നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട്ട് നവവധുവായ 23കാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. രാവിലെ രേഷ്മ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വാതില്‍ തുറന്നപ്പോഴാണ് രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ രേഷ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് രേഷ്മയുടെ ഭർത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല. 2023 ജൂണ്‍ 12-നായിരുന്നു ഇവരുടെ വിവാഹം. പ്രാദേശിക അധികാരികൾ സംഭവസ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴികൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രനിൽ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്ന് ഐഎസ്ആർഒ ചെയർമാൻ; വരും ദിവസങ്ങളിൽ അവയെല്ലാം പങ്കിടും

തിരുവനന്തപുരം: ഇന്ത്യൻ ചന്ദ്രയാൻ-3 ദൗത്യത്തിന് ചന്ദ്രനിൽ നിന്ന് വിലപ്പെട്ട കണ്ടെത്തലുകൾ ലഭിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) എസ് സോമനാഥ് പറഞ്ഞു. കണ്ടെത്തലുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗർണമികാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്ര ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് എസ് സോമനാഥ് ഇക്കാര്യം പറഞ്ഞത്. ചന്ദ്രയാൻ -3 ന്റെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഒരു ഭാഗത്തും തകരാർ ഉണ്ടായിട്ടില്ലെന്നും ഇത് അത്ഭുതപ്പെടുത്തിയെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ലാൻഡിംഗ് വളരെ മൃദുവായിരുന്നു. അതിനുശേഷം റോവറിന്റെ ചലനവും വിന്യാസവും കൃത്യമായിരുന്നു. റോവർ ആസൂത്രണം ചെയ്തതുപോലെ നീങ്ങുന്നു. ചെറിയ താമസം ഉണ്ടെങ്കിലും എല്ലാം തികഞ്ഞു. റോവറിന്റെ രണ്ട് ദൗത്യങ്ങൾ പൂർത്തിയായതായി സോമനാഥ് കൂട്ടിച്ചേർത്തു. റോവറിൽ നിന്ന് വളരെ പ്രധാനപ്പെട്ടതും അതിശയിപ്പിക്കുന്നതുമായ ഡാറ്റയാണ് ഞങ്ങൾക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ലോകം മുഴുവൻ ഈ…

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി (വീഡിയോ)

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവിൽ സ്ഥിതി ചെയ്യുന്ന ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ദർശനം നടത്തി. മുന്‍‌കൂട്ടി നിശ്ചയിച്ച പ്രകാരം, പ്രത്യേകം ക്രമീകരിച്ച പൂജയിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം രാവിലെ ഏകദേശം 10:30 ന് എത്തി. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ തുടക്കം മുതൽ, ഡോ. സോമനാഥ് ഈ സുപ്രധാന ചടങ്ങ് നടത്താൻ ഓരോ പൗർണ്ണമി ദിനവും സ്ഥിരമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നതിനാൽ ഈ ആചരണത്തിന് പ്രാധാന്യമുണ്ട്. ഡോ. സോമനാഥ് കഴിഞ്ഞ ദിവസം രാത്രി 10:40 ന് തിരുവനന്തപുരത്ത് എത്തി. തലസ്ഥാന നഗരം അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം വിപുലമായ സ്വീകരണം സംഘടിപ്പിക്കുകയും ചെയ്തു. പരമ്പരാഗത പൊന്നാടയോടൊപ്പം ഒരു മിനിയേച്ചർ റെപ്രെസന്റേഷൻ പ്രഗ്യാൻ റോവർ സമ്മാനിച്ചു. എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി.നാരായണൻ, വി.എസ്.എസ്.ഇ ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ചടങ്ങില്‍…

എസ്‌പിയെ സ്ഥലം മാറ്റിയാൽ പോരാ സർവീസിൽ നിന്ന് പിരിച്ച് വിടണം: വെല്‍‌ഫെയര്‍ പാര്‍ട്ടി

മലപ്പുറം : എസ്പിയെ തലസ്ഥാനത്തുനിന്ന് മാറ്റിയാൽ പോരായെന്നും സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. ജനകീയ സമരങ്ങൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാനാവാതെ എസ്‌പിയെ മാറ്റാൻ നിർബന്ധിതനായ പിണറായി സർക്കാർ വീണ്ടും ജനാധിപത്യ പേരാട്ടങ്ങളെ അപഹസിക്കുകയാണ്. താനൂർ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളിൽ ഒന്നമാനാണ് എസ്പി സുജിത് ദാസ്. അദ്ദേഹം നേതൃത്വം കൊടുത്ത ഡാൻസാഫ് സംഘത്തിന്റെ മർദ്ദനമേറ്റാണ് താമിർ ജിഫ്രി എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ടത്. മലപ്പുറം ക്രിമിനൽ ജില്ലയായി ചിത്രീകരിക്കാൻ അധികാര ദുർവിനിയോഗം നടത്തിയ എസ്‌പിയെ സസ്പെന്റ് ചെയ്യുകയും കർശനമായ നിയമനടപടിക്ക് അദ്ദേഹത്തെ വിധേയനാക്കുകയും വേണം. അതിന് പകരം അദ്ദേഹത്തെ രക്ഷപ്പെടുത്തി ജനശ്രദ്ധ വഴി തിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ഇപ്പോൾ കണ്ടതിനേക്കാൾ ശക്തമായ ജനരോഷത്തെ സർക്കാറിന് നേരിടേണ്ടി വരും. വെൽഫെയർ പാർട്ടി അടക്കമുള്ള ജനകീയ പോരാട്ടങ്ങളുടെ പ്രതിഫലനമാണ് എസ്.പിയെ മാറ്റുന്നതിലേക്ക് എത്തിച്ചേർന്നതെന്നും വെൽഫെയർ പാർട്ടി…

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്തത് എന്തിന്? പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മറുനാടൻ മലയാളി ചാനലിന്റെ ഉടമ ഷാജൻ സ്‌കറിയയെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്ത പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് അറസ്റ്റ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ സമയം വേണമെന്ന പോലീസിന്റെ അഭ്യർത്ഥന അപേക്ഷാ നടപടികളിൽ കാലതാമസം ഉണ്ടാക്കാനായിരുന്നു എന്നും ചൂണ്ടിക്കാട്ടി. നിയമനടപടികൾ ദുരുപയോഗം ചെയ്ത് പോലീസ് തിടുക്കത്തിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും പോലീസിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയും ചെയ്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നിലമ്പൂർ പോലീസ് സ്‌റ്റേഷനിലെത്തിയ ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മറ്റൊരു കേസിൽ തൃക്കാക്കര പോലീസ് പിടികൂടിയത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കള്ളക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ രാവിലെ 10 മണിക്ക് ഹാജരാകാനാണ് ഷാജന്‍ അവിടെ എത്തിയത്.…

യുപി സ്കൂളിലെ വംശീയാധിക്ഷേപം: എസ് ഐ ഒ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മലപ്പുറം: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അദ്ധ്യാപികയുടെ വംശീയമായ ശിക്ഷാ നടപടിക്ക് ഇരയായ വിദ്യാർത്ഥിക്ക് ഐക്യദാര്‍ഠ്യം പ്രകടിപ്പിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ‘Arrest the Hinduthwa mongering teacher, we are with you Althamash’ എന്ന തലക്കെട്ടിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. എസ്.ഐ.ഒ കേരള സെക്രട്ടറി സഹൽബാസ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ സ്വാഗതം പറഞ്ഞു.

തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ കാണിക്കർ ഗോത്ര വര്‍ഗക്കാർ സന്ദർശിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ കാണാൻ അഗസ്ത്യവനങ്ങളിൽ താമസിക്കുന്ന കാണിക്കർ ഗോത്രവിഭാഗക്കാർ കവടിയാർ കൊട്ടാരത്തിലെത്തി. ഓണത്തിന് മുമ്പ് രാജകുടുംബത്തെ സന്ദർശിക്കുന്ന അവരുടെ വാർഷിക പാരമ്പര്യം കോവിഡ് കാരണം മൂന്ന് വർഷത്തേക്ക് നിർത്തി വെച്ചിരുന്നു. എന്നാല്‍, ഈ വർഷം വാർഷിക സന്ദർശനം പുനരാരംഭിച്ചു, രാജകുടുംബാംഗങ്ങൾ കാണിക്കർ ഗോത്രക്കാരെ പരമ്പരാഗത ബഹുമതികളോടും ആദരവോടും കൂടി സ്വീകരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിന് കാണിക്കർ ഗോത്രത്തിൽ നിന്നുള്ള സമ്മാനങ്ങളായ ‘ഓണക്കാഴ്ച’യും ഗോത്രത്തിലെ അംഗങ്ങൾ കൊണ്ടുവന്നു. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന 17 കുഗ്രാമങ്ങളിൽ നിന്നുള്ള അംഗങ്ങൾ ചിരപുരാതനമായ ആചാരത്തിന്റെ ഭാഗമായാണ് കൊട്ടാരത്തിലെത്തിയത്. പവിത്രമായ അഗസ്ത്യ വനത്തിൽ നിന്ന് ശേഖരിച്ച തേൻ മുളകുപ്പികളിൽ അതിഥികൾ കൊണ്ടുവന്നു. മുളകൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കളും ഇവർ കൊണ്ടുവന്നിരുന്നു. വനത്തിൽ താമസിക്കുന്ന ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്തു. വേണാട്ടിലെ മുൻ ഭരണാധികാരി മാർത്താണ്ഡവർമ്മ ശത്രുക്കളിൽ നിന്ന് അജ്ഞാതനായി ജീവിക്കുമ്പോൾ,…

ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്ത പോലീസിന് തിരിച്ചടി; കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വിട്ടയച്ചു

കൊച്ചി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയെ അറസ്റ്റു ചെയ്ത പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്നലെ നിലമ്പൂര്‍ പോലീസ്‌ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന്‌ ഹാജരായ ഷാജനെ മറ്റൊരു കേസില്‍ തൃക്കാക്കര പോലീസാണ് നിലമ്പൂരിലെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍, എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കേണ്ടി വന്നു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ്‌ ഷാജന്‍ ഇന്നലെ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്‌. ഇതിനിടെയാണ്‌ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ്‌ ആലോചിക്കുന്നതായി ഷാജന്‍ അറിഞ്ഞത്‌. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് രാവിലെ 10:30ഓടെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചെങ്കിലും, ആ വാദം തള്ളിക്കൊണ്ട് കോടതി ഉടന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റിലായാല്‍ 50,000…

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഉത്തരവാദികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റു ചെയ്യാന്‍ പോലീസിന് നിയമോപദേശം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തില്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ പോലീസിന്‌ നിയമോപദേശം ലഭിച്ചു. Medical negligence act  പ്രകാരം കേസില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാരെയും നഴ്നുമാരെയും അറസ്റ്റ്‌ ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടിയുമായി പൊലീസിന്‌ മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം ലഭിച്ചത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം. 2017ല്‍ പന്തീരാങ്കാവ്‌ സ്വദേശിനിയായ കെകെ ഹര്‍ഷിന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ കത്രിക മറന്നു വെച്ചതിനെത്തുടര്‍ന്ന്‌ അഞ്ച്‌ വര്‍ഷത്തോളം വേദനയോടെയാണ്‌ ജീവിച്ചത്‌. യുവതിയുടെ മുന്നാമത്തെ സിസേറിയനിടെയാണ്‌ സംഭവം. ശന്ത്രര്രിയയ്ക്ക്‌ ശേഷം കഠിനമായ വയറു വേദനയിലായിരുന്നു. തുന്നിക്കെട്ടിയ വേദനയാണ്‌ കാരണമെന്ന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന്‌ 2022 സെപ്തംബറില്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അടിവയറ്റില്‍ ലോഹവസ്തു ഉണ്ടെന്ന്‌ കണ്ടെത്തിയത്. ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ രണ്ട്‌ ഡോക്ടര്‍മാരും രണ്ട്…

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയെ പോലീസ് അറസ്റ്റു ചെയ്തു; സംഭവം മറ്റൊരു കേസില്‍ നിലമ്പൂര്‍ എസ് എച്ച് ഒ മുമ്പാകെ ഹാജരാകാന്‍ പോകുന്ന വഴി; പ്രതിഷേധവുമായി കോം ഇന്ത്യ

എറണാകുളം: മറുനാടൻ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു. വ്യാജ ബിഎസ്എൻഎൽ ബില്‍ ഉണ്ടാക്കിയെന്ന പരാതിയെ തുടർന്നാണ് ഷാജനെ അറസ്റ്റു ചെയ്തത്. നിലമ്പൂരിൽ വെച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. മതസ്പർദ്ധ വളർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ന് രാവിലെ നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുമ്പാകെ ഹാജരാകാൻ കോടതി പ്രത്യേകം നിർദേശിച്ചിരുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 17-ാം തീയതി ഹാജരാകാനാണ് ഷാജന് ആദ്യം സമൻസ് അയച്ചിരുന്നത്. നിലമ്പൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സ്കറിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാജൻ സ്കറിയക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസിലെ ചോദ്യം ചെയ്യൽ നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറിയതിന് ഷാജൻ സ്കറിയയെ കോടതി നേരത്തെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ കോടതിയോടുള്ള അവഗണനയെ…