യുപി സ്കൂളിലെ വംശീയാധിക്ഷേപം: എസ് ഐ ഒ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മലപ്പുറം: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അദ്ധ്യാപികയുടെ വംശീയമായ ശിക്ഷാ നടപടിക്ക് ഇരയായ വിദ്യാർത്ഥിക്ക് ഐക്യദാര്‍ഠ്യം പ്രകടിപ്പിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

‘Arrest the Hinduthwa mongering teacher, we are with you Althamash’ എന്ന തലക്കെട്ടിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. എസ്.ഐ.ഒ കേരള സെക്രട്ടറി സഹൽബാസ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ സ്വാഗതം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News