കും.
Category: KERALA
കവിതാ സമാഹാരം പ്രകാശനം ചെയ്തു
തിരുവനന്തപുരം: കവിതകളെഴുതുന്നവനല്ല, നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കവികളോട് സംസാരിക്കുന്നവനാണ് കവിയെന്ന് എഴുത്തുകാരനും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവറന്റ്റ് വല്‍സന്‍ തമ്പു. രവികുമാര്‍ പിള്ള എഴുതിയ ‘സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്’ എന്ന കവിതാ സമാഹാരം മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക വിഷയങ്ങളാണ് രവികുമാറിന്റെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവസ്ഥയുടെ വിഹല്വതകള്‍ക്കൊപ്പം നല്ലൊരു വായനാനുഭവവും കവിതാ സമാഹാരം നല്‍കുന്നെന്ന് ലിസി ജേക്കബ് പറഞ്ഞു. വിഷയം കൊണ്ട് മാത്രമല്ല വാക്കുകളിലും പ്രയോഗങ്ങളിലും ഏറെ വ്യത്യസ്തമാണ് രവികുമാർ പിള്ളയുടെ കവിതകളെന്നും അവര്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. മായ പുസ്തകാവതരണം നടത്തി. ഡിജിറ്റല്‍ കാലത്ത് എഴുത്തിലുണ്ടായ മാറ്റം, ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി, വാര്‍ദ്ധക്യത്തിന്റെ വേദന തുടങ്ങിയ സമകാലിക പ്രശ്നങ്ങളും മറ്റും കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പൊതുമേഖലയിലും…
ജാമിഅ മര്‍കസ്: കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇസ്ലാമിക് തിയോളജി, ഇസ്‌ലാമിക ശരീഅഃ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടായിരിക്കും. കൂടാതെ പിഎസ്സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ http://jamia.markaz.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 31ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.…
ലയൺസ് ക്ലബ് ഇൻ്റർനാഷണൽ എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
എടത്വ: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 7ന് എടത്വ കഫേഎയിറ്റ് ഹോട്ടലിൽ നടക്കും. തലവടി ലയൺസ് ക്ലബ് പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അധ്യക്ഷത വഹിക്കും.ഡിസ്ടിക്ട് ഗവർണർ ഡോ.ബിനോ ഐ. കോശി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈസ് ഡിസ്ടിക് ട് ഗവർണർ ആർ വെങ്കിടാജലം സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്കും. ഡിസ്ട്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് , ഗ്ലോബൽ എക്സ്റ്റൻഷൻ ടീം കോർഡിനേറ്റർ ജി.വേണുഗോപാൽ ,ജി.എൽ.ടി കോർഡിനേറ്റർ സജി ഏബ്രഹാം സാമുവൽ സോൺ ചെയർമാൻ അഡ്വ.ഷിബു മനല, റിജിയൻ ചെയർമാൻ സാറാമ്മ ബേബൻ, തലവടി ലയൺസ് ക്ലബ് സെക്രട്ടറി ജി. ജയകുമാർ, ട്രഷറർ സന്തോഷ് കുമാർ ,സുനിൽ സാഗർ എന്നിവർ പങ്കെടുക്കും.ഇവരെ കൂടാതെ വിവിധ ക്ലബിൽ നിന്നും ഭാരവാഹികൾ പങ്കെടുക്കും. മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്കൂളിലെ…
കരാട്ടെ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബെൽറ്റ് വിതരണം ചെയ്തു
എടത്വ: തലവടി എ ഡി യുപി സ്കൂളിൽ ആരംഭിച്ച കരാട്ടെ ആദ്യ ബാച്ചിന്റെ ബെൽറ്റ് വിതരണവും അനുമോദന യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ സ്കൂൾ മാനേജർ ജി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വാ എസ് ഐ എം എൽ മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയലേഖ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത്, വാർഡ് മെമ്പർ ബിനു സുരേഷ് എടത്വാ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ഇൻസ്ട്രക്ടർമാരായ പി എസ് സിന്ധു, കെസി ജോളി, പിറ്റി എ പ്രസിഡന്റ് പി പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ എസ് ഗീതാകുമാരി, എസ് രേഖ, കൃഷ്ണകുമാർ കെ, ശരൺ എസ്, ഗീതു ലക്ഷ്മി, സൗമ്യ കെ, രശ്മി പി നായർ, മഞ്ചു എം, അഖിൽ…
കൊച്ചി വാട്ടർ മെട്രോ 30 ഫെറികളുടെ രണ്ടാമത്തെ ലോട്ടിനുള്ള ടെണ്ടർ ഉടൻ തുറക്കും
കൊച്ചി: മെയിൻ ലാൻഡ് മുതൽ കായൽ ദ്വീപുകളിലേക്കുള്ള പ്രവർത്തനം വേഗത്തിലാക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) 30 ഇലക്ട്രിക്-ഹൈബ്രിഡ് വാട്ടർ മെട്രോ ഫെറികളുടെ രണ്ടാമത്തെ ലോട്ടിനായി ഉടൻ ടെൻഡർ തുറക്കാൻ ഒരുങ്ങുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (സിഎസ്‌എൽ) കരാർ നൽകിയിരുന്നതില്‍ ഇതുവരെ മൊത്തം 12 കടത്തുവള്ളങ്ങൾ എത്തിച്ചിട്ടുണ്ട്, അവ ഹൈക്കോടതി-വൈപ്പീൻ, വൈറ്റില-കാക്കനാട് റൂട്ടുകളിൽ KWML വിന്യസിച്ചിട്ടുണ്ട്, ബാക്കിയുള്ളവ വരും മാസങ്ങളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 100 പേർക്ക് യാത്ര ചെയ്യാവുന്ന ഓരോ ബോട്ടിനും ഏകദേശം 7.36 കോടി രൂപയാണ് ചെലവ്. 50 പേർക്ക് യാത്ര ചെയ്യാവുന്ന ഫെറികളിൽ ആദ്യ ലോട്ടിന് സമാനമായ പ്രത്യേകതകൾ ഉണ്ടായിരിക്കും. 2022-ൽ, മെട്രോ ഏജൻസി ഗ്രേറ്റർ കൊച്ചി ഏരിയയിൽ ഫെറികൾക്കായി ടെണ്ടറുകൾ ക്ഷണിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു. സാധ്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, 2023-ൽ KWML അത്തരം 30 ഫെറികള്‍ക്കായി ഓർഡർ നൽകുമെന്ന് തീരുമാനിച്ചു,…
സംസ്ഥാനത്തിനായുള്ള ഗ്രീൻഫീൽഡ് ഇടനാഴി പദ്ധതി ഗഡ്കരി അനാച്ഛാദനം ചെയ്തു
കാസര്‍ഗോഡ്: ഇൻഫ്രാസ്ട്രക്ചർ മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നൽകിക്കൊണ്ട്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വെള്ളിയാഴ്ച സംസ്ഥാനത്തെ റോഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രീൻഫീൽഡ് ഇടനാഴി പദ്ധതി പ്രഖ്യാപിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയിൽ, ഭാരത് പരിയോജന പദ്ധതി പ്രകാരം 1,464 കോടി രൂപ ചെലവ് വരുന്ന 105 കിലോമീറ്റർ ദൈർഘ്യമുള്ള ഒമ്പത് ദേശീയ പാത പദ്ധതികൾക്ക് അദ്ദേഹം ഫലത്തിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടുകയും ചെയ്തു. കാസർകോട് താളിപ്പടപ്പ് മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ഗഡ്കരി, അടിസ്ഥാന സൗകര്യ വികസനവും റോഡ് കണക്റ്റിവിറ്റിയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുമെന്ന് പ്രസ്താവിച്ചു. ഗ്രീൻഫീൽഡ് ഇടനാഴിയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ് 10,371 കോടി രൂപ ചെലവ് വരുന്ന 121 കിലോമീറ്റർ NH 966…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുത്തതിന് നടി ശോഭനയെ വിമര്‍ശിച്ചതിനെതിരെ എംവി ഗോവിന്ദൻ
തിരുവനന്തപുരം: തൃശൂരിൽ ബിജെപിയുടെ വനിതാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ നടി ശോഭനയ്‌ക്കെതിരായ വിമർശനം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രധാനമന്ത്രിയുടെ പരിപാടിയിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ അവരെ ‘കേരളത്തിന്റെ പൊതു സ്വത്ത്’ ആണെന്ന് വിശേഷിപ്പിച്ചു. “പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. കേരളത്തിന്റെ ഭാഗമായി പങ്കെടുക്കുന്നത് തെറ്റാണെന്ന് പറയാമോ? കലാകാരന്മാരെയും കായികരംഗത്തുള്ളവരെയും കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് വലിച്ചിഴക്കരുത്, ”ഗോവിന്ദൻ പറഞ്ഞു. “ശോഭനയെയും മറ്റുള്ളവരെയും ബിജെപിയുമായി യോജിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അവരുടെ രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ തന്നെ, കലാ-കായിക താരങ്ങൾ കേരളത്തിന്റെ പൊതുസഞ്ചയത്തിൽ പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സെലിബ്രിറ്റികളെ അംബാസഡർമാരായി നിയമിക്കുന്നത് അവരുടെ രാഷ്ട്രീയ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല; അവരുടെ കഴിവുകളാണ് മാനദണ്ഡം. ശോഭനയെപ്പോലെ പ്രഗത്ഭയായ ഒരു കലാകാരിയെയും നർത്തകിയെയും ബിജെപിയുമായി ബന്ധപ്പെടുത്താൻ…
കടക്കെണി: വയനാട്ടില്‍ യുവ കർഷകൻ ആത്മഹത്യ ചെയ്തു
കൽപ്പറ്റ: കടക്കെണിയില്‍ പെട്ട് വയനാട്ടില്‍ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ എള്ളുമണ്ണം സ്വദേശി അനിൽ കെ കെ (32)യെയാണ് ബുധനാഴ്ച രാത്രി 11 മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേന്ത്രവാഴയും നെല്ലും കൃഷി ചെയ്യുകയും ക്ഷീര കർഷകവൃത്തിയിൽ ഏർപ്പെടുകയും ചെയ്തിരുന്ന അനിൽ ബാങ്കുകൾക്കും ചില വ്യക്തികൾക്കുമായി അഞ്ചുലക്ഷം രൂപ കുടിശ്ശികയുള്ളതായി കുടുംബാംഗങ്ങൾ പറഞ്ഞു. കാർഷിക ആവശ്യങ്ങൾക്കായി അനിൽ വിവിധ ബാങ്കുകളിൽ നിന്നായി നാലുലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. നെൽക്കൃഷി ചെയ്യാൻ തന്റെ 6 ഏക്കർ നിലം തയ്യാറാക്കാന്‍ 50,000 രൂപ കടം വാങ്ങി. കഴിഞ്ഞ വർഷം ലക്ഷങ്ങൾ മുടക്കി നട്ട 4000 വാഴത്തൈകൾ നശിച്ചു. ഈ വർഷത്തെ നെല്ല് കൊയ്തതോടെ ബാങ്കുകൾക്ക് തിരിച്ചടവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അനിൽ. എന്നാല്‍, വിളവ് പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. അനിൽ അവിവാഹിതനാണെന്നും മാതാപിതാക്കളായ കുര്യൻ, മോളി, ഇളയ സഹോദരൻ…
‘ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ’ സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രവർത്തിക്കുന്ന ശൈഖ് അബുബക്കർ ഫൗണ്ടേഷൻ, മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. 2024 ഫെബ്രുവരി നാലിന് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ സംഘടിപ്പിക്കും. ജി.സി.സി രാജ്യങ്ങളിലും പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ടാലന്റ് സെർച്ച് പരീക്ഷയിൽ രജിസ്ട്രേഷന് അവസരം ലഭിക്കുക. തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം വരെ ഫൗണ്ടേഷന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും നൽകും. ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.safoundation.in നിൽ ജനുവരി 13 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. ടാലെന്റ് സെർച്ച് പരീക്ഷയെ തുടർന്ന് പ്രഖ്യാപിക്കുന്ന…
