ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്തത് എന്തിന്? പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മറുനാടൻ മലയാളി ചാനലിന്റെ ഉടമ ഷാജൻ സ്‌കറിയയെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്ത പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് അറസ്റ്റ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ സമയം വേണമെന്ന പോലീസിന്റെ അഭ്യർത്ഥന അപേക്ഷാ നടപടികളിൽ കാലതാമസം ഉണ്ടാക്കാനായിരുന്നു എന്നും ചൂണ്ടിക്കാട്ടി. നിയമനടപടികൾ ദുരുപയോഗം ചെയ്ത് പോലീസ് തിടുക്കത്തിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും പോലീസിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയും ചെയ്തു.

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നിലമ്പൂർ പോലീസ് സ്‌റ്റേഷനിലെത്തിയ ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മറ്റൊരു കേസിൽ തൃക്കാക്കര പോലീസ് പിടികൂടിയത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കള്ളക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ രാവിലെ 10 മണിക്ക് ഹാജരാകാനാണ് ഷാജന്‍ അവിടെ എത്തിയത്. എന്നാല്‍, അവിടെ എത്തിയ അദ്ദേഹത്തെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിലമ്പൂർ കേസിൽ അന്വേഷണം വൈകുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിലമ്പൂർ എസ്എച്ച്ഒയുടെ മുന്നിൽ ഹാജരാകാൻ പരാതിക്കാരനായ ഷാജൻ സ്‌കറിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്‌റ്റേഷനിൽ കീഴടങ്ങി അര മണിക്കൂറിനുള്ളിലോ, സ്‌റ്റേഷനിലെത്തും മുമ്പോ പരാതിക്കാരനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത് ദുരുദ്ദേശപരമാണെന്നും, നിലമ്പൂർ സിഐക്ക് പരാതിക്കാരനെ ചോദ്യം ചെയ്യാൻ മതിയായ അവസരം കിട്ടിയില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.

തൃക്കാക്കര പോലീസിന്റെ നടപടി കോടതിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നു മാത്രമല്ല, അത് വ്യക്തമായും നിയമത്തിന്റെ ദുരുപയോഗമാണെന്നും കോടതി പറഞ്ഞു. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടി ചോദിച്ച് പരാതി തീർപ്പാക്കുന്നത് വൈകിച്ചത് തന്നെ അന്വേഷണ ഏജൻസിയുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നതാണ്. 11 മണിക്ക് കോടതി കേസ് പരിഗണിക്കാനിരിക്കേ 10.25 ന് പരാതിക്കാരനെ കസ്റ്റഡിയിൽ എടുത്തത് കോടതി പ്രക്രിയയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ജഡ്ജി പി കെ മോഹൻദാസ് ഉത്തരവിൽ പറഞ്ഞു.

ആഭ്യന്തര കലാപമുണ്ടാക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു ഷാജനെതിരെയുള്ള കേസ്. എന്നാല്‍, സംഭവത്തിൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

Print Friendly, PDF & Email

4 Thoughts to “ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പ് ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്തത് എന്തിന്? പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം”

  1. Rajan Nair

    Adellam pinu police drama

  2. Gopalakrishnan Nair

    എത്ര —-രൂക്ഷം —ആണ് മാ പ്രേ ?

  3. Rajan Padmanabhan Rajanpadmanabhan

    Court action edukkanam
    No critisise

  4. Shijo George Chirathalackal

    ഊമ്പാവാ ആമ്പൽ ആമ്പൽ

Leave a Comment

More News