ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അപമാനിച്ച ഷംസീറിനെതിരെ ബിജെപി പരാതി നൽകി

തിരുവനന്തപുരം: തലശ്ശേരി എംഎൽഎയും നിയമസഭാ സ്പീക്കറുമായ എ എൻ ഷംസീറിന്റെ ഹൈന്ദവ വിശ്വാസ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ബിജെപി പരാതി നൽകി. സ്പീക്കർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പോലീസ് കമ്മീഷണർക്കാണ് ബിജെപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഡ്വ. ആർഎസ് രാജീവാണ് പരാതി നൽകിയത്.

കഴിഞ്ഞ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിലാണ് ഷംസീർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് വാചാലനായ സ്പീക്കർ വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ വകുപ്പുകൾ പ്രകാരം ഷംസീറിന്റെ പ്രവൃത്തി ശിക്ഷാർഹമാണെന്നും പരാതിയിൽ പറയുന്നു.

ഷംസീര്‍ എം.എൽ.എയും കേരള നിയമസഭാ സ്പീക്കറുമായതുകൊണ്ടു തന്നെ കുറ്റം കൂടുതൽ ഗുരുതരമാക്കുന്നു. തന്റെ പ്രസ്താവന ലോകമെങ്ങും ഉള്ള ജനങ്ങൾ കാണും എന്ന ഉത്തമ ബോധ്യത്തോടു കൂടി തന്നെയാണ് ഷംസീർ നടത്തിയത്. ഇത് സത്യപ്രതിജ്ഞ ലംഘനവും, ഭരണഘടനാ വിരുദ്ധവുമാണ്. അതിനാൽ ഷംസീറിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News