തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നം സൃഷ്ടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ സാങ്കേതിക തകരാർ മൂലം മൈക്ക് തകരാറിലായി. സംഭവത്തിൽ പോലീസ് കേസെടുത്ത് മൈക്കും ആംബ്ലിഫയറും വയറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഇന്ന് പരിശോധന നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക് ഉപകരണങ്ങൾ വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ശബ്ദം തടസ്സപ്പെട്ടത് മനപ്പൂർവ്വമാണോ അതോ സാങ്കേതിക തടസ്സമാണോ എന്നാകും പരിശോധിക്കുക. അതേസമയം സംഭവത്തിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസമായി ഉയരുന്നത്. കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളിൽ കെപിസിസിയുടെ അനുസ്മരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് നിമിഷങ്ങളോളം…
Category: KERALA
പോക്സോ കേസിൽ സിപിഎം നേതാവും മുന്‍ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ഉസ്മാൻ വീണ്ടും അറസ്റ്റില്‍
പൊൻകുന്നം: പോക്സോ കേസിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന അട്ടിക്കല്‍ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാനെ (64) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ഇയാൾ അശ്ലീല വീഡിയോകൾ അയച്ചതിനാണ് അറസ്റ്റ്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊൻകുന്നം പോലീസ് കേസെടുത്ത് പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റ് പല കുട്ടികളെയും ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ഉസ്മാൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. പൊൻകുന്നത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഉസ്മാന് പൊൻകുന്നം പബ്ലിക് ലൈബ്രറി സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇയാൾ മാർക്സിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. പീഡന കേസ് പുറത്തറിഞ്ഞതോടെ…
കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന ഒമാൻ എയർ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി
കരിപ്പൂര്‍: മസ്കറ്റിലേക്ക് പോവുകയായിരുന്ന ഒമാൻ എയർ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. രാവിലെ 9.15ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 169 പേരുമായി പുറപ്പെട്ട ഡബ്ല്യുവൈ 298 എന്ന വിമാനം സാങ്കേതിക തകരാർ മൂലം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്തതായി കോഴിക്കോട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. “ഇത് ഒരു സാധാരണ ലാൻഡിംഗ് ആയിരുന്നു, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു,” ഒരു എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ധനം കത്തിക്കാനും ലാൻഡിംഗിന് മുമ്പ് ഭാരം കുറയ്ക്കാനും വിമാനം രണ്ട് മണിക്കൂറിലധികം വിമാനത്താവളത്തിന് ചുറ്റും കറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അപമാനിച്ച ഷംസീറിനെതിരെ ബിജെപി പരാതി നൽകി
തിരുവനന്തപുരം: തലശ്ശേരി എംഎൽഎയും നിയമസഭാ സ്പീക്കറുമായ എ എൻ ഷംസീറിന്റെ ഹൈന്ദവ വിശ്വാസ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ബിജെപി പരാതി നൽകി. സ്പീക്കർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പോലീസ് കമ്മീഷണർക്കാണ് ബിജെപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഡ്വ. ആർഎസ് രാജീവാണ് പരാതി നൽകിയത്. കഴിഞ്ഞ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിലാണ് ഷംസീർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് വാചാലനായ സ്പീക്കർ വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ വകുപ്പുകൾ പ്രകാരം ഷംസീറിന്റെ പ്രവൃത്തി ശിക്ഷാർഹമാണെന്നും പരാതിയിൽ പറയുന്നു. ഷംസീര്‍ എം.എൽ.എയും കേരള നിയമസഭാ സ്പീക്കറുമായതുകൊണ്ടു തന്നെ കുറ്റം കൂടുതൽ ഗുരുതരമാക്കുന്നു. തന്റെ പ്രസ്താവന ലോകമെങ്ങും ഉള്ള ജനങ്ങൾ കാണും എന്ന ഉത്തമ ബോധ്യത്തോടു കൂടി തന്നെയാണ് ഷംസീർ നടത്തിയത്. ഇത്…
സാൽവേഷൻ ആർമി – പൊയ്യാലുമാലിൽ പടി റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു; തോമസ് കെ തോമസ് എംഎൽഎ സ്ഥലം സന്ദർശിച്ചു
എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽപ്പടി റോഡിൻ്റെയും മടയ്ക്കൽ – മണ്ണാരുപറമ്പിൽ റോഡിൻ്റെയും ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു. തോമസ് കെ തോമസ് എംഎൽഎ സ്ഥലം സന്ദർശിച്ചു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ലാ പ്രിൻസിപ്പല്‍ ജഡ്ജി ചെയർമാനായ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥൻ തോമസ് ജോൺ ഇന്നലെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, പി.വി തോമസ്ക്കുട്ടി, മനോജ് മണക്കളം, പി.ഡി സുരേഷ്, വിൻസൻ പൊയ്യാലുമാലിൽ,വർഗ്ഗീസ് വാഴക്കൂട്ടത്തിൽ,എബി കെ.കെ, ഉണ്ണികൃഷ്ണൻ പുത്തൻപറമ്പിൽ, എം.കെ ഗോപി മറ്റത്തിൽ,സാം വി മാത്യൂ,പി.കെ ശുഭാനന്ദൻ, സുമേഷ് കെ എന്നിവർ റോഡിൻ്റെ അവസ്ഥ വിശദീകരിച്ചു.അടിയന്തിരമായി റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് തോമസ്…
അമ്മയുമായി സ്കൂട്ടറില്‍ സഞ്ചരിച്ച ഏഴു വയസ്സുകാരന് ലോറിക്കടിയിലേക്ക് തെറിച്ചു വീണു മരിച്ചു
തൃശൂർ: അമ്മ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന ഏഴു വയസ്സുകാരന് സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് ദാരുണാന്ത്യം. തൃശ്ശൂര്‍ പെരിഞ്ഞനത്താണ് സംഭവം നടന്നത്. പെരിഞ്ഞനം വെസ്റ്റ് പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് എന്ന 7 വയസ്സുകാരനാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെ ദേശീയ പാതയിലായിരുന്നു അപകടം. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഭഗത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇതേ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ചുവീണ് കണ്ടെയ്നർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വര്‍ണ്ണ മത്സ്യം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒന്‍പതു വയസ്സുകാരനെ പീഡിപ്പിച്ചു; കല്ലമ്പലത്ത് യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: കല്ലമ്പലത്ത് ഒമ്പതു വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മണമ്പൂർ സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. നിറമുള്ള മീൻ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ ഒമ്പത് വയസുകാരനെ വീട്ടിൽ എത്തിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ ബലിതർപ്പണത്തിന് പോയപ്പോഴായിരുന്നു ഇത്. കഴിഞ്ഞ ദിവസം കുട്ടി വീട്ടിൽ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ അമ്മ ചോദിച്ചപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് പരാതി നൽകിയോടെ കല്ലമ്പലം പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സൗഹൃദ നഗറിൽ സൗഹൃദ വേദി കോൺവെക്സ് മിറർ സ്ഥാപിച്ചു
എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിൽ മണ്ണാരുപറമ്പിൽ – മടയ്ക്കൽ പടി റോഡിൽ നിന്നും പ്രധാന റോഡായ എടത്വ – പാരേത്തോട് – തലവടി റോഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു.ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു.തോമസ് കെ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ റോച്ചാ സി.മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ,റോഡ് സമ്പാദക സമിതി രക്ഷാധികാരി പി.വി തോമസ്കുട്ടി പാലപറമ്പിൽ , കൺവീനർ മനോജ് മണക്കളം, പി.ഡി സുരേഷ്,ജേക്കബ് മാത്യൂ കണിച്ചേരിൽ , വിൻസൻ പൊയ്യാലുമാലിൽ, ജോർജ്ജ് കടിയന്ത്ര, വർഗ്ഗീസ് വർഗ്ഗീസ് , ജിനു ഫിലിപ്പ് കുറ്റിയിൽ, ഉണ്ണികൃഷ്ണൻ പുത്തൻപറമ്പിൽ, പ്രിൻസ് കോശി, സുമേഷ് പി,റീബാ അനിൽ, രതീഷ് കുമാർ, തോമസ്…
ഉഴവൂർ വിജയൻ അനുസ്മരണം നടത്തി
കുട്ടനാട്: എൻ.സി.പി കുട്ടനാട് നിയോജകം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണം തോമസ് കെ തോമസ് എം.എൽ.എ ഉത്ഘാടനം ചെയ്തു. വിജയന്റെ നിര്യാണം സംസ്ഥാനത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമായിരുന്നെന്നും രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും പവിത്രത കാത്തുസൂക്ഷിക്കുന്ന മാതൃകാപരമായ പൊതുജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും എം.എൽ.എ പറഞ്ഞു. ഒരിക്കലും അധികാരത്തിൻ്റെ പുറകെ പോകാത്ത നേതാവായ വിജയൻ തന്റെ പൊതുജീവിതത്തിലുടനീളം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും കൂട്ടി ചേർത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ തോമസ് നെല്ലുവേലിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. സന്തോഷ് കുമാർ ,സജീവ് പുല്ലുകുളങ്ങര, പള്ളിപ്പാട് രവീന്ദ്രൻ , വി.ടി. രഘുനാഥൻ നായർ , പരമേശ്വരൻ , കെ.ആർ പ്രസന്നൻ, രവികുമാര പിള്ള , റോച്ചാ സി മാത്യു, സോബി മാത്യു, സണ്ണിച്ചൻ പാലത്ര ,ശ്രീകുമാർ , ജോമോൻ സി.പി തുടങ്ങിയവർ പ്രസംഗിച്ചു
കോഴിയിറച്ചി വില്പനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം: നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഹോട്ടലുകളില്‍ കോഴിയിറച്ചി വില്പനക്കാരാണെന്ന വ്യാജേന ലഹരി വിൽപന നടത്തിയ നാലുപേരെ അറസ്റ്റു ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരാണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഇവരിൽ നിന്ന് 760 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഹോട്ടുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഒരു സംഘം ആളുകൾ ലഹരിവസ്തുക്കൾ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹന പരിശോധന നടത്തിയത്. ആദ്യം ചോദിച്ചപ്പോൾ ഹോട്ടലുകളിൽ നൽകിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഓട്ടോറിക്ഷയിൽ പരിശോധന നടത്തി ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
